1ശമു:.28 - 2 ശമു:1

1ശമു:.28 - 2 ശമു:1
🌸🌸JM 🌸🌸🌸 JM🌸🌸


1 ശമൂവേൽ 30: 6, “ദാവീദ്‌ വളരെയധികം
കഷ്ടത്തിലായി; ജനത്തിൽ ഒരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയണണമെന്ന് ജനം പറഞ്ഞു . ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു".

ദാവീദും അവൻെറ 600 യോദ്ധാക്കളും ഫെലിസ്ത്യ പ്രദേശത്തെ സിക്ലാഗ് എന്ന പട്ടണത്തിൽ താമസിച്ചിരുന്നു. ഈ അദ്ധ്യായം ദാവീദിന്റെ ഇരുണ്ട ദിവസത്തെ കുറിച്ചു പ്രതിപാദിക്കുന്നു. ദാവീദ്‌  തന്റെ ആളുകളുമായി പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ അവർ അത് ശൂന്യവും തീ വെച്ചു നശിപ്പിക്കപെട്ടിരിക്കുന്നുതുമായി കാണുന്നു.
അമാലേക്യർ വന്ന്  സ്ത്രീകൾ, കുട്ടികൾ, ആടുമാടു കൾ , സമ്പാദ്യങ്ങൾ സർവ്വവും കൊള്ളയടിച്ച് കൊണ്ടുപോയി . അവരുടെ വീടുകൾ എല്ലാം കത്തിച്ച് നിലം പരിശാക്കി . ഭാര്യമാരെയും , കുഞ്ഞുങ്ങളെയും ,കുടുംബാംഗങ്ങളെയും എല്ലാം പിടിച്ചു കൊണ്ടു പോയി. ഇൗ അക്രമത്തിൽ ദാവീദ്‌ ഏറ്റവും അധികം ദുഃഖിച്ചു ;  എന്നാൽ
അതിനെല്ലാമുപരി   , സ്വന്തം ആളുകൾ അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ദാവീദ്‌ രാജാവ്‌ യഹോവയുടെ സന്നിധിയിൽ തന്റെ ഹൃദയമർപിച്ചു, “ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.”

സമാനമായ  അവസ്ഥകളിൽ നാമും ചില സന്ദർ ഭങ്ങളിൽ സ്വയം കണ്ടെത്തിയേക്കാം.

ശത്രു വന്ന് എല്ലാം കൊണ്ടു പോകുന്നു , നമ്മുടെ ധനസ്ഥിതി, ആരോഗ്യം, ജോലി, പ്രിയപ്പെട്ടവർ, കുട്ടികൾ എന്നിവയെല്ലാം നഷ്ടപ്പെടുന്നു ….
എല്ലാവരും നമുക്കെതിരെ തിരിയുന്നു….

പരീക്ഷകളിൽ ആയിരിക്കുമ്പോൾ ,  ഇവ്വിധം ചിന്തിക്കാൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടാകാം …… ..

▪ “നമ്മളെ യാതൊന്നിനും കൊള്ളുകയില്ല"
▪ “ദൈവം നമ്മെ വിട്ടുപോയി!”
 ▪ “എല്ലാം ഇപ്പോൾ അങ്ങ് അവസാനിപ്പിച്ചേക്കാം!”
 ▪ "നമ്മൾ ഒരു  തികഞ്ഞ പരാജയമാണ്.”
 ▪ “ദൈവത്തെ സ്നേഹിക്കുന്നതായിട്ടുള്ള
 ഇൗ അഭിനയം നിർത്താം.”

സാത്താന്റെ ഉദ്ദേശ്യം നമ്മെ ദുരിതത്തിലേക്കും നിരാശയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുക എന്നതാണ്.

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ, നമുക്ക് മുൻപിൽ രണ്ടു വഴികളുണ്ട് ;

ഒന്നുകിൽ നമുക്കു സ്വയം സഹതാപത്തിൽ തന്നെ തുടരാം ! അല്ലെങ്കിൽ ,
നമുക്ക് ദൈവ സന്നിധിയിലേക്ക് ഓടാം….

യാക്കോബ് 4: 8-ൽ, “ദൈവത്തോട് അടുത്തു ചെല്ലുവീൻ എന്നാൽ, അവൻ നിങ്ങളോടു അടുത്തു വരും.    പാപികളേ,  കൈകളെ വെടിപ്പക്കുവീൻ ;  ഇരു മനസ്സുള്ളൊരെ ,  ഹൃദയങ്ങളെ ശുദ്ധീകരി പ്പീൻ. ”

 ഒരാൾ കർത്താവിൽ സ്വയം ശക്തിപ്പെടുമ്പോൾ,
 📍 ……….  അവന്റെ വിശ്വാസം ശക്തമാവുന്നു,
 📍 ……… .. ദൈവം അവനെ എങ്ങനെ പരിപാലിക്കുമെന്നതിലുള്ള അവന്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു.

 * ആത്മവിശ്വാസം മുന്നോട്ട് പോകാനും ശരിയായ നടപടി സ്വീകരിക്കാനും നമ്മളെ പ്രാപ്തരാക്കുന്നു. *

 🙏 *നമ്മളുടെ “യുദ്ധങ്ങളിലൂടെ” അവൻ നമ്മെ വഴി മടത്തി പരിപാലിക്കുമെന്ന് വിശ്വസിക്കുകയും ധൈര്യപ്പെടുകയും ചെയ്യുക. *


 🛐🛐🛐 ജൂലി മാത്യു
Modified & Translated :
പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11