ന്യായാധിപന്മാർ 9 -13

ന്യായാധിപന്മാർ 9 -13
📍തോലാ, യായിർ എന്നീ 2 ന്യായാധിപന്മാരെ കാണുന്നു. അതിൽ തോലാ വലിയ കാര്യങ്ങളോ വീര്യപ്രവർത്തികളോ ഒന്നും ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. അവൻ ജീവിച്ചു മരിച്ചു -അത്രമാത്രം. വചനം പറയുന്നു " വേലയോ അധികം വേലക്കാരോ ചുരുക്കം" എന്ന്. നാം നമ്മുടെ ഈ ജീവിതം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താൻ തയ്യാറാണോ? അവന്റെ നാമമഹത്വത്തിനായി പ്രവർത്തിക്കാൻ, ചെറിയവരായ നമ്മെ കൊണ്ട് വലിയവ ചെയ്യിക്കുന്ന അവനിൽ ഒരു ഉപകാരണമാകുവാൻ ready ആണോ? നമ്മെകുറിച്ചുള്ള അവന്റെ ജീവിതലക്ഷ്യം പൂർത്തീകരിക്കുവാൻ അവന്റെ നാമം ഭൂലോകമൊക്കെ പ്രസിദ്ധമാക്കുവാൻ നമുക്ക് പ്രവർത്തിക്കാം.

📍ഇസ്രായേൽ ഇവിടെ വീണ്ടും തെറ്റിപോകുന്നതും കാണുന്നു. തങ്ങളുടെ പൂർവകാല ജീവിതത്തിൽ നിന്നും അവർ ഒന്നും പഠിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. യിരെമ്യാപ്രവചനം പറയുന്നു "ഹൃദയം എല്ലാറ്റിനേക്കാളും കപടത നിറഞ്ഞത് "എന്ന്. ഇസ്രായേൽ മക്കളെ പോലെ പാപം ചെയ്യുമ്പോൾ നാം ദൈവസന്നിധിയിലേക്കാണോ ചെല്ലുന്നത്? ദൈവസാനിധ്യം നഷ്ടപ്പെടുന്നത് നാം മനസ്സിലാക്കുന്നുണ്ടോ? പലപ്പോഴും നമ്മുടെ പരാജയം നാം മറ്റുള്ളവരിൽ കെട്ടിവെക്കുന്നു. നമ്മുടെ തെറ്റ്, കുറവുകൾ എന്നിവ മനസ്സിലാക്കുന്നവർ കുറവാണ്. യഥാർത്ഥമായ  പശ്ചാത്താപത്തോടെ നമുക്ക് ഇസ്രായേൽ മക്കളെ പോലെ അവിടുത്തെ രക്തത്താൽ കഴുകപ്പെട്ടവരായി ആ സന്നിധിയിൽ ചെല്ലാം
🍡Deepa Anto

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30