ക്രൂശിൽ കാണും പൂർണ്ണത (2 ശമു 12-15)

 ക്രൂശിൽ കാണും  പൂർണ്ണത
        (2 ശമു 12-15)
സ്വന്തജീവിതത്തിന്റെ ദൈവം ആകുവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് പാപം.
 ഫലം :  സ്വയം വലുതാകുന്നു 'ദൈവം ചെറുതാകുന്നു, മനുഷ്യർ ഉപകരണങ്ങളും ആകുന്നു.
 ശ്രദ്ധാകേന്ദ്രം :
'ഞാൻ;എന്റെ ആവശ്യം, എന്റെ വേദന, മുറിവുകൾ, എന്റെ അവകാശം ..... അങ്ങനെ എന്റേതെല്ലാം
 പരിണിത ഫലം:
സ്വയസംതൃപ്തിക്കായി അന്യരെ ഉപയോഗിക്കുക

ബെത്ത് ശേബ - ഊരിയാവ് സംഭവത്തിലൂടെ സ്വയസംതൃപ്തി നേടുവാൻ ‘നല്ല ‘ഒരു മാതൃകയാണ് ദാവീദ് തന്റെ തലമുറക്ക് ഒരുക്കി കൊടുത്തത്🤔
 ഫലം
തന്റെ വികാരങ്ങൾ താമാറിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണെന്ന് അംനോൻ കരുതി. അംനോനോട് പ്രതികാരം ചെയ്യുന്നത് തന്റെ അവകാശമെന്ന് അബ്ശാലോമും കരുതി.

അംനോൻ അബ്ശാലോം കഥകൾക്കിടയിൽ എപ്പോഴെങ്കിലും ദാവീദ് ദൈവത്തോട് ആലോചന ചോദിച്ചിരുന്നുവോ എന്ന് അറിയേണ്ടതിന് ഞാൻ പല തവണ ഈ ഭാഗങ്ങൾ വായിച്ചു നോക്കി. നിരാശയോടെ കണ്ടെത്തി. ഇല്ല.

ദാവീദിന്റെ മകൻ അംനോൻ ആ സമയം മന്ത്രിയുടെ ചുമതലകൾ വഹിച്ചിരുന്നു. രാജാവും ന്യായാധിപനും എന്ന നിലയിൽ ശിക്ഷാ നടപടിയായി ഏറ്റവും കുറഞ്ഞ പക്ഷം അയാളെ പദവികളിൽ നിന്ന് പുറത്താക്കുക എങ്കിലും ഉണ്ടാകേണ്ടിയിരുന്നു. പകരം നിശ്ശബ്ദതയാണ് കാണുന്നത്.

 ദാവീദിന്റെ ഈ നിഷ്ക്രിയത്വം കാരണം എത്ര ജീവിതങ്ങളാണ് ബലി കൊടുക്കേണ്ടി വന്നത്?പകയും പ്രതികാരവും വളർന്ന അബ്ശാലോം സ്വന്ത നീതി നടപ്പാക്കിയപ്പോൾ കുലപാതകവും ലഹളകളുമായി.ആഭ്യന്തര യുദ്ധം തന്നെ പൊട്ടി പുറപ്പെട്ടു.അനാഥരേയും വിധവ മാരേയും സൃഷ്ടിച്ചു..  എത്ര ജീവനുകൾ പൊലിഞ്ഞു. താമാറാകട്ടെ തന്റെ അഭിശപ്ത ജീവിതത്തിന്റെ ശൂന്യതയും അപമാനവും പേറി നാളുകൾ കഴിച്ചു !

തകർന്ന ഹൃദയങ്ങളെ സൗഖ്യമാക്കുവാനും, ബന്ധിതരെ വിടുവിപ്പാനുമായി രോഗോപശാന്തിയോടെ ഉദിക്കുന്ന നീതി സൂര്യനെ ക്രിസ്തുമസ് വെളിപ്പെടുത്തുന്നു. സൗമ്യതയുള്ളവരെ ( വേദനയിലും നിരാശയിലും തകർന്നവർ, ദരിദ്രർ, രോഗികൾ, എളിയവർ) രക്ഷിക്കുന്ന ദൈവനീതി ക്രിസ്തുവിലൂടെ വെളിവായി.(സങ്കീ 76:9)

ശമുവേലിന്റെ രണ്ടാം പുസ്തകത്തിലെ കഥാപാത്രങ്ങളോട് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കോരോരുത്തർക്കും താദാത്മ്യപ്പെടുവാൻ സാധിക്കും എന്ന് കരുതുകയാണ്.  ക്രിസ്തുമസ് നമുക്കെല്ലാവർക്കും പ്രത്യാശയും സൗഖ്യവും കൊണ്ടു വരുന്നു ....

