ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം* 2 ശമൂവേൽ 22: 1 -51

ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം*

2 ശമൂവേൽ 22: 1 -51  ഇവിടെ ദാവീദ് കർത്താവിനായി ഒരു ഗാനം ആലപിക്കുന്നു., ഈ ഗാനത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാം.  51 വാഖ്യങ്ങളായുള്ള ഒരു നീണ്ട ഗാനമാണിത്. സ്തോത്രവും  നന്ദിയും നിറഞ്ഞത്.

 1 .എപ്പോഴാണ് ഈ ഗാനം ആലപിച്ചത്?
 ശത്രുക്കളിൽ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം ഈ ഗാനം ആലപിച്ചു.  നമ്മുടെ മുൻകാല ജീവിതത്തിലും, നിരവധി പ്രശ്‌നങ്ങൾ, അടിമത്തങ്ങൾ, രോഗങ്ങൾ, പരീക്ഷണങ്ങൾ എന്നിവയിൽ നിന്ന് നമ്മളെ വിടുവിച്ചു.  എന്നാൽ ഇത് നമ്മൾ ഓർക്കുകയും നമ്മുടെ ഹൃദയത്തിൽ നിന്നും വായിൽ നിന്നും ഉരുത്തിരിയുന്ന ഒരു ഗാനത്തിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?

 2.  ഈ ഗാനം എവിടെയാണ് പാടിയത്?  ഈ ഗാനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
 ദൈവത്തിന്റെ മുൻപിൽ അദ്ദേഹം ഈ ഗാനം ആലപിച്ചു.  അവൻ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു, തന്നെ ഏല്പിച്ച എല്ലാ മേഖലകളിലും നന്ദി പറഞ്ഞു.  ഈ ഗാനം പോലും തിരുവചനത്തിൽ എഴുതിയിരിക്കുന്നതിനാൽ ഓരോരുത്തരും ദൈവത്തിന്റെ ഇൗ അത്ഭുതപ്രവൃത്തികളെക്കുറിച്ച് അറിയും .പക്ഷെ പലപ്പോഴും നാം നമ്മുടെ അധരഅങ്ങളാൽ  പാടുന്നു, കാരണം നമ്മൾ അതിന്റെ ഈണം  ഇഷ്ടപ്പെടുന്നു, അല്ലെങ്കിൽ മറ്റുള്ളവരുടെ സ്തുതി പ്രതീക്ഷിക്കുന്നു .. എന്നാൽ നമുക്ക് ദൈവഭയത്തോടും ദൈവമഹത്വത്തിനായും  നന്ദിയുള്ള ഹൃദയത്തോടും കൂടി പാടാം.

 3.  തുടർന്ന്, ദൈവത്തിന്റെ വിവിധ രീതികളും
സ്വഭാവത്തേക്കുറിച്ചും ദാവീദ് പാടുന്നു.ദൈവം അവനെ എങ്ങനെ, വിവിധ സാഹചര്യങ്ങളിൽ നിന്ന് വിടുവിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു .. കൂടാതെ നമ്മുടെ ജീവിതത്തിലും ദൈവം എങ്ങനെ  വിടുവിക്കുമെന്നും അവൻ പാടുന്നു .

 4.  ദൈവം എന്നെ രക്ഷിച്ചു, അഭിഷേകം ചെയ്തു, എന്റെ തലമുറയ്ക്കും അവൻ കൃപ നൽകും , അവൻ പറഞ്ഞു.  എന്തൊരു വലിയ സാക്ഷ്യം !!

ദാവീദിന്റെ ദൈവജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുക അവന് ഒരിക്കലും അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ അവസരം ലഭിച്ചിട്ടില്ല.  അവന്റെ കയ്യിൽ ഒരു തിരുവെഴുത്തും  ഉണ്ടായിരുന്നില്ല.  പക്ഷേ, അവൻ എങ്ങനെയാണ് ഈ ഗാനം ആലപിച്ചത്?  അവന്റെ അഭിഷേകം നിമിത്തം! പരിശുദ്ധാത്മാവ് അവനെ പഠിപ്പിച്ചു.  നമുക്കും ഗാനങ്ങൾ പാടുകയും ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം .  കർത്താവി ന്റെ മുൻപിൽ പാടാം. .. കർത്താവിനായീ പാടാം... ആമേൻ.  ഹല്ലേലൂയാ.

ഡോ. പത്മിനി സെൽവിൻ
മലയാളം തർജ്ജിമ :
പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11