യഹോവയത്രെ നിങ്ങളുടെ രാജാവ് ന്യായാധിപന്മാർ 8: 22, 23

 യഹോവയത്രെ നിങ്ങളുടെ രാജാവ്
ന്യായാധിപന്മാർ 8: 22, 23
തങ്ങളെ മിദ്യാനരുടെ കയ്യിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീയോ നിന്റെ മകനോ മകന്റെ മകനോ ഞങ്ങൾക്കു രാജാവാകേണം എന്ന് ഗിദയോനോ ട് അഭ്യർത്ഥിക്കുന്ന യിസ്രായേല്യരെയാണ് നാം ഇവിടെ കാണുന്നത്. എന്നാൽ ഗിദയോൻ അവരോട് പറയുന്നത്, "ഞാൻ നിങ്ങൾക്ക്‌ രാജാവാകയില്ല, എന്റെ മകനും ആകയില്ല യഹോവയത്രെ നിങ്ങളടെ രാജാവ് "!
💎
എത്രവിനയാന്വിതവും വിവേകപൂർണ്ണവുമായ മറുപടി !! ഇന്ന് മനുഷ്യമനസ്സുകളുടെ ഏറ്റവും വലിയ അഭിലാ ക്ഷമാണ് എങ്ങനെയെങ്കിലും അധികാരവും പദവിയും ആർജ്ജിക്കുക എന്നത്. ഇതിനു വേണ്ടി എന്തും ചെയ്യുവാൻ മനഷ്യൻ തയ്യാറുമാണ്.ദിവസേന എന്നോണം നാം ഈ കാണുന്ന പ്രവണത രാഷ്ട്രീയ തലത്തിൽ മാത്രമല്ല സഭകൾക്കുള്ളിൽ പോലും എത്ര ശക്തമാണ്? ഇവിടെ പരാക്രമശാലിയെന്നു ദൈവപുരുഷൻ വിശേഷിപ്പിക്കുന്ന ഗിദയോനാണ് ഈ പദവി നൽകപ്പെടുന്നത്. "എന്നാൽ ഗിദയോൻ അത് നിരസിക്കുന്നു. യഹോവ നിങ്ങൾക്കു രാജാവാകും എന്ന് അറിയിക്കുന്നു. ഈ സംഭവത്തിൽ നിന്നും എന്താണ് നമുക്ക് പഠിക്കാൻ കഴിയുക? നമുക്ക് ഒന്നിച്ച് അല്പം ധ്യാനിക്കാം🔥
1⃣ആരാണ് നമ്മെ ഭരിക്കേണ്ടത്? ആരാണ് നമ്മുടെ കർത്താവ് ? എന്തുകൊണ്ട്?

ദൈവം മാത്രമാണ് നമ്മുടെ രാജാവ്. അവനാണു് നമ്മെ ഭരിക്കേണ്ടത്. നമ്മുടെ കുടുംബം, സമയം, താലന്തുകൾ ,നമ്മുടെ പള്ളികൾ ,സഭകൾ ,രാജ്യം ഇതെല്ലാം അവൻ മാത്രമാണ് ഭരിക്കേണ്ടത്. അവനാണ് സർവ്വജ്ഞാനി ! കർത്താവും സ്നേഹനിധിയും രക്ഷകനുമായ നമ്മുടെ ദൈവം !!. നമുക്ക് ഒന്നു് ആത്മശോധന ചെയ്യാം. വാസ്തവത്തിൽ ദൈവമാണോ നമ്മെ ഭരിക്കുന്നത് അതോ ടലിവിഷൻ, മൊബൈൽ ഫോണുകൾ, കം പുട്ടറുകൾ, പണം, സുഹൃത്തുക്കൾ, ദൈവദാസർ ഇവരാലൊക്കെ നാം ഭരിക്കപ്പെടുകയാണോ? നമുക്ക് കണ്ടെത്താം. 💫ദൈവമാണ് നമ്മെ ഭരിക്കുന്നതെങ്കിൽ വിശുദ്ധ വേദപുസ്തകമാണ് നമ്മുടെ നിയമ പുസ്തകം. ദൈവവചനമാണ് നമ്മുടെ നിയമം !!
⚡കുടുംബനായകൻ ഭർത്താവാണെന്ന് വചനം പറയുന്നു.പലപ്പോഴും വിദ്യാഭ്യാസപരമായും, പദവിയിലും ഉദ്യോഗത്തിലും സാമ്പത്തികമായും ഭാര്യ ഉയർന്നു നിന്നാൽ, നായകസ്ഥാനം മാറുന്നതുകൊണ്ടു തന്നെ കുടുംബം തകരുന്നു.... സമാധാനം നഷ്ടപ്പെടുന്നു.

