Posts

Showing posts from 2019

യോശുവ: 22-- മുതൽ ന്യായാധിപന്മാർ: 1 വരെ

യോശുവ: 22-- മുതൽ      ന്യായാധിപന്മാർ: 1 വരെ        ആഴമായ ധ്യാനത്തിനുള്ള             ലളിത ചിന്തകൾ.💎.                      💎 യോശുവ: 24: 15     " യഹോവയെ സേവിക്കുന്ന ത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നുവെങ്കിൽ - - - - - - ആരെ സേവിക്കും എന്ന് ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവു മോ ഞങ്ങൾ യഹോവയെ സേവിക്കും"           മോശയുടെ മരണശേ ഷം,യോശുവപുതിയ നേതാ വായി തിരഞ്ഞെടുക്കപ്പെട്ട പ്പോൾ മുതലുള്ള സംഭവങ്ങ ളോടെ, യോശുവയുടെ പുസ്തകം ആരംഭിക്കുന്നു. യോശുവ അവരെ വാഗ്ദത്ത നാട്ടിൽ എത്തിക്കുന്നതിനു മുമ്പായി, യെരിഹോമതിൽ വീണത്, കനാൻ കൈവശമാ ക്കിയത്, ജനങ്ങൾക്കു് ദേശം വിഭാഗിച്ചു കൊടുത്തത്, യോശുവയുടെ വിടവാങ്ങൽ സന്ദേശം, ദൈവവുമായി ഉടമ്പടി ബന്ധം സ്ഥാപിച്ചത്, തുടങ്ങി അനേക സംഭവങ്ങൾ ക്ക് അവരെല്ലാം സാക്ഷികളാ യി.        ⚡     ഇവിടെയും തിരഞ്ഞെ ടുക്കാനുള്ള ഒരവസരം ജന ങ്ങൾക്ക് ലഭിച്ചു എന്നുള്ളത് ശ്...

ശാലോം വാഗ്ദത്ത നാട്ടിലെ 3 ശവ സംസ്കാരങ്ങൾ 📖 യോശുവ 24: 29 - 33

ശാലോം വാഗ്ദത്ത നാട്ടിലെ  3 ശവ സംസ്കാരങ്ങൾ 📖 യോശുവ 24: 29 - 33 യോശുവയുടെ പുസ്തകം മോശെയുടെ മരണത്തിൽ നിന്ന് ആരംഭിച്ച് യോശുവയുടെയും എലെയാസറിന്റെയും മരണത്തോടെ അവസാനിക്കുന്നു. ✝ യോശുവ നല്ല വാർദ്ധക്യത്തിൽ മരിച്ചു തിംനാത്  സെരഹിലെ സ്വന്തം നിലത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണം ഒരു ജനതയെന്ന നിലയിൽ ഇസ്രായേലിന്റെ ആദ്യകാല ചരിത്രത്തിലെ ഒരു സുപ്രധാന യുഗത്തിന്റെ അന്ത്യമായി. 🎈 കർത്താവിന്റെ ദാസൻ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ യോശുവയ്ക്ക് അതു ഏറ്റവും വലിയ ആദരവായി . 🎈അടുത്തത്,  യോശുവയുടെ കാലത്തൊക്കെയും  യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു. യോശുവ 24:31 ✝ യോസേഫ് ഈജിപ്തിൽ വച്ച് മരിച്ചു, അവന്റെ അസ്ഥികൾ കനാനിലേക്ക് കൊണ്ടുവന്ന് ശെഖേമിൽ സംസ്കരിച്ചു. (ഉൽപ. 59:25) ✝ എലെയാസാർ മരിച്ചു ഗിബെയയിൽ സംസ്‌കരിച്ചു * (വാ. 33) സങ്കീർത്തനക്കാരൻ പറയുന്നു, “കർത്താവിന്റെ സന്നിധിയിൽ അവന്റെ വിശുദ്ധന്മാരുടെ മരണം വിലപ്പെട്ടതാണ്. 116: 15 ഒരു നേതാവിന്റെയും ഭരണാധികാരിയുടെ...

യോശുവ: 17- 21 ആഴമായ ധ്യാനത്തിനുള്ള ലളിത ചിന്തകൾ 💎

യോശുവ: 17- 21     ആഴമായ ധ്യാനത്തിനുള്ള              ലളിത ചിന്തകൾ 💎 യോശുവ : 20: 9        " അബദ്ധവശാൽ ഒരുത്ത നെ കൊന്നുപോയവൻ സഭ യുടെ മുമ്പാകെ നിൽക്കും വരെ...... നിശ്ചയിച്ച പട്ടണ ങ്ങൾ ഇവ തന്നെ."           ന്യായപ്രമാണ കല്പന പ്രകാരം, മന: പൂർവ്വം കൊലപാതകം നടത്തുന്നവന് മരണശിക്ഷ നൽകണമെന്നും അബദ്ധവശാൽ കൊല്ലുന്നവ ന് അത് വേണ്ടാ എന്നുമാണ് അനുശാസിക്കുന്നത്. ( പുറപ്പാട്: 21 : 12-14 ) ലേവ്യർക്ക് അവകാശമായി ലഭിക്കുന്ന 48 പട്ടണങ്ങളിൽ നിന്ന് 6 എണ്ണം വേർതിരിച്ച് സങ്കേതപട്ടണങ്ങൾ ആക്കി തീർക്കണമെന്ന് യഹോവ മോശയോട് കല്പിച്ചിരുന്നു. (സംഖ്യാ : 35: 6, 7 )            ⚡ ഇതു് ദൈവം പെട്ടന്ന് തീരുമാനിച്ചതല്ല. ഉദ്ദേശം 40 വർഷങ്ങൾക്കു മുൻപു തന്നെ ദൈവം ഇത് മുൻകൂട്ടി തീരുമാ നിക്കയും, സീനായ് പർവ്വത ത്തിൽ വെച്ച് മറ്റ് കല്ലനകളോ ടൊപ്പം ഇതിനെക്കുറിച്ചുള്ള നിർദേശം നൽകുകയും ചെയ്തിരുന്നു. ( പുറപ്പാട് : 21: 13 ) യിസ്രായേൽമക്കൾക്കു മാത്ര മല്ല, അവരുടെ ഇടയിൽ പാർ ക്കുന്ന അന്യനും, പരദ...

ഉൾക്കാഴ്ചകൾ✍ എന്റെ കുശിനിയിൽ🥗 യേശുവിനൊപ്പം☕🍽

ഉൾക്കാഴ്ചകൾ✍ എന്റെ കുശിനിയിൽ🥗 യേശുവിനൊപ്പം☕🍽 🔥ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക (യോശു 14:12) ⚡ ഒരു ഒറ്റു നോട്ടക്കാരനായി കനാൻ ദേശത്ത് കടന്നു പോയപ്പോൾ കാലേബിന് 40 വയസ്സ് ആയിരുന്നു പ്രായം.(സംഖ്യ 13:1-25) നാൽപ്പതു വർഷങ്ങൾ മരുഭുമിയിലും അടുത്ത അഞ്ച് വർഷങ്ങൾ കനാൻ പിടിച്ചടക്കുന്നതിനും".. അങ്ങനെ താൻ എൺ പത്തി അഞ്ചാം വയസ്സിൽ എത്തി. ( യോശു 14:7,10) ⚡ വാക്കു മാറാത്ത ദൈവം കാലേബിന് 'നീ പോയ ദേശം നിനക്ക് അവകാശമാക്കി തരുമെന്ന് വാഗ്ദത്തം നൽകിയതിനാൽ ഈ നാളുകളിൽ കാലേബിന് ഒരു ദോഷവും ഭവിച്ചില്ല.(സംഖ്യ 14:24) ഇതാ, ഇവിടെ തനിക്ക് അവകാശപ്പെട്ട മലമ്പ്രദേശം യുദ്ധം ചെയ്ത് കീഴടക്കുവാനുള്ള ആത്മധൈര്യത്തോടും  ശക്തിയോടും കൂടി ഒരു എൺപത്തിയഞ്ചുകാരൻ യുവാവ്! തന്റെ ശാരീരിക ശക്തിയോ യുവത്വമോ നിലനിർത്തുവാൻ സഹായിക്കുന്ന  ഉപാധികൾ ഒന്നും  കൂടാതെ  തന്നെ!! ⚡ അങ്ങനെയെങ്കിൽ  എൺപത്തിയഞ്ചാം വയസ്സിൽ ഈ ശക്തി എവിടെ നിന്ന് ? കാലേബിന്റെ വായിൽ അതിന് ഉത്തരം ഉണ്ട്. യോശു 1:8 ഈ ശക്തമായ വചനം യോശുവായും കാലേബും പിൻതുടർന്നതാണ്. രാവും പകലും വചനം ധ്യാനിക്കയും വായിൽ നിന്നും വിട്ടുമാറാതെ അവർ സൂ...

നല്ല ആഗ്രഹങ്ങൾ ദൈവത്തോട് പങ്കിടുക. ദൈവം നൽകും. യോശുവ. 15-19.

നല്ല ആഗ്രഹങ്ങൾ ദൈവത്തോട് പങ്കിടുക. ദൈവം നൽകും. യോശുവ. 15-19. കിര്യത് സേബർ എന്ന് പട്ടണം പിടിച്ചടക്കുന്നവന് മാത്രമേ തന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കുകയുള്ളൂ എന്ന കാലേബിൻറെ ഉറച്ച തീരുമാനം എത്രയോ മാതൃകാപരമാണ്. തൻറെ മരുമകനും തന്നെപ്പോലെ ശത്രുക്കളുടെ മേൽ വിജയം വരിക്കുന്ന പരാക്രമശാലി ആയിരിക്കണമെന്ന് കാലേബ് ആഗ്രഹിച്ചു. തങ്ങളുടെ  മക്കൾക്ക് മരുമക്കൾ ആകേണ്ടവർ ദൈവഭക്തരും സുവിശേഷം താല്പരരും ആയിരിക്കണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഇന്ന് എത്ര ഉണ്ട്.? കാലേബ് ആഗ്രഹിച്ച ഒരു മരുമകനെ തന്നെ അവന് ലഭിച്ചു. അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങുന്നതിൽ അക്സയും പിന്നിലല്ലായിരുന്നു. ഉണങ്ങി വരണ്ട തെക്കേ ദേശത്തേക്ക് വിവാഹം ചെയ്ത് അയച്ചിരുന്ന അവൾക്ക് നീരുറവകൾ ആവശ്യമായിരുന്നു.  ഉണങ്ങി വരണ്ട അനുഭവത്തിൽ തുടരാൻ അവൾ ആഗ്രഹിച്ചില്ല.അവൾ ചോദിച്ചത് കാലേബ് അവൾക്ക് നൽകി. ആത്മീയമായി ഉണങ്ങി വരണ്ട ഹൃദയങ്ങൾക്ക്    ആത്മീയ ഉറവുകൾ അത്യാവശ്യമാണ്. കർത്താവിനോട് ചോദിച്ചു വാങ്ങുക. വി വി സാമുവൽ

യോശുവ: 17- 21 ആഴമായ ധ്യാനത്തിനുള്ള ലളിത ചിന്തകൾ 💎

  യോശുവ: 17- 21     ആഴമായ ധ്യാനത്തിനുള്ള              ലളിത ചിന്തകൾ 💎 യോശുവ : 20: 9        " അബദ്ധവശാൽ ഒരുത്ത നെ കൊന്നുപോയവൻ സഭ യുടെ മുമ്പാകെ നിൽക്കും വരെ...... നിശ്ചയിച്ച പട്ടണ ങ്ങൾ ഇവ തന്നെ."           ന്യായപ്രമാണ കല്പന പ്രകാരം, മന: പൂർവ്വം കൊലപാതകം നടത്തുന്നവന് മരണശിക്ഷ നൽകണമെന്നും അബദ്ധവശാൽ കൊല്ലുന്നവ ന് അത് വേണ്ടാ എന്നുമാണ് അനുശാസിക്കുന്നത്. ( പുറപ്പാട്: 21 : 12-14 ) ലേവ്യർക്ക് അവകാശമായി ലഭിക്കുന്ന 48 പട്ടണങ്ങളിൽ നിന്ന് 6 എണ്ണം വേർതിരിച്ച് സങ്കേതപട്ടണങ്ങൾ ആക്കി തീർക്കണമെന്ന് യഹോവ മോശയോട് കല്പിച്ചിരുന്നു. (സംഖ്യാ : 35: 6, 7 )            ⚡ ഇതു് ദൈവം പെട്ടന്ന് തീരുമാനിച്ചതല്ല. ഉദ്ദേശം 40 വർഷങ്ങൾക്കു മുൻപു തന്നെ ദൈവം ഇത് മുൻകൂട്ടി തീരുമാ നിക്കയും, സീനായ് പർവ്വത ത്തിൽ വെച്ച് മറ്റ് കല്ലനകളോ ടൊപ്പം ഇതിനെക്കുറിച്ചുള്ള നിർദേശം നൽകുകയും ചെയ്തിരുന്നു. ( പുറപ്പാട് : 21: 13 ) യിസ്രായേൽമക്കൾക്കു മാത്ര മല്ല, അവരുടെ ഇടയിൽ പാർ ക്കുന്ന അന്യന...

ചുരുക്കത്തിൽ 🥥 🕯ഒരേ ഒരാൾ 🕯

 ചുരുക്കത്തിൽ 🥥  🕯ഒരേ ഒരാൾ 🕯 യിസ്രായേല്യർ മിസ്രയിമിൽ നിന്നു പുറപ്പെട്ടപ്പോൾ, കലേബ്‌ ജനക്കൂട്ടത്തിൽ ഒരാളായിരുന്നു . വാഗ്‌ദത്ത ദേശം  ഒറ്റു നോക്കാൻ പോയ  പന്ത്രണ്ടുപേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആണ്  അദ്ദേഹത്തിന്റെ പേർ  ആദ്യമായി പരാമർശിക്കപ്പെട്ടത്.  അന്ന് അദ്ദേഹത്തിന് നാൽപത് വയസ്സായിരുന്നു . യോശുവയെ കൂടാതെ,  വാഗ്‌ദത്ത ദേശത്തെക്കുറിച്ച് ഒരു നല്ല വാർത്ത കൊണ്ടുവന്ന ഒരേ ഒരാൾ കാലെബ് എന്നതിനാൽ അവൻ  പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. യോശുവയും കാലേബും മാത്രമേ വാഗ്‌ദത്ത ദേശത്തേക്ക്‌ പ്രവേശിക്കുള്ളൂ എന്ന്‌  ദൈവം അരുളിച്ചെയ്തു.  കാലേബ് ദൈവത്തോട് വിശ്വസ്തനായി നിലകൊള്ളുകയും അനുസരണക്കേട് കാട്ടിയ യിസ്രായേൽ ജനതയോട് കൂടെ നാൽപതു വർഷത്തോളം മരുഭൂമിയിൽ അലഞ്ഞു നടക്കുകയും ചെയ്തു. 85-ാം വയസ്സിൽ അദ്ദേഹം വീണ്ടും ശ്രദ്ധേയനാകുന്നു.   അവന്റെ ശരീരത്തിന്റെ  ശക്തിയും ബലവും,  മനോബലവും ആ പ്രായത്തിലും  മാറ്റമില്ലാതെ തുടർന്നു. പഴയ  തലമുറയിൽ  നിന്ന്,    യിസ്രായേല്യരുടെ  പുതുതലമുറമദ്ധ്യേ ജീവിച്ചിരുന്ന ഒരേയ...

കൈവശപ്പെടുത്താത്ത ഏതെങ്കിലും സ്ഥലം ഉണ്ടോ 📖 യോശുവ 13: 1-5

കൈവശപ്പെടുത്താത്ത ഏതെങ്കിലും സ്ഥലം  ഉണ്ടോ 📖 യോശുവ 13: 1-5 ദേശം കീഴടക്കുകയെന്ന ദൈവം നൽകിയ ദൗത്യം യോശുവ നിറവേറ്റി, എന്നിട്ടും കർത്താവു അവനോടു പറഞ്ഞു, ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട് (വാ. 1). കൈവശപ്പെടുത്താത്ത  ചില ദേശങ്ങൾ ഫെലിസ്ത്യർ, ഗെശൂര്യർ, അമോര്യർ  സീദോന്യർ  തുടങ്ങിയവരുടെയും മറ്റു  പ്രദേശങ്ങളുമായിരുന്നു .. (വാ. 2-5) ഈ ചില കൈവശപ്പെടുത്താത്ത ദേശങ്ങൾ നമുക്കൊന്ന്  പരിശോധിച്ച് ചില കാര്യങ്ങൾ പഠിക്കാം. കൈവശപ്പെടുത്താത്ത ഫെലിസ്ത്യ  പ്രദേശങ്ങൾ ജയിക്കാത്ത ഫെലിസ്ത്യ പട്ടണങ്ങളെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. അവയ്‌ക്കെല്ലാം ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്നു, മാത്രമല്ല നമുക്ക് ആത്മീയ ഉൾക്കാഴ്ച നേടാനും കഴിയും. 1)ഗസ്സ : ശിംശോന് കാഴ്ച നഷ്ടപ്പെട്ട സ്ഥലമാണ്  അത് എന്ന് ഓർക്കുക ✒ ന്യായാധിപന്മാർ 16:21. ദൈവത്തിന്റെ ഇടപെടലിലൂടെ ജനിച്ച ശിംശോൻ വ്രതസ്ഥനായി വളർന്നു. ദൈവം അവന് ശക്തിയും ബലവും  നൽകി എന്നാൽ ദെലീലാ എന്ന പേരിൽ ഒരു തെറ്റായ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു. കഥ  ചുരുക്കമായി  പറഞ്ഞാൽ,  ശിംശോന്റെ ശക്തിയുടെ രഹസ്യം കണ്ടെത്തുന്നതി...