 അമ്നോൻമാർക്കു വേണ്ടി
⛓സാത്താന്യ പ്രവർത്തികളെ നശിപ്പിക്കുവാനാണ് യേശു വന്നത് (1 യോഹ 3:8)
⛓തന്റെ ഇഷ്ടം സാധിക്കുവാൻ സാത്താൻ നമ്മളെ അടിമകളാക്കി. നമ്മുടെ മേലുള്ള അവന്റെ എല്ലാ അധികാരവും യേശു തകർത്തു (2 തിമോ 2:26, കൊലൊ 2:15)
⛓നാം ഇനിമേൽ നമ്മുടെ വികാരങ്ങളുടെയോ മോഹങ്ങളുടെയോ അടിമകളല്ല. ക്രിസ്തുവിൽ ജഡത്തിന്റെ ശക്തിയെ നാം അതിജീവിച്ചിരിക്കുന്നു .(ഫിലി 2: 13, റോമ 6:4-7., 12-14)

 താമാർ മാർക്കു വേണ്ടി
🏵അന്യരുടെ പാപഭാരം അടിചേൽപ്പിക്കപ്പെട്ട് നാം  തകർന്നു പോകാം. ആ അവസ്ഥയിൽ നിന്നും ദൈവം നമ്മെ ഉയർത്തി ക്രിസ്തുവിൽ ആക്കി വച്ചിരിക്കുന്നു. നമ്മുടെ ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു: (കൊലൊ 3:3) ആ സ്നേഹത്തിൽ നാം സുരക്ഷിതരാകുന്നു.
🏵തകർച്ചയല്ല ഇനി നമ്മുടെ മുഖമുദ്ര. അത്യന്നതനായ ദൈവത്തിന്റെ പുത്രിമാരാകുന്നു നാം.(റോമ 8:15)
 🏵ക്രിസ്തുവിൽ നാം പൂർണ്ണരാകുന്നു. (കൊലൊ 2:10 )
🏵നമ്മുടെ തലകളെ ഉയർത്തുന്നവനും നമ്മുടെ മഹത്വവും അവനാകുന്നു.(സങ്കീ 3:3)
 ദാവീദുമാർക്കു വേണ്ടി:
🦋നമ്മുടെ പാപത്തിന്റെയും കുറ്റബോധത്തിന്റെയും ഭാരം മൂലം നാം സ്തംഭിച്ചിരിക്കുന്നതിനാൽ മറ്റുള്ളവരുടെ പാപത്തെ നേരിടുന്നതിൽ നിന്ന് നാം പിന്മാറിയേക്കാം. പക്ഷേ, നമുക്കെതിരായ പിശാചിന്റെ എല്ലാ ആരോപണങ്ങളും കുരിശിൽ മായ്ച്ചു കളയപ്പെട്ടു. [കൊലോ 2:14]
🦋 യേശുവിന്റെ രക്തം നമുക്കുവേണ്ടി ചൊരിയപ്പെട്ടതിനാൽ നാം ദൈവമുമ്പാകെ കുറ്റമില്ലാത്തവരായി നിലകൊള്ളുന്നു. [കൊലോ 1:22, എഫെ 1: 4]
🦋 പൗലോസിനും പത്രോസിനും അവരുടെ പാപത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു, എന്നാൽ തങ്ങൾ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടി യാണെന്നും അവർക്കറിയാമായിരുന്നു. പഴയത് കഴിഞ്ഞുപോയി , സകലതും പുതുതായിരിക്കുന്നു … അതിനാൽ പാപത്തോട്  ചെറുത്തു നിൽക്കേണ്ട  സമയങ്ങളിൽ  അങ്ങനെ ചെയ്യുവാൻ  അവർ മടിച്ചില്ല. [2 കൊരിന്ത്യർ  5:17]
 അബ്ശാലോമാരോട് :
⚖ ക്ഷമിക്കാൻ  സാധിക്കാത്ത,  പ്രതികാരത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണ്, “ എവിടെ നീതി?”
⚖“കുരിശിൽ, യേശു  സകല ലോകത്തിന്റെയും  പാപങ്ങൾക്ക് പ്രതിഫലം ആയി … നമ്മോടു് മറ്റുള്ളവർ  ചെയ്ത കുറ്റങ്ങൾക്കും  അവൻ പ്രതിഫലം നൽകി. [1 യോഹ 2: 2]
⚖ ഇതിനർത്ഥം, ഇനിയും നമ്മുടെ  അപരാധികളോട്  നമുക്ക്  ക്ഷമിക്കുവാൻ  സാധിക്കുന്നില്ല  എങ്കിൽ  അതിനു നാം ഇരട്ട  പ്രതിഫലം കൊടുക്കേണ്ടി വരും  എന്നാണ്.… യേശുവിന്റെ രക്തം മറ്റുള്ളവരോട് ഉള്ള  നമ്മുടെ ക്ഷമയ്ക്കു  പര്യാപ്തമല്ലെന്ന് നാം  പറയുന്നതായ് വരും …
⚖നമ്മുടെ  അപരാധികളോട്  പ്രതികാരം ചെയ്യുക എന്ന  അവകാശം വിട്ടു കളയുക എന്നത് എത്ര  വേദനയേറിയ കാര്യമാണെന്ന് ദൈവം അറിയുന്നു. അതുകൊണ്ട് അവൻ നമുക്ക് തന്റെ ആത്മാവിനെ നല്കി, അങ്ങനെ നാം  നമ്മുടെ കൈ,  ദൈവ സന്നിധിയിൽ മലർക്കെ തുറക്കാൻ അവൻ  അധികാരം തന്നു , നമ്മോടുള്ള അപരാധം  ക്ഷമിക്കുവാനും  മറക്കുവാനും,  യേശു  നമുക്കായി തികഞ്ഞ നീതി  നടപ്പാക്കി  കഴിഞ്ഞു എന്നും  നമുക്ക്  സംതൃപ്തിപ്പെടാവുന്നതാണ്. [Rf റോമ 5: 5, 2 തിമോ 1: 7]
 യോനാദാബുമാർക്കും യോവാബുകൾക്കും വേണ്ടി
🗣തങ്ങളടെ സ്നേഹിതരുടെ കാതുകൾ കേൾക്കാൻ ആഗ്രഹിച്ച ഉപദേശങ്ങളാണ് ഈ രണ്ടു പേരും നൽകിയത്.
🗣ക്രൂശിൽ നമുക്ക് മനുഷ്യരെ പ്രസാദിപ്പിച്ച് നിൽക്കേണ്ടുന്നതില്ല.
 🗣ക്രൂശിൽ കൂടി ലഭിച്ച  പരിശുദ്ധാത്മാവിലൂടെ ദൈവീക ആലോചന സ്നേഹത്തിൽ സംസാരിക്കുവാൻ നാം പ്രാപ്തരാകുന്നു .( 2 തിമോ 1:7, എഫ 4:25, കൊലൊ 3:16)
🔥
കർത്താവായ യേശുവേ, എന്റെ എല്ലാ പരാജയങ്ങളുടേയും മീതെ എന്റെ ആവശ്യങ്ങൾ കാണുന്ന, അറിയുന്ന നിന്നോട് ഞാൻ എങ്ങനെ നന്ദി പറയും? ജീവിതത്തിന്റെ ഉടഞ്ഞ കഷണങ്ങൾ കൂട്ടി ചേർത്ത് വീണ്ടും ഭംഗിയുള്ളതെന്തോ എന്നിൽ മെനയുന്ന നിന്നെ സ്തുതിക്കുന്നു. എന്റെ എല്ലാ  സ്നേഹത്തോടും...... 💝 ആമേൻ.
 Alice D
Translation
Dr.Geetha Abraham &Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30