1 ശമുവേൽ 25 - 29
1 ശമുവേൽ 25 - 29 ശമുവേലിന്റെ മരണം യഹോവയുടെ ഏറ്റവും വിശ്വസ്തനായ ഒരു ശുശ്രൂഷകന്റെ ജീവിതത്തിന് അന്ത്യം കുറിച്ചു. സത്യസന്ധത വിശ്വസ്തത, സൻമാർഗ്ഗിക സ്വഭാവശുദ്ധി എന്നിവയാൽ ഏറ്റവും ഉത്തമമായ ഉദാഹരണമായിരുന്നു ശമുവേൽ. ദാവീദ് ഫെലിസ്ത്യദേശത്ത് അഭയം തേടുന്നു. ശൗൽ വെളിച്ചപ്പാടത്തിയുടെ അടുത്ത് പോകുന്നു. ശമുവേലിന്റെ ആത്മാവിനെ ശൗലിനു പ്രത്യക്ഷപ്പെടുന്നതിന് ദൈവം അയച്ചു. ആ സത്രീ ഒരു ഭൂത ശക്തിയെയാണ് പ്രതീക്ഷിച്ചത് എന്നാൽ ശമുവേലിനെ കണ്ടു അവൾ ഭയന്നു പോയി. വെളിച്ചപ്പാടൻമാർക്ക് മരിച്ചവരുമായി യാതൊരു ബന്ധവുമില്ല. വഞ്ചിക്കുന്ന ദുരാത്മാക്കളുമായി മാത്രമാണ് ബന്ധമുള്ളത്. ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയിലാണ് ശമുവേലിന്റെ പ്രത്യക്ഷതയുണ്ടായത്. ശൗലിന്റെ തോൽവിയുടെയും മരണത്തിന്റെയും അന്ത്യ സന്ദേശം അവനെ അറിയിക്കുക എന്നതായിരുന്നു ഇതിൽ ദൈവത്തിന്റെ ഉദ്ദേശ്യം.
Sindia
Sindia
Comments
Post a Comment