കാലെബ് , യെഫുന്നെയുടെ മകൻ - യോശുവ :14 : 6 - 14

കാലെബ് , യെഫുന്നെയുടെ മകൻ യോശുവ :14 : 6 - 14  1.  കനാൻ ദേശത്തെക്കുറിച്ച് നല്ല അഭിപ്രായം നൽകിയ രണ്ട് ചാരന്മാരിൽ ഒരാളായിരുന്നു , കാലേബ്. നാൽപ്പത് വയസ്സായിരുന്നു അന്ന് കാലെബിന് . കനാൻ ദേശത്തു പര്യവേക്ഷണം നടത്തിയതിന് ശേഷം ചെന്നു അതിനെപ്പറ്റി അവന്റെ ഹൃദയത്തിൽ പതിഞ്ഞത് പോലെ തന്നെ വിവരിക്കുകയും ചെയ്തു . ഇന്നു് പല ആളുകളും വ്യത്യസ്തരാണ് ... ഹൃദയത്തിൽ ഒന്നും , വായിൽ വിഭിന്നവും ;  വിദ്വേഷം ഹൃദയത്തിൽ മറച്ച്‌ വെച്ച് വളരെ മധുരമായി സംസാരിക്കുന്നു ... ഇത് വഞ്ചനയാണ് …..ആന്തരികമായി നാം സത്യസന്ധരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 51: 6).  തെറ്റായതോ മോശമായതോ ആയ വാർത്തകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ നിന്നും  നാം പിന്തിരിയണം .  2.  കാലേബ് പൂർണ്ണഹൃദയത്തോടെ യഹോവയെ അനുഗമിച്ചു.  അതിനർത്ഥം, അവൻ കർത്താവിന്റെ എല്ലാ ഉപദേശങ്ങളും പാലിക്കുകയും അവന്റെ കല്പനകളെല്ലാം അനുസരിക്കുകയും ചെയ്തു എന്നാണ് . നമ്മൾ എങ്ങിനെ ?  നാം കർത്താവിന്റെ മുമ്പാകെ പൂർണരാണെന്ന് പറയാൻ കഴിയുമോ!  നമുക്ക് സ്വയം ശോധന ചെയ്യാം .  3.  ഇപ്പോൾ കാലേബിന് 85 വയസ്സായിരുന...

യോശുവ 11-16

യോശുവ 11-16 അദ്ധ്യായം : 15 യഹൂദയുടെ അനന്തരാവകാശത്തിന്റെ ഭൂമിശാസ്ത്ര പരമായ അതിർത്തികളെക്കുറിച്ചുള്ള വിവരണത്തോടെ അധ്യായം ആരംഭിക്കുകയും ആ അതിർത്തിക്കുള്ളിലെ നൂറിൽപ്പരം നഗരങ്ങളുടെ പേരുകളിൽ അവസാനിക്കുകയും ചെയ്യുന്നു. ആദ്യത്തെ 12 വാക്യങ്ങളിൽ “അതിരുകൾ” എന്ന വാക്ക് 19 തവണ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും വലിയ ഗോത്രമായ യഹൂദ ഗോത്രത്തിന് ആദ്യം പരിഗണന ലഭിച്ചു . ഭൂമി അനുവദിക്കുന്നതിന് ദൈവത്തിന് നിർദ്ദിഷ്ടവും മുൻകൂട്ടി നിശ്ചയിച്ചതുമായ കാരണങ്ങളുണ്ട്. സമാനമായ രീതിയിൽ, ദൈവം നമുക്ക് അതുല്യമായ ഒരു ഭാഗം മാത്രമല്ല, ആ ഭാഗങ്ങൾക്ക് പ്രത്യേക അതിരുകളും നൽകിയിട്ടുണ്ട്. നല്ലതും ചീത്തയും അകറ്റി നിർത്താനുള്ള വേലികൾ പോലെയാണ് അതിരുകൾ. നമ്മുടെ സംസ്കാരത്തിൽ,  “അതിരുകൾ” എന്ന പദത്തിന്റെ  നിർവ്വചനം കൊണ്ട് അർത്ഥമാക്കുന്നത് , വ്യക്തികളെ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടു ക്കുന്നതിനും , പരിപാലിക്കുന്നതിനും - അല്ലെങ്കിൽ അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുകയും ചെയ്യുന്നതിനുള്ള പരിധികൾ നിഷ്കർഷിക്കുന്നു എന്നതാണ്‌. നമ്മുക്ക് ദൈവം നൽകിയിരിക്കുന്ന അതിർത്തികൾ എന്തൊക്കെയാണ് ? മനുഷ്യനിർമ്മിത അതിര...

ക്രിസ്തുമസ് മണിനാദം 🔔 ( യോശു 11-16)

💫 ക്രിസ്തുമസ് മണിനാദം 🔔                  ( യോശു 11-16)  പുസ്തകങ്ങളുടെ  നഗരം എന്ന് അർത്ഥമുള്ള കിരിയാത്ത്  സെഫർ കീഴടക്കുന്ന ഒരാളെ കാലെബ് തിരഞ്ഞു കൊണ്ടിരുന്നു. ഈ സമയം ഒത്‌നിയേൽ  [ദൈവത്തിന്റെ സിംഹം]  എന്ന ചെറുപ്പക്കാരൻ രംഗത്തു എത്തുന്നു.. ഒത്‌നിയേൽ കിരിയാത്ത്-സെഫറിനെ കീഴടക്കി അതിന്റെ പേര് ദെബിർ [പ്രവാചക നഗരം ] എന്ന് മാറ്റി. ഒത്‌നിയേലിന് കാലേബ് തന്റെ മകളായ അക്സയെ വിവാഹം കഴിച്ചു കൊടുത്തു.അവളുടെ അവകാശത്തിനായി  മരുഭൂമിക്കു പുറമേ അവൾ നീരുറവ കൂടി ആവശ്യപ്പെട്ടു, അവൾക്ക് മലയിലും  താഴ്‌വരയിലും  ഉള്ള നീരുറവകളും ലഭിച്ചു.  [യോശു  15: 16-19] 💫 ആ ചെറിയ സംഭവത്തിൽ, ക്രിസ്മസിന്റെ ഉദ്ദേശ്യത്തിന്റെയും ഫലത്തിന്റെയും ഒരു  പ്രതിഛായ നമുക്ക്  ലഭിക്കുന്നു. കിരിയാത്ത്-സെഫറിലെ പൗരന്മാർ 👬  നന്മയുടെയും തിന്മയുടെയും  അറിവിന്റെ  വൃക്ഷഫലം ഭക്ഷിച്ച ആദമും ഹവ്വയും..... ഫലം:  മനുഷ്യവർഗം ദൈവത്തിൽ നിന്ന് അകന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം നഷ്ടപ്പെട്ടതിനാൽ തങ്ങളുടെ ഹൃദയം ഇരുണ്ടുപോയി .... ഒപ്...

യിസ്രായേലിനായി പോരാടുന്ന കർത്താവ് യോശുവ 10: 12.

