ഏബെൻ-ഏസെർ എന്നു പേരിട്ടു
1 ശമൂവേൽ 7:12 "പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു
ഫെലിസ്ത്യർ ഇസ്രായേലിന്റെ ശത്രുക്കളായിരുന്നു. അവർക്കിടയിൽ നിരന്തരം സംഘട്ടനമുണ്ടായിരുന്നു, മിക്കപ്പോഴും ഇസ്രായേലിനാണ് പരാജയം സംഭവിച്ചിരുന്നത്. ('ഫെലിസ്ത്യർ', ദിനംതോറും നമ്മോട് പോരാടുന്ന പൈശാചിക ശക്തികളുടെ പ്രതീകമായി കണക്കാക്കാം)
ഫെലിസ്ത്യരുടെ കൈവശം ഉണ്ടായിരുന്നതുപോലെ മികച്ച ആയുധങ്ങൾ ഇസ്രായേലിന് ഉണ്ടായിരുന്നില്ല. (എന്നാൽ ഇന്ന് ക്രിസ്തുവിലൂടെ അവൻ നമ്മെ സർവ്വായുധ വർഗ്ഗം ധരിപ്പിക്കുവാൻ ഒരുക്കമാണ് ) ഫെലിസ്ത്യർ അവരെ പീഡിപ്പിച്ചതിനാൽ അവർ യഹോവയോടു നിലവിളിച്ചു.
അവർ യഹോവയിലേക്കു മടങ്ങിവരേണ്ട വഴി ശമുവൽ അവരോടു പറഞ്ഞു:
പൂർണ്ണഹൃദയത്തോടെ കർത്താവിങ്കലേക്കു തിരിയുക. അഥവാ അനുതപിക്കുക…
അങ്ങനെ ചെയ്യുമ്പോൾ ദൈവം കൊടുക്കുന്ന വാഗ്ദാനം. "അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കൈകളിൽ നിന്ന് വിടുവിക്കും."
നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു സാഹചര്യത്തിനും ദൈവത്തിന് ഒരു വാഗ്ദാനമുണ്ട്.
1. അവൻ നിങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു വിടുവിക്കും.
2. അവൻ നിങ്ങളോടൊപ്പമുണ്ടാകും.
3. അവൻ നിങ്ങളെ അനുഗ്രഹിക്കും.
പണ്ട് പഠിച്ച ഒരു ഇംഗ്ലീഷ്
കോറസ് ഓർക്കുന്നു: "വേദപുസ്തകത്തിലെ എല്ലാ വാഗ്ദാനങ്ങളും എന്റേതാണ്, ഓരോ അധ്യായവും ഓരോ വാക്യവും ഓരോ വരിയും. ഞാൻ അവന്റെ സ്നേഹത്തിൽ ജീവിക്കുന്നു, കാരണം വേദപുസ്തകത്തിലെ എല്ലാ വാഗ്ദാനങ്ങളും എന്റേതാണ്."
ജനങ്ങളുടെ പ്രതികരണം:
1. അവർ തങ്ങളുടെ വ്യാജദൈവങ്ങളിൽ നിന്ന് പിന്തിരിഞ്ഞു.
2. അവർ കർത്താവിനെ സേവിച്ചു.
3. അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു.
ഫെലിസ്ത്യരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കാമെന്ന ദൈവത്തിന്റെ വാഗ്ദാനം ശരിയോ എന്ന് പരീക്ഷിക്കാനുള്ള സമയമായി.
നാം കർത്താവിനായി സമർപ്പിക്കുബോൾ ആ സമർപ്പണത്തിന്റെ ആത്മാർത്ഥത ചിലപ്പോൾ പരീക്ഷിക്കപ്പെടും.
ഒരു പ്രത്യേക സാഹചര്യത്തിൽ സമർപ്പിക്കുന്നു എന്ന് പറയുന്നത് ഒരു കാര്യമാണ്, എന്നാൽ അതിൽ നിലനിൽക്കുക എന്നതാണ് പ്രധാനം.
നമ്മോടു തന്നെ ചോദിക്കാം: ഞാൻ പറയുന്നതിൽ ആത്മാർത്ഥത പുലർത്തുന്നുണ്ടോ, ഞാൻ ശരിക്കും ഇത് അർത്ഥമാക്കുന്നുണ്ടോ? എന്റെ ഹൃദയം പൂർണ്ണമായും ദൈവത്തിലേക്ക് തിരിയുന്നുണ്ടോ? അതോ ചില പ്രത്യേക സാഹചര്യങ്ങളിലെ വികാര ആവേശം മാത്രമാണോ?
എന്റെ പ്രതിബദ്ധതയുടെ ആത്മാർത്ഥത പരിശോധനയിലൂടെ കടന്നുപോകുമ്പോൾ തെളിയിക്കപ്പെടും.
തങ്ങൾക്കെതിരെ യുദ്ധത്തിനായി ആളുകൾ മിസ്പെയിൽ ഒത്തുചേർന്നുവെന്ന് കേൾക്കുന്ന ഫെലിസ്ത്യർ, ആയുധങ്ങളുമായി അവർക്ക് നേരെ പുറപ്പെടുന്നു.
ഫെലിസ്ത്യരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുമെന്നു ദൈവത്തിന്റെ വാഗ്ദാനമുണ്ടായിരുന്നു, ഇപ്പോൾ അതിൻറെ പരീക്ഷണം!!!!!!
1 ശമൂവേൽ 7:12 : പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
ഞാനിന്ന് ആയിരിക്കുന്നത് ദൈവകൃപയാൽ ആണ്. കൃപ കൃപ ഒന്ന് മാത്രം. ദൈവം എന്നെ ഇത്ര ദൂരം കൊണ്ടുവന്നിരിക്കുന്നു.
ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും ഞാൻ കടന്നുപോയി, പലപ്പോഴും ഞാൻ തന്നെ പരിഹാരം ഉണ്ടാക്കുവാൻ ശ്രമിച്ചു പരാജയപ്പെട്ടു. പക്ഷേ അവൻറെ മുഖത്തേക്ക് നോക്കി ഞങ്ങൾ കുടുംബമായി അപേക്ഷിച്ചപ്പോൾ കർത്താവ് കടന്നുവന്ന് ഞങ്ങളെ സഹായിച്ചു.
നമ്മുടെ ക്രിസ്തീയ ജീവിത യാത്രയിൽ, ഈ എബനൈസർ കല്ലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.നാം വലിയ പരിശോധനയിൽ കൂടി കടന്നു പോകുമ്പോൾ, മുമ്പ് നാട്ടിയിട്ടുള്ള 'എബനേസർ കല്ലുകൾ' തിരിഞ്ഞ് ശ്രദ്ധിക്കുന്നത് നല്ലതാണ്.
അത് കഴിഞ്ഞ കാലങ്ങളിലെ കഠിനമായ അനുഭവങ്ങളിലൂടെയും ദൈവം തന്നെ നമ്മെ കൂടെയിരുന്ന് നടത്തിയിട്ടുണ്ടെന്ന് ഓർത്ത് മുന്നോട്ടു പോകുവാനുള്ള ശക്തി നൽകും, ആശ്രയം വർദ്ധിപ്പിക്കും.
മുൻകാലങ്ങളിൽ കർത്താവിൽ നിന്നും എനിക്ക് ലഭിച്ച കരുതലും സഹായവും എന്നെ തന്നെ ഇന്ന് ശോധന ചെയ്യുവാനുള്ള ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു സ്മാരകമായി നിലകൊള്ളുന്നു. അത് എനിക്ക് മുൻപോട്ട് ഓടുവാൻ അധികം അധികം ശക്തിപകരുന്നു.
ഏബെൻ-ഏസെർ ഇത്രത്തോളം യഹോവ സഹായിച്ചു ഇനിയും സഹായിക്കും
വി വി സാമുവൽ
വെല്ലൂർ ആശുപത്രി കിടക്കയിൽ നിന്നും

Comments
Post a Comment