1ശമുവേൽ :15 - 18

 1ശമുവേൽ :15 - 18
🌸🌸JM🌸🌸JM🌸🌸


അദ്ധ്യായം 15: 11: - "ഞാൻ ശൗലിനെ  രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്ഥാപമായിരിക്കുന്നു  ; അവൻ എന്നെ വിട്ടു മാറിയിരിക്കുന്നു ; എന്റെ കൽപ്പനകളെ നിവർത്തിച്ചതുമില്ല".

 ദൈവജനമായ ഇസ്രായേലിനെതിരെ ക്രൂരവും  നിഷ്ഠൂരവുമായ ആക്രമണത്തിന്റെ ചരിത്രം അമാലേക്യർക്ക് ഉണ്ടായിരുന്നു .

 അമാലക്യരെ നശിപ്പിക്കാൻ ശൗലിനോട് ദൈവം പ്രത്യേകം കൽപ്പിച്ചിരുന്നു .

പക്ഷേ …ശൗൽ ദൈവത്തിന്റെ ആജ്ഞയുടെ
ഒരു ഭാഗം മാത്രം അനുസരിച്ചു , തന്റെ വിജയത്തിന്റെ  മഹത്വവും കേമത്വവും കാണിക്കാൻ  ആഗാഗ് രാജാവിനെ ജീവനോടെ ശേഷിപ്പിച്ചു.

  രാജാവായി വിജയിക്കാൻ ആവശ്യമായതെല്ലാം  ദൈവം ശൗലിനു നൽകി . എന്നാൽ ശൗലിന്റെ പതനത്തിനു കാരണമായത് അവന്റെ മണ്ടത്തര ത്തിലുള്ള തിരഞ്ഞെടുപ്പുകൾ ആയിരുന്നു.

❓അവന്റെ പതനത്തിന് കാരണങ്ങൾ എന്തായിരുന്നു?

 ♦ അനുസരണക്കേട്
 ♦ അഹങ്കാരം
 ♦   സ്വയം വഞ്ചനയും   ഒടുവിൽ ..
 ♦ ഉപേക്ഷയും

ഭാഗിക അനുസരണം എപ്പോഴും ദൈവ ദൃഷ്ടിയിൽ അനുസരണക്കേട് തന്നെയാണ് .

ശൗലിൻറെ കഥ , ദുഖകരവും അതുപോലെ  തന്നെ നിർഭാഗ്യകരവുമായ ഒരു കഥയാണ്.

ദൈവം ശൗലിനെ എളിയ സാഹചരൃങ്ങളിൽ നിന്ന് ഉയർത്തി . രാജാവായി വിജയിക്കാൻ ശൗലിന് ആവശ്യമായതെല്ലാം നൽകി. എന്നാൽ സ്വന്തം
വിഡ്ഡിത്തരങ്ങൾ നിമിത്തം ശൗൽ സ്വയം താഴ്ത്തപ്പെട്ടു .

നമ്മളുമൊക്കെ ഇന്ന് ഇങ്ങിനെയൊക്കെ  തന്നെയാണ്.

ആവശ്യമായതെല്ലാം ദൈവം നമ്മൾക്ക് തരുന്നു .

നമ്മുടെ രക്ഷയ്ക്കായി അവൻ തന്റെ ഏക പുത്രനായ യേശുവിനെ നൽകി. നമ്മുടെ ആത്മീയ വളർച്ചക്കായി  പരിശുദ്ധാത്മാവിനെ നൽകി .
നമ്മളെ നയിക്കാനും ശരിയായ പാതയിൽ നില നിർത്താനും അവൻ തന്റെ വചനം നൽകി.

എന്നാൽ നമ്മൾ വീണാൽ, അത് ദൈവത്തിന്റെ കുറ്റമല്ല , മറിച്ച് നമ്മുടെ സ്വന്തം തെറ്റും തിരഞ്ഞെടുപ്പുകളുമാണ് അതിനു കാരണം.

യാക്കോബ് 4:10 പറയുന്നു “കർത്താവിന്റെ സന്നിധിയിൽ  താഴുവീൻ ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും”.

ഒരു യഥാർത്ഥ ക്രിസ്ത്യാനി എല്ലായ്പ്പോഴും ഉയർച്ചയുടെ പടവുകൾ കയറുന്നത്‌ തന്റെ മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിൽ കൂടിയാണ്‌ ; ദൈവഹിതം തിരിച്ചറിഞ്ഞു വചനം ആശ്രയിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോൾ അതെന്നും ഉയർച്ചയുടെ കഥ തന്നെ ആയിരിക്കും.

ദൈവ സന്നിധിയിൽ നമ്മളെ തന്നേ താഴ്ത്തുക ; അവൻ നമ്മെ നിത്യമായി ഉയർത്തും.

🛐🛐🛐 ജൂലി മാത്യു
Modified & Translated :
പുന്നൂസ് പി . എബ്രഹാം

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11