2 ശമുവേൽ: 16-19 ആഴമായ ധ്യാനത്തിനുള്ള💫 ലളിത ചിന്തകൾ.

  2 ശമുവേൽ: 16-19

     ആഴമായ ധ്യാനത്തിനുള്ള💫
             ലളിത ചിന്തകൾ.

2 ശമുവേൽ: 16:20

    " അനന്തരം അബ്ശാലോം
അഹിഥോഫെലിനോട് ,നാം
ചെയ്യേണ്ടത് എന്ത് എന്ന് നിങ്ങൾ ആലോചിച്ച് പറവിൻ
എന്നു പറഞ്ഞു "

            അബ്ശാലോം തുടക്ക
ക്കാരനും, പരിയക്കുറവുള്ളവ
നുമായിരുന്നതുകൊണ്ട് ആവുന്നത്ര ഉപദേശകരെ
തന്നോടൊപ്പം കൂട്ടുവാൻ ശ്രമി
ച്ചു.ഇത് അഹിഥോഫേലിന്
ദാവീദിന് എതിരായി നിൽക്കുവാൻ ഒരു വഴിതുറ
ന്നു. മാത്രമല്ല; ദാവീദ് തന്റെ
കൊച്ചുമകളായ ബേത്ത് ശേബയുമായി അവിഹിത
ബന്ധം പുലർത്തിയതിന്റെ
പകയും തന്റെ ഉള്ളിൽ ഉണ്ടാ
യിരുന്നു. എന്നാൽ ഈ പ്രതിസന്ധികളുടെ നടുവിലും
സകലത്തേയും നിയന്ത്രിക്കു
ന്ന ദൈവത്തെപ്പറ്റി ദാവീദ്
ബോധവാനായിരുന്നു.അതു
കൊണ്ട് അവൻ ഇപ്രകാരം
പ്രാർത്ഥിച്ചു, " യഹോവേ, അഹിഥോഫെലിന്റെ ആലോ
ചനയെ അബദ്ധമാക്കേണമേ
( 2 ശമുവേൽ : 15:31 )
           അപകടവേളകളിൽ
സുരക്ഷിതമായി പുറത്തു കടക്കുവാനുള്ള മാർഗ്ഗം നമുക്ക് ദാവീദിൽ നിന്നും
പഠിക്കാം - എപ്പോഴും പ്രാർത്ഥിക്കുക - എന്നുള്ളതാ
ണ് അത്.
     ⚡ ദൈവം ദാവീദിന്റെ പ്രാർത്ഥന കേട്ടു .ഹുശായിയി
ൽ കൂടെ അഹിഥോഫെലിന്റെ
നല്ല ആലോചന പുറന്തള്ളപ്പെ
ട്ടു. അതു കൊണ്ട് അഹിഥോ
ഫേലിന്റെ ജീവിതം അകാല
ത്തിൽ അവസാനിപ്പിക്കേണ്ടി
വന്നു. അബ്ശാലോം തന്റെ
പിതാവിനെതിരായി നടത്തു
ന്ന കലാപം ദയനീയമായി
പരാജയപ്പെടുമെന്നു മനസ്സിലാക്കിയ അഹിഥോഫേൽ ആത്മഹത്യ
ചെയ്തു. അല്ലങ്കിൽ, ദാവീദി
നെതിരായി ഗൂഢാലോചന
നടത്തിയ കുറ്റത്തിന് താൻ
കൊല്ലപ്പെടുമെന്ന് അഹിഥോ
ഫെലിന് ബോദ്ധ്യമുണ്ടായിരു
ന്നു:
       ⚡    ശൗൽ തന്നെ വേട്ടയാടി
യിരുന്ന മുൻകാലങ്ങളിലും, ദൈവം ദാവീദിനെ രക്ഷിക്കുവാൻ യോനാഥാനേ
യും ,പുരോഹിതനായ അബി മേലെക്കിനെയും ഉപയോഗി
ച്ചിരുന്നു. ദൈവം നമ്മുടെ സഹായകനായതു കൊണ്ട്
അവൻ നമ്മെ തക്കസമയ
ത്ത് രക്ഷിക്കുവാൻ വഴി ഒരു
ക്കും.. അതുപോലെ തന്നെ
അപകടങ്ങളുടെ വക്കിൽ
ആയിരിക്കുന്നവരെ ദൈവ
നാമത്തിൽ നാം രക്ഷിക്കണ
മെന്നും അവൻ ആഗ്രഹിക്കു
ന്നു.
      🔥    ദൈവം സകലത്തേയും
നിയന്ത്രിച്ചു കൊണ്ട് തന്റെ
സിംഹാസനത്തിൽ ഇരിക്കു
ന്നു എന്ന് ഓർത്തു കൊള്ളു
ക- പരിശോധനകൾ നമ്മെ
പരിഭ്രമിപ്പിക്കയും, ഭാരങ്ങൾ
നമ്മെ ഞെരുക്കുകയും
ചെയ്തെന്നു വരാം.എന്നാൽ
നമ്മെ ഉപേക്ഷിച്ചിട്ട് അവൻ
പോവുകയില്ല. ഞാൻ നിന്നെ
മറക്കുകയില്ല; എന്നുള്ള
അവന്റെ വാഗ്ദത്തം വളരെ
സത്യമാണ്. നമ്മുടെ കർത്താ
വ് സിംഹാസനാരൂഢനായിരി
ക്കുന്നതു കൊണ്ട് നമുക്ക്
സന്തോഷിക്കാം.

ഡോ: തോമസ് ഡേവിഡ് -🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30