ഒരു പിൻഗാമിയെ കണ്ടെത്തൽ

ഒരു പിൻഗാമിയെ കണ്ടെത്തൽ

🌲മോശെ നേതാവായിരുന്നപ്പോൾ ദൈവം തന്റെ പുത്രന്മാരെ പിൻഗാമിയായി തിരഞ്ഞെടുത്തില്ല.

 🌲 യോശുവയെ ആണ്  തിരഞ്ഞെടുത്തതു

🌲അപ്പോൾ അവർക്ക്  ന്യായാധിപന്മാർ ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് പുത്രത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.

🌲ഏറ്റവും അവസാനത്തെ ന്യായാധിപൻ ആയിരുന്ന ശമുവേൽ,  തന്റെ പുത്രന്മാർ യോഗ്യർ അല്ല എന്നറിഞ്ഞിട്ടും അവർക്കു സ്ഥാനം കൈമാറാൻ ആഗ്രഹിച്ചു.

ഒടുവിൽ ജനങ്ങൾ ഒരു രാജാവിനെ ചോദിച്ചു. ശൗൽ ആയിരുന്നു ആദ്യത്തെ രാജാവ്.

വീണ്ടും അദ്ദേഹത്തിന്റെ മകൻ യോനാഥനെ രാജസ്ഥാനം  ഏറ്റെടുക്കാൻ യോഗ്യനായ ഒരു വ്യക്തിയായി നമുക്ക്  തോന്നാം

എന്നാൽ “ഏറ്റവും നല്ലത് എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ,

 ദാവീദിനെ രാജാവായി അഭിഷേകം ചെയ്യാൻ ശമുവലിനോട് ആവശ്യപ്പെട്ടു.”

1 ശമുവേൽ  13:14

⁃ “കർത്താവ് ഒരു മനുഷ്യനെ സ്വന്തം ഹൃദയത്തിൽ അന്വേഷിച്ചു.”

⁃ അതിന് ശേഷം  രാജവംശം പാരമ്പര്യത്തിൽ കടന്നുപോകുന്ന വംശാവലിയുടെ അടിസ്ഥാനത്തിലാണ് എന്ന് കാണാം
യേശുക്രിസ്തു വാണ് (മത്താ 1: 1-6-16) രാജാക്കന്മാരുടെ രാജാവ്.

⁃ 💫എന്നാൽ ഇന്നു  ദൈവത്തിന്റെ ആത്മാവിൽ  (ക്രിസ്തുവിൽ ) ജനിക്കുന്ന നാം അവകാശികളും ആകുന്നു (യോഹ 1:. 12-13; റോമർ 8: 16-17; വെളിപ്പാട് 1: 5-6

 രാജകീയ പുരോഹിത വർഗ്ഗവും  വിശുദ്ധ  വംശവും ആകുന്നു. (1 പത്രോസ് 2: 9)

യെശ :9:4
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും"

അതിനാൽ, നമുക്ക് എന്ത് ഉത്തരവാദിത്തങ്ങളാണുള്ളതെന്ന് മനസിലാക്കുക

 (യെശ. 9: 7)
അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും;

 രാജാക്കന്മാരുടെ രാജാവ് നമ്മിലൂടെ ലോകത്തെ ഭരിക്കുന്നു, അതിനാൽ നാം അവന്റെ കൽപ്പനകളിൽ  വളരെ ശ്രദ്ധയും അനുസരണവും മുള്ളവരുമായിരിക്കണം.
സമാധാനവും പുരോഗതിയും നമ്മെ ആശ്രയിച്ചിരിക്കുന്നു.

ദൈവം നിന്നെ
 അനുഗ്രഹിക്കട്ടെ

V. Lakshmi
---------------------------------------
വിവർത്തനം :അളവില്ലാത്ത ദൈവകൃപയാൽ amazing11grace2018@gmail.com

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30