യിസ്രായേലിനായി പോരാടുന്ന കർത്താവ് യോശുവ 10: 12.  കർത്താവ് തന്റെ വാക്ക്  പാലിച്ചു, ഇസ്രായേല്യരെ കനാനിലേക്ക് കൊണ്ടുപോയി. എല്ലാ രാജാക്കന്മാരെയും രാജ്യങ്ങളെയും നശിപ്പിക്കാൻ അവൻ അവരെ സഹായിക്കുകയും പാലും തേനും ഒഴുകുന്ന ദേശം തന്റെ ജനത്തിനായി വിഭജിച്ചു നൽകുകയും ചെയ്തു  കർത്താവ് അവർക്കുവേണ്ടി എന്തെല്ലാം  ചെയ്തുവെന്ന് കാണുന്നത് നല്ലതാണ്.  കർത്താവ് അവരെ (കനാൻ ദേശത്തിലെ  രാജാക്കന്മാരെയും ജനങ്ങളെയും) യിസ്രായേല്യരുടെ  മുമ്പിൽ ആശയക്കുഴപ്പത്തിലാക്കി. (യോശുവ 10: 30) കർത്താവ് വലിയ കല്ല്  പെയ്യിച്ചു. (യോശുവ 10: 11.) യഹോവ ആ പട്ടണത്തെയും രാജാവിനെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു (യോശുവ 10: 30.) യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനായി യുദ്ധം ചെയ്തു. (യോശുവ 10: 42.)  ദൈവം നമ്മോടുകൂടെയുള്ളപ്പോൾ അവൻ നമുക്കുവേണ്ടി പോരാടും,  യുദ്ധം  ചെയ്യും. യോശുവ, ദൈവത്തിന്റെ ശക്തി കണ്ടു കർത്താവിനെ പൂർണമായി അനുസരിച്ചു.  നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും കർത്താവിനെ പൂർണമായി അനുസരിക്കാൻ നാം തയ്യാറാണോ?  ഇതേ ഇസ്രായേല്യർ നേരത്തെ പ്രതികരിച്ചതെങ്ങന...

യോശുവ : അധ്യായം 8

യോശുവ : അധ്യായം 8 ഇസ്രായേലിന് ദൈവത്തിന്റെ കൃപ താൽക്കാലികമായി നഷ്ടപ്പെട്ടു ,  അവർ വിഷാദവും  നിരാശയും നിറഞ്ഞവരായിത്തീർന്നൂ . ഒന്നാം വാക്യത്തിൽ, യഹോവ യോശുവയോട് സംസാരിക്കുന്നു ... “ഭയപ്പെടരുത്;നിരാശപ്പെടുകയുമരുത്". വിജയം വീണ്ടെടുക്കുന്നതിനുള്ള ആദ്യ പ്രോത്സാഹനത്തിന്റെ താക്കോലായിരുന്നു ഇത്.  ദൈവത്തിൽ നിന്ന് പ്രോത്സാഹനം സ്വീകരിക്കുക നമ്മുടെ പാപസ്വഭാവത്താൽ നാം എത്ര തവണ വീണു? ജഡത്തോടുള്ള യുദ്ധത്തിൽ നാം എത്ര തവണ പരാജയപ്പെട്ടു ?  നമ്മളിൽ പലർക്കും ഭയം / വിഷമം ,  ഭൗതിക വസ്തുക്കളോടുള്ള   അത്ത്യാർത്തി,  കോപം , നീരസം , അസൂയ , സ്വാർത്ഥത , അഹങ്കാരം , ഏഷണി പറച്ചിൽ , പക , വിധിക്കൽ എന്നിവയോട് പൊരാട്ടങ്ങൾ ഉണ്ടു .. ഹായിയിലെ    പോരാളികളെ നഗരത്തിൽ നിന്ന് അകറ്റുന്നതിനുള്ള ബുദ്ധിപരമായ ഒരു തന്ത്രം ദൈവം യോശുവയ്ക്ക് നൽകി. നമ്മുടെ ആത്മീയ ജീവിതത്തിൽ വിജയിക്കാൻ നമുക്ക് എന്ത് തന്ത്രമാണ് ഉള്ളത്? നമ്മുടെ ജീവിതത്തിൽ വീഴ്ച വന്ന ഭാഗങ്ങൾ നമ്മൾ കണ്ടെത്തുക. അനുതാപത്തിൽ  കർത്താവിന്റെ വിലയേറിയ രക്തത്താൽ നമ്മളെ തന്നേ  ശുദ്ധീകരിക്കാൻ അനുവദിക്കുക. ...

ഗിബായോന്യരുടെ വഞ്ചന യോശുവ : 9 : 3 -27

ഗിബായോന്യരുടെ വഞ്ചന  യോശുവ : 9 : 3 -27  1. യെരീഹോയിലും  , ഹായിയിലും  ഇസ്രായെല്യർക്ക്  വിജയം ലഭിച്ചപ്പോൾ ഗിബെയോന്യർ അത്  കേട്ടു ,  തന്ത്രപൂർവ്വം വഞ്ചിക്കാനായി അവർ ഇസ്രായേല്യരുടെയും, യോശുവയുടെയും അടുത്തെത്തി.  നമ്മുടെ ജീവിതത്തിലും , നാം സന്തുഷ്ടരും , അനുഗ്രഹിക്കപ്പെട്ടവരും ആയപ്പോൾ പിശാച് ചില ആളുകളുടെ മനസ്സിൽ പ്രവർത്തിക്കുകയും നമ്മളെ വഞ്ചിക്കാൻ  ഗിബെയോന്യരെ അയയ്ക്കുകയും ചെയ്യും.  ഇതിനെക്കുറിച്ച് നാം ബോധവാന്മാരല്ലെങ്കിൽ നമ്മളും വഞ്ചിക്കപ്പെടും.  അതിനാൽ നമുക്ക് ജാഗ്രത പാലിക്കാം !  2.അവർ കരാർ ഉണ്ടാക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്ഥാനാപതിമാരായി എത്തി.  ഇന്ന് ആത്മീയ ലോകത്തും പലരും നമ്മുടെ കർത്താവിന്റെ നാമത്തിൽ , ദൈവത്തിന്റെ സ്ഥാനപതികളെപ്പോലെ വരുന്നു . നമ്മളെ വഞ്ചിക്കുന്നു .ഈ ഗിബെയോന്യർ കാരണം അനേകം ആത്മാക്കൾ വഞ്ചിക്കപ്പെടുന്നു. കുടുംബങ്ങൾ തകർന്നിരിക്കു ന്നു . ഈ തന്ത്രശാലികളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് ശ്രദ്ധിക്കാം !  3.  അവർ വളരെ തന്ത്രപൂർവ്വം ആസൂത്രണം നടത്തി . പഴയ ചാക്കുകൾ, പഴയ വീഞ്ഞ് തുരുത്തി കൾ ,  കാല...

യോശുവ: 7 : 10, 11

യോശുവ: 7 : 10, 11      " യഹോവ യോശുവയോട് അരുളിച്ചെയ്തത്, എഴുനേൽക്ക, നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കു ന്നതെന്തിന് ? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കൽപിച്ചിട്ടു ള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു."            ഹായിയിലെ പരാജയ ത്തിനു് മുൻപ്, ദൈവത്തിന്റെ പദ്ധതി പ്രകാരം യരീഹോവി നെതിരെ തന്റെ സൈന്യവുമാ യി യോശുവ ആക്രമണം നട ത്തുകയും വൻ വിജയം നേടു കയും ചെയ്തിരുന്നു.           എന്നാൽ ഹായി ആക്ര മിക്കുന്നതിനു മുൻപേ, യോശുവ ദൈവത്തോട്‌ ആലോചന നടത്തുതായി നാം കാണുന്നില്ല. യെരിഹോ ആക്രമിക്കുന്നതിനു മുൻപേ പുരുഷന്മാരെല്ലാം പരിഛേദന നടത്തി ദൈവസന്നിധിയിൽ തങ്ങളെത്തന്നെ സമർപ്പിച്ചു. ( യോശുവ: 5: 2 - 8) എന്നാൽ ഹായിയിൽ യുദ്ധ ത്തിന് പോകുന്നതിനു മുൻപേ ജനങ്ങൾ ആത്മീകമായി ഒരു ഒരുക്കവും നടത്തിയതായി കാണുന്നില്ല. പാപമാണ് ഹായി യിലെ പരാജയത്തിന് കാരണ മെന്ന് വചനം വെളിപ്പെടുത്തു ന്നു.             ദൈവത്തോടു പ്രാർത്ഥിക്കാതെയും, വേണ്ട വിധം ഒരുങ്ങാതെയും യുദ്ധം ചെയ്യാൻ പോയ യിസ്രായേൽ തങ്ങളു...

