2 ശമൂവേൽ 22: 7
2 ശമൂവേൽ 22: 7
"എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു, അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി."
2. ശമൂവേൽ 22:7
🔹നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരാതെ, ദൈവം ചിലപ്പോൾ വളരെ നിശബ്ദനാണെന്ന് തോന്നിയ സാഹചര്യങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ?
🔹നിരപരാധികൾ കഷ്ടപ്പെടുന്നതും ദുഷ്ടന്മാർ ശിക്ഷിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് നമ്മുടെ പ്രാർത്ഥനയിൽ ദൈവത്തെ ചോദ്യം ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?
🔅ഞാൻ ഇത്തരം നിരവധി അവസരങ്ങളിൽ കൂടി കടന്നുപോയിട്ടുണ്ട്.
🔅വളരെ സത്യസന്ധമായി പറഞ്ഞാൽ, മിക്ക അവസരങ്ങളിലും 'എന്തുകൊണ്ടു?' എന്ന എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.
നാം തുടർന്ന് വായിക്കുമ്പോൾ:
2 ശമൂവേൽ 22:27, 28
"നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു ."
🔹ഈ വാക്യങ്ങൾ വായിച്ചപ്പോൾ പല ചിന്തകളും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
🔹പ്രത്യേകിച്ചും നമ്മൾ തളർന്നും ദുർബലരുമായിരിക്കുമ്പോൾ, നിരാശയുടെ ഒരു വികാരം നമ്മെ കീഴടക്കുന്നു.
🔹ഒരു കുറ്റവും ചെയ്യാത്ത ആളുകൾ ക്രൂരമായി ശിക്ഷിക്കുന്നത് നാം കാണുമ്പോൾ, ചില സമയങ്ങളിൽ ദൈവം വളരെ അകലെയാണെന്ന് നമുക്ക് തോന്നും.
🔹ഇന്ന് ലോകത്ത് പലപ്പോഴും അഹങ്കാരികൾക്കാണ് മേൽക്കോയ്മ.
🔅എങ്ങനെയായാലും, നമ്മുടെ ശക്തി നമ്മുടെ കർത്താവിൽ ആണ്.
🔅അവൻ നമ്മുടെ പാറ.
🔅അവൻ നമ്മുടെ കോട്ട. 🔅നമ്മെ വിടുവിക്കുന്നവൻ അവൻ തന്നെ.
🔅അവൻ നമ്മുടെ പരിച.
🔅അവൻ നമ്മുടെ രക്ഷയുടെ കൊമ്പ്.
🔅അവൻ നമ്മുടെ ഉയർന്ന ഗോപുരം.
🔅അവൻ നമ്മെ അക്രമത്തിൽ നിന്ന് രക്ഷിക്കും.
🔅അവൻ നമ്മുടെ ശത്രുക്കളിൽ നിന്ന് നമ്മെ വിടുവിക്കും.
🔥എന്തു വന്നാലും നാം അവനോട് പറ്റിനിൽക്കണം
🔥ഭൂമിയിലുള്ള നമ്മുടെ സമയം നമ്മുടെ യാത്രയിലെ ഒരു താൽക്കാലിക തങ്ങൽ മാത്രമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
🔥നമ്മുടെ ലക്ഷ്യസ്ഥാനം യേശുവിനോടൊപ്പം സ്വർഗത്തിലാണ്.
സ്നേഹമുള്ള സ്വർഗ്ഗീയപിതാവേ,
അവിടുത്തെ എപ്പോഴും വിശ്വസിക്കാൻ ഞങ്ങളെ സഹായിക്കണെ. ഞങ്ങൾക്ക് ചുറ്റും അനീതി നടമാടുമ്പോഴും എല്ലാത്തിന്റെയും പൂർണ്ണ നിയന്ത്രണം അവിടുത്തെ കൈയിൽ തന്നെയാണെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കണമേ. തിരുഹിതം എന്തെന്നു പലപ്പോഴും മനസിലാക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. അങ്ങയെ ഒരിക്കലും സംശയിക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. അവിടുത്തെ വഴികൾ ഞങ്ങളുടെ വഴികളെക്കാളും അവിടുത്തെ വിചാരങ്ങൾ ഞങ്ങളുടെ വിചാരങ്ങളിലും ഉന്നതമായിരിക്കുന്നു. അവിടുത്തേക്ക് സ്തോത്രം.
യേശുവിന്റെ നാമത്തിൽ തന്നെ,
ആമേൻ
Adi
വിവർത്തനം : Mini Raja

Comments
Post a Comment