1 ശമുവേൽ 24- 27

 1 ശമുവേൽ 24- 27
   
     ആഴമായ💦 ധ്യാനത്തിനുള്ള
         💧   ലളിത ചിന്തകൾ.

1 ശമൂവേൽ: 25: 32
    " ദാവീദ് അബീഗയിലിനോടു
പറഞ്ഞത്, എന്നെ എതിരേല്പാ
ൻ നിന്നെ ഇന്ന് അയച്ചിരിക്കു
ന്ന യിസ്രായേലിന്റെ ദൈവമാ
യ യഹോവയ്ക്ക് സ്ത്രോത്രം 

     💦     തങ്ങൾക്കു് അർഹമായ
സഹായം നിർദ്ദയം നിഷേധിച്ച
നാബാലിനോട് പ്രതികാരം ചെ
യ്യുവാൻ ദാവീദും അവന്റെ 400 ആളുകളും പുറപ്പെട്ടു.
നാബാലിന്റെ ഭാര്യയായ
അബീഗയിലിനെ വഴിയിൽ
വെച്ച് കണ്ടുമുട്ടിയില്ലായിരുന്നു
വെങ്കിൽ നാബാൽ തീർച്ചയാ
യും കൊല്ലപ്പെടുമായിരുന്നു.
തന്റെ ഭർത്താവിനും, കുടും
ബത്തിനും നേരിടാൻ സാദ്ധ്യ
തയുള്ള ദുരന്തത്തിൽ നിന്നും
രക്ഷപെടുവാനുളള മാർഗ്ഗ
മായി ദാവീദിനും കൂടെയുള്ള
വർക്കും ആവശ്യമുള്ളത്രയും
ഭക്ഷണസാധനങ്ങളുമായി
അബീഗയിൽ യാത്ര പുറപ്പെട്ടു. വഴിയിൽ വെച്ച്
ദാവീദിനെ കണ്ട അവൾ
അവനെ സാഷ്ടാംഗം വീണു
നമസ്ക്കരിക്കയും, പ്രതികാര
ത്തിന്റെ പാത പിൻതുടർന്നാ
ൽ അതിന്റെ കുറ്റബോധം
ദാവിദിനെ എന്നും വേട്ടയാടി
ക്കൊണ്ടിരിക്കുമെന്നും വളരെ
വിനയത്തോടെ ഓർമ്മിപ്പിക്ക
യും ചെയ്തു. വിവേകപൂർവ്വ
മായ അവളുടെ അഭിപ്രായ
ത്തെ ദാവീദ് അംഗീകരിക്ക
യും, ദൈവനാമത്തിൽ അവളെ അനുഗ്രഹിക്കയും
ചെയ്തു.
      💦       ദാവീദും കൂട്ടരും മരു
ഭൂമിയിലായിരുന്നപ്പോൾ, നാ ബാലിന്റെ ഇടയന്മാരെ സംര
ക്ഷിച്ച നന്മ പ്രവർത്തിയ്ക്ക്
നാബാലിൽ നിന്നും തിരിച്ചു
കിട്ടിയ ഏറ്റവും തിന്മനിറഞ്ഞ
പ്രതികരണത്തിൽ, ദാവീദിന്
കോപം ഉണ്ടായത് ന്യായമായ
കാര്യമാണെന്ന്തോന്നിയേക്കാം.എന്നാൽ തന്റെകോപം പാപമായി തീരാമായിരുന്നു.
പ്രതികാരവും, കൊലയും ദൈവംഒരിക്കലും അംഗീകരിക്കാത്ത
കാര്യമാണെന്ന് ദാവീദിന്
അറിയാമായിരുന്നെങ്കിലും,
നാബാലിനെ കൊല്ലുവാനായി
രുന്നു താൻ ആദ്യം നിശ്ചയിച്ചി
രുന്നത്.
       💦     ദാവീദിനെപ്പോലെ നാമും ചില പ്രത്യേക സാഹച
ര്യങ്ങളിൽ കോപാക്രാന്തരായി
തീരാറുണ്ട് എന്നുള്ളത് ഒരു
സത്യമാണ്. എന്നാൽ ദൈവത്തിന് ഈ സ്വഭാവം തീരെ ഇഷ്ടമില്ല എന്ന് ഓർത്തു കൊള്ളുക.
അതു കൊണ്ടാണ് ദൈവം
കയീനോട്, " നീ കോപിക്കു
ന്നതെന്ത്?" എന്നും യോന
യോട്, " നീ കോപിക്കുന്നത്
വിഹിതമോ?" എന്നും ചോദി
ച്ചത്. ( ഉല്പത്തി: 4:6 )
( യോന : 4: 9 )
സംതൃപ്തമായ ഒരു മറുപടി
കൊടുക്കാൻ രണ്ടു പേർക്കും
കഴിഞ്ഞില്ല എന്ന് ദൈവവച
നം വെളിപ്പെടുത്തുന്നു.
നാം കോപിക്കുമ്പോൾ ദൈവം ഈചോദ്യം നമ്മോടു ചോദിച്ചാലും ന്യായമായ ഒരു മറുപടി കൊടുക്കുവാൻ
നമുക്കും സാദ്ധ്യമല്ല.
തിരുവചനം പറയുന്നു,
" എല്ലാ കൈയ്പും, കോപവും
ക്രോധവും, കൂറ്റാരവും, ദൂഷ
ണവും, സകല ദുർഗുണമായി
നിങ്ങളെ വിട്ട് ഒഴിഞ്ഞു പോക
ട്ടെ " ( എഫേസ്യർ: 4: 31 )
💧 കോപിതരാകുമ്പോൾ പെട്ട
ന്നു തന്നെ തീരുമാനമെടുക്കു
കയോ പ്രവർത്തിക്കയോ
ചെയ്യാതെ, കോപമടങ്ങുന്ന
തുവരെ കാത്തിരിക്കുക.
💧 ചില ചുറ്റുപാടിൽ നാം കോപിക്കേണ്ടി വന്നേക്കാം,
 എന്നാൽ നാം അവിടെ എങ്ങനെയാണ്
പെരുമാറുന്നത് എന്നുള്ളത്
നമ്മുടെ വ്യക്തിത്വത്തെ ആ
ശ്രയിച്ചിരിക്കും.
💧 എല്ലാ പ്രവർത്തികൾക്കും പരിണിതഫലങ്ങൾ ഉണ്ട് എങ്കിലും, കോപത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ പരി
ണിതഫലങ്ങൾ വ്യത്യസ്ത
മായിരിക്കും.
💧 കോപം എന്ന വികാരത്തിന്
അടിമപ്പെട്ട് ദുഷ്ടത ചെയ്യാ
തെ, എപ്പോഴും നന്മ ചെയ്യുവാ
ൻ ആഗ്രഹിക്കുക.
യേശു കർത്താവ്, പർവ്വത പ്രസംഗത്തിൽ ഇപ്രകാരം
മുന്നറിയിപ്പ് കൊടുത്തിരിക്കു
ന്നു, " സഹോദരനോട് കോപി
ക്കുന്നവൻ എല്ലാം ന്യായവിധി
ക്ക് യോഗ്യനാകും"
( മത്തായി: 5 : 22 )
അതുകൊണ്ട് അപകടകര
മായ ഈ സ്വഭാവം നമുക്ക്
പാടെ ഉപേക്ഷിക്കാം.


ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30