യോശുവ 1: 8

യോശുവ 1: 8 "ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം ; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും." യോശുവയെ,  വളരെ വലിയ, ഉത്തരവാദിത്തമുള്ള ജോലിയാണ് ദൈവം ഏല്പിച്ചത്. തങ്ങളെ  നയിക്കാൻ എല്ലാ ഇസ്രായേലും അവനെ ഉറ്റുനോക്കികൊണ്ടിരുന്നു..അങ്ങനെയുള്ള  ഒരു സാഹചര്യത്തിൽ ദൈവം പറയുന്നു  'നി രാവും പകലും ധ്യാനിക്കണം' എന്ന്‌ ! ദൈവം നൽകിയിരിക്കുന്ന ഈ  ജോലി എല്ലാം പൂർത്തിയാക്കണമെങ്കിൽ എന്തെല്ലാം  വേറെ  കാര്യങ്ങൾ ചെയ്തു  തീർക്കണം?  പിന്നെ എത്ര സമയം കിട്ടും  വചനം ധ്യാനിക്കാൻ?  ഇപ്രകാരം,  നമ്മുടെ  ദൈനം ദിന ജീവിതത്തിൽ,  നാം  ചിന്തിക്കാറുണ്ടോ?  അതെ, ചില കാര്യങ്ങൾ ആലോചിച്ചു  ശരിയാക്കാനുള്ള സമയമാണിത്.  ആദ്യം ദൈവവചനം പഠിക്കുകയും  ധ്യാനിക്കുകയും ചെയ്യുക. അതിനു  പ്രാധാന്യം  കൊടുക്കുക. അപ്പോൾ നമുക്ക് ജീവിതത്തിൽ മറ്റെല്ലാ നന്മകളും ലഭിക്കും.  ജോല...

"കർത്താവിനെ അനുസരിക്കുന്നതിലൂടെ കരുത്തും ധൈര്യവും വിജയവും."

"കർത്താവിനെ  അനുസരിക്കുന്നതിലൂടെ കരുത്തും ധൈര്യവും വിജയവും." ഇസ്രായേല്യരെ ഈജിപ്ഷ്യൻ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നതിൽ "കർത്താവിന്റെ ദാസനായ മോശെ " നിർണായക പങ്കുവഹിച്ചു. അവൻ അവരെ 40 വർഷത്തോളം മരുഭൂമിയിലൂടെ നയിച്ചു. 120 വയസ്സുള്ളപ്പോൾ മോവാബിൽ വച്ച് മരിച്ചു. (ആവ. 34: 5; 31: 2 )  വാഗ്ദത്ത ദേശമായ കനാനിലേക്ക് ഇസ്രായേല്യരെ നയിക്കുന്നതിന്റെ നേതൃത്വം  ദേശം കൈവശപ്പെടുത്തി എല്ലാവർക്കുമായി വിഭജിച്ചു കൊടുക്കേണ്ട ചുമതല  യോശുവയുടെ മേൽ  വന്നു. (ആവ. 31: 7,8) .അവൻ മോശെയുടെ സഹായിയും അവനു  മോശെയെക്കാൾ 40 വയസ്സ് കുറവുമായിരുന്നു. അതുകൊണ്ടുതന്നെ  അവൻ യിസ്രായേൽ  മക്കളുടെ  ഇടയിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു.  ചുമതല വളരെ വലുതാണ്. യഹോവ തന്നെ യോശുവയോടു സംസാരിച്ചു, തന്റെ ജനത്തിന്റെ മേൽ നിയോഗിക്കപ്പെട്ട നേതാവായി അവനെ അവരോധിച്ചു.  (യോശുവ 1: 1-9) 1. വാഗ്ദത്തം പാലിക്കുന്ന ദൈവം.  യോശുവ 1: 3,4,5. a) ദേശം വാഗ്ദാനം ചെയ്യുന്നു 1: 3,4. b) ശത്രുക്കളിൽ  നിന്ന് വിജയം വാഗ്ദാനം ചെയ്യുന്നു .1: 5 c) ദൈവ സാന്നിധ്യവും സഹായവും വാഗ്ദാനം ചെയ്യുന്നു....

യോശുവ 1: 6,7

യോശുവ 1: 6,7  - *"ഉറപ്പും  ധൈര്യവും ഉള്ളവനായിരിക്കുക , ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ  പിതാക്കാൻമാരോടു സത്യം ചെയ്ത ദേശം  നീ ഇൗ ജനത്തിന് അവകാശമായി വിഭാഗിക്കും . എന്റെ ദാസനായ മോശെ നിനക്ക് കൽപ്പിച്ചു നൽകിയിട്ടുള്ള   ന്യായ പ്രമാണം ഒക്കെയും  അനുസരിച്ചു   നടക്കേണ്ടതിന് നല്ല ധൈര്യവും ഉറപ്പും ഉള്ളവനായിരിക്ക…….. അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുത് ". മോശെയുടെ ശേഷം ഇസ്രായേൽ മക്കളുടെ നേതാവായിരുന്നു യുവാവായ യോശുവ. മോശെയുടെ നാളിൽ ചെയ്യാൻ കഴിയാതെ പോയ,  വാഗ്ദത്തദേശത്തേക്ക് ജനതയെ നയിക്കുക എന്ന ഉത്തരവാദിത്വം  ഇപ്പോൾ യോശുവയുടെതാണ് . ദൈവം യോശുവയ്ക്ക് ഒരു വാഗ്ദാനം നൽകുന്നു: "ഞാൻ മോശെയുടെ കൂടെ ഉണ്ടായിരുന്നതു പോലെ  നിങ്ങളോടൊപ്പവുമുണ്ടാകും; ഞാൻ നിങ്ങളെ ഒരിക്കലും കൈവിടുകയുമില്ല , ഉപേക്ഷിക്കുകയും ഇല്ല ".  ഉടനെ അവൻ അവനോടു കൽപിക്കുന്നു:  "ധൈര്യവും ഉറപ്പുമുള്ളവനായി ഇരിക്കുക".  യോശുവയെ നിയോഗിക്കുമ്പോൾ മൂന്നു പ്രാവശ്യം ദൈവം അവനെ ധൈര്യപ്പെടുത്തി .  ധൈര്യം ദൈവവചനത്താൽ നങ്കൂരമിടുന്നു.  ഇൗ വാക്യത്തിൽ മൂന്ന് പ്രാഥ...

മനസ്സിന്റെ യെരീഹോമുകളെ കീഴടക്കാം [യോശുവ 1-6]

മനസ്സിന്റെ യെരീഹോമുകളെ കീഴടക്കാം [യോശുവ  1-6] നാംവിശ്വസിക്കുന്നത്  ചിന്തകളെ സ്വാധീനിക്കുന്നു, അത് നമ്മുടെ  വികാരങ്ങളെ സ്വാധീനിക്കുന്നു,   സ്വഭാവത്തെ സ്വാധീനിക്കുന്നു. നമുക്ക് ദൈവത്തെക്കുറിച്ച് തെറ്റായ വിശ്വാസങ്ങളുണ്ടെങ്കിൽ, സംഭവങ്ങളെ നോക്കിക്കാണുന്നതിനുള്ള ഒരു വികലമായ മാർഗം നാം വികസിപ്പിക്കും,  വിശ്വസിക്കാനും അനുസരിക്കാനും കഴിയാതെ വരും. യോശുവ 1-6_ തെറ്റായ ചിന്താ രീതികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള നിരവധി ചിന്തകൾ  പങ്കു വയ്ക്കുന്നു. 1. ഭക്ഷണ സാധനങ്ങൾ ഒരുക്കി കൊള്ളുവീൻ _ [യോശുവ  1:11] _ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ‘ദൈവവചനം’ സംഭരിക്കുക. ദൈവ വചനം  നമ്മുടെ ജിപിഎസ്, ഫ്ലാഷ്‌ലൈറ്റ്, ഭക്ഷണം, രക്ഷക്കുള്ള  കാര്യങ്ങൾ  ('വാൾ ')എന്നിവയാണ്. പ്രാർത്ഥനയിലൂടെ യേശുവുമായുള്ള ബന്ധം വളർത്തുക. അവനുമായി ചേരുമ്പോളാണ്  വചനം  ജീവനുള്ളതും സജീവവുമായ ഇരട്ടത്തലയുള്ള വാളായി മാറുന്നത്. 2. ശത്രു  പരാജയപ്പെട്ടു (ധൈര്യം കെട്ടുപോയി ) എന്ന്  തിരിച്ചറിയുക [യോശുവ  2: 10-11]  ക്രൂശിൽ സാത്താൻ പരാജയപ്പെട്ടു. യേശുവിന്റെ നാ...

