1 ശമുവേൽ: 15 - 18

1 ശമുവേൽ: 15 - 18

     ആഴമായ💦 ധ്യാനത്തിനുള്ള
            ലളിത ചിന്തകൾ 💧

1 ശമുവേൽ: 16:7

      " യഹോവ ശമുവേലിനോ
ട് ,അവന്റെ മുഖമോ, പൊക്ക
മോ നോക്കരുത് ----- യഹോവ
യോ ഹൃദയത്തെ നോക്കുന്നു
എന്ന് അരുളിച്ചെയ്തു."

        ശമുവേൽ പ്രവാചകൻ
യഹോവയുടെ നിർദ്ദേശമനു
സരിച്ച്, യിസ്രായേലിന്റെ അടു
ത്ത രാജാവായി ബേത്ലഹേമി
ലെ യിശ്ശായിയുടെ പുത്രന്മാരി
ലൊരാളെ അഭിഷേകം ചെയ്യു
വാൻ എത്തിയപ്പോൾ, മൂത്ത
മകനായ ഏലിയാബിനെ കണ്ട് ബോധിച്ചു.  രാജസ്ഥാന
ത്തേക്ക് പറ്റിയ ആളെ കണ്ടെ
ത്തിയല്ലോ എന്ന് വിചാരിച്ച
പ്പോൾ, യഹോവ അവനെ മാത്രമല്ല, മറ്റു രണ്ടു മൂത്ത
മക്കളായ ശമ്മയേയും, അബിനാദാബിനേയും തള്ളി
ക്കളഞ്ഞിരിക്കുന്നു, എന്ന്
അറിയിച്ചു. മനുഷ്യർ നോക്കു
ന്നതു പോലെയല്ല, താൻ നോ
ക്കുന്നതും എന്നും ദൈവം
ശമുവേലിനെ ഓർമ്മിപ്പിച്ചു. മനുഷ്യൻ പുറമേയുള്ളതാണ് നോക്കുന്നത്, ദൈവം ഹൃദയവും.
        ⚡ അതു കൊണ്ട്, യിശ്ശായി
ക്ക് മറ്റ് മക്കൾ ഉണ്ടോ എന്ന്
ശമുവേൽ അന്വേഷിച്ചു.
എറ്റവും ഇളയവൻ ഉണ്ട്, പക്ഷെ അവൻ വീട്ടിലെ ആടു
കളെ തീറ്റുകയാണ് എന്ന്
അറിയിച്ചു. ദാവീദ് എന്ന
ഇളയ മകൻ വീട്ടിൽ വന്നപ്പോൾ അവനെ അഭി
ഷേകം ചെയ്യവാൻ ദൈവം
ശമുവേലിനോട് കല്പിച്ചു.
എന്തുകൊണ്ട് ദൈവം
ദാവീദിന്റെ മൂത്ത മൂന്നു
സഹോദരന്മാരേയും തള്ളി
ക്കളഞ്ഞു എന്ന് നമുക്ക്
വ്യക്തമായി അറിഞ്ഞുകൂടാ.
എന്നാൽ ദാവീദിന്റെ ഹൃദയ
ത്തിൽ എന്തോ പ്രത്യേകതക
ൾ ദൈവം കണ്ടിരുന്നു എന്നു
ള്ളത് സുവ്യക്തമാണ്.
കാലന്തരത്തിൽ, ദൈവം
തന്നെ ദാവീദിനെ " എന്റെ
ഹൃദയപ്രകാരമുള്ളവൻ " എന്ന് വിളിച്ചിരിക്കുന്നു.
       ⚡   നാം സാധാരണയാ
യി മറ്റുള്ളവരെ കാണുമ്പോൾ
അവരുടെ പുറമേയുള്ള കാര്യ
ങ്ങൾ ശ്രദ്ധിക്കുമെന്നല്ലാതെ
അവരുടെ ഹൃദയത്തിനുള്ളി
ലെ സൗന്ദര്യം കാണാനൊന്നും
സമയമെടുക്കാറില്ല; നമുക്കതിന് കഴിവുമില്ല.
ദൈവം മുഖവിലകൊടുക്കുന്ന
കാര്യങ്ങൾക്ക് നാം മുഖവില
കൊടുക്കാറുമില്ല. എന്നാൽ
