ന്യായാധിപന്മാർ: 6-8

ന്യായാധിപന്മാർ: 6-8
   
  ആഴമായ ധ്യാനത്തിനുള്ള
        ലളിത ചിന്തകൾ💎

ന്യായാധിപന്മാർ: 6:14

   " അപ്പോൾ യഹോവ അവനെ നോക്കി, നിന്റെ ഈ
ബലത്തോടെ പോക,നീ യിസ്രായേലിനെ മിദ്യാന്യരുടെ
കയ്യിൽ നിന്നും രക്ഷിക്കും,
ഞാനല്ലയോ നിന്നെ അയക്കു
ന്നത് എന്നു പറഞ്ഞു "
         യഹോവയുടെ ദൂതൻ
ഗിദയോന് പ്രത്യക്ഷനായി, "പരാക്രമശാലിയെ, യഹോവ
നിന്നോടു കൂടെയുണ്ട് " എന്നു
പറഞ്ഞു. " യഹോവ നമ്മോടു
കൂടെയുണ്ടെങ്കിൽ, നമുക്കി തൊക്കെ ഭവിക്കുന്നതെന്ത് "
എന്നായിരുന്നു, ഗിദയോന്റെ
മറുചോദ്യം.
           ദൈവം കൈവിട്ടു എന്നു തോന്നത്തക്ക സാഹചര്യം യിസ്രായേലിന് എന്തുകൊണ്ട് ഉണ്ടായി എന്ന്
ഗിദയോന് അറിയണമായി
രുന്നു. എന്നാൽ ദൈവം ആ
ചോദ്യത്തിന് ഉത്തരം കൊടു
ത്തില്ല.
      ⚡    കഴിഞ്ഞ ഏഴു വർഷങ്ങ
ളായി മിദ്യാന്യർ അവരെ ആക്രമിച്ചുകൊണ്ടിരുന്നപ്പോഴും, അതുമൂലം ഉണ്ടായ ദാരിദ്യത്തിലും ഒളിച്ചു പാർക്കലിലും ദൈവം എന്തു
കൊണ്ട് ഇടപെടാതിരുന്നു
എന്നും വെളിപ്പെടുത്തിയില്ല.
യിസ്രായേലിന്റെ കഴിഞ്ഞകാ
ലത്തെ പാപം കൊണ്ടാണ്
ഇങ്ങനെയൊക്കെ സംഭവിച്ച
ത്, എന്നുപറയാതെ, ഗിദയോ
ന് പ്രത്യാശയുടെ വാക്കുകളും
തന്റെ സാന്നിദ്ധ്യത്തിന്റ ഉറപ്പും
നൽകി, മിദ്യാന്യരോട് യുദ്ധം
ചെയ്യുവാൻ ആഹ്വാനം ചെയ്യു
കയാണ് ദൈവം ചെയ്തത്.
            നിങ്ങളുടെ ജീവിതത്തി
ൽ ദൈവം എന്തുകൊണ്ട് കഷ്ടതകൾ അയക്കുന്നു എന്നോർത്ത് അത്ഭുതപ്പെട്ടേ
ക്കാം. കുടുംബ പ്രശ്നങ്ങൾ,
രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ,മന:സമാധാ
നമില്ലായ്മ, ഭാവിയേക്കുറിച്ചു
ളള ആശങ്കൾ, തുടങ്ങി പലതും നിങ്ങളെ അലട്ടുന്നു
ണ്ടായിരിക്കാം.
      ⚡      മിക്കപ്പോഴും, നമ്മുടെ
ജീവിതത്തിലുണ്ടാകുന്ന കഷ്ട
തകൾക്കുള്ള കാരണങ്ങൾ
ദൈവം വെളിപ്പെടുത്താറില്ല.
എന്നാൽ തന്റെ സാന്നിദ്ധ്യം കൊണ്ട് ദൈവം നമ്മെ ആശ്വ
സിപ്പിക്കയും, നമ്മുടെ ക്ഷീണാ
വസ്ഥകളിൽ തന്റെ ബലമുള്ള കരത്തിൽ ആശ്രയിച്ച് ധൈര്യ
പ്പെടുവാൻ ആഹ്വാനം ചെയ്യുകയും ചെയ്യും,
        ⚡    ദൈവം തന്നോടുകൂടെ
ഇരുന്ന് തന്നെ സഹായിക്കു
മെന്ന് ഉറപ്പായപ്പോൾ, ഗിദയോൻ ഒരു യാഗപീഠം പണിത് അതിന് യഹോവ ശലോം ( യഹോവ
സമാധാനം) എന്ന് പേർ വിളി
ച്ചു.
            ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല;ഉപേ
ക്ഷിക്കയുമില്ല എന്ന് അരുളി
ചെയ്തവനോടുകൂടെയാണ്
നാം പോകുന്നതും, പ്രവൃത്തി
ക്കുന്നതും എന്ന് അറിയുന്നത്
ഹൃദയ സമാധാനം നല്കുന്ന
ഒരു കാര്യമത്രേ !
        ⚡    രണ്ടാമതായി തന്നെ
ഏല്പിച്ച ദൗത്യം നിർവഹിക്കു
വാൻ താൻ അയോഗ്യനാണെ
ന്ന് വിനയപൂർവ്വം ദൈവസന്നി
ധിയിൽ ഗിദയോൻ സമ്മതി ക്കുന്നു.എന്നാൽ ദൈവം തന്റെ സാന്നിദ്ധ്യം ഗിദയോന്റെ കർമ്മരംഗത്ത് ഒരിക്കൽ കൂടെ വാഗ്ദത്തം ചെയ്ത്
അവനെ യുദ്ധസജ്ജനാക്കു
ന്നതായി നമുക്ക് കാണാം.
ഗിദയോന്റെ അനുസരണം മൂലം യിസ്രായേൽ വൻ വിജയം നേടുകയും, അവൻ
തിരുവചനത്തിലെ വിശ്വാസ
വീരന്മാരുടെ പട്ടികയിൽ ഇടം
നേടുകയും ചെയ്തു.
( എബ്രായർ : 11: 32 )
        💎    ഇന്നും തന്റെ വിളി
കേട്ട് ഇറങ്ങി തിരിക്കുന്ന
സാധാരണക്കാർക്കായി തന്റെ സാന്നിദ്ധ്യം വാഗ്ദത്തം
ചെയ്തു കൊണ്ട് ദൈവം കാത്തിരിക്കുന്നു.
      💫   സാധാരണക്കാരെ ഉപയോഗിച്ച് അസാധാരണ കാര്യങ്ങൾ ചെയ്യുന്ന ഒരു
ദൈവമത്രേ നമുക്കുള്ളത്.

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30