ആവർത്തന പുസ്തകം: 17 - 23
ആവർത്തന പുസ്തകം:
17 - 23
🎗 ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ🎗
ആവർത്തനം: 18:15
" നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോ
ലെ ഒരു പ്രവാചകനെ നിന്റെ
മദ്ധ്യേ നിന്റെ സഹോദരന്മാരു
ടെ ഇടയിൽ നിന്ന് എഴുനേല്പി
ച്ച് തരും; അവന്റെ വചനം
നിങ്ങൾ കേൾക്കണം"
ജനങ്ങളോടുള്ള തന്റെ
പ്രബോധനത്തിന്റെ ഇടയിൽ
വളരെ പ്രധാനപ്പെട്ട ഒരു ദൈവിക വാഗ്ദാനത്തെപ്പറ്റി
മോശ അവരെ ഓർമ്മിപ്പിക്കു
ന്നു, " തന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ ഇടയിൽ നിന്നും തന്നെ യഹോവ എഴുനേല്പിച്ച് തരും,
അവന്റെ വാക്കുകളെ അവർ
കേൾക്കണം" എന്നായിരുന്നു
അത്.
▪▪ ▪▪ദീർഘവർഷങ്ങൾക്കു ശേഷം, പിറവിയിലേ മുടന്തനായ ഒരു മനുഷ്യന്,
സുന്ദരം എന്ന ദേവാലയ ഗോപുരത്തിൽ വെച്ച് സൗഖ്യ
മാക്കിയതിനു ശേഷം, അവിടെ തടിച്ചു കുടിയ ജന
ത്തോട് സംസാരിക്കുമ്പോൾ
പത്രോസ്, ആവർത്തന പുസ്തകത്തിലെ ഇതേ വാക്യ
ങ്ങൾ ഉദ്ധരിക്കുന്നുണ്ട്.
( അ:പ്രവൃത്തികൾ: 3:22,23)
നയീനിലെ വിധവയുടെ മകനെ ഉയർപ്പിച്ചപ്പോൾ കൂടി
നിന്ന ജനം" ഒരു വലിയ പ്രവാ
ചകൻ നമ്മുടെ ഇടയിൽ എഴുനേറ്റിരിക്കുന്നു" എന്നു
പറഞ്ഞ് ദൈവത്തെ മഹത്യ
പ്പെടുത്തി.(ലൂക്കോ.. 7: 10 )
യേശു ശമര്യാക്കാരിത്തി
സ്ത്രീയോട് സംസാരിക്കുന്ന
തിനിടയിൽ അവൾ സാക്ഷീ
കരിക്കുന്നു," യജമാനനേ, നീ പ്രവാചകൻ എന്ന് ഞാൻ
കാണുന്നു " ( യോഹ: 4 :19 )
യേശു,അഞ്ചപ്പവും, രണ്ടു മീനും കൊണ്ട് 5000 പുരുഷന്മാരെ പോഷിപ്പിച്ച
അത്ഭുത സംഭവം കണ്ട പുരുഷാരം പറഞ്ഞു,, "ലോക
ത്തിലേക്ക് വരുവാനുള്ള പ്രവാ
ചകൻ ഇവനാകുന്നു, സത്യം"
(യോഹന്നാൻ 6: 14 )
ഈ സംഭവങ്ങളെല്ലാം
തെളിയിക്കുന്നതു് യിസ്രായേ
ൽ ജനങ്ങൾ യേശുവിനെ ഒരു
പ്രവാചകനായി അംഗീകരിച്ചെ
ന്നും, അങ്ങനെ മോശയുടെ
പ്രവചനം യാഥാർത്ഥ്യമായി
എന്നുമാണ്.
താൻ സഹിക്കാൻ
പോകുന്ന കഷ്ടപ്പാടുകളെ
കുറിച്ചും, മരണത്തേക്കുറിച്ചും
ഉയിർത്തെഴുന്നേല്പിനെക്കുറി
ച്ചും, യെരുശലേമിന്റേയും,
അവിടുത്തെ ദേവാലയത്തി
ന്റേയും നാശത്തേക്കുറിച്ചും,
മുൻകൂട്ടി പറഞ്ഞ്, വാക്കിലും
പ്രവൃത്തിയിലും ശക്തനായ
പ്രവാചകനാണ് യേശു എന്ന്
തെളിയിച്ചു.
