ന്യായാധിപന്മാർ: 14-17

ന്യായാധിപന്മാർ: 14-17

    ആഴമായ. 🌈 ധ്യാനത്തിനുള്ള
      🌈     ലളിത ചിന്തകൾ.

ന്യായാധിപന്മാർ: 16: 28
     " അപ്പോൾ ശിംശോൻ യഹോവയോട് പ്രാർത്ഥിച്ചു,
കർത്താവായ യഹോവേ എന്നെ ഓർക്കേണമേ, ദൈവ
മേ, ഞാൻ എന്റെ രണ്ടു കണ്ണി
നും വേണ്ടി ഫെലിസ്ത്യരോട്
പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്ക് ശക്തി നൽകേണമേ
എന്നു പറഞ്ഞു. "
     ⚡   ശിംശോന്റെ കഥ നമുക്കെല്ലാം അറിയാവുന്നതു
കൊണ്ട് വീണ്ടും എഴുതേണ്ട
കാര്യമില്ലല്ലോ! അവന്റെ ജീവി
ത നാടകത്തിന്റെ അവസാന രംഗമാണ് നാം ഇവിടെ കാണു
ന്നത്.
      ⚡   പാപം മൂലം നഷ്ടപ്പെട്ട
തന്റെ ശക്തി പ്രാർത്ഥനയിലൂ
ടെ തിരികെ കിട്ടുന്നു. ജനങ്ങ
ൾ കൂടി വന്നിരിക്കുന്ന ക്ഷേത്രം തകർക്കപ്പെട്ടത് ശിംശോന്റെ സ്വാഭാവിക ശക്തി മൂലമല്ല, ദൈവത്തിന്റെ
സർവ്വ ശക്തി മൂലമത്രേ!
യിസ്രായേലിനുവേണ്ടിയും,
ദൈവത്തിനു വേണ്ടിയും ശിംശോൻ പ്രതികാരം ചെയ്യേ
ണ്ട ആവശ്യമായിരുന്നു.
ശത്രു നിഗ്രഹത്തിൽ കൂടെ
യിസ്രായേലിന്റെ വിടുതലിന്
മുഖ്യസ്ഥാനം കൊടുത്തിരു
ന്നതു കൊണ്ട് തന്റെ മരണത്തെ അവൻ
ഗണ്യമാക്കിയില്ല. തന്റെ പാപ
ത്തിന്റെ ശിക്ഷയെന്നവണ്ണം,
ശിംശോൻ ബന്ധിതനായി
ഫെലിസ്തൃരോടൊപ്പം കൊല്ല
പ്പെട്ടുവെങ്കിലും, മരിക്കുന്നതി
നു മുൻപേ അവൻ അനുതാപമുള്ളവനായി തീർ
ന്നിരുന്നു.
       ⚡  വിശ്വാസവീരന്മാരുടെ
പട്ടിക നിരത്തിയിട്ടുള്ള എബ്രാ
യ ലേഖനം പതിനൊന്നാം അദ്ധായത്തിൽ ശിംശോന്റെ
പേരും ചേർക്കപ്പെടുവാൻ എന്തുകൊണ്ട് ഇടയായി എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ?
        ശിംശോന്റെ ജീവിതം
അനുസരണക്കേടിന്റേയും,
മുഷ്ക്കിന്റേയും, അസന്മാർ
ഗ്ഗികതയുടേയും ഒരു കഥാകാണ്ഡമാണ് എന്ന് തോന്നിയേക്കാം. എന്നാൽ
ദൈവവചനം ആഴമായി മനസ്സിലാക്കുമ്പോൾ, എബ്രായ ലേഖനകർത്താവ്
ശിംശോനെ ഒരു വിശ്വാസവീര
നായി പരിഗണിച്ചു എന്ന്
കാണാം. ദൈവകല്പനകൾ എല്ലാം തന്നെ ശിംശോൻ അനുസ്യൂതം ലംഘിച്ചെങ്കിലും,
ദൈവം അവനിൽ കൂടെ
പ്രവൃത്തിച്ചതായി പെട്ടന്നു
തന്നെ മനസ്സിലാകും.
⚡240 ദിന വേദവായന പരിപാ
ടിയിൽ കൂടെ ഈ ഭാഗങ്ങൾ
