2 ശമുവേൽ: 12 - 15

 2 ശമുവേൽ: 12 - 15

      ആഴമായ ധ്യാനത്തിനുള്ള
        💫     ലളിത ചിന്തകൾ.

2 ശമുവേൽ: 12: 7

   '' നാഥാൻ ദാവീദിനോട്
പറഞ്ഞത്, " ആ മനുഷ്യൻ
നീ തന്നെ "

         ദാവീദ് വ്യഭിചാരവും, കൊലയും ചെയ്തു. നാഥാൻ
പ്രവാചകൻ ദാവീദിന്റെ മുമ്പി
ലെത്തി ഒരു കഥയിൽ കൂടെ
ദാവീദ് ചെയ്ത പാപത്തിന്റെ
ഗൗരവവും ,അതിന്റെ ഫലമാ
യുള്ള തന്റെ ഇപ്പോഴത്തെ
അവസ്ഥയും വെളിപ്പെടുത്തി
കൊടുത്തു. "ഊരിയാവിന്റെ
പെണ്ണാട്ടിൻകുട്ടിയെ മോഷ്ടി
ച്ച മനുഷ്യൻ നീ തന്നെ " എന്ന്
ദാവീദിന്റെ മുഖത്തു നോക്കി
പറയുവാനുള്ള ചങ്കൂറ്റവും
നാഥാന് ഉണ്ടായിരുന്നു.
മോഹിക്കയും, വ്യഭിചാരം ചെ
യ്യുകയും,കള്ളം പറയുകയും,
കൊലചെയ്യുകയും വഴി,
പത്തു കല്പനകളിലെ നാലെ
ണ്ണവും ദാവീദ് ലംഘിച്ചു.
         ⚡    ഈ പാപങ്ങളെല്ലാം
ദാവീദ് പൊടുന്നനവെയല്ല, ചെയ്തത്.അതെല്ലാം പടിപടി
യായി സംഭവിക്കുകയായിരു
ന്നു. സന്ധ്യാസമയത്തെ ഒരു
മയക്കത്തോടു കൂടെയാണ്
ഇവയെല്ലാം ആരംഭിച്ചത്.
ശൗൽ തന്നെ കൊല്ലുവാൻ
നടന്ന ദീർഘ വർഷങ്ങളിൽ
ദാവീദ് രാത്രിയിൽ പോലും
സ്വസ്ഥമായി ഉറങ്ങിയിരുന്ന
ആളല്ല. വൈകുന്നേരത്തും
കാലത്തും, ഉച്ചയ്ക്കും, കണ്ണു
നീരോടെ പ്രാർത്ഥിക്കുന്ന സ്വ
ഭാവം ഭാവീദിനുണ്ടായിരുന്നു.
( സങ്കീർത്തനം: 55:17 )
 രാജാക്കന്മാർ യുദ്ധത്തിനു
പോകുന്ന കാലത്താണ് ദാവീദ്
അസമയത്ത് കിടന്നുറങ്ങി
യത്.( 2 ശമുവേൽ: II: 1 )
സൈന്യത്തെ യോവാബിനോ
ടു കൂടെ വിട്ടിട്ട്, താൻ കൊട്ടാ
രത്തിലെ പള്ളിമെത്തയിൽ
ഉറങ്ങി.
      ⚡    മട്ടുപ്പാവിൽ ഉലാത്തു
മ്പോൾ ഒരു സ്ത്രീ കുളിക്കുന്ന
ന്നതു കാണുവാൻ ഇടയായ
ദാവീദ് ഉടൻ തന്നെ തന്റെ
കൊട്ടാരത്തിലേക്ക് മടങ്ങേ
ണ്ടതായിരുന്നു.എന്നാൽ ആ
സ്ത്രീ അതിസുന്ദരിയാണ്
എന്നു മനസ്സിലാകുന്നതുവരെ
അവൻ നോക്കികൊണ്ടിരു
ന്നു. ഏതിനോടുമുള്ള ആദ്യ
നോട്ടം സ്വഭാവികമാണെന്നും, പിന്നീടുള്ള തുടർച്ചയായ നോട്ട
ങ്ങൾ പാപമാണെന്നും പൊതു
വെ പറയാറുണ്ട്. ഇവിടെ ദാവീദ്, പാപത്തിന് പ്രവേശി
ക്കുവാൻ മന:പൂർവ്വമായി ഒരു
വഴി വെട്ടിക്കൊടുത്തു.
      ⚡     ഇതെല്ലാം ഇങ്ങനെ സം