ദൈവരാജ്യത്തിന്റെ സുവിശേഷം വിശ്വസ്ത യോടു കൂടെ പ്രഘോഷിച്ചതു
കൊണ്ട്, മോശ മുഖാന്തിരം
ന്യായപ്രമാണം ലഭിച്ചതു പോ
ലെ യേശുക്രിസ്തുവിൽ കൂടെ
കൃപയും, സത്യവും ലഭിച്ചു.
⚡ നിങ്ങളുടെ ഇടയിൽ
നിന്ന് എഴുനേൽപ്പിക്കുമെന്ന്
യേശുവിനെക്കുറിച്ച് മോശ
പ്രവചിക്കുവാൻ കാരണം
എന്ത്?
അവൻ യിസ്രായേല്യനും
ജഡപ്രകാരം, യഹൂദാഗോത്ര
ത്തിലും, ദാവീദിന്റെ വംശത്തിലും കന്യകയിൽ കൂടെ ബേത്‌ലഹേമിൽ പിറന്ന
വനൂമാണ്. അവൻ യഹദ്യയി
ൽ പ്രസംഗിക്കയും, മരിച്ച്
അടക്കപ്പെട്ടതിനു ശേഷം
അവരെല്ലാവരും കാൺകെ
അവരുടെ ഇടയിൽ നിന്നും
ഉയിർത്തെഴുനേറ്റവനുമാണ്.
⚡ എന്തുകൊണ്ട് മോശയെ
പ്പോലെ ഒരുത്തൻ എന്നു
പറഞ്ഞു?
പരിശുദ്ധാത്മാവിന്റെ അളവറ്റ
അഭിഷേകം കൊണ്ട് അവൻ
മോശയേക്കാളും മറ്റു ഏതു
പ്രവാചകനേക്കാളും ഉന്നത
നായിരുന്നു, എങ്കിലും, മോശ
യേപ്പോലെ തന്നെ ഏല്പിച്ച
ദൗത്യങ്ങളെല്ലാം വിശ്വസ്ത യോടെ ചെയ്തു തീർത്തു.
ദൈവത്തോടുള്ള ചിരപരി
ചിതമായ തന്റെ സംഭാഷണ
ങ്ങളും, താൻ ചെയ്ത അത്ഭു
തപ്രവർത്തനങ്ങളും, ദൈവജനത്തിന്റെ മദ്ധ്യസ്ഥ
നും, വീണ്ടെടുപ്പുകാരനുമായി
രിക്കുന്നതും, മോശയുമായി
വളരെ താദാമ്യം പുലർത്തി.
⚡ അവന്റെ വചനം നിങ്ങൾ
കേൾക്കണം
നാം കർത്താവിന്റെ ആലോച
നകൾ കൈക്കൊണ്ട് അവൻ
തന്ന ശുശ്രൂഷകൾ നിറവേറ്റ
ണം. അതിലുപരി അവന്റെ
പ്രമാണങ്ങൾ സ്വീകരിക്കയും
അത് മറ്റുള്ളവരോട് പങ്കുവെ
യ്ക്കയും ചെയ്യണം.
⚡ ഈ പ്രവചനത്തിലൂടെ
മശിഹായായി വരാനിരിക്കുന്ന
യേശുവിനെ മോശ തന്റെ മരണത്തിനു മുൻപേ ജനങ്ങ ൾക്ക് ചൂണ്ടിക്കാണിച്ചു കൊടു
ത്തു.
🔥ഈ ലോകം വിട്ടുപോകു
ന്നതിനു മുമ്പേ രക്ഷകനായി
വന്ന യേശുവിനെ, സ്വന്തക്കാ
ർക്കെങ്കിലും, ചൂണ്ടിക്കാണിച്ചു
കൊടുക്കാൻ താങ്കൾ തയ്യാ
റാണോ?
ഡോ: തോമസ് ഡേവിഡ്🎯
17 - 23
🎗 ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ🎗
ആവർത്തനം: 18:15
" നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോ
ലെ ഒരു പ്രവാചകനെ നിന്റെ
മദ്ധ്യേ നിന്റെ സഹോദരന്മാരു
ടെ ഇടയിൽ നിന്ന് എഴുനേല്പി
ച്ച് തരും; അവന്റെ വചനം
നിങ്ങൾ കേൾക്കണം"
ജനങ്ങളോടുള്ള തന്റെ
പ്രബോധനത്തിന്റെ ഇടയിൽ
വളരെ പ്രധാനപ്പെട്ട ഒരു ദൈവിക വാഗ്ദാനത്തെപ്പറ്റി
മോശ അവരെ ഓർമ്മിപ്പിക്കു
ന്നു, " തന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ ഇടയിൽ നിന്നും തന്നെ യഹോവ എഴുനേല്പിച്ച് തരും,
അവന്റെ വാക്കുകളെ അവർ
കേൾക്കണം" എന്നായിരുന്നു
അത്.
▪▪ ▪▪ദീർഘവർഷങ്ങൾക്കു ശേഷം, പിറവിയിലേ മുടന്തനായ ഒരു മനുഷ്യന്,
സുന്ദരം എന്ന ദേവാലയ ഗോപുരത്തിൽ വെച്ച് സൗഖ്യ
മാക്കിയതിനു ശേഷം, അവിടെ തടിച്ചു കുടിയ ജന
ത്തോട് സംസാരിക്കുമ്പോൾ
പത്രോസ്, ആവർത്തന പുസ്തകത്തിലെ ഇതേ വാക്യ
ങ്ങൾ ഉദ്ധരിക്കുന്നുണ്ട്.
( അ:പ്രവൃത്തികൾ: 3:22,23)
നയീനിലെ വിധവയുടെ മകനെ ഉയർപ്പിച്ചപ്പോൾ കൂടി
നിന്ന ജനം" ഒരു വലിയ പ്രവാ
ചകൻ നമ്മുടെ ഇടയിൽ എഴുനേറ്റിരിക്കുന്നു" എന്നു
പറഞ്ഞ് ദൈവത്തെ മഹത്യ
പ്പെടുത്തി.(ലൂക്കോ.. 7: 10 )
യേശു ശമര്യാക്കാരിത്തി
സ്ത്രീയോട് സംസാരിക്കുന്ന
തിനിടയിൽ അവൾ സാക്ഷീ
കരിക്കുന്നു," യജമാനനേ, നീ പ്രവാചകൻ എന്ന് ഞാൻ
കാണുന്നു " ( യോഹ: 4 :19 )
യേശു,അഞ്ചപ്പവും, രണ്ടു മീനും കൊണ്ട് 5000 പുരുഷന്മാരെ പോഷിപ്പിച്ച
അത്ഭുത സംഭവം കണ്ട പുരുഷാരം പറഞ്ഞു,, "ലോക
ത്തിലേക്ക് വരുവാനുള്ള പ്രവാ
ചകൻ ഇവനാകുന്നു, സത്യം"
(യോഹന്നാൻ 6: 14 )
ഈ സംഭവങ്ങളെല്ലാം
തെളിയിക്കുന്നതു് യിസ്രായേ
ൽ ജനങ്ങൾ യേശുവിനെ ഒരു
പ്രവാചകനായി അംഗീകരിച്ചെ
ന്നും, അങ്ങനെ മോശയുടെ
പ്രവചനം യാഥാർത്ഥ്യമായി
എന്നുമാണ്.
താൻ സഹിക്കാൻ
പോകുന്ന കഷ്ടപ്പാടുകളെ
കുറിച്ചും, മരണത്തേക്കുറിച്ചും
ഉയിർത്തെഴുന്നേല്പിനെക്കുറി
ച്ചും, യെരുശലേമിന്റേയും,
അവിടുത്തെ ദേവാലയത്തി
ന്റേയും നാശത്തേക്കുറിച്ചും,
മുൻകൂട്ടി പറഞ്ഞ്, വാക്കിലും
പ്രവൃത്തിയിലും ശക്തനായ
പ്രവാചകനാണ് യേശു എന്ന്
തെളിയിച്ചു.