⚡നമ്മുടെ സമയം, കഴിവുകൾ, പണം, മൊബൈൽ ഫോണുകൾ ഇവയുടെ ഒക്കെ യഥാർത്ഥ നായകൻ ആരാണ്? ദൈവമോ അതോ സാത്താനോ? പള്ളികൾക്കുള്ളിൽ പോലും സ്ഥാനമാനങ്ങൾക്കു വേണ്ട ദൈവ വചനത്തിന് എതിരായി എന്തെല്ലാം നടക്കുന്നു? ഓർമ്മിക്കുക! ഒരു നാൾ നാം എല്ലാവരും, ചെയ്യുന്ന എല്ലാ നിഷേധ പ്രവർത്തനങ്ങൾക്കും കണക്ക് ബോധിപ്പിക്കേണ്ടി വരും!.വീഴ്ചകൾ ഏറ്റുപറഞ്ഞ് അനുതപിക്കാം!  ഗിദയോ നെ പോലെ ദൈവത്താൽ ഭരിക്കപ്പെടുവാൻ നമുക്ക് നമ്മെ തന്നെ അനുവദിക്കാം!

2⃣ പാപവും അനീതിയും നമ്മെ ഭരിക്കാതിരിക്കുവാൻ സൂക്ഷിക്കണം.
⚡ഇന്ന് പലരും ഭരിക്കപ്പെടുന്നത് എന്തെല്ലാംകൊണ്ടാണ്? പുകവലി ,മദ്യപാനം, ലഹരി മരുന്നുകൾ., കാമാർത്തികൾ, നേരായ മാർഗ്ഗത്തിൽ അല്ലാത്ത ധനാർജ്ജനം ( കള്ളം പറഞ്ഞും ,മോഷ്ടിച്ചും, കൈക്കുലി വാങ്ങിയും കൊടുത്തും, കള്ള രേഖകൾ ചമച്ചും, ) .ഇവ കൂടാതെ കോപം, കൈപ്പ്, അസൂയ, വൈരാഗ്യം, വാക്കുതർക്കം, മടി, മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക ആകുലത, ഭയം, അഹങ്കാരം, അവിശ്വാസം ഇങ്ങനെ എന്തെല്ലാം .... ഈ സാത്താന്യ സ്വഭാവങ്ങളാൽ എത്ര പേർ ഇന്നും ഭരിക്കപ്പെടുന്നു? നമ്മെ തന്നെ പരിശോധിക്കാം ... ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാം. കർത്താവായ യേശുവിനാൽ ഭരിക്കപ്പെടുവാനായി സമർപ്പിക്കാം.

3⃣ ദൈവത്താൽ ഭരിക്കപ്പെടുവാൻ നാം എന്തെല്ലാം ചെയ്യണം?

⚡തന്റെ ഒളിത്താവളം  (മുന്തിരി ചക്കിൽ മെതിച്ചുകൊണ്ടിരുന്ന കോതമ്പും ഗുഹയും ) വിട്ട് പുറത്തിറങ്ങിയപ്പോഴാണ് ദൈവദൂതൻ ഗിദയോന് ഉപദേശം നൽകുന്നത്. അതിന്റെ അർത്ഥം, മിദ്യാന്യരെ പേടിച്ചു കഴിഞ്ഞ ഗിദയോൻ പുറത്തിറങ്ങി കോതമ്പും പതിരും വേർതിരിച്ചു എന്നാണ്. നമ്മുടെ ജീവിതത്തിലും, ആത്മാവിനു വേണ്ട വചനമാകുന്ന ഗോതമ്പുമണികൾ നാം ശേഖരിച്ചു തുടങ്ങുമ്പോഴാണ് മിദ്യാന്യരെ ( സാത്താനെ ) തോല്പിക്കുവാൻ ഉള്ള ദൈവീക ആലോചന ലഭിക്കുക.
💎
നമുക്ക് നമ്മുടെ ഗോതമ്പുമണികൾ(ആത്മാവിന് ആഹാരമായ ദൈവവചനം) ശേഖരിച്ചു തുടങ്ങാം. നമ്മുടെ കർത്താവും രക്ഷകനുമായ യേശുവിനാൽ ഭരിക്കപ്പെടുവാൻ, നിയന്ത്രിക്കപ്പെടുവാൻ ജീവിതത്തിന്റെ എല്ലാ വശങ്ങളും തുറന്നു കൊടുക്കാം. ആമേൻ! ഹാലേലുയ്യാ!!
 Dr.Padmini Selwyn
Translation Dr.Geetha Abraham

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11