നിങ്ങൾക്കിടയിലെ അത്ഭുതങ്ങൾ യോശുവ : 3: 3 - 17

നിങ്ങൾക്കിടയിലെ അത്ഭുതങ്ങൾ യോശുവ : 3: 3 - 17--   നാളെ കർത്താവ് നിങ്ങളുടെ ഇടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് യോശുവ ജനങ്ങളോട് പറഞ്ഞതായി  ഇവിടെ കാണുന്നു.  എന്നാൽ ഈ അത്ഭുതങ്ങൾ ലഭിക്കാൻ അവർ എന്താണ് ചെയ്തത്?  നമുക്ക് ധ്യാനിക്കാം. 1.ദൈവത്തിന്റെ ഉടമ്പടിയുടെ പെട്ടകവും പുരോഹിതന്മാരെയും കണ്ടപ്പോൾ അവർ നീങ്ങി അതിനെ അനുഗമിച്ചു.  ഉടമ്പടി പെട്ടകം ദൈവവചനത്തെ സൂചിപ്പിക്കുന്നു.  നമ്മുടെ ജീവിതത്തിലും നാം ദൈവവചനം പിന്തുടരുകയും അവന്റെ അത്ഭുതങ്ങൾ സ്വീകരിക്കാൻ എല്ലാ നടപടികളും എടുക്കുകയും വേണം. 2. ഈ ഉടമ്പടി പെട്ടകം ലേവ്യരായ പുരോഹിതന്മാർ മാത്രമാണ് വഹിച്ചത്.  എന്നാൽ ഈ വിലയേറിയ ദൈവവചനം ഇന്ന് നമ്മുടെ കൈകളിൽ വഹിക്കാൻ തക്കവണ്ണം  നാം ഭാഗ്യവാന്മാരാണ്. നമ്മുടെ ജീവിതത്തിലും ഹൃദയത്തിലും തിരുവചനം വഹിക്കുമ്പോൾ, വചനം നമ്മെയും വഹിക്കും. 3.ലേവ്യരും അതിനെ അനുഗമിക്കുന്ന ജനങ്ങളും തമ്മിൽ 2000 മുഴം അകലം ഉണ്ടായിരിക്കേണം. പെട്ടകം വിശുദ്ധമായതിനാൽ അവർക്ക് അടുത്തുവരാൻ അനുവാദമുണ്ടായിരുന്നില്ല.  എന്നാൽ ഇന്ന് പുതിയ ഉടമ്പടി അനുസരിച്ച് യേശു ക്രിസ്തുവിന്റെ കൃപയിലൂടെ നമുക്ക് ധൈര്യത്...

ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ യോശുവ 1:9

ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ 👉നമുക്കായുള്ള വാഗ്ദാനങ്ങൾ  കണ്ടെത്തി അവകാശം ആക്കണം. യോശുവ 1:9 "നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ."   വേദപുസ്തകത്തിലെ താളുകളിൽ നിന്നും വചനങ്ങൾക്ക് ജീവൻ വയ്ക്കുമോ? എൻറെ അനുഭവം 1987 ഫെബ്രുവരി 17 മധ്യാഹ്നം --എല്ലാം എൻറെ നേട്ടങ്ങൾ എന്ന് ചിന്തിച്ച് അഹങ്കരിച്ചു പാപ വഴികളിൽ നടന്നിരുന്ന ഞാൻ --ചുറ്റിലും എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന് നിരാശയിൽ, ഏകാന്തതയിൽ ആയപ്പോൾ, - വിദേശത്തേക്ക് യാത്രയാകുംമുമ്പ് "ഇത് നിനക്ക് തുണയായിരിക്കട്ടെ" എന്നുപറഞ്ഞ് എൻറെ അമ്മച്ചി തന്ന വേദപുസ്തകം പൊടി തട്ടി എടുത്തു വായിക്കുവാൻ ഇരുന്നു. ദൈവത്തിൻറെ ആത്മാവ് എന്നിൽ ക്രിയ ചെയ്യാൻ തുടങ്ങി. ഇത്രകാലം ഒരു വേട്ടപ്പട്ടിയെ പോലെ എന്നെ പിന്തുടർന്ന സ്നേഹത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി അടിയറവ് പറഞ്ഞപ്പോൾ, വേദപുസ്തകത്തിലെ താളുകളിൽ നിന്നും വളരെ പരിചിതമായ ഒരു വാക്യത്തിന് ജീവൻ വച്ചു യെശയ്യാ 41:10 നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക...

യോശുവ: 1: 11

 യോശുവ: 1 - 6       ആഴമായ ധ്യാനത്തിനുള്ള             ലളിത ചിന്തകൾ💎 യോശുവ: 1: 11 " ------ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാ ശമായിത്തരുന്ന ദേശം കൈ വശമാക്കികൊൾവിൻ."          ⚡  ദൈവത്തിന്റെ തിര ഞ്ഞെടുക്കപ്പെട്ട ജനത്തെ വാഗ്ദത്ത ദേശത്തേക്ക് നയി ക്കുവാൻ, മോശയുടെ മരണ ത്തിനു ശേഷം യോശുവ നിയോഗിക്കപ്പെട്ടു. ദൈവം തന്റെ സാന്നിദ്ധ്യം എപ്പോഴം യോശുവയ്ക്ക് വാഗ്ദത്തം ചെയ്തിരുന്നതിനാൽ ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കു വാനും ആവശ്യപ്പെട്ടു.        ⚡  മേൽ ഉദ്ധരിച്ച വാക്യമ നുസരിച്ച്‌, വാഗ്ദത്തദേശം ചെന്ന് കൈവശമാക്കുവാൻ ദൈവം യോശുവയോട് ആവ ശ്യപ്പെടുകയാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം, വാഗ്ദ ത്തദേശം യിസ്രയേൽമക്കൾ ക്കു വേണ്ടി വേർതിരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ അവർ പോയി അത് കൈവ ശമാക്കണം എന്നു പറഞ്ഞതി ന്റെ അർത്ഥം, അവർ അതി നുവേണ്ടി പോരാടണമെന്ന ത്രേ ഇതിനായിഅവർപ്രാദേ ശിക സൈന്യശേഖരമുള്ള മുപ്പത്തിഒന്ന് രാജാക്കന്മാരെ തോല്പിക്കയും, ഏഴ് പ്രധാന പട്ടണങ്ങൾ പിടിച്ചെടുക്കയും, അനാക്യമല്ലന്മാര...

കഴുകൻ തന്റെ കൂട് അനക്കി പറക്കുന്നത് പോലെ ആവർത്തനം 32: 11, 12

കഴുകൻ  തന്റെ കൂട് അനക്കി  പറക്കുന്നത് പോലെ ആവർത്തനം 32: 11, 12. 1. ദൈവം മാത്രമാണ് യിസ്രായേലിനെ നയിച്ചതെന്ന് ഇവിടെ നാം കാണുന്നു. അതെ, ദൈവമക്കളാകുന്ന നമ്മെ നയിക്കാൻ  ദൈവത്തെ മാത്രം അനുവദിക്കണം. ഒരു മനുഷ്യനെയോ മാനുഷിക ഉപദേശത്തെയോ ആശ്രയിക്കരുത്. റോമർ 8: 14 പറയുന്നു,  "ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു "  നാം, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളും ദൈവവചനവും വഴി ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നുണ്ടോ എന്ന്  നമ്മെത്തന്നെ ശോധന ചെയ്യാം. 2. കഴുകനെപ്പോലെ - കഴുകൻ  ഒരു കുരുവിയെപ്പോലെ താഴ്ന്നല്ല മറിച്ചു, ഉയരത്തിൽ പറക്കുന്ന ഒരു  പക്ഷിയാണ്. നാം ദൈവമക്കളായതിനാൽ വിശ്വാസം, സ്നേഹം, പ്രാർത്ഥന ജീവിതം തുടങ്ങിയ ഉയർന്ന ആത്മീയ മേഖലകളിലേക്ക് പറക്കണം .ഒരു കോഴിയെ പോലെ താഴെ  നിലത്തു  കറങ്ങരുത്. 3. കഴുകന്റെ കൂട് - മഴയിൽ നിന്നും കാറ്റിൽ നിന്നും ചൂടുള്ള വെയിലിൽ നിന്നും സംരക്ഷിക്കാൻ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്ഥലമാണ് കൂട്.  കഴുകൻ ഭക്ഷണസാധനങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ കൂട്ടിലേക്ക്‌  കൊണ്ടുവരും. പാറകളുടെ ഉയർന്ന  ശിഖരങ്ങളിൽ...

