ആവർത്തനം: 19

ആവർത്തനം: 19

ഈ അദ്ധ്യായത്തിൽ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ
പ്രതിപാതിക്കുന്നു.

ചൊരിയപ്പെട്ട രക്തത്തിനും ,  കൊലപാതകിയുടെ രക്തത്തിനും മദ്ധ്യേ തീർപ്പാക്കാനുള്ള നിയമങ്ങൾ

അകാരാരണവും അനിയന്ത്രിതവുമായ കൊലപാതകത്തിൽ കുറ്റവാളികളുടെ സംരക്ഷണത്തിനായി  6 സങ്കേത നഗരങ്ങങ്ങളുണ്ട്.
ന്യായവിധിയിൽ നിന്ന് രക്ഷപ്പെടാനുള്ള സ്ഥലങ്ങളല്ല, മറിച്ച് ,  നീതി സ്ഥിരീകരിച്ച്‌ കിട്ടുന്ന സ്ഥലങ്ങളായിരുന്നു അവ.

അതിനാൽ, ആരെങ്കിലും അഭയകേന്ദ്രത്തിൽ സംരക്ഷണം തേടുമ്പോൾ, നഗരത്തിലെ പ്രധാനികൾ അദ്ദേഹത്തിനെതിരെയുള്ള കുറ്റത്തിൽ നിന്ന് അദ്ദേഹം യഥാർത്ഥത്തിൽ സംരക്ഷണത്തിന് യോഗ്യനാണോ എന്ന് തീരുമാനിക്കുകയും വേണം.

11- 13 വാക്യത്തിൽ പറയുന്നു, "ആരെങ്കിലും കൂട്ടുകാരനെ ദ്വേഷിച്ച് അവനെ  ആക്രമിക്കുകയും കൊല്ലുകയും ചെയ്താൽ ……… *” അവനോടു സഹതാപം കാണിക്കരുത്’.

ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവം ഈ പ്രവൃത്തിയുടെ പിന്നിലെ ലക്ഷ്യം കൂടി നിർണ്ണയിക്കപ്പെടാൻ ഇടയാക്കുന്നു.

 അതിനാൽ ഓർക്കുക , നാം എന്തു തന്നെ ചെയ്താലും, ദൈവം എപ്പോഴും അതിന്റെ  ഉദ്ദേശ്യം നമ്മുടെ ഹൃദയത്തിൽ കാണുന്നു.

യേശു കർത്താവാണ്‌  നമ്മുടെ അഭയ കേന്ദ്രം. വിശാലമായി തുറന്നു ഇട്ടിരിക്കുന്ന അവന്റെ വാതിലുകൾ വിശ്വാസത്തിൽ ഓടുന്ന എല്ലാവർക്കും എപ്പോഴും അഭയം നൽകാൻ കാത്തിരിക്കുന്നു.

പരിഭ്രാന്തരായി നമ്മളെ എതിർക്കുന്നവരിൽ  നിന്നും സുരക്ഷിതമായ ഒരു അഭയം തേടുകയാണോ നമ്മൾ ?

സുരക്ഷിതമായ യേശു കർത്താവിന്റെ കരങ്ങളിലേക്ക് നമ്മുക്ക് ഒാടാം , വൈഷമ്യങ്ങൾ നിറഞ്ഞ ഈ ജീവിത യാത്രയിൽ.


 🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -