Raising your hand against the Lord's anointed
Raising your hand
against the Lord's anointed
💥 💥
യഹോവയുടെ അഭിഷിക്തന്റെേ മേൽ കൈ വയ്ക്കുന്നത്.... (1 ശമു 26:9)
ദാവീദ് തന്റെ അനുയായികളെ ശൗലിനെ ഉപദ്രവിക്കുന്നതിൽ നിന്നും കർശനമായി വിലക്കുന്നത് നാം ഇവിടെ കാണുന്നു.
എന്നെങ്കിലും ദാവീദ് രാജാവായെങ്കിലോ എന്ന് ഭയപ്പെട്ട്, കൊല്ലുവാനായി അവനെ പിൻതുടരുന്ന ശൗൽ!എന്നാൽ ശൗലിനെ കൊല്ലുവാൻ ഒരു തക്ക അവസരം കൈവന്നപ്പോൾ പോലും ഒരിക്കലും അങ്ങനെ ചിന്തിക്ക പോലും അരുതെന്ന് തന്റെ അനുചരരെ വിലക്കുന്ന ദാവീദും !!
💥
ക്രിസ്തീയ ജീവിതത്തിലും നാം ഉൾപ്പെടുന്ന സഭകളിലും, ഇടവകകളിലും ആരാധനാ സമൂഹങ്ങളിലും എല്ലാം പാസ്റ്റർമാർ, അച്ചൻമാർ, മൂപ്പന്മാർ തുടങ്ങി തങ്ങളെ ഏല്പിച്ചിരിക്കുന്ന കൂട്ടത്തെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടു്. വിശ്വാസികളായ നാം എല്ലാവരും വിശുദ്ധ പുരോഹിതവർഗ്ഗം ആണെ ങ്കിലും ആ ഉത്തരവാദിത്വം നിർവഹിപ്പാൻ പ്രത്യേകമായി കർത്താവു അവരെ തിരഞ്ഞെടുത്തിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിപ്പാനുള്ള കൃപയും വരങ്ങളും അവർക്ക് നൽകപ്പെട്ടിരിക്കുന്നു.
അവരുടെ പഠിപ്പീരുകളിൽ എത്ര ദൈവീക പ്രഭാവവും സ്വാധീനവും ഉണ്ടെങ്കിലും നാം ഒരു കാര്യം മറന്നു കുടാ. അത്യന്തികമായി അവരും നമ്മെ പോലെ ബലഹീനതകൾ ഉള്ള മനുഷ്യർ തന്നെയാണ്. ആത്മാവിന്റെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൂടേയും അവർക്ക് കടന്നു പോകേണ്ടുന്നതായി വരാം. ജഢം ബലഹീനമാകയാൽ പ്രലോഭനങ്ങളിൽ വീണുപോകുന്ന സമയങ്ങളും ഉണ്ടാകാം.
🩸
അറിഞ്ഞോ, അറിയാതെയോ, നിങ്ങളെ വൃണപ്പെടുത്തുന്ന തരത്തിൽ ഒരു പുരോഹിതൻ / സഭാ നേതാവ് സംസാരിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം ജഢത്തോടല്ല, പരിശുദ്ധാത്മാവിനോട് തന്നെ സഹായത്തിനായി അപേക്ഷിക്കണം. നിങ്ങളുടെ ഹൃദയങ്ങളിൽ ഒട്ടും കൈപ്പുസൂക്ഷിക്കാതെ, പ്രാർത്ഥിക്കുന്ന വ്യക്തികളായി മാറുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.
🩸
അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല, ഞാൻ പറയുന്നതിന്റെ ആശയം, പിന്നെയോ അന്യോന്യം ഭാരങ്ങളെ വഹിക്കുന്നവരായി നാം മാറണം എന്നാണ്.
💥
ഇന്നത്തെ വായന ഭാഗത്തുനിന്ന്, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരോട്ടള്ള (അഭിഷിക്തർ) നമ്മുടെ മനോഭാവം എന്തായിരിക്കണമെന്ന് ദാവീദ് കാണിച്ചുതരുന്നു. നാം ആരേയും നിഗ്രഹിക്കുന്നവരല്ല എന്നു പറഞ്ഞേക്കാം. എന്നാൽ നിന്റെ സഹോദരനെ പ കക്കുന്നു എങ്കിൽ അത് കുലപാതകത്തിന് തത്തുല്യം എന്ന് വചനം പറയുന്നു. ദൈവത്തിന്റെ അഭിഷിക്തരുടെ മേൽ ശരീരീക ഉപദ്രവമൊന്നും നാം ചെയ്കയില്ലായിരിക്കും. എന്നാൽ ഒരു ദുഷ്പ്രചരണം നടത്തുന്നതിന് സാത്താൻ നിങ്ങളെ ഒരു ആയുധമാക്കിയിരിക്കുന്നുവോ? അങ്ങനെ ചെയ്യുക വഴി ക്രിസ്തുവിന്റെ ശരീരത്തെയാണ് നാം തകർക്കുന്നത്. തന്നിൽ തന്നെ ഛിദ്രിച്ച രാജ്യം നിലനിൽക്കുകയില്ല എന്ന് ഓർക്കുക !🤔
🩸
പ്രിയ സഹോദരരേ, സഭഎന്നു പറയുന്നത് ഒരു വ്യക്തിയുടെതല്ല , നാം ഓരോരുത്തരുടേയും ആണ് എന്നു കരുതി കൊൾക. ഒരു അംഗത്തിന് മുറിവേറ്റാൽ, നാമം ദുഷിക്കപ്പെട്ടാൽ അത് ഒരു മുഴുവൻ സഭയേയും ബാധിക്കും എന്നറിയുക. 1 കൊരി 12:15ൽ പറയുന്നതു പേലെ, ഞാൻ കൈ അല്ലാത്തതിനാൽ ശരീരത്തിന്റെ ഭാഗമല്ല എന്ന് കാൽ പറഞ്ഞാലും അത് ശരീരത്തിന്റെ ഭാഗം അല്ലാതെ ആകുന്നില്ല എന്ന് അറിയില്ലയോ? സഭയെ കരുതുക എന്നത് നേതാക്കൻമാരുടെ മാത്രം ചുമതലയായി കരുതാതെ നാം ഓരോരുത്തരും നമ്മുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അവബോധമുള്ളവർ ആവുക. ആ ചുമതലകളിൽ ഒന്ന് സഭാ നേതാവിനോടുള്ള കരുതലും ,ആവശ്യ സമയങ്ങളിൽ അവരെ സഹായിക്കുകയും ആണ്.
🩸 നമ്മുടെ ഒക്കെ സഭകളിൽ പല യുവ ആത്മീയ നേതാക്കളും ഉണ്ടാകും. നാം അവരുടെ വളർച്ചക്ക് ഒരു തടങ്കൽ പാറ ആകാതെ,
ക്രിസ്തുവിനു വേണ്ടി അനേകം ആത്മാക്കളെ നേടുന്ന വീരയോദ്ധാക്കളായി മാറുവാൻ അവരെ സഹായിക്കുന്നവരാകണം.
🔥
അങ്ങനെ ചെയ്യുന്നതിന് ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ലോകത്തിൽ വെളിച്ചം കെടുത്തുന്നവരായല്ല, പ്രകാശം പരത്തുന്നവരാ യി തീരുവാൻ ഇടയാകണം.
നമ്മിലെ സ്വാർത്ഥതക്ക് അതീതമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.
Kevin D'souza (Mumbai)
Translation Dr.Geetha Abraham
Comments
Post a Comment