2 ശമുവേൽ: 2 - 6

 2 ശമുവേൽ: 2 - 6
   
     ആഴമായ ധ്യാനത്തിനുള്ള
       💫     ലളിത ചിന്തകൾ.

2 ശമുവേൽ 6: 11

      " യഹോവയുടെ പെട്ടകം
ഗിത്യനായ ഓബേദ് - ഏദോമി
ന്റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-
ഏദോമിനേയും അവന്റെ കു
ടുംബത്തേയും അനുഗ്രഹിച്ചു "
           നാം ഒരിക്കലും മറക്കു
വാൻ പാടില്ലാത്ത ചില പാഠ
ൾ, ഈ അദ്ധ്യായത്തിലെ മൂന്നു സംഭവങ്ങളിൽ നമുക്ക്
കാണാം.
          ⚡   യഹോവയുടെ പെട്ടകം ദൈവസാന്നിദ്ധ്യത്തെ
കുറിക്കുന്നു. മോശയ്ക്കു ലഭിച്ച നിർദ്ദിഷ്ട അളവുകളി
ലാണ് പെട്ടകം നിർമ്മിച്ചിട്ടുള്ള
ത്. മന്ന ഇട്ടു വെച്ച പൊൻ പാത്രവും, അഹരോന്റെ തളിർ
ത്ത വടിയും, നിയമത്തിന്റെ
കല്പലകകളും ഉൾപ്പെടുന്ന
മൂന്ന് പവിത്ര വസ്തുക്കളാണ്
പെട്ടകത്തിനുള്ളിൽ സൂക്ഷി
ക്കപ്പെട്ടിരുന്നത്.
           ഫെലിസ്ത്യർ പെട്ടകം
പിടിച്ചെടുത്തിരുന്നു. ദൈവ
ത്തെ ആദരിച്ചും, പെട്ടകത്തി
ന്റെ പ്രാധാന്യം കണക്കിലെടു
ത്തും; ദാവീദ് അതിനെ യെരുശലേമിലേക്ക് മടക്കി കൊണ്ടുവരുവാൻ താല്പര്യപ്പെ
ട്ടു. ലേവ്യർ തങ്ങളുടെ തോളിൽ പെട്ടകം ചുമക്കണം
എന്നായിരുന്നു, മോശയ്ക്ക് ലഭിച്ചിരുന്നകല്പന.എന്നാൽ
ദാവീദ് അബീനാദാബിന്റെ
വീട്ടിൽ നിന്നും പെട്ടകം ഒരു
കാളവണ്ടിയിൽ വെച്ച്, അബി
നാദിബിന്റെ മക്കളായ ഉസ്സയും, അഹിയോവും. വണ്ടി
ഓടിച്ച് വന്നത്, ദൈവകല്പനയു
ടെ ലംഘനമായിരുന്നു. പെട്ടകം വീഴാതിരിക്കുവാൻ
അതിൽ കയറിപ്പിടിച്ച ഉസ്സാ
ദൈവകോപത്താൽ
തൽക്ഷണം കൊല്ലപ്പെട്ടു.
            ഭയഭക്തിയോടും
ദൈവത്തിന്റെ പരമാധികാര
ത്തെ അംഗീകരിച്ചും കല്പന കൾകൃത്യമായി പാലിച്ചും വേണം നാം ദൈവത്തെ ആരാധിക്കേണ്ടത് എന്നുളള പാഠമാണ് ഈ സംഭവം നമുക്ക് നൽകുന്നത്.
             ഉസ്സയുടെ മരണത്തി
ൽ കോപതാപവിവശനായി
തീർന്ന ദാവീദ് ദൈവത്തെ ഭയപ്പെട്ടു പോയതു കൊണ്ട്
പെട്ടകം യെരുശലേമിലേക്ക്
കൊണ്ടുവരാതെ ഗിത്യനായ
ഓബേദ്-ഏദോമിന്റെ ഭവന
ത്തിൽ കൊണ്ടുചെന്നു വെച്ചു.
       ⚡       എന്നാൽ പെട്ടകം
ഇരുന്ന ഓബേദ് - ഏദോമിന്റെ
ഭവനത്തെ ദൈവം അനുഗ്ര
ഹിച്ചെന്ന് ദാവീദ് പിന്നീട് അറി
ഞ്ഞപ്പോൾ, തന്റെ മനസ്സ് മാറു
കയും, നിയമങ്ങൾ പാലിച്ചും
ഭയഭക്തിയോടും പെട്ടകം യെരുശലേമിൽ കൊണ്ടുവരാ
ൻ തീരുമാനിക്കയും ചെയ്തു.
പെട്ടകം യെരുശലേമിൽ എത്തിയപ്പോൾ നഗരം മുഴുവ
ൻ സന്തോഷിച്ചു. ദൈവത്തോ
ട്ടുള്ള നന്ദി കരേറ്റുന്നതിനായി
അവർ നിരവധി ഹോമയാഗ
ങ്ങളും സമാധാനയാഗങ്ങളും
അർപ്പിച്ചു.
     ⚡     ദൈവദാനമായി നമുക്ക് ലഭിക്കുന്ന സന്തോഷ
അവസരങ്ങൾ, സ്തോത്ര
ത്താലും, പ്രാർത്ഥനയാലും
മുഖരിതമായിരിക്കട്ടെ !
യേശുക്രിസ്തു എന്ന പെട്ടക
മാണ് നമ്മുടെ ഭവനങ്ങളിൽ
സൂക്ഷിക്കേണ്ടത്. ദൈവം ത
ന്റെ അനുഗ്രഹവും, കൃപയും
നമുക്ക് വെളിപ്പെടുത്തുന്നത്
അവൻ മുഖാന്തിരമത്രേ.
  ⚡         ദൈവമഹത്വത്തിനായി
ചെയ്യുന്ന ഒരു വേലയേയും
നിന്ദിക്കുവാൻ പാടില്ല. ഇവിടെ
പെട്ടകത്തിന്റെ മുമ്പിൽ പാടി,
നൃത്തം ചെയ്ത ദാവീദിനെ
മീഖൾ നിന്ദിച്ചു. തൽഫലമായി
അനുഗ്രഹത്തിനു പകരം
നിത്യശാപം അവൾ വരുത്തി
വെച്ചു.
         🔥   കുടുംബമായി നാം
ദൈവത്തെ ആദരിക്കുന്നവ
രും, ഭയഭക്തിയോടെ അവ
നെ ആരാധിക്കുന്നവരു
മാണോ ?

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11