ലേവ്യർ (പുരോഹിതർ)

ലേവ്യർ (പുരോഹിതർ)
'അപ്പത്തിന്റെ ഭവനം' എന്ന പേരിൽ അറിയപ്പെടുന്ന ബേതലഹേമിൽ നിന്നും ആഹാരം തേടി എഫ്യയീമിലേക്ക്
ഒരു ലേവ്യൻ പോകുന്നു.(17:7-13).
 പത്തൊമ്പതാം അധ്യായത്തിൽ എഫ്രയീം നാട്ടിൽ നിന്നും മറ്റൊരു ലേവ്യൻ വെപ്പാട്ടിയെ തേടി ബദലഹേം ഇലേക്ക് പോകുന്നു.
ഒരു പുരോഹിതൻ ദൈവം തന്നെ ഏൽപ്പിച്ച കർത്തവ്യങ്ങൾ ശരിയായി നിർവഹിക്കുന്നവൻ ആണെങ്കിൽ അവന് ആഹാരത്തിനുവേണ്ടി അലഞ്ഞുതിരിയേണ്ട ആവശ്യം വരികയില്ല. ഈ ലേവ്യൻ വന്ന് ചേർന്നത്  മീഖാവിന്റ വീട്ടിൽ ആണ്. അവിടെ അവന് നല്ല സ്വീകരണമാണ് ലഭിച്ചത്. അവനെ ആ വീട്ടിലെ പുരോഹിതനും പിതാവുമായി നിയമിച്ചു, ശമ്പളവും നിശ്ചയിച്ചു. യാതൊരു വിഗ്രഹവും ഉണ്ടാക്കുവാനും അതിനെ നമസ്കരിക്കുവാനും പാടില്ല എന്നുള്ള ദൈവത്തിൻറെ വ്യക്തമായ കൽപന അറിയാവുന്ന ഈ പുരോഹിതൻ മീഖാവിൻറ മന്ദിരത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹത്തിന് പൂജാരിയായി തീർന്നു എന്നുള്ളത് എത്ര ദുഃഖകരമാണ്.
പണം മാത്രം ലക്ഷ്യമാക്കി തങ്ങളെ ഏൽപ്പിച്ച ശുശ്രൂഷകൾ വിട്ടുകളഞ്ഞ് വീസാ  കിട്ടുന്നിടതെല്ലാം അലഞ്ഞുനടക്കുന്ന ലേവ്യർ ഇന്നും ഒട്ടും കുറവല്ല.
" തരം കിട്ടുന്നിടത്ത് പാർക്കുവാൻ പോയ ലേവ്യൻ" അവസരോചിതമായി തരംപോലെ പറയുവാനും കഴിവുള്ളവൻ ആയിരുന്നു. (18:1-31)
തങ്ങൾ പോകുന്ന യാത്ര ശുഭകരം ആകുമോ എന്ന് തന്നോട് ആരാഞ്ഞ വഴി യാത്രക്കാരോട്, "സമാധാനത്തോടെ പോകുവിൻ ,നിങ്ങൾ പോകുന്ന യാത്ര യഹോവയ്ക്ക് സമ്മതം തന്നെ"  എന്ന് ജീവിക്കുന്ന ദൈവവുമായി ഒരു ബന്ധവുമില്ലാതിരുന്ന ലേവ്യൻ അരുളപ്പാട് ആയി അവരോട് പറയുന്നു.

തുടർന്ന് തന്നെ പുരോഹിതനായി നിയമിച്ച മീഖാവിൻറ വിഗ്രഹങ്ങൾ ബലാൽക്കാരമായി എടുത്തുകൊണ്ട്, യുദ്ധസന്നദ്ധരായി 600 പേരുടെ അകമ്പടിയോടുകൂടി ഈ ലേവ്യൻ പോകുന്നത് കാണാം. അവന് ഒരു കുറ്റബോധവും തോന്നിയില്ല. പുരോഹിതൻ  ആയിരുന്നിട്ടും  ഒട്ടും മടിയില്ലാതെ ഏത് മോഷണത്തിനും വക്രതയ്ക്കും തയാറാകുന്ന  'ദൈവദാസന്മാർ'എന്ന് അഭിമാനിക്കുന്ന ലേവ്യർ ഇന്നും നമ്മുടെ മധ്യത്തിൽ ഉണ്ടല്ലോ.
"തരം കിട്ടുന്നിടത്ത് പാർപ്പാൻ " പോയ മറ്റൊരു ലേവ്യൻ, എഫ്രയീംമലനാട്ടിൽ നിന്നും ബേതലഹേമിൽ പോയി ഒരു വേശ്യയെ വെപ്പാട്ടിയായി സ്വീകരിക്കുന്നു.
മീഖാവിൻറെ വീട്ടിൽ പോയി ശമ്പളത്തിന് പൗരോഹിത്യ വേല ചെയ്തവൻ  ദ്രവ്യാഗ്രഹിയും  മടിയനും ബഹുമാന കാംക്ഷിയും എങ്കിൽ ഈ രണ്ടാമത്തെ ലേവ്യൻ വെറും ജഡീകൻ ആയിരുന്നു.
നാം ആരെന്നുളള ബോധ്യം നമുക്ക് വേണം.
 ദൈവ രാജ്യത്തിൻറെ പ്രതിനിധികളാണെന്നും ഈ ലോകത്തിൽ നാം അവൻറെ രാജ്യത്തെ വെളിപ്പെടുത്തുവാൻ വിളിക്കപ്പെട്ടവർ ആണെന്നും ഉള്ള ബോധ്യത്തിൽ സൂക്ഷ്മതയോടെ ജീവിക്കണം.
 നാം ആരെന്ന് പത്രോസ് അപ്പോസ്തോലൻ ഇങ്ങനെ പറയുന്നു.
1 പത്രൊസ് 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30