ഭവിച്ചതിന്റെ കാരണം മനസ്സി
ലായോ?
സുഖലോലുപത, സുരക്ഷിത
ത്വം, അധികാരം, സ്വസ്ഥമായ
ജീവിത സാഹചര്യം. ആലസ്യ
ത്തിലേക്ക് നയിച്ച സംഘർഷ
രഹിതമായ ഒരു സുഖമേഖല
യിൽ ദാവീദ് എത്തപ്പെട്ടു.
തൽഫലമായി അവൻ അലസനും, പ്രാർത്ഥനാ രഹിതനുമായി തീർന്നു.
അലസനേയും പ്രാർത്ഥിക്കാ
ത്തവനേയും വിഴുങ്ങുവാൻ
നോക്കിയിരിക്കുന്ന ഒരു ദുഷ്ട
പിശാചിന്റെ കാര്യം ദാവീദ്
മറന്നു പോയി.
      ⚡    നമ്മെ അലസരും, ദൈവബോധമില്ലാത്തവരും,
ആത്യന്തികമായി, സാത്താ
ന്റെ കയ്യിലെ കളിപ്പാവകളു
മായി മാറ്റുന്ന, പ്രശ്നരഹിത
വൂം, സുഖലോലുപതകൾ
നിറഞ്ഞതുമായ ഒരു സ്വസ്ഥ
മേഖലയ്ക്കായി നാം ആഗ്രഹി
ക്കരുത് എന്ന ഗൗരവകരായ മുന്നറിയിപ്പാണ്, ദാവീദിന്റെ ഈ ജീവിതം നമുക്ക്
നൽകുന്നത്.
            ഇതിനെ തുടർന്ന്,
ദാവീദിന്റെ ജീവിതത്തിൽ സം
ഭവിച്ച കാര്യങ്ങൾ കൂടെ
ശ്രദ്ധിച്ചാലും !
ദൈവമുമ്പാകെ തന്റെ പാപ
ങ്ങളെ ഏറ്റുപറഞ്ഞ് അനുത
പിച്ച ദാവീദ് അൻപത്തി ഒന്നാം
സങ്കീർത്തനമെഴുതി തന്റെ
ഹൃദയാവസ്ഥ വെളിപ്പെടുത്തി.
ദൈവം ദാവിദിന്റെ പാപം
ക്ഷമിച്ചെങ്കിലും, അതിന്റെ
പരിണിതഫലങ്ങളിൽ നിന്നും
ഒഴിവാക്കിയില്ല.
       ⚡    ബേത്ത്ശേബയിൽ
തനിക്കുണ്ടായ മകന്റെ മരണ
ത്തോടു കൂടെ ദുരന്ത പരമ്പര
ആരംഭിച്ചു. ഊരിയാവിനെ
വാൾകൊണ്ടു കൊന്നതു
പോലെ തന്റെ മൂന്നു പുത്രന്മാ
രായ _അമ്നോൻ, അബ്
ശലോം, അദോനിയാവ് - എന്നിവർ വാളാൽ കൊല്ലപ്പെട്ടു. തന്റെ മകളായ
താമാറിനെ, അമ്നോൻ
ബലാൽസംഗം ചെയ്ത്
കളങ്കപ്പെടുത്തി.
      ⚡     നമ്മുടെ ജീവിതത്തെ
പാപം കീഴ്പ്പെടുത്തുന്നത്
ഒറ്റയടിയ്ക്കല്ല. അത് അനു
ക്രമമായാണ് നമ്മുടെ മേൽ
ആധിപത്യം സ്ഥാപിക്കുന്നത്.
അതുകൊണ്ട്‌ നമുക്ക് സംരക്ഷണത്തിനായി ദൈവ
ത്തിങ്കലേക്ക് ഓടിച്ചെല്ലാം,
എന്നിട്ട് ഇപ്രകാരം
അപേക്ഷിക്കാം...
 🔥   " പാപം ചെയ്യാതെന്നെ
      കാവൽ ചെയ്തീടുവാൻ
      സർവ്വേശാ തൃക്കയ്യിൽ
                     ഏല്പിക്കുന്നേൻ,
      രാപ്പകൽ നീയെന്നെ
      വീഴ്ചയിൽ നിന്നെന്റ
      സ്വപ്നത്തിൽ കൂടെയും
             കാക്കേണമേ "

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30