ശമുവേൽ 12 - 14
അദ്ധ്യായം 12: 3 “ഞാൻ ഇതാ ഇവിടെ നിൽക്കുന്നു ; ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ ? ഓർത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ ? ഞാൻ വല്ലവനെയും
ചതിച്ചിട്ടുണ്ടോ ? വല്ലവനെയും പീഡിപ്പിച്ചിട്ടിട്ടുണ്ടോ ? ഞാൻ വല്ലവൻെറയും കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ ? യഹോവയുടെയും അവൻെറ അഭിഷിക്‌ത്തന്റെയും മുൻപാകെ എന്റെ നേരെ സാക്ഷികരിപ്പീൻ ; ഞാൻ അതു മടക്കി തരാം*".
ഈ അധ്യായം ശമുവലിന്റെ വിട വാങ്ങൽ പ്രസംഗം വിശദീകരിക്കുന്നു.
ഈ പ്രസംഗം , ഇസ്രായേലിന്റെ ന്യായാധിപന്മാരുടെ കാലത്തിൽ നിന്ന് രാജാക്കന്മാരുടെ കാലത്തേക്കുള്ള അന്തിമ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. ശമൂവേൽ ഇസ്രായേലിന്റെ അവസാന ന്യായാധിപൻ ; ശൗൽ അവരുടെ ആദ്യത്തെ രാജാവും .
തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ഒരു പുസ്തകം പോലെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ നിന്നു, തന്റെ ജീവിതം പരിശോധിക്കാനും വിലയിരുത്താനും ജനങ്ങളോട് ആവശ്യപ്പെടുന്നു.
ശമൂവേൽ ജന മുൻപാകെ തന്റെ കൃത്യ നിർവ്വഹണത്തിന്റെ വിശദാംശങ്ങൾ
ബോധിപ്പിക്കുന്നു.
ദൈവത്തോടും ജനങ്ങളോടുമുള്ള വിശ്വസ്ത സേവനത്തിന്റെ വർഷങ്ങളിൽ താൻ ഏതുതരം സമഗ്രതയാണ് പുലർത്തിയതെന്ന് അറിയാൻ അദ്ദേഹം ആഗ്രഹിച്ചു.
നമുക്കെല്ലാവർക്കും ഇത് ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് നേതൃത്വ സ്ഥാനത്ത് ; ജീവിതത്തിന്റെ ഏത് മേഖലയാണെങ്കിലും.
നാം ദൈവ മുമ്പാകെ നമ്മുടെ സൽപ്പേര് കാത്തു സൂക്ഷിച്ചിട്ടുണ്ടോ?
നമ്മളെ നന്നായി അറിയുന്ന ആളുകളുടെ മുമ്പാകെ നിന്നുകൊണ്ട് സധൈര്യം ഇത് പറയാൻ കഴിയുമോ?
*നമ്മൾ ആരോടെങ്കിലും അന്യായം
പ്രവർത്തിച്ചിട്ടുണ്ടോ*?
അങ്ങിനെയെങ്കിൽ , പോയി…
ശരിയാക്കുക.
ക്ഷമ ചോദിക്കുക.
അവരുമായി നിരപ്പാകുക.
ദൈവത്തിന്റെയും മനുഷ്യന്റെയും മുമ്പാകെ നിങ്ങളുടെ മനസ്സാക്ഷിയെ വെടിപ്പാക്കി സൂക്ഷിക്കുക.
🛐🛐🛐 ജൂലി മാത്യു
Modified & Translated :
പുന്നൂസ് പി. എബ്രഹാം
Comments
Post a Comment