ന്യായാധിപന്മാർ 14 - 17
ന്യായാധിപന്മാർ 14 - 17🔹
📍15:19 ശിംശോന്റെ നിലവിളി കേട്ടു ദൈവം ലേഹിയിൽ കുഴി പിളർന്നു വെള്ളം പുറപ്പെടുവിക്കുന്നു, ശേഷം "അവൻ കുടിച്ചു, ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു " എന്ന് എഴുതിയിരിക്കുന്നു. ?യോഹന്നാൻ 14:4 ൽ "ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് ഒരു നാളും ദാഹിക്കുകയില്ല " എന്ന് കർത്താവ് പറയുന്നു. യോഹന്നാൻ 7:38 ൽ "എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് ജീവജല നദി ഒഴുകും " എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. യിരെമ്യാവ് 17:13 ജീവനുള്ള വെള്ളത്തിന്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചു കളഞ്ഞവർ ലജ്ജിച്ചുപോകും എന്ന് പറയുന്നു.
🔖ജീവജലം പരിശുദ്ധാത്മാവിനെ കാണിക്കുന്നു. പരിശുദ്ധാത്മാവു നമ്മിൽ വസിക്കുന്നു, നിറയുന്നു, ആ ജീവജാലനദി പുറത്തേയ്ക്ക് ഒഴുകുന്നു. വിശ്വാസികളുടെ ഉള്ളിൽ നിന്ന് ജീവജല നദി ഒഴുകും എന്ന് കർത്താവ് പറയുന്നു. നമ്മിൽ നിന്ന് ആ ജീവജല നദി അനസ്യൂതം ഒഴുകുന്നുണ്ടോ? അതോ ശിംശോനെ പോലെ ദാഹം തീർത്തിട്ട് അതിനെ മറന്ന് കളഞ്ഞോ? ആ തെളിനീരുറവയെ തടസ്സപ്പെടുത്തുന്ന എന്താണ് നമ്മിൽ ഉള്ളത്? ഒന്ന് ആത്മ പരിശോധന നടത്താം. ആ തടസ്സങ്ങൾ നീക്കി ആ പരിശുദ്ധാത്മ നദിയിൽ മുങ്ങി കുളിക്കാം. ഓരോ വിശ്വാസിയുടെ ഉള്ളിൽ നിന്നും അത് നിറഞ്ഞൊഴുകട്ടെ, അതിൽ നിന്നും മറ്റുള്ളവരും ദാഹം തീർക്കട്ടെ, നമ്മുടെ ദേശത്തു, ഭവനങ്ങളിൽ, ബന്ധുക്കളിൽ, അയല്പക്കത്തു - എല്ലാവരും അതിൽ നീന്തി തുടിക്കട്ടെ, നിത്യതക്ക് അവകാശികൾ ആകട്ടെ.
📍ശിംശോൻ ദൈവം നൽകിയ ആത്മാവിനെ, താലന്തുകളെ അവഗണിച്ചു, അതിനെ വേണ്ട വിധം പരിപോഷിപ്പിച്ചില്ല, അത് അവന്റെ നാശത്തിൽ കലാശിച്ചു. വചനം പറയുന്നു " ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ
അൽപാൽപമായി നശിക്കും " എന്ന്. നമ്മുക്ക് ജാഗരൂകരായിരിക്കാം, അതിപരിചയത്തെ നീക്കിക്കളയാം, കർത്താവിൽ ജ്വലിക്കാം.
🍡Deepa Anto🍡

Comments
Post a Comment