യോശുവ 11-16

യോശുവ 11-16

അദ്ധ്യായം : 15

യഹൂദയുടെ അനന്തരാവകാശത്തിന്റെ ഭൂമിശാസ്ത്ര പരമായ അതിർത്തികളെക്കുറിച്ചുള്ള വിവരണത്തോടെ അധ്യായം ആരംഭിക്കുകയും ആ അതിർത്തിക്കുള്ളിലെ നൂറിൽപ്പരം നഗരങ്ങളുടെ പേരുകളിൽ അവസാനിക്കുകയും ചെയ്യുന്നു.

ആദ്യത്തെ 12 വാക്യങ്ങളിൽ “അതിരുകൾ” എന്ന വാക്ക് 19 തവണ പ്രത്യക്ഷപ്പെടുന്നു.

ഏറ്റവും വലിയ ഗോത്രമായ യഹൂദ ഗോത്രത്തിന് ആദ്യം പരിഗണന ലഭിച്ചു .

ഭൂമി അനുവദിക്കുന്നതിന് ദൈവത്തിന് നിർദ്ദിഷ്ടവും മുൻകൂട്ടി നിശ്ചയിച്ചതുമായ കാരണങ്ങളുണ്ട്.

സമാനമായ രീതിയിൽ, ദൈവം നമുക്ക് അതുല്യമായ ഒരു ഭാഗം മാത്രമല്ല, ആ ഭാഗങ്ങൾക്ക് പ്രത്യേക അതിരുകളും നൽകിയിട്ടുണ്ട്.

നല്ലതും ചീത്തയും അകറ്റി നിർത്താനുള്ള വേലികൾ പോലെയാണ് അതിരുകൾ.

നമ്മുടെ സംസ്കാരത്തിൽ,  “അതിരുകൾ” എന്ന പദത്തിന്റെ  നിർവ്വചനം കൊണ്ട് അർത്ഥമാക്കുന്നത് , വ്യക്തികളെ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടു ക്കുന്നതിനും , പരിപാലിക്കുന്നതിനും - അല്ലെങ്കിൽ അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുകയും ചെയ്യുന്നതിനുള്ള പരിധികൾ നിഷ്കർഷിക്കുന്നു എന്നതാണ്‌.

നമ്മുക്ക് ദൈവം നൽകിയിരിക്കുന്ന അതിർത്തികൾ എന്തൊക്കെയാണ് ?

മനുഷ്യനിർമ്മിത അതിരുകൾ പലപ്പോഴും  വിഡ്ഡി ത്വവും നമ്മിലെ പാപത്താൽ ഭരിക്കപ്പെടുന്നതുമാണ്. അവ നമ്മുടെ സ്വാർത്ഥ കേന്ദ്രങ്ങൾക്കനുസൃതമായി നിർമ്മിക്കപ്പെടുകയും, വ്യക്തിപരമായ അനുഭവങ്ങൾക്കനുസൃതമായി നീങ്ങുകയും ചെയ്യുന്നു.

ചിലപ്പോൾ മാനുഷീക അംഗീകാരം നേടുന്നതിനായി നമ്മൾ അഹങ്കാരത്തിൽ അതിർത്തികൾ നീട്ടുന്നു.

അതിരുകൾ നമ്മുടെ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കുന്നതിനാണ്.

ദൈവീക സ്നേഹത്തിൽ നൽകപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ നിയമങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ അതിരുകൾ.

 ജീവിതത്തിൽ ദൈവീക നിയന്ത്രണങ്ങൾക്കു വിധേയരാകുമ്പോൽ , അവനോടുള്ള സ്നേഹത്തിനും അനുസരണത്തിനും കുറവ്
വരാൻ  അവൻ ആഗ്രഹക്കുന്നില്ല….നാം അവന്റെ അതിരുകളെ മാനിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് .

എല്ലായ്പ്പോഴും നാം അവന്റെ ആഗ്രഹങ്ങളെ മാനിക്കുകയും അവനുമായുള്ള ബന്ധം ശാശ്വത മാക്കി നിർത്തുകയും വേണം...

 🛐🛐 ജൂലി മാത്യു

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -