യിസ്രായേലിനായി പോരാടുന്ന കർത്താവ് യോശുവ 10: 12.

യിസ്രായേലിനായി പോരാടുന്ന കർത്താവ് യോശുവ 10: 12.

 കർത്താവ് തന്റെ വാക്ക്  പാലിച്ചു, ഇസ്രായേല്യരെ കനാനിലേക്ക് കൊണ്ടുപോയി. എല്ലാ രാജാക്കന്മാരെയും രാജ്യങ്ങളെയും നശിപ്പിക്കാൻ അവൻ അവരെ സഹായിക്കുകയും പാലും തേനും ഒഴുകുന്ന ദേശം തന്റെ ജനത്തിനായി വിഭജിച്ചു നൽകുകയും ചെയ്തു

 കർത്താവ് അവർക്കുവേണ്ടി എന്തെല്ലാം  ചെയ്തുവെന്ന് കാണുന്നത് നല്ലതാണ്.

 കർത്താവ് അവരെ (കനാൻ ദേശത്തിലെ  രാജാക്കന്മാരെയും ജനങ്ങളെയും) യിസ്രായേല്യരുടെ  മുമ്പിൽ ആശയക്കുഴപ്പത്തിലാക്കി. (യോശുവ 10: 30)
കർത്താവ് വലിയ കല്ല്  പെയ്യിച്ചു. (യോശുവ 10: 11.)
യഹോവ ആ പട്ടണത്തെയും രാജാവിനെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു (യോശുവ 10: 30.)
യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനായി യുദ്ധം ചെയ്തു.
(യോശുവ 10: 42.)

 ദൈവം നമ്മോടുകൂടെയുള്ളപ്പോൾ അവൻ നമുക്കുവേണ്ടി പോരാടും,  യുദ്ധം  ചെയ്യും. യോശുവ, ദൈവത്തിന്റെ ശക്തി കണ്ടു കർത്താവിനെ പൂർണമായി അനുസരിച്ചു.
 നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും കർത്താവിനെ പൂർണമായി അനുസരിക്കാൻ നാം തയ്യാറാണോ?

 ഇതേ ഇസ്രായേല്യർ നേരത്തെ പ്രതികരിച്ചതെങ്ങനെയെന്ന് കാണാം. പരാൻ മരുഭൂമിയിൽ നിന്ന്, കനാൻ ഒറ്റു നോക്കാൻ  12 യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിച്ച് 12 ചാരന്മാരെ മോശ അയച്ചു. കാലെബും യോശുവയും  ഒഴികെ ബാക്കി  10 പേരും 40 ദിവസം കനാൻ പര്യവേക്ഷണം ചെയ്ത ശേഷം,  വളരെ മോശമായ റിപ്പോർട്ട് നൽകി.

എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
(സംഖ്യാപുസ്തകം 13:28)
 ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു .
   (സംഖ്യാപുസ്തകം 13: 31.)
ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;
 (സംഖ്യാപുസ്തകം 13: 32.)
 ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു.
 (സംഖ്യ 13: 33.)

ഈ ദുർവർത്തമാനം
കേട്ടിട്ട് ആളുകൾ ഭയന്നുപോയി. യിസ്രായേല്യർ ദൈവത്തിനെതിരെയും മോശെക്കും  അഹരോനും   എതിർത്തു  മത്സരിച്ചു.

 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു.
 (സംഖ്യ .14: 4.)
 എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു .
(യോശുവയെയും കാലേബിനേയും) (സംഖ്യ 14: 10.)

 ഈജിപ്തിൽ നിന്ന് അവരെ കൊണ്ടുവന്ന ദൈവത്തിന്റെ ശക്തി കാണാൻ അവർ പരാജയപ്പെട്ടു, ശത്രുക്കളുടെ ശക്തി മാത്രമാണ് അവർ കണ്ടത്.

അവരുടെ മാത്സര്യം  നിമിത്തം ദൈവം അവരോടു കോപിച്ചു, “ഞാൻ അവരെ ഒരു മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചു കളയും ” എന്ന് പറഞ്ഞു. (സംഖ്യാപുസ്തകം 14: 12.) 40 വർഷക്കാലം മരുഭൂമിയിൽ അലഞ്ഞുനടക്കാൻ കർത്താവ് അവരെ ശിക്ഷിച്ചു. 20 വയസ്സിനു മുകളിലുള്ളവർ, കനാനിൽ പ്രവേശിക്കുന്നതിനുമുമ്പ് മരുഭൂമിയിൽ മരിച്ചു (സംഖ്യാപുസ്തകം 14: 29,33,34).

ഇന്നു നമുക്കും  ഇത് സംഭവിക്കാം. രാജാക്കന്മാരുടെയോ രാജ്യങ്ങളുടെയോ ... അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ആളുകളുടെയോ ശക്തി മാത്രമാണോ നാം കാണുന്നത്? അതെ  എങ്കിൽ,  നാം വിറച്ച് ദൈവത്തിന്റെ പദ്ധതിയിൽ നിന്നും ലക്ഷ്യത്തിൽ നിന്നും ഒളിച്ചോടുകയാണ്.

 ആരാണ് നമ്മുടെ ദൈവം? നാം സർവശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ഏത് സാഹചര്യത്തിലും,  എല്ലാ സമയങ്ങളിലും  അവനെ അനുസരിക്കാൻ നാം തയ്യാറാണോ?

യിസ്രായേലിന്റെ ദൈവം
എല്ലാ സാഹചര്യങ്ങളിലും
നമുക്കുവേണ്ടി യുദ്ധം  ചെയ്യും

റവ.സി.വി.എബ്രഹാം.

വിവർത്തനം :Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -