2 ശമുവേൽ 23 - 24
2 ശമുവേൽ 23 - 24 ദാവീദിന്റെ നിഗളവും ദൈവത്തിലുള്ള അവന്റെ വിശ്വാസമില്ലായ്മയും നിമിത്തം അവനെ പരീക്ഷിക്കുന്നതിന് സാത്താനെ ദൈവം അനുവദിച്ചതാണ്. പാപം ചെയ്യുന്നതിൽ ദാവീദിന്റെ ഇച്ഛയും ഉണ്ടായിരുന്നു. യഹോവയുടെ കോപം യിസ്രായേലിന് നേരെ ജ്വലിച്ചു. ദാവീദിന്റെ പാപത്തിന്റെ സ്വഭാവം നിഗളം ആയിരിക്കാം. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാതെ തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അഭിമാനത്തിലും കഴിവിലും ദാവീദ് പ്രശംസിച്ചു. തന്റെ ഏതൊരു തെറ്റായ പ്രവൃത്തിക്കും ദൈവം നൽകുന്ന ശിക്ഷ താഴ്മയോടെ സ്വീകരിക്കുവാനുള്ള സന്നദ്ധതയാണ് ദാവീദിന്റെ സ്വഭാവശ്രേഷ്ഠത. നാം സഹിക്കുന്ന ത്യാഗത്തെ അടിസ്ഥാനമാക്കിയാണ് ദൈവത്തിന്റെ കൃപയുടെ ഭാഗ്യം അളക്കപ്പെടുന്നത്. നീതി നിമിത്തം ക്രിസ്തുവിനു വേണ്ടി കഷ്ടമനുഭവിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.
Comments
Post a Comment