സാവകാശം മറ്റുള്ളവരുടെ
സ്വഭാവത്തെ ശ്രദ്ധിച്ചാൽ
പല നന്മകളും അവരിൽ
കണ്ടെത്താൻ സാധിക്കും.
       ⚡    അതേ അവസരത്തിൽ
ത്തന്നെ, നാം നമ്മുടെ ഹൃദയ
ത്തിന്റ അവസ്ഥമറന്ന്, പുറം
മോടിയിൽ കൂടെ നല്ലവരാ
ണെന്ന് വരുത്തി തീർക്കുവാൻ
ശ്രമിക്കാറില്ലേ എന്ന് ഒരാത്മ
പരിശോധന നടത്തുന്നതും
നല്ലതാണ്. എന്നാൽ ഒരു കാര്യം ഓർക്കുക, നമ്മുടെ
മുഖംമൂടി വെച്ചുള്ള പെരുമാറ്റ
ത്തിൽ ചിലപ്പോൾ മറ്റുള്ളവർ
വീണേക്കാം, പക്ഷേ ദൈവ
ത്തിന്റെ മുമ്പിൽ അതു വില
പ്പോവുകയില്ല. കാരണം ദൈവം ഹൃദയങ്ങളെ ശോധന
ചെയ്ത് അറിയുന്നവനായതു
കൊണ്ട് അവനെ കബളിപ്പി
ക്കുവാൻ സാധ്യമല്ല.
     ⚡  പരീശനും, ചുങ്കക്കാരനും
ദേവാലയത്തിൽ പ്രാർത്ഥിക്കു
വാൻ പോയപ്പോൾ സംഭവി
ച്ചത് അതാണ്.
( ലൂക്കോസ്: 18 : 9 - 14 )
ദൈവവചനം പറയുന്നു,
" ഹൃദയം എല്ലാറ്റിനേക്കാളും
കപടവും, ദു:ഷ്ടതയുമുളളത്,
അത് ആരാഞ്ഞ് അറിയുന്നവ
ൻ ആർ ? യഹോവയായ ഞാൻ ഹൃദയത്തെ ശോധന
ചെയ്യുന്നു."
( യിരെമ്യാവ്: 17:9, 10 )
കർത്താവ് പറഞ്ഞു,
" അകത്തുനിന്ന്, മനുഷ്യരുടെ
ഹൃദയത്തിൽ നിന്നു തന്നെ,
ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം,
മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്ക്കർമ്മം,
വിടക്കുകണ്ണ്, ദൂഷണം, അഹ
ങ്കാരം, മൂഢത എന്നിവ പുറ
പ്പെടുന്നു.
(മർക്കോസ് :7 : 21, 22
        🔥     അതു കൊണ്ട്
പ്രീയ സ്നേഹിതാ,
         ദൈവം ഹൃദയത്തെ നോ
ക്കി കാര്യങ്ങൾ ചെയ്യുന്നതു
കൊണ്ട്, ഏതുവിധേനയും
താങ്കളുടെ ഹൃദയവിചാരങ്ങ
ൾ സൂക്ഷിച്ചു കൊള്ളുക.
നമുക്കും ദാവീദിനോട് ചേർന്ന്
ഇപ്രകാരം പ്രാർത്ഥിക്കാം,
"ദൈവമേ എന്നെ ശോധന
ചെയ്ത് എന്റെ ഹൃദയത്തെ
അറിയേണമെ, എന്നെ പരീ
ക്ഷിച്ച് എന്റെ നിനവുകളെ
അറിയേണമെ, വ്യസനത്തി
നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ
എന്നു നോക്കി ശാശ്വതമാർഗ്ഗ
ത്തിൽ എന്നെ നടത്തേണമെ"
( സങ്കീർത്തനം: 139 :23, 24 )


ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30