2 ശമുവേൽ: 20_22 ആഴമായ ധ്യാനത്തിനുള്ള💫 ലളിത ചിന്തകൾ.

  2 ശമുവേൽ: 20_22

      ആഴമായ ധ്യാനത്തിനുള്ള💫
            ലളിത ചിന്തകൾ.

2 ശമുവേൽ: 22: 29

     " യഹോവേ നീ എന്റെ ദീപം
ആകുന്നു; യഹോവ എന്റെ     അന്ധകാരത്തെ പ്രകാശമാക്കും"

            2 ശമൂവേൽ 22-ൽ
ദാവീദ് യഹോവയുടെ വിശ്വസ്തയിൽ പ്രമോദിക്കു
ന്നു. ഈ അദ്ധ്യായത്തിലെ
ചിന്തകൾ മിക്കവാറും തന്നെ
സങ്കീർത്തനം 18-ലും കാണാം
അദ്ധ്യായത്തിന്റെ തുടക്കത്തി
ലെ വാക്യം ശ്രദ്ധേയമാണ്.
" യഹോവ ദാവീദിനെ സകല
ശത്രുക്കളുടെ കയ്യിൽ നിന്നും
ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച ശേഷം " ഇതിൽ
നിന്നും, ദാവീദ് ശൗലിനെ തന്റെ ശത്രുവായി കണ്ടിട്ടില്ല
എന്നു വ്യക്തമാണ്.
     ⚡     ദാവീദ് യിസ്രായേലിന്റെ
രാജാവായി വാഴ്ച തുടങ്ങിയ
പ്പോൾ, സൈനീക വെല്ലുവിളി
കളും, രാഷ്ട്രീയ ഗൂഢാലോച
നകളും, സ്നേഹിതരുടേയും,
കുടുംബാംഗങ്ങളുടെയുമൊക്കെ വഞ്ചനകളും നേരിടേണ്ടി
വന്നു. ബേത്ത് ശേബയുമായു
ള്ള തന്റെ അവിഹിത ബന്ധ
ത്താലുളവായ കുറ്റബോധം
വേറെയും. ചുരുക്കത്തിൽ
ദാവീദ് ഒരു വലിയ ദുരവസ്ഥ
യിൽ കൂടെ കടന്നുപോകേ
ണ്ടിവന്നു.
       ⚡     എന്നിരുന്നാലും, ശമുവേലിന്റെ രണ്ടാം പുസ്തകം അവസാനിക്കുന്ന
തിനമുമ്പായി, ദൈവത്തിന്റെ ദയ, സ്നേഹം. വിടുതൽ എന്നിവയെ ഓർത്തു കൊണ്ടു
ള്ള ദാവീദിന്റെ സ്തോത്ര
സംഗീതത്തിന്റെ സ്വരം ഉച്ചത്തിൽ മുഴങ്ങുന്നത് നമു
ക്ക് കേൾക്കാം. ദാവീദു പാടുന്നു, യഹോവേ, നീ എന്റെ ദീപമാകുന്നു; യഹോവ
എന്റെ അന്ധകാരത്തെ പ്രകാ
ശമാക്കും.
 ⚡               ഫെലിസ്ത്യരുമായു
ള്ള ഘോര യുദ്ധത്തിൽ ദൈവ
ത്തിന്റെ സഹായം ലഭിച്ച ദാവീദ്, ( 2 ശമുവേൽ:21:15-22) തന്റെ വിടുതലിനെ
പെരുവെള്ളത്തിൽ നിന്നും
വലിച്ചെടുക്കപ്പെടുന്നതിനോ
ട് താരതമ്യപ്പെടുത്തിയിരിക്കു
ന്നു.( 22:17)
ശത്രുക്കളുടെ ആക്രമണം
മൂലം ദാവീദിന്റേയും, കുടെയു
ള്ളവരുടേയും ജീവൻ അത്ര മാത്രംഅപകടത്തിലായിരുന്നു തന്റെ ജീവിത പ്രതിസന്ധികളിലെല്ലാം
ദാവീദ് ദൈവമുഖത്തേക്ക്
നോക്കി ശക്തി പ്രാപിച്ചിരുന്നു.
അതു കൊണ്ടാണു് ദാവീദ്
പറയുന്നത്, " നിന്നാൽ ഞാൻ
പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞു ചെല്ലും, എന്റെ ദൈവത്താൽ ഞാൻ മതിൽ
ചാടി കടക്കും." ( 22:30 )
      🔥     നാമും ദാവീദിനേപ്പോ
ലെ വളരെ കുറവുകളുള്ളവ
രായതുകൊണ്ട്, ദാവീദിന് നേരിട്ട പ്രതിസന്ധികൾക്കു സമാനമായ പ്രതിസന്ധികൾ
നമ്മുടെ ജീവിതത്തിലും ഉണ്ടാ
യേക്കാം.
       എങ്കിലും നമുക്കും ദാവീ
ദിനോടു ചേർന്ന് ഇപ്രകാരം
സാക്ഷിക്കാം; " ദൈവത്തിന്റെ
വഴി തികവുള്ളത്, യഹോവ
യുടെ വചനം ഊതിക്കഴിച്ചത്: തന്നെ ശരണമാക്കുന്ന ഏവ
ർക്കും അവൻ പരിചആകു
ന്നു.( 22:31 )
ജീവിതം പ്രശ്ന സങ്കീർണ്ണമാ
യിരുന്നാലും, ദൈവം സകല
പ്രശ്നങ്ങളേക്കാളും വലിയ
വനത്രേ!
നമ്മുടെ സംഘർഷങ്ങളിൽ
സഹയാത്രികനായി നിന്ന്
സഹായഹസ്തംനീട്ടുന്ന സർവ്വശക്തനോട് നമുക്ക് നന്ദിയുള്ളവരായിരിക്കാം..
തന്റെ പ്രീയ മക്കളെ രക്ഷിക്കു
ന്നതിൽ ആനന്ദിക്കുന്ന ഒരു
ദൈവമാണ് നമുക്കുള്ളത്.

ഡോ: തോമസ് ഡേവിഡ്:🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30