*ആവർത്തനം: - 34: 12"

  ആവർത്തനം : 32 - 34 *ആവർത്തനം: - 34: 12" - “യഹോവ അഭിമുഖമായി അറിഞ്ഞ  മോശയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല".  അല്ലെങ്കിൽ, അതിനു ശേഷം ഇസ്രായേലിനു മുന്നിൽ മോശെ  ചെയ്തതു പോലെ  ആരും മഹത്തായ ശക്തി കാണിക്കുകയോ ഭയങ്കര പ്രവർത്തികൾ ചെയ്യുകയോ ചെയ്തിട്ടില്ല.  മോശെ എഴുതിയ അവസാന പുസ്തകത്തിന്റെ അവസാന അധ്യായമാണിത്. തിരിഞ്ഞുനോക്കുമ്പോൾ , മോശെയുടെ ജീവിതത്തിലെ നിരവധി വളവുകളും തിരിവുകളും ഇവിടെ ദൃശ്യമാകുന്നു . മോശെയുടെ ജീവിതത്തെ  40 വർഷം വീതമുള്ള മൂന്നു വ്യത്യസ്ത കാലയളവുകളായി വിഭജിക്കാം. ഈജിപ്തിലെ കൊട്ടാരങ്ങളിൽ ആദ്യത്തെ 40 വർഷം ജീവിച്ച ആളായിരുന്നു മോശെ .  പിന്നെ അവൻ മരുഭൂമിയിൽ ഒരു ഇടയനായി 40 വർഷം  ചെലവഴിച്ചു. തന്റെ ജീവിതത്തിന്റെ അവസാന 40 വർഷങ്ങളിൽ, അവൻ വിശ്വാസത്തിൽ കടന്നു , “ദൈവത്തിന്റെ സുഹൃത്തും” ദൈവജനത്തിന്റെ നേതാവുമായി.   ഏതൊരു വ്യക്തിക്കും ദൈവത്തിൽ നിന്ന് തന്നെ ലഭിക്കാവുന്ന , പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ചതും ഉയർന്നതുമായ അഭിനന്ദനങ്ങൾ മോശെക്കു കിട്ടുന്നു. 12-‍ാ‍ം വാക്യത്തിൽ ദൈവം മോശെയെ വിവരിക്കുന്നു:  കർത...

അമൂല്യമായതിനും അപ്പുറം💎

അമൂല്യമായതിനും അപ്പുറം💎 നമ്മെ വിശുദ്ധരാക്കുക എന്നതായിരുന്നില്ല, ഒരു രക്ഷകന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ന്യായപ്രമാണത്തിന്റെ നിയോഗം, "എന്നാൽ ലംഘനം പെരുകേണ്ടതിന് ഇടയിൽ ന്യായപ്രമാണവും വന്നു ചേർന്നു. എങ്കിലും പാപം പെരുകിയേടത്ത് കൃപയും അത്യന്തം വർദ്ധിച്ചു. " (റോമ 5:20) ⚡ ന്യായപ്രമാണത്തിന് പാപത്തെ ഉണർത്തുവാനല്ലാതെ നമ്മെ വിശുദ്ധീകരിക്കാൻ കഴിവില്ല.               നിങ്ങൾ ഒരു മുറിക്കുള്ളിൽ മാന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ " താക്കോൽ പഴുതിലൂടെ ഒളിഞ്ഞു നോക്കരുത്" എന്നൊരു ലിഖിതം ശ്രദ്ധയിൽ പെട്ടാൽ ആ നിമിഷം തന്നെ ഒന്ന് ഒളിഞ്ഞു നോക്കുവാനുള്ള മോഹം നിങ്ങളിൽ ഉടലെടുത്തു കഴിഞ്ഞു.🤔 ⚡ആദാമിന് ഭാര്യയെ നിഗ്രഹിക്കവാനുള്ള പ്രലോഭനം പാമ്പിന് കൊടക്കാൻ കഴിയാതിരുന്നത് 'കുല ചെയ്യരുത് ' എന്ന കല്പന അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ്.'നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലംമാത്രം തിന്നരുത് 'എന്ന ഏക കല്പന ജീവന്റെ വൃക്ഷത്തേയും മറി കടക്കുവാൻ ആദാമ്യ ജഢത്തിന് കാരണമായി. 💎 നമ്മിലെ ജഡീക മനുഷ്യന് പൂർണ്ണഹൃദയത്തോടും, ആത്മാവോടും, ശക്തിയോടും ദൈവത്തെ സ്നേഹിക്കുവാൻ ഒരിക്കലും ...

മോശെ ക്രിസ്തുവിനെ പരാമർശിക്കുന്നു - പാറ 📖ആവർത്തനം 32

മോശെ ക്രിസ്തുവിനെ  പരാമർശിക്കുന്നു - പാറ 📖ആവർത്തനം 32 കാദേശിൽ രണ്ടുതവണ പാറയിൽ അടിച്ചതുകൊണ്ട്  (സംഖ്യ 20: 7-11) വാഗ്‌ദത്ത ദേശത്തേക്കുള്ള പ്രവേശന ടിക്കറ്റ് ലഭിക്കാൻ അയോഗ്യനാക്കപ്പെട്ട മോശെ (സംഖ്യ 20: 12) ആലാപനരീതിയിൽ സംസാരിച്ചു: 🎶🎵 "ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ..... ഞാൻ  യഹോവയുടെ നാമം  ഘോഷിക്കും...... "(v 1--3) 🎵🎶 മോശെയുടെ പാട്ട്,  ഉപദേശം  എന്നാണ് വിവരിക്കപെട്ടിരിക്കുന്നത്  (വാക്യം 2). ആരാധനയിൽ നാം പാടുന്ന ഗാനങ്ങളും പ്രധാനപ്പെട്ട സത്യം പഠിപ്പിക്കുന്നതായിരിക്കണം. ആലാപനത്തിലൂടെ മോശെ  പറയുന്ന  സന്ദേശം കേൾക്കാൻ,  ഉടമ്പടിയുടെ സാക്ഷിയായി ആകാശവും ഭൂമിയും  വിളിക്കപ്പെട്ടു, കാരണം കർത്താവിനെ പാറയായി പരിചയപ്പെടുത്തി മോശെ സത്യം പ്രഖ്യാപിക്കാൻ പോകുകയാണ് v (വാ. 4,15, 18,30,31 ). അവന്റെ  ഉപദേശം ഭൂമിക്കു, മഴ, മഞ്ഞ്, മഴത്തുള്ളികൾ എന്നിവ പോലെയായിരിക്കും 💦  1 ) മാറ്റമില്ലാത്ത പാറ  v 4 ഇത് ദൈവത്തിന്റെ മാറ്റമില്ലായ്മയെയും  സ്ഥിരതയെയും പ്രതിനിധീകരിക്കുന്നു: അവന്റെ പ്രവൃത്തികൾ...

ആവർത്തനം: 34:5, 6

ആവർത്തന പുസ്തകം                     32- 34   ആഴമായ ധ്യാനത്തിനുള്ള          ലളിത ചിന്തകൾ💎 ആവർത്തനം: 34:5, 6 " അങ്ങനെ യഹോവയുടെ ദാസനായ മോശ യഹോവയു ടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വെച്ച് മരിച്ചു. യഹോവ അവനെ മോവാബ് ദേശത്ത് - - - - - .. ആരും അറിയുന്നില്ല"        ⚡   വേർപാട് എപ്പോഴും ദു:ഖകരമാണ്.. ആവർത്തന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ പറഞ്ഞിട്ടു ള്ളതുപോലെ മോശയുടെ വേർപാടും ദുഃഖകരം തന്നെ.           🎗ലോകത്തിൽ ജീവിച്ചി രുന്നിട്ടുള്ള അതിശ്രേഷ്ഠരായ മനുഷ്യരിൽ ഒരാളായിരുന്നു, മോശ. മോശയ്ക്ക് വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ കഴി യാഞ്ഞത് കഷ്ടമായിപ്പോയി എന്ന് ഒരു പക്ഷേ നാം ചിന്തി ച്ചേക്കാം. എന്നാൽ മോശയേ ക്കുറിച്ചുള്ള ദൈവത്തിന്റെ ചി ന്ത, ഏറ്റവും നന്മയ്ക്കായിട്ടു ള്ളതായിരുന്നു., കാരണം നെബോ മലമുകളിൽ നിന്ന് മോശ നേരെ പോയത് സ്വർ ഗ്ഗീയ കനാനിലേക്കായിരുന്നു.         🎗   ദൈവം ഇറങ്ങിവന്ന് ശവസംസ്ക്കാരം, നടത്തിയ ഏക വ...

