1 ശമൂവേൽ 17:32

1 ശമൂവേൽ 17:32 ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.

അഭിഷേകം പ്രാപിച്ച ദൈവപൈതലിന് ശത്രുവിന്റെ വലിപ്പമോ വെല്ലുവിളികളോ ഭയമില്ല.കാരണം ശത്രു എത്ര പ്രബലനാണങ്കിലും തന്റെ മേലുള്ള അഭിഷേകവും ആ അഭിഷേകം പകർന്നവന്റെ ശക്തിയും എല്ലാറ്റിലും വലുതാണ്. ഈ കാഴ്ചപാട് പ്രാപിച്ച ദൈവപെെതലെ നിന്നെ തളർത്തി കളയുവാൻ ഒരു ശക്തിക്കും കഴിയില്ല. ഉണരുക എഴുന്നേല്ക ശക്തനായവൻ നമ്മോടു കൂടെയുണ്ട്.
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവൻ, ശത്രുവിനെ തന്റെ പാദപീഠമാക്കുന്നവൻ... Yes. നമ്മിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവൻ ആണ്. ആമേൻ ആ മേൻ

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30