ദാവീദിന്റെ പാലായനം

ദാവീദിന്റെ പാലായനം
ഇന്നത്തെ വായന ഭാഗത്ത് ദാവീദ് തന്റെ ജീവനെ ശൗലിൽ നിന്നും രക്ഷിക്കാൻ പാലായനം ചെയ്യുന്നത് കാണാം. 

📍ഇവിടെ ദാവീദ് പുരോഹിതൻമാരോട് രാജാവ് തന്നെ ഒരു പ്രത്യേക കാര്യത്തിന് അയച്ചതാണെന്ന് നുണ പറയുന്നു. ഗോലിയാത്തിന്റെ, ഫെലിസ്ത്യരുടെ വാളിനെ ആശ്രയം ആക്കുന്നു.
നമ്മൾ പലപ്പോഴും ചെറിയ നുണ, വലിയ നുണ, ദോഷകരമായ നുണ, നിർദോഷമായ നുണ എന്നിങ്ങനെ വേർതിരിക്കാറുണ്ട്. ബൈബിൾ പറയുന്നു "വ്യാജം പറയരുത് " എന്ന്.  കർത്താവിന്റെ കല്പനകളിൽ വെള്ളം ചേർക്കാൻ ശ്രമിക്കരുത്.  ദാവീദിന് ഉണ്ടായ അനുഭവം തന്നെ ഉദാഹരണം. മല്ലനായ ഗോലിയാത്തിനെ തോല്പിക്കാൻ തന്റെ കൂടെ യുദ്ധം ചെയ് ത  യഹോവ ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്നും, അവൻ സർവ്വശക്തൻ എന്നും, ഇന്നും വിടുവിക്കാൻ മതിയായവൻ എന്ന് ദാവീദ് ചിന്തിച്ചില്ല. പകരം സ്വയയുക്തിക്കനുസരിച്ചു നുണ പറയുന്നു. തൽഫലമായി വളരെ ദുഷ്കരമായ അനുഭവത്തിൽ കൂടെ കടന്ന് പോകേണ്ടി വരുന്നു. ദാവീദ് ഇടക്ക് ദൈവത്തിനോട് അരുളപ്പാട് ചോദിക്കുന്നെങ്കിലും പൂർണ്ണമായ ആശ്രയം വെക്കുന്നില്ല.  ശക്തമായ പ്രതികൂലങ്ങൾ വിശ്വാസത്തെ തളർത്തുന്നു.
 
🔹നമ്മളും പലപ്പോഴും ഇങ്ങനെ അല്ലേ? തിരിഞ്ഞു നോക്കിയാൽ ദൈവം എത്രയോ മരണകരമായ അവസ്ഥയിൽ നിന്നും വിടിവിച്ചിട്ടുണ്ട്?  പക്ഷെ വീണ്ടും പ്രതികൂലങ്ങൾ വരുമ്പോൾ അന്ന് വിടുവിച്ച ദൈവം ഇന്നും അത്ഭുതം ചെയ്യും എന്ന് ചിലപ്പോൾ നാം ഉ റക്കുന്നില്ല.  നമ്മുടേതായ രീതിയിൽ നാം അത്‌ പരിഹരിക്കാൻ നോക്കുന്നു. പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ കൂടെയുണ്ടെന്നും യേശു നമ്മുക്ക് വേണ്ടി വാദിച്ചു കൊണ്ട് പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നുണ്ടെന്നും ഓർത്താൽ ഏത് ദുർഘട സാഹചര്യത്തെയും തരണം ചെയ്യാൻ സാധിക്കും. പരീക്ഷയോടൊപ്പം പോക്കുവഴിയും അവൻ ഒരുക്കിയിട്ടുണ്ട്.
💧💧💧💧💧💧
📍1 ശാമുവേൽ 22:2, 3
ഇവിടെ താൻ പ്രാണഭയം കൊണ്ട് ഓടുന്ന അവസ്ഥയിലും ദാവീദ് തന്റെ അടുത്തേക്ക് വരുന്ന നിരാലംബരെ കൈ വിടുന്നില്ല. അവൻ അവരെ കൂടെ കൂട്ടി പരിപാലിക്കുന്നു. ഈ അവസ്ഥയിലും തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ വളരെ തല്പരൻ ആണ്.  ഈ സഹജീവികളോടുള്ള സ്നേഹവും മനസ്സലിവും മാതാപിതാക്കളോട് ഉള്ള കരുതലും ദാവീദിൽ നിന്നും ഓരോ വിശ്വാസിയും പഠിക്കേണ്ടതുണ്ട്. ഇപ്രകാരം നമ്മുടെ ജീവിതം സാക്ഷ്യം ഉള്ളതായി മാറട്ടെ.
🎈🎈🎈🎈🎈🎈🎈🎈
Deepa Anto 🍡

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30