ആവർത്തനം 29 : 2 , 3

ആവർത്തനം 29 : 2 , 3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യാഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല 🍒🍒🍒🍒🍒🍒🍒🍒🍒🍒    ഏറ്റവും സമ്പൽ സമൃദ്ധിയും ഉന്നത വിദ്യാഭാസവും  കരുത്തുറ്റ രാജാവും ഭരിച്ചിരുന്ന മിസ്രയീമെന്ന വലിയ രാജ്യത്തിൽ നിന്നും ,  യാതൊരു വിലയുമില്ലാതെ  രക്ഷിക്കാൻ  ഒരു രാജാവോ നേതാവോ ഇല്ലാതെ, തലമുറ തലമുറയായി അടിമകളായി കിടന്ന ജനത്തെ ,  രാജാവിനെ ഭയന്ന് ഒളിച്ചോടിയ, തടിച്ച നാവും വിക്കുള്ളവനുമായ ഒരുവനെ കൊണ്ടു , ലോകം കണ്ടിട്ടില്ലാത്ത വിധത്തിൽ അത്ഭുതവും അടയാളങ്ങളും കാണിച്ചു യഹോവയായ ദൈവം രക്ഷിച്ചെടുത്ത ഒരു ജനതയാണ് യിസ്രായേൽ. കഴിക്കാൻ ശക്തന്മാരുടെ ആഹാരവും, പാറയിൽ നിന്നുള്ള വെള്ളവും, കാടയിറച്ചിയും കൊടുത്തു, പകൽ സൂര്യ താപം ഏൽക്കാതെ മേഘസ്‌തംഭവും രാത്രി വെളിച്ചമായി അഗ്നിതൂണും നൽകി, ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെ, കാലിലെ ചെരിപ്പു പഴകാതെ , കാലുകൾ വീങ്ങാതെ,  40 വർഷം കഠിനമായ മരുഭൂമിയിൽ കൂടെ  നടത്തി , മല്ലന്മാരും ശക്തന്മാരും അനാക്യാരും ജീവിക്കുന്ന പാലും തേനും ഒഴുകുന്ന ദേശത്തെക്കു കൊണ്ടുപോയി അവിടെ പാർപ്പിക്കുമെന്...

ആത്മാവോടൊത്ത് ചുവടുകൾ വയ്ക്കാം

ആത്മാവോടൊത്ത് ചുവടുകൾ വയ്ക്കാം പരേഡിൽ പട്ടാളക്കാർ മാർച്ച് ചെയ്യുന്നത് വീക്ഷിക്കുക ഏറെ കൗതുകകരമാണ്. എങ്ങനെയാണ് ഇത്ര നന്നായി അവർക്ക് അത് ചെയ്യാനാകുന്നത്?തംമ്പേറിന്റെ (drums) താളം ശ്രദ്ധിച്ചു അവർ സമയാനുസരണം ചുവടുകൾ വയ്ക്കുന്നു. ഒരാൾക്ക് ഒന്ന് താളം പിഴച്ചാൽ മതി ആ ഒരുമ നഷ്ടമാകാൻ.... തമ്മിൽ ഇടിച്ചോ, വീണോ ആകെ താറുമാറാകും. ⚡ ദൈവത്തെ ശ്രദ്ധിച്ച് അനുസരിച്ച് അവനോടൊപ്പം ചുവടുവച്ച് നടക്കുവാനായാണ്  നാം സൃഷ്ടിക്കപ്പെട്ടത്. ഒരോ വ്യക്തിയും അപ്രകാരം ചെയ്യുകയാണെങ്കിൽ മനഷ്യരാശി മുഴുവൻ തമ്മിൽ തമ്മിലും ദൈവവുമായുള്ള ഉത്തമ ബന്ധം ആസ്വദിച്ച് ജീവിക്കുന്നവർ ആയേനേ! അങ്ങനെ ആയിരുന്നുവല്ലോ ആദിയിൽ ഏദൻ!! ⚡ നാം തന്നെ നമ്മുടെ ദൈവങ്ങളാകുവാൻ തീരുമാനിച്ചപ്പോൾ പരസ്പരവും ദൈവവുമായുള്ള ആ ഒരുമ അവസാനിച്ചു.ഓരോരു ത്തരും അവരവരുടെ വേഗതയിൽ പല ദിക്കുകളിൽ അലയുന്നവരായി .ഫലമോ?ആകെ കുഴപ്പം.... തകരാറിലായ ബന്ധങ്ങൾ ...😞 ▪      ▪        ▪ പഴയ നിയമത്തിൽ, ദൈവം തന്റെ ജനത്തെ കല്പനകളാലും പ്രമാണങ്ങളാലും  ഒരിക്കൽ കൂടി ഏതാണ്ട് ആ തംമ്പേറിന്റെ മാതൃകയിൽ ഒരുമയിൽ നടക്കുവാൻ പരിശീലിപ്പിക്കുകയാണ്. ▪ നമ്മുട...

ആവർത്തനം 30:1- 20 അനുതപിക്കുക യഥാസ്ഥാന പെടുത്താം, മടങ്ങിവരുക സ്വീകരിക്കാം.

ആവർത്തനം 30:1- 20 അനുതപിക്കുക യഥാസ്ഥാന പെടുത്താം, മടങ്ങിവരുക സ്വീകരിക്കാം. ഈ ലോകമാകുന്ന മരുഭൂ യാത്രയിൽ തളർന്ന് നിരാശനായി, അല്ലെങ്കിൽ ലോകത്തിൻറെ ആകർഷണങ്ങളിൽ പെട്ട് ദൈവസന്നിധിയിൽ നിന്നും അകന്നു പോയവർക്ക്  ഇന്നും ദൈവം നൽകുന്ന സ്നേഹപൂർവ്വമുള്ള ഒരു ആഹ്വാനമാണ് "മടങ്ങിവരുക ഞാൻ നിന്നെ വീണ്ടും ചേർത്തു കൊള്ളാം അനുഗ്രഹിക്കാം" എന്നുള്ളത്. വേദപുസ്തകത്തിൽ ഉടനീളം ഈ ആഹ്വാനം നമുക്ക് കാണാം. യെശയ്യാ 1:18 "വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും." മോശ തൻറെ വിടവാങ്ങലിന് മുമ്പ് ഇസ്രായേൽജനത്തെ കൂട്ടിവരുത്തി പ്രവചന ആത്മാവിൽ അവരോട് സംസാരിക്കുകയാണ്. ഈ ജനം കനാനിൽ പ്രവേശിച്ച ശേഷം, അതിലെ നന്മകൾ അനുഭവിച്ചിട്ടും, വീണ്ടും തെറ്റി പോകും എന്നുള്ളത് മോശ മനസ്സിലാക്കുന്നു. "അവർ തിരിച്ചറിയുന്ന ഹൃദയം ഇല്ലാത്ത ജനം".(29:3.) എന്ന് വളരെ ഹൃദയവേദനയോടെ മോശെ പറയുന്നു. ഭാവിയിലും ദൈവത്തിൻറെ കൽപനകൾ അനുസരിക്കുന്നതിൽ അവർ പരാജയമടയും എന്നും അവൻ അറിഞ്ഞു.വാഗ്ദത്ത നാട...

ആവർത്തനം 31: 6

  ആവ .28 - 31 ആവർത്തനം 31: 6 - "ബലവും ധൈര്യവും ഉള്ളവരായിരിപ്പീൻ  അവരെ പെടിക്കരുത് , ഭ്രമിക്ക യുമരുത് ; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോട് കൂടെ പോരുന്നു ; അവൻ നിന്നെ കൈ വിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല". മോശെ തന്റെ ജീവിതാവസാനത്തിലേക്ക് വരുന്നതായി ആവർത്തനം 31 ൽ കാണുന്നു.. മോശെ യുവാവായ യോശുവയെ ജനത്തിന്റെ  മുമ്പാകെ നിറുത്തി നിയോഗിച്ചു ,  അവന്റെമേൽ കൈവെച്ചു , അവരെ നയിക്കാനുള്ള അധികാരം നൽകി. ഉത്സാഹകരമായ  വാക്കുകളാൽ മോശെ അവനെ പ്രോത്സാഹിപ്പിക്കുന്നു: “യഹോവ നിനക്ക് മുൻപായി  പോകുകയും നിന്റെ കൂടെ നിൽക്കുകയും ചെയ്യുന്നു. അവൻ ഒരിക്കലും നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല."  "ധൈര്യപ്പെട്ടിരിക്ക , ഭ്രമിക്കയും അരുത് " മോശെ യോശുവയ്ക്ക് നൽകിയ അതേ സന്ദേശമാണ് ഇന്ന് നമ്മുടെ ദൈവവും നമ്മുക്കു നൽകുന്നത്….  ചെയ്യാൻ അധൈര്യപ്പെടുന്ന  കാര്യങ്ങൾ ചെയ്യുന്നതാണ് ധൈര്യം .  അതായത് സംഭ്രമത്തിൽ നിന്ന് ധൈര്യം ജനിക്കുന്നു.  *ദൈവീക  കാര്യങ്ങളിൽ നിന്ന് നമ്മളെ പുറകിലേക്ക് പിടിച്ച് വലിക്കുന്ന എന്തെങ്കിലും ശക്തികൾ അഥവാ തടസ്സങ്ങൾ ഉണ്ടോ?"  ഇപ്പ...