ദൈവരാജ്യത്തിന്റെ സുവിശേഷം വിശ്വസ്ത യോടു കൂടെ പ്രഘോഷിച്ചതു
കൊണ്ട്, മോശ മുഖാന്തിരം
ന്യായപ്രമാണം ലഭിച്ചതു പോ
ലെ യേശുക്രിസ്തുവിൽ കൂടെ
കൃപയും, സത്യവും ലഭിച്ചു.
⚡ നിങ്ങളുടെ ഇടയിൽ
നിന്ന് എഴുനേൽപ്പിക്കുമെന്ന്
യേശുവിനെക്കുറിച്ച് മോശ
പ്രവചിക്കുവാൻ കാരണം
എന്ത്?
അവൻ യിസ്രായേല്യനും
ജഡപ്രകാരം, യഹൂദാഗോത്ര
ത്തിലും, ദാവീദിന്റെ വംശത്തിലും കന്യകയിൽ കൂടെ ബേത്‌ലഹേമിൽ പിറന്ന
വനൂമാണ്. അവൻ യഹദ്യയി
ൽ പ്രസംഗിക്കയും, മരിച്ച്
അടക്കപ്പെട്ടതിനു ശേഷം
അവരെല്ലാവരും കാൺകെ
അവരുടെ ഇടയിൽ നിന്നും
ഉയിർത്തെഴുനേറ്റവനുമാണ്.
⚡ എന്തുകൊണ്ട് മോശയെ
പ്പോലെ ഒരുത്തൻ എന്നു
പറഞ്ഞു?
പരിശുദ്ധാത്മാവിന്റെ അളവറ്റ
അഭിഷേകം കൊണ്ട് അവൻ
മോശയേക്കാളും മറ്റു ഏതു
പ്രവാചകനേക്കാളും ഉന്നത
നായിരുന്നു, എങ്കിലും, മോശ
യേപ്പോലെ തന്നെ ഏല്പിച്ച
ദൗത്യങ്ങളെല്ലാം വിശ്വസ്ത യോടെ ചെയ്തു തീർത്തു.
ദൈവത്തോടുള്ള ചിരപരി
ചിതമായ തന്റെ സംഭാഷണ
ങ്ങളും, താൻ ചെയ്ത അത്ഭു
തപ്രവർത്തനങ്ങളും, ദൈവജനത്തിന്റെ മദ്ധ്യസ്ഥ
നും, വീണ്ടെടുപ്പുകാരനുമായി
രിക്കുന്നതും, മോശയുമായി
വളരെ താദാമ്യം പുലർത്തി.
⚡ അവന്റെ വചനം നിങ്ങൾ
കേൾക്കണം
നാം കർത്താവിന്റെ ആലോച
നകൾ കൈക്കൊണ്ട് അവൻ
തന്ന ശുശ്രൂഷകൾ നിറവേറ്റ
ണം. അതിലുപരി അവന്റെ
പ്രമാണങ്ങൾ സ്വീകരിക്കയും
അത് മറ്റുള്ളവരോട് പങ്കുവെ
യ്ക്കയും ചെയ്യണം.
⚡ ഈ പ്രവചനത്തിലൂടെ
മശിഹായായി വരാനിരിക്കുന്ന
യേശുവിനെ മോശ തന്റെ മരണത്തിനു മുൻപേ ജനങ്ങ ൾക്ക് ചൂണ്ടിക്കാണിച്ചു കൊടു
ത്തു.
🔥ഈ ലോകം വിട്ടുപോകു
ന്നതിനു മുമ്പേ രക്ഷകനായി
വന്ന യേശുവിനെ, സ്വന്തക്കാ
ർക്കെങ്കിലും, ചൂണ്ടിക്കാണിച്ചു
കൊടുക്കാൻ താങ്കൾ തയ്യാ
റാണോ?
ഡോ: തോമസ് ഡേവിഡ്🎯
Comments
Post a Comment