സത്യവും വിശ്വാസവും [1 ശമുവേൽ 19-23]
സത്യവും വിശ്വാസവും [1 ശമുവേൽ 19-23]
ചില സമയങ്ങളിൽ നാം ഭയപരവശരാവുകയും വിഡ്ഢിത്തരങ്ങൾ ചെയ്തുകൂട്ടുന്നതിനുള്ള വികാരത്തിന് അടിമ ആക്കുകയും ചെയ്യുന്നു. 34,56,57 എന്നീ സങ്കീർത്തനങ്ങൾ ദാവീദ് ശൗലിൽ നിന്നു ജീവഭയത്തിൽ ഓടിപ്പോയതിന്റെ ഓർമയ്ക്കായി എഴുതിയതാണ്.
പരിഭ്രാന്തിയുടെ ഒരു നിമിഷത്തിൽ ദാവീദ് ഗാത്തിലേക്ക് ഓടി. മുമ്പത്തേക്കാൾ വലിയ അപകടത്തിലാണ് താനെന്ന് അവിടെ അദ്ദേഹം കണ്ടെത്തി.
പേടിപ്പെടുത്തുന്ന ആ ദിനങ്ങളിൽ ദാവീദ് മനസ്സിലാക്കി, ഭയം ആണ് ആഖീശിനേക്കാളും ശൗലിനേക്കാളും വലിയ ശത്രുവെന്ന്.
ദാവീദ് യഹോവയോട് അപേക്ഷിച്ചു യഹോവ അവനെ സകല ഭയത്തിൽ നിന്നും വിടുവിച്ചു. [Rf സങ്കിർത്തനം 34: 4]
ചുറ്റുമുള്ള ശത്രുക്കളെ കാണത്തക്കവണ്ണം, ദൈവം അവനെ കോരിയെടുത്തു അവനു അത്യുന്നതമായ പാറമേൽ നിറുത്തി. ഇപ്പോൾ
ദാവീദിന് മുന്നോട്ടുള്ള വഴി വ്യക്തമായി കാണാൻ സാധിക്കുന്നു. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. എന്നു കാണുവാൻ അവനെ പ്രാപ്‌തനാക്കി
(സങ്കീർത്തനങ്ങൾ 34:15 )
സ്വന്തം വിവേകത്തിലും ശക്തിയിലും ആശ്രയിക്കുവാതിരിക്കാനും പടിപടിയായി അവനെ നയിക്കാൻ ദൈവത്തെ അനുവദിക്കാനും “ആ സത്യം ദാവീദിനെ സ്വതന്ത്രനാക്കി
🛡ദാവീദ് ഭാവിയിലേക്കുള്ള വിലപ്പെട്ട ഒരു പാഠം പഠിച്ചു. ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. [സങ്കീ 56: 3]
🛡ദൈവം അവനെ ബലമായി താങ്ങുന്നുവെന്ന് അവന് മനസ്സിലായി. ഭയം അവനെ അഗ്രത്തു നിന്ന് തള്ളിയിടുവാൻ ശ്രമിച്ചു, പക്ഷേ ദൈവം അവനെ വീഴാതിരിക്കാൻ സഹായിച്ചു. (സങ്കീ 57: 2-3)
🛡 ദൈവം അവന് പരിജ്ഞാനവും [ജീവന്റെ വെളിച്ചം] അവന്റെ സാന്നിധ്യത്തിന്റെ ആശ്വാസവും നൽകി. അവനെ വിട്ടയക്കാൻ ആഖീശിനെ ബോധ്യപ്പെടുത്തിയത് ദൈവമാണ്. _ [Rf സങ്കീ : 56:13] _
🛡 അതുകൊണ്ട് ദാവീദിന് ഇങ്ങനെ പറയുവാൻ കഴിയും: അവനെ (ദൈവത്തെ ) ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [സങ്കീ 34: 8 ബി]
❤ ദാവീദിന്റെ ആത്മാവ് ദൈവത്തിനു അവനോടുള്ള സ്നേഹത്തിൽ നങ്കൂരമിട്ടിരുന്നു.
❤ ദൈവത്തിന്റെ തികഞ്ഞ സ്നേഹം, കൈപ്പിനെതിരായ ദാവീദിന്റെ കവചം ആയി [Rf 1 തെസ്സലോനിക്യർ 5: 8]
❤തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു. ദാവീദ് ദുഖിതനിൽ നിന്ന് വിജയാളിയായി, ഒരു സാക്ഷ്യമായി. [Rf 1 Jn 4:18, Ps 57: 9] _
❤വൻ കാറ്റിന് നടുവിൽ ദാവീദിന് ഇങ്ങനെ പറയാൻ കഴിയും: “എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.
സങ്കീർത്തനങ്ങൾ 34:2”
❤അവൻ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന ഒരാളായി:
"എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക." [സങ്കീ. 34: 1-3]
✝മാലാഖമാർ പാടി _ ”...... ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”
(ലൂക്കൊസ് 2:14)
നമ്മുടെ പാപങ്ങളെ ക്രൂശിൽ വഹിച്ചുകൊണ്ട് ദൈവവും മനുഷ്യനും തമ്മിൽ സമാധാനം സ്ഥാപിക്കാനാണ് നമ്മുടെ രക്ഷകനായ യേശു വന്നതെന്ന് അവർ പ്രഖ്യാപിക്കുകയായിരുന്നു. [കൊലോ 2: 13-15]
❤ദൈവം നമ്മോട് ക്ഷമിച്ചു, അതിനാൽ അവനിൽ ആത്മവിശ്വാസത്തോടെ അഭയം പ്രാപിക്കാനുള്ള വഴി ഇപ്പോൾ വ്യക്തമാണ്. [എബ്രാ 4:16]
❤മഹാസ്നേഹത്തോടും കൃപയോടും കൂടെ, ദൈവം നമ്മിലേക്ക് കൈ നീട്ടിയിരിക്കുന്നു, അങ്ങനെ വരും കാലങ്ങളിൽ, അവന് നമ്മോടുള്ള ദയയിൽ തന്റെ കൃപയുടെ അത്യന്ത ധനത്തെ നൽകും. [എഫെ 2: 4-7]
✝ദൈവം നമ്മെ “യേശു സാൻഡ്‌വിച്ചുകൾ” ആക്കി. ക്രിസ്തു നമ്മിലും, നാം അവനിലുമാണ്. [1 കോരി 3:16, കൊലോ 1:27, കോലോസ്സ്യർ 3: 3]
നാം ഇപ്പോൾ അപൂർണ്ണരല്ല ; അവനിൽ നാം പൂർണ്ണരാണ്. [കൊലോ 2:10]
✴ "ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു."
അതിനാൽ ഇനിമേൽ നാം വികാരങ്ങൾക്കു അടിമകളാകേണ്ടതില്ല. [2 തിമോ 1: 7]
✴വിഷമകരമായ സാഹചര്യത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ ജ്ഞാനം അവനിൽ നമുക്കുണ്ട്. [1 കോറി 1:30]
✴“യേശു സാൻഡ്‌വിച്ചുകൾ” എന്ന നിലയിൽ നമുക്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാം, ഒന്ന് എനിക്കറിയാം, ദൈവം എനിക്ക് അനുകൂലമാണ് [സങ്കീ 56: 9, റോമ 8:31]
❤ക്രിസ്തുമസ് കാലയളവിൽ നാം ദൈവത്തിന്റെ ദിവ്യസ്നേഹം, അതിശയകരമായ സ്നേഹം ആഘോഷിക്കുമ്പോൾ നമുക്ക്, ജീവന്റെ അപ്പം ഭക്ഷിക്കാം , ഒപ്പം അവന്റെ പൂർണമായ സ്നേഹത്തിൽ സംതൃപ്തരും നങ്കൂരമിട്ടവരും കവചിതരാകപ്പെട്ടവരും ആകാം . യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ.[സങ്കീ 34: 8 എ]
പ്രിയപ്പെട്ട യേശുവേ,വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിന് എന്നെ പ്രേരിപ്പിക്കുന്ന ഭയത്തിന്റെ ശക്തിയെക്കാൾ വലിയവനാകുന്നു, അവിടുന്ന്. ഭയം നൽകുന്ന നിരാശയുടെ ദുർബലതയെക്കാൾ അവിടുന്ന് വലിയവനാണ്. എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സ്വതന്ത്രമാക്കുന്ന സത്യത്തിലേക്ക് എന്നെ നടത്തണമേ. യേശുവിന്റെ നാമത്തിൽ. ആമേൻ
ആലീസ് ഡി.
വിവർത്തനം : Mini Raja

Comments
Post a Comment