വായിച്ചു കൊണ്ടിരിക്കുന്ന
നമുക്ക് ചില പാഠങ്ങൾ ശിംശോന്റെ ജീവിതം നൽകുന്നു:
💧ഒരു വിശുദ്ധ ജീവിതം നയി
    ക്കുവാൻ നാം വിളിക്കപ്പെട്ടി
    രിക്കുന്നു. ക്രിസ്തീയ വിശ്വാ
    സികൾ എന്ന നിലയിൽ
    നമ്മുടെ ഉദ്യമങ്ങൾ കേവ
    ലം സന്തോഷ പ്രാപ്തിക്കു
    വേണ്ടിയല്ല, വിശുദ്ധിയ്ക്കു 
    വേണ്ടി ആയിരിക്കട്ടെ.
💧നമ്മുടെ ദൃഷ്ടിയിൽ പരിതാ
    പകരമെന്നു തോന്നുന്ന സാ
    ഹചര്യങ്ങൾ പോലും,
    ദൈവം തന്റെ പദ്ധതികളു
    ടെ പൂർത്തീകരണത്തിനാ 
    യി ഉപയോഗപ്പെടുത്തും.
    നമ്മുടെ തെറ്റുകുറ്റങ്ങളേ
    ക്കാൾ, നമ്മേക്കുറിച്ചുള്ള
    ദൈവീക പദ്ധതികളാണ്
    മഹത്തരമായത്.
💧 ജീവിതത്തിൽ എന്തും തിര
    ഞ്ഞെടുക്കുവാൻ നിങ്ങൾ
    ക്ക് സ്വാതന്ത്ര്യമുണ്ട്, പക്ഷേ
    അതിന്റെയെല്ലാം പരിണിത
    ഫലങ്ങളിൽ നിന്ന് ഒഴിഞ്ഞു
    മാറുവാൻ നിങ്ങൾക്ക് സാ
    ധ്യമല്ല. നിങ്ങളുടെ ഏതു
    പ്രവർത്തനവും ഒന്നുകിൽ
    നിങ്ങളെ ദൈവത്തോട് കൂ
    ടുതൽ അടുപ്പിക്കുന്നതോ
    അല്ലെങ്കിൽ അകറ്റുന്നതോ
    ആയിരിക്കും.
💧  വിവാഹം കഴിക്കുമ്പോൾ
    ദൈവ വിശ്വാസിയായ ഒരു
    ഇണയെത്തന്നെ കണ്ടെ
    ത്തുക. കുടുംബ ജീവിതം
    കെട്ടുറപ്പുള്ളതായി തീരുവാ
    ൻ പങ്കാളിയെ തിരഞ്ഞെടു
    ക്കുമ്പോൾ സ്വന്തഹിതത്തേ
    ക്കാൾ, ദൈവഹിതത്തിന്
    പ്രാധാന്യം കല്പിക്കുക.
    തിരുവചനം പറയുന്നു,
    " നിങ്ങൾ അവിശ്വാസിക
    ളോട് ഇണയില്ലാപ്പിണകൂ
    ടരുത്. നീതിയ്ക്കും,അധർ
    മ്മത്തിനും തമ്മിൽ എന്തു
    ചേർച്ച? വെളിച്ചത്തിന് ഇരു
    ളിനോട് എന്തു കൂട്ടായ്മ ?
    ക്രിസ്തുവിനും, ബെലിയാ
    ലിനും തമ്മിൽ എന്തു പൊ
    രുത്തം? അല്ല, വിശ്വാസി
    യ്ക്ക് അവിശ്വാസിയുമായി
    എന്ത് ഓഹരി ?"
    ( 2 കൊരിന്ത്യർ: 6: 14, 15 )
💧 നമ്മുടെ ശക്തി ദൈവവേല
    യ്ക്കായി പ്രയോജനപ്പെടു
    ത്തുക. ക്രിസ്തീയ വിശ്വാ
    സി എന്ന നിലയിൽ നമ്മു
    ടെ ശേഷിയും,ശേമുഷിയു
    മെല്ലാം ദൈവനാമ മഹത്വ
    ത്തിനുള്ളതായിരിക്കണം.

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30