ഗിദെയോൻ - വിഗ്രഹങ്ങളെ തകർക്കുന്നവൻ വിഗ്രഹങ്ങളെ നിർമ്മിക്കുന്നവനായി മാറുന്നു്

ഗിദെയോൻ  - വിഗ്രഹങ്ങളെ തകർക്കുന്നവൻ   വിഗ്രഹങ്ങളെ നിർമ്മിക്കുന്നവനായി  മാറുന്നു് (From idol breaker to idol maker))

ന്യായാധിപന്മാർ 6,7,
യഹോവയുടെ  ദൂതൻ ഗിദെയോനെ കണ്ടുമുട്ടി അദ്ദേഹത്തിന് പ്രോത്സാഹനം, ഉറപ്പ്, എന്നിവ നൽകി പുതിയ ചുമതല ഏല്പിച്ചു :
~ യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി:  യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. 6:12
~ അവനെ പരാക്രമശാലിയേ എന്ന് വിളിച്ചു. 6:12
~ യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും. 6:16
~ നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും. 6:14
~ നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും. 6:16

 》 നിന്റെ അപ്പന്നുള്ള ബാലിൻ ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.. 6:25 @ പുറപ്പാട് 34:13; ആവ. 7: 5; ന്യായാധിപന്മാർ 2: 2

 നിങ്ങളുടെ പിതാവിന്റെ ബാലിൻറെ ബലിപീഠം എന്ന വാക്യം സൂചിപ്പിക്കുന്നത് ഗിദെയോന്റെ പിതാവ് ഒരു പുറജാതീയ ആരാധനലയത്തിന്റെ രക്ഷാധികാരി അല്ലെങ്കിൽ പുരോഹിതൻ അല്ലെങ്കിൽ സ്ഥാപകന്‍ ആയിരുന്നു എന്നാണ്.

》 അശേര പ്രതിഷ്ഠയെ വെട്ടിക്കളക. 6:25 @ പുറപ്പാട് 34:13; ന്യായാധിപന്മാർ 2:13

》 നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു  ഉചിതമായ ഒരു യാഗപീഠം പണിയുക. 6: 26

》 ഹോമയാഗം അർപ്പിക്കുക 6: 26 ബി

ദൈവത്തിന്റെ കാഴ്‌ചപ്പാടിൽ യിസ്രായേലിന്റെ പ്രശ്നം മിദ്യാന്റെ കീഴിലുള്ള അടിച്ചമർത്തലല്ല, മറിച്ച് ബാലിനോടുള്ള അടിമത്തമായിരുന്നു.

ഗിദയോൻ യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു;: 6: 27-28  അങ്ങനെ അവൻ വിഗ്രഹത്തെ തകർക്കുന്നവനായി  ( IDOL  BREAKER ).

 മിദ്യാന്യരു മായുള്ള യുദ്ധം
യിസ്രായേല്യർ പ്രശംസിക്കാതിരിക്കാനും അതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാതിരിക്കാനും ദൈവം ഗിദെയോന്റെ സൈന്യത്തിന്റെ എണ്ണം (32000 ൽ 300) പരിമിതപ്പെടുത്തുന്നു. 7: 1-2

✅ എന്നാൽ യുദ്ധം ആരംഭിക്കുന്നതിനുമുമ്പ്, വിജയത്തിന്റെ ബഹുമതി ഗിദെയോൻ ഭാഗികമായി ആഗ്രഹിച്ചു, "പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ" 7: 17-18,
പിന്നീട്  'യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ: 7:20
ഇത് യോശുവ ചെയ്തതിനു വിരുദ്ധമാണ്

 👉   "ഉച്ചത്തിൽ ആർക്കുക ! യഹോവ  നിങ്ങൾക്ക് നഗരം തന്നിരിക്കുന്നു" ✒ 6:16 (സ്വയം മഹത്വമോ ക്രെഡിറ്റോ ഇല്ല)

എഫോഡ് നിർമ്മിക്കൽ
ഗിദെയോൻ എഫോദിനെ സ്വർണ്ണത്തിൽ നിന്നുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല, പക്ഷേ ഈ വസ്‌തു ജനതയെ വിഗ്രഹാരാധനയിലേക്ക് നയിച്ചു അത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായി മാറി 8: 27,33. . അങ്ങനെ, ഗിദെയോനെ Idol maker ആയി കണക്കാക്കുന്നു, അദ്ദേഹം  വളരെ
ഭാര്യമാരും  ഒരു വെപ്പാട്ടിയും  ഉണ്ടായിരുന്നു . 8: 29-31
ഗിദെയോന്റെ മരണശേഷം അവന്റെ പുത്രന്മാർ അധികാരത്തിൽ വന്നു; ജനം യഹോവയെ  ഉപേക്ഷിച്ചു, പിന്നീട് അവർ ഗിദെയോന്റെ കുടുംബത്തെ തള്ളിക്കളഞ്ഞു ✒ 8: 32-35. അവന്റെ 70 ആൺമക്കളും കൊല്ലപ്പെട്ടു ✒ 9: 5

പ്രിയമുള്ളവരേ, അഭിമാനത്തിന്റെയും മായയുടെയും കപട സ്വഭാവത്തിന്റെ ഓർമ്മപ്പെടുത്തലായി ഗിദെയോന്റെ തെറ്റുകളിൽ നിന്ന് നമുക്ക് പഠിക്കാം.
Glory to God 🙏
✍🏽 Mark Boje, ArP 🌄
----------------------------------
വിവർത്തനം : ദൈവത്തിന്റെ അളവില്ലാത്ത   കൃപയാൽ @amazing grace

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11