രൂത്ത്

രൂത്ത്

 ന്യായാധിപന്മാരുടെ ഇരുളടഞ്ഞ കാലഘട്ടത്തിൽ, നിർവ്യാജ സ്നേഹത്തിൻറെയും നിഷ്കളങ്ക ഭക്തിയുടെയും വർണ്ണോജ്ജ്വല പ്രകാശം വിതറുന്ന ഒരാദർശ വനിതയുടെ ചരിത്രമാണ് പുസ്തകം....

മോവാബ്യരുടെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു എന്നുള്ള കല്പന നിലവിൽ ഇരിക്കുമ്പോൾ തന്നെ ഒരു മോവാബ്യ  യുവതിയായ രൂത്ത് ദൈവവുമായി എങ്ങനെ ബന്ധപ്പെട്ടു എന്നും, യേശുവിൻറെ വല്യമ്മ ആയിത്തീരുവാൻ ഉള്ള ഭാഗ്യം അവൾക്ക് എങ്ങനെ ലഭിച്ചു എന്നും, സ്ത്രീകളുടെ നാമധേയത്തിലുള്ള ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

  ഏത് ജാതിയിൽ ഉൾപ്പെട്ട വർക്കും യേശുക്രിസ്തുവുമായി ബന്ധപ്പെടുവാൻ സാധിക്കും എന്നുള്ള വിലയേറിയ സത്യവും നമ്മെ പഠിപ്പിക്കുന്നു.

സാഹചര്യങ്ങൾ പ്രതികൂലമായി ഇരിക്കുമ്പോഴും മൂന്ന് വ്യക്തിക ളുടെ (രൂത്ത് നവോമി ബോസ് )സ്വഭാവ വൈശിഷ്ട്യം ദൈവത്തോടുള്ള വിശ്വസ്തതയിലും എങ്ങനെ നിലനിന്നു എന്നും കാണിക്കുന്നു.

രൂത്തിന്റെപുസ്തകത്തിൽ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനെ നിഴലായി നമുക്ക് ബോവസിലൂടെ ദർശിക്കാം.

ബൈബിളിലെ 4 അദ്ധ്യായങ്ങൾ മാത്രമുള്ള ചെറിയ പുസ് കം ...
മനുഷ്യരുടെ പരസ്പര സ്നേഹ ബന്ധത്തിന്റെ നിർമ്മലമായ അവതരണം ഈ പുസ്തകത്തിന്റെ ഓരോ വരികളും നമുക്ക് കാണിച്ചു തരുന്നു ...
ഉദാ: നവോമി - റൂത്ത്
'അമ്മായി അമ്മ മരുമകൾ '.....

ഈ പുസ്തകത്തിൽ, മുൻപ് പരിചയപ്പെട്ട പുസ്തകങ്ങളിൽ കാണാത്ത ചില ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും, വിജ്ഞാനപ്രദമായതും ശക്തവും,
വൈവിധ്യമാർന്നതുമായ
അവതരണ ശൈലിയും, കഥാപാത്രങ്ങളെയും കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും സാധിക്കുന്നു...
ഒരു വിധവയുടെ ജീവിതവുമായി കോർത്തിണക്കിയ വിവരണം......

ഒരു പക്ഷേ ബൈബിളിലെ മറ്റേതൊരു പുസ്തകത്തേക്കാൾ മികച്ച ഭാഷാശൈലിയും രചനാ സങ്കേതങ്ങളും ഉപയോഗിച്ച് രൂപപ്പെടുത്തിയ ദൈവ വചനത്തിന്റെ സാഹിത്യം ഈ പുസ്തകത്തിൽ പ്രകടമായി കാണുന്നു. ഒപ്പം ഇസ്രയേലിന്റെ ചരിത്രത്തിലെ
" യഹൂദ പാരമ്പര്യം " ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തി തരുന്നു...

വിധവയായ നവോമി മൊവാബുകാരിയായ തന്റെ
'വിജാതീയ 'മരുമകളുമൊത്ത് ജറുസലേമിലേക്ക് -
ബത് ലഹേമിലേക്ക് മടങ്ങിയെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രദിപാദിച്ചിരിക്കുന്നത് ...

"ദാവീദി "ന്റെ വല്യപ്പനിലും,
ദാവീദിന്റെ പിതാവിലേക്കും വംശാവലിയിലെത്തുന്നത്
ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.....

*എല്ലാം ത്യജിച്ച് സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിക്കുന്ന ഒരു വനിതയുടെ ധീരതയും, ഒരു പുരുഷന്റെ കടമ വിവേകത്തോടെ യും
ധീരതയോടെയും ഏറ്റെടുത്ത ഒരു യഹൂദന്റെയും ജീവിതങ്ങളെ പരിചയപ്പെടുമ്പോൾ യഹൂദമത ജീവിതത്തിലെ പ്രതീക്ഷാനിർഭരവും
പല പാരബര്യങ്ങളുടെ തിരുത്തലുകളുടെയും അവതരണമാണ് ...

ദൈവമാണ് എല്ലാം ക്രമീകരിക്കുകയും സകലതും വഴി നടത്തുകയും ചെയ്യുന്നത് എന്ന് ഈ പുസ്തകത്തിലെ
ഓരോ സന്ദർഭങ്ങളും നമുക്ക് വ്യക്തമാക്കി തരുന്നു

കാരണം ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലെ ദാവീദിന്റെ വംശാവലി തുടങ്ങുന്നത് നമുക്ക് കാണിച്ചുതരുന്നു ഈ പുസ്തകം ...

V V Samuel

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11