യോശുവ 1: 6,7

യോശുവ 1: 6,7  - *"ഉറപ്പും  ധൈര്യവും ഉള്ളവനായിരിക്കുക , ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ  പിതാക്കാൻമാരോടു സത്യം ചെയ്ത ദേശം  നീ ഇൗ ജനത്തിന് അവകാശമായി വിഭാഗിക്കും . എന്റെ ദാസനായ മോശെ നിനക്ക് കൽപ്പിച്ചു നൽകിയിട്ടുള്ള   ന്യായ പ്രമാണം ഒക്കെയും  അനുസരിച്ചു   നടക്കേണ്ടതിന് നല്ല ധൈര്യവും ഉറപ്പും ഉള്ളവനായിരിക്ക…….. അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുത് ".

മോശെയുടെ ശേഷം ഇസ്രായേൽ മക്കളുടെ നേതാവായിരുന്നു യുവാവായ യോശുവ.

മോശെയുടെ നാളിൽ ചെയ്യാൻ കഴിയാതെ പോയ,  വാഗ്ദത്തദേശത്തേക്ക് ജനതയെ നയിക്കുക എന്ന ഉത്തരവാദിത്വം  ഇപ്പോൾ യോശുവയുടെതാണ് .

ദൈവം യോശുവയ്ക്ക് ഒരു വാഗ്ദാനം നൽകുന്നു: "ഞാൻ മോശെയുടെ കൂടെ ഉണ്ടായിരുന്നതു പോലെ  നിങ്ങളോടൊപ്പവുമുണ്ടാകും; ഞാൻ നിങ്ങളെ ഒരിക്കലും കൈവിടുകയുമില്ല , ഉപേക്ഷിക്കുകയും ഇല്ല ".

 ഉടനെ അവൻ അവനോടു കൽപിക്കുന്നു:
 "ധൈര്യവും ഉറപ്പുമുള്ളവനായി ഇരിക്കുക".

 യോശുവയെ നിയോഗിക്കുമ്പോൾ മൂന്നു പ്രാവശ്യം ദൈവം അവനെ ധൈര്യപ്പെടുത്തി .

 ധൈര്യം ദൈവവചനത്താൽ നങ്കൂരമിടുന്നു.

 ഇൗ വാക്യത്തിൽ മൂന്ന് പ്രാഥമിക ബന്ധങ്ങളുണ്ട്:

 നിയമം പൂർണമായും അനുസരിക്കുക
 ( വാക്യം : 7 )
 രാവും പകലും ദൈവവചനാം ധ്യാനിക്കുക ( വാക്യം 8 )
 ഭയപ്പെടരുത് ( വാക്യം 9 )

 *“ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക എന്നാൽ, ശക്തിയുടെ യഥാർത്ഥ ഉറവിടമായി കർത്താവിൽ
വിശ്വസിക്കുക"*.

തന്റെ മുമ്പിലുള്ള വെല്ലുവിളികൾക്കുള്ള എല്ലാ ഉത്തരങ്ങളും യോശുവായുടെ  പക്കലില്ല.

 യോശുവായെപ്പോലെ  നാമും  ജീവിതത്തിൽ വ്യത്യസ്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു .

 നമ്മൾ ഒറ്റക്ക് ആണെന്നും , ഏകാന്തതെയിൽ നിന്നും ഉളവാകുന്ന  വിഷാദവും അനുഭവപ്പെടാം.
നമ്മോടൊപ്പം ദൈവ സാന്നിദ്ധ്യം ഇല്ലാ എന്നും കരുതാം !

നമ്മൾ അനുഭവിക്കുന്ന വൈഷമ്യങ്ങൾ നമ്മുടെ  ജീവിതപങ്കാളികൾ, സുഹൃത്തുക്കൾ, മാതാപിതാക്കൾ മുതലായവർക്ക്  ചിലപ്പോൾ മനസ്സിലാകെതെയും  പോകാം.

"നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടാകും".
 ……..  അതെ അത് ശരിയാണ്   …

ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ നയിക്കുന്നു, നിയന്ത്രിക്കുന്നു , സ്നേഹിക്കുന്നു, നമുക്കുവേണ്ടി കരുതുന്നു - എല്ലാം അവന്റെ പരിധിയില്ലാത്ത വിഭവങ്ങളാൽ…

 നമുക്ക് എന്താണ് വേണ്ടത്?

ശക്തി, സമാധാനം, സ്നേഹം, സന്തോഷം അല്ലെങ്കിൽ പ്രത്യാശ ?

അവന്റെ പക്കൽ എല്ലാം ഉണ്ട്.
പക്ഷേ …….
 …….  നമ്മുക്ക് വിശ്വാസം ആവശ്യമാണ്.
             നാം ദൈവവചനം ആത്മവിശ്വാസത്തോടെ സംസാരിക്കണം.

ഒപ്പം………
നമ്മൾ ഒറ്റയ്ക്കല്ലെന്നും എവിടെ  പോയാലും, ഏതു സാഹചര്യത്തിലും ദൈവം നമ്മോടൊപ്പം ഉണ്ടെന്നും ഉറച്ചു  വിശ്വസിക്കുക.

 🛐🛐 ജൂലി മാത്യു
Modified & Translated:
Punnoose P. Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -