ന്യായാധിപന്മാർ 14-19

ന്യായാധിപന്മാർ 14-19

*പന്ത്രണ്ടാമത്തെയും അവസാനത്തെയും  ന്യായാധിപൻ - ശിംശോന്റെ ജീവിതവും അന്ത്യവും ഈ അധ്യായങ്ങളിൽ നാം വായിക്കുന്നു .

*ശിംശോൻ ജനിക്കും മുൻപേ അവന്റെ അമ്മയ്ക്ക് വീഞ്ഞും മദ്യവും അശുദ്ധമായ പദാർത്ഥങ്ങളും കഴിക്കരുത് എന്നു ദൈവം കല്പിച്ചിരുന്നു .കാരണം ശിംശോൻ ഗർഭം മുതൽ ദൈവത്തിന് നാസീരായിരിക്കേണം.

*നാസീർവ്രതം ദീക്ഷിക്കുന്നവർക്ക് യഹോവയുടെ കല്പ്പന ഇതാണ് :

1. വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം
2. ശവത്തിന്റെ അടുക്കൽ ചെല്ലരുതു എന്നിങ്ങനെ ..

ഈ രണ്ടു കല്പനകളും ശിംശോൻ പാലിച്ചില്ല .

സംഖ്യാപുസ്തകം 6:8 നാസീർവ്രതകാലത്തു ഒക്കെയും അവൻ  യഹോവെക്കു വിശുദ്ധൻ ആകുന്നു.

ബാലസിംഹത്തെ ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞവന്റെ ദൗർബല്യം സ്ത്രീകൾ ആയിരുന്നു .അതുകൊണ്ട് അവൻ ഇടറി തന്റെ കണ്ണുകൾ പിഴുതെടുക്കപ്പെടുവാനും മരണത്തിനും ഇടയായി .

*ശിംശോൻ 20 വർഷങ്ങൾ ജനത്തെ നയിച്ചിരുന്നു .

*മീഖാവ് ഒരു വിഗ്രഹം ഉണ്ടാക്കി ഒരു ലേവ്യനെ പുരോഹിതനായി നിയമിക്കുന്നു .

*ദാൻ ഗോത്രക്കാർക്ക് കുടിപാർക്കുവാൻ അവകാശം വന്നിരുന്നില്ല .അതുകൊണ്ട് അവർ മീഖാവ് ചെയ്ത  വിഗ്രഹത്തെയും ലേവ്യനെയും കൊണ്ടുപോകുന്നു .ലയീ ശ് പട്ടണം കീഴടക്കി അവർ  ആ വിഗ്രഹത്തെ പൂജിച്ചുപോന്നു .

*ന്യായാധിപന്മാർ 19:1 യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ  യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
ഇവർ രാപ്പാർക്കുവാൻ ബെന്യാമീൻ ദേശത്തിലെ ഗിബെയയിൽ  ഒരു വൃദ്ധൻ വീടൊരുക്കി കൊടുത്തു .പക്ഷെ അവിടുത്തെ ജനം അവളെ കൊല്ലുവാൻ ഇടയായി .അവൻ അവളെ  12 ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകല ദിക്കുകളിലും കൊടുത്തയച്ചു അതിനെ പറ്റി അഭിപ്രായം ചോദിച്ചു .

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11