എന്റെ ദൃഷ്ടികൾ എവിടെയാണ്?👀(2 ശമു 2-6)

എന്റെ ദൃഷ്ടികൾ എവിടെയാണ്?👀(2 ശമു 2-6)

യഹോവയുടെ പെട്ടകം യിസ്രായേൽമക്കൾ എപ്പോഴും ശുഭസൂചകമായി, ദൈവപ്രീതിയുടെ അടയാളമായി, കരുതിയിരുന്നു. ഒരു പഴയ മര സാമാനമായി അതിനെ കരുതാൻ പാടില്ല എന്ന് മനസ്സിലാക്കുവാൻ ഉസ്സായുടെ മരണം വേണ്ടിവന്നു.
യഹോവയുടെ പെട്ടകം ദൈവ സിംഹാസത്തെ പ്രതിനിധീകരിക്കുന്നു എന്ന് ദാവീദ് തന്റെ നിയമപരിജ്ഞാനത്തിൽ മനസ്സിലാക്കിയിരുന്നു.പാപപരിഹാരത്തിന് രക്തം തളിക്കാതെ പാപി ദൈവത്തെ സമീപിച്ചാൽ തൽക്ഷണ മരണമാണ് ഫലം എന്ന് ഉസ്സയുടെ മരണം കൊണ്ട് ഉറപ്പായി. രക്തം തളിക്കപ്പെടുമ്പോൾ ന്യായവിധിയുടെ സിംഹാസനം കൃപാസനമായി മാറുന്നു.

യിസ്രായേൽ ദൈവീക കല്പനകൾ അനുസരിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ദാവീദിനു രാജകീയ ഉത്തരവാദിത്വമായിരുന്നു.ദൈവ കല്പനകളെ ശിരസ്സാ വഹിച്ച്  ദാവീദ് ദൈവത്തിന്റെ പെട്ടകം ശുദ്ധീകരിക്കപ്പെട്ട ലേവ്യപുരോഹിതരാൽ തോളിൽ ചുമന്നുകൊണ്ടുവരുന്നത് ദിനവൃത്താന്തത്തിൽ വിവരിച്ചിട്ടുണ്ട്.(' 1 ദിന 15)

ആരാധനാ സമൂഹത്തിന്റേയും തന്റേയും പാപങ്ങൾക്ക് പരിഹാരം ചെയ്യുവാൻ ദാവീദ് രാജാവിന് കഴിയുമായിരുന്നു.അങ്ങനെ ദാവീദ് കാളയെയാഗം കഴിക്കുന്നത് നാം വായിക്കുന്നു(1 ശമൂ 6:13, ലേവ്യ 4:13 - 15, ലേവ്യ 4:22-24)

ആദ്യ പ്രാവശ്യം ദാവീദ് യഹോവയുടെ പെട്ടകം കൊണ്ടുവന്നത് ',തന്റെ മേലുള്ള ദൈവീക അംഗീകാരത്തെ വെളിവാക്കുന്നു. ദൈവപെട്ടകത്താൽ അനുഗതനായി ജയോത്സവമായി എഴുന്നള്ളുന്ന ദാവീദ് രാജാവ് ആയിരുന്നു അന്നത്തെ ശ്രദ്ധാകേന്ദ്രം.

രണ്ടാം പ്രാവശ്യമാകട്ടെ, രാജകീയ ഉടയാടകൾ അഴിച്ചു വച്ച്, പുരോഹിതന്മാർ ധരിക്കുന്ന പഞ്ഞിനൂൽ അങ്കി ധരിച്ച്, രാജാവായല്ല, ഒരു സാധാരണ ആരാധകനായി യഹോവയുടെ പെട്ടകത്തെഅനുധാവനം ചെയ്യുന്ന ദാവീദിനെയാണ് നാം കാണുന്നത്. യിസ്രായേലിന്റെ യഥാർത്ഥ രാജാവ് യഹോവയാം ദൈവവും താൻ രാജസേവകനും മാത്രമാണെന്ന് വിളംബരം ചെയ്യപ്പെടുകയാണ്! യിസ്രായേലിന്റെ രാജാവ് തലസ്ഥാന നഗരിയിൽ സ്ഥാനാരോഹണം ചെയ്യപ്പെടുമ്പോൾ ദാവീദ് അകമ്പടി സേവിക്കുകയാണ് !!

ഓരോ ക്രിസ്തുമസ്സിലും നാം രാജാധിരാജന്റെ വരവിനെയാണ് ആഘോഷിക്കുന്നത്.ഏറ്റവും ഭംഗിയുള്ള വസ്ത്രം ക്രിസ്തുമസ്സിൽ നാം തിരഞ്ഞെടുക്കുമ്പോൾ ഞാൻ ചിന്തിച്ചു പോകുന്നു .....🤔 ദാവീദ് ജീവനുള്ള ദൈവത്തെ ആരാധിച്ചപ്പോൾ തന്റെ രാജകീയ മഹത്വം വെടിഞ്ഞു; യേശുകർത്താവ് ലോകത്തിന് പാപപരിഹാരം ,ആയപ്പോൾ തന്റെ സ്വർഗ്ഗീയ മഹത്വം വെടിഞ്ഞു ....  ക്രിസ്തുമസ്സ് ഉടയാട തിരഞ്ഞെടുക്കുന്ന ഞൻ ഇന്ന് ആരുടെ മഹത്വം ആണ് പ്രഘോഷിക്കുന്നത?്🤔

ദാവീദോ, താൻ ഇതിലും അധികം ഹീനനും കാഴ്ചക്ക് എളിയവനുമായിരിക്കുന്നത് തിരഞ്ഞെടുത്തു. കാരണം യഥാർത്ഥ രാജാവിനെ കണ്ടറിഞ്ഞ  ദാവീദ്, ലോക ദൃഷ്ടിയിൽ തനിക്കുള്ള മതിപ്പിനെപറ്റി ചിന്തിക്കാതെ രാജാവായ ദൈവത്തിന് മഹത്വം കൊടുത്തു .

മീഖൾ ആകട്ടെ ,തനിക്ക് അർഹമായ പദവിയിലും ബഹുമാനത്തിലും ബദ്ധശ്രദ്ധ ' ആയിരുന്നതിലാൽ ദാവീദ് രാജാവിന്റെ മേലായിരുന്നു അവളുടെ കണ്ണുകൾ.എന്നാൽ പകരം അവൾ തന്റെ ദൃഷ്ടികൾ സാക്ഷാൽ മഹത്വ രാജാവിൽ ഊന്നിയിരുന്നെങ്കിൽ, തന്റെ എല്ലാ തകർച്ചകൾക്കും നഷ്ടങ്ങൾക്കുമുള്ള പരിഹാരം ലഭിച്ചേനേ.

താരകത്തിൽ ദൃഷ്ടിയുറപ്പിച്ച് വന്ന ജ്ഞാനികൾ രാജാധിരാജാവിനെ കണ്ട് അത്യധികമായ സന്തോഷത്താൽ നിറഞ്ഞു.യരുശലേമും ഹെരോദ് രാജാവും നഷ്ടമായേക്കാവുന്ന തങ്ങളുടെ അധികാരത്തിലും പദവിയിലും ദൃഷ്ടി ഉറപ്പിച്ചതിനാൽ ഭയവും കോപവും നിറഞ്ഞവരായി.
🤔
എന്റെ ദൃഷ്ടികൾ എവിടെയാണ് ഉറപ്പിച്ചിരിക്കുന്നത്?👀
🔥
അബ്ബാ പിതാവേ,
മഹത്വത്തിന്റെ രാജാവ് ആരെന്ന് എത്ര വേഗമാണ് ഞാൻ മറന്നു പോവുന്നത്.? ക്ഷമിക്കണേ നാഥാ! രാജാധിരാജാവായി നിന്റെ നാമം വാഴ്ത്തപ്പെടുമാറകട്ടