ക്ഷാമ കാലം കഴിഞ്ഞു 1 ശമു 1-6

ക്ഷാമ കാലം കഴിഞ്ഞു
               1 ശമു 1-6
💥               💥              💥
ആ കാലങ്ങളിൽ യഹോവയുടെ വചനം ദുർലഭമായിരുന്നു. ദർശനം ഏറെ ഉണ്ടായിരുന്നില്ല.( 1 ശമു 3:1) ദൈവം അവരിൽ നിന്നും മറഞ്ഞിരിക്കുന്നതു പോലെയായിരുന്നു അത്. അവർക്ക് അവനെ കാണാനോ കേൾക്കാനോ, മുൻ കാലങ്ങളിലെ പോലെ അവന്റെ ശക്തി അനുഭവിക്കാനോ കഴിഞ്ഞില്ല.

" ഇങ്ങനെ യഹോവ ശീലോവിൽ വച്ച് ശമുവേലിന് യഹോവയുടെ വചനത്താൽ വെളിപ്പെട്ട ശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽ വച്ച് പ്രത്യക്ഷനായി ".( 1 ശമു 3:21 )

ശമുവേലിനോട് സംസാരിച്ച കാര്യങ്ങളിലൂടെ ദൈവം തന്നെ തന്നെ വെളിപ്പെടുത്തുകയായിരുന്നു. ദൈവം ആരാണെന്നു വെളിപ്പാടുകളിലുടെ ശമുവേൽ തിരിച്ചറിയുകയായിരുന്നു. ദൈവം ശമുവേലിലൂടെ ജനങ്ങളോട് സംസാരിച്ചു തുടങ്ങി.
ബേത്ലഹേമിൽ അപ്പം ഉണ്ടെന്ന് അറിഞ്ഞ് നവോമിയും രൂത്തും ഇസ്രായേലിലേക്ക് മടങ്ങി. വചനത്തിന്റെ ക്ഷാമം ഇസ്രായേലിൽ അവസാനിച്ചു എന്നറിഞ്ഞ ജനങ്ങൾ ആവേശഭരിതരായി. ശമുവേലിലൂടെ അരുളിചെയ്യുന്നത് നിറവേറുന്നു എന്ന്  മനസ്സിലായ ജനങ്ങൾ യഹോവ തങ്ങളുടെ മദ്ധ്യേ യുണ്ട് എന്ന് തിരിച്ചറിഞ്ഞു!.(1 ശമു 3:19-20)
🔥
യോഹന്നാന്റെ സുവിശേഷ ആരംഭത്തിന്റെ  ഒരു പ്രതിധ്വനി ഇതിൽ കേൾക്കുന്നുവോ?
വചനം ജഡമായി. നമ്മുടെ ഇടയിൽ വസിച്ച അവന്റെ മഹത്വം നാം കണ്ടു.(യോഹ 1:14)

ഓരോരുത്തർക്കും വ്യക്തിപരമായി അറിയുവാൻ ,സംശയത്തിന്റെ ഒരു കണിക പോലും ഇല്ലാതെ ദൈവം ആരെന്ന് അറിയുവാൻ, യേശുവിലൂടെ ദൈവം തന്നെ തന്നെ വെളിപ്പെടുത്തി. (എബ്രാ 1:13 )

ദൈവശക്തി, അധികാരം, ആർദ്രത ,സത്യം,നീതി ഇതൊക്കേയും മാനവരാശിക്ക് യേശുവിന്റെ വാക്കുകളിലും പ്രവർത്തികളിലും കൂടെ വെളിവാകുകയായിരുന്നു. യോഹന്നാൻ തന്റെ ലേഖനത്തിൽ പറയുന്നു."ജീവന്റെ വചനം ഞങ്ങളുടെ കണ്ണകളുടെ മുൻപിൽ പ്രത്യക്ഷമായി. ദൈവത്തിന്റെ നിത്യജീവൻ നമുക്കു മുൻപിൽ രൂപമായി. (1 യോഹ 1: 2)
💥
ദൈവം ഇനിമേൽ ദൂരെ എങ്ങോ ഇരിക്കുന്നവനല്ല എന്നതാണ് ക്രിസ്തുമസ് നമുക്കു നൽകുന്ന അത്ഭുത സന്ദേശം ! പിന്നെയോ, നമ്മോടുള്ള സ്നേഹത്തെപ്രതി, നമ്മോട് ഒത്തു വസിക്കുവാനായി സ്വർഗ്ഗം വിട്ട് താണിറങ്ങിയവൻ!!
"നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു "എന്ന് ദൈവം പറയുന്നു.( യിര  31:3) യേശുവിൽ വചനം ജഢം ധരിച്ച് നമുക്ക് മുൻപിൽ പ്രത്യക്ഷമായി.

"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല".
പരിശുദ്ധാത്മാവിലൂടെ യേശുവിന്റെ ഈ വാക്കുകൾ ജഢം ധരിച്ചു.ഏദനിൽ മനഷ്യൻ ദൈവവുമായി അകന്നപ്പോൾ അവൻ അനാഥനാകുകയായിരുന്നു.എല്ലാവരുടേയും ഉള്ളിൽ സ്നേഹിക്കപ്പെടുവാനുള്ള ആഴമായ ആഗ്രഹം നിലനിൽക്കുന്നു. പരിശുദ്ധാത്മാവ് വന്ന്, ദൈവവുമായുള്ള കൂട്ടായ മയിലൂടെ ,നമ്മോടുള്ള പിതാവായ ദൈവത്തിന്റെ അദമ്യമായ സ്നേഹം വെളിപ്പെടുത്തി, സ്നേഹിക്കപ്പെടുവാനുള്ള മനുഷ്യമനസ്സിന്റെ വാശ്ചയെ തൃപ്തിപ്പെടുത്തുന്നു.

"ഞാൻ വീണ്ടും വന്ന് നിങ്ങൾ എന്നോട് കൂടി ഇരിക്കേണ്ടതിന് നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും." (യോഹ 14:3)
🎷
ക്രിസ്തുമസിൽ വാക്കുപാലിക്കുന്ന ഒരു ദൈവത്തെയാണു് നാം ആഘോഷിക്കുന്നത്. അതു കൊണ്ട് അവന്റെ രണ്ടാമത്തെ വരവിനായിട്ടും നമുക്ക് പ്രതീക്ഷയോടെ നോക്കി പാർക്കാം.
🔥
ഇമ്മാനുവേലായ ദൈവമേ, ഞങ്ങളോടു  കൂടെ വസിക്കുന്നതിനായി  നന്ദി കരേറ്റുന്നു.വചനത്താൽ ഞങ്ങളെ പരിപോഷിപ്പിച്ച് ഉള്ളങ്ങളുടെ വാശ്ചയെ തൃപ്തിപ്പെടുത്തുന്ന അവിട്ത്തെ സ്നേഹത്തിനായി സ്തോത്രം. ഇരുളടഞ്ഞ ലോകത്തിൽ അവിടുത്തെ ശബ്ദം വ്യക്തമായി ശ്രവിക്കുവാൻ തുണക്കണേ. മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ ഉണ്ടാകേണ്ടതിന് നീ ഞങ്ങളുമായി അപ്പംമുറിക്കേണമേ. ആമേൻ
By Alice D
Translation
Dr.Geetha Abraham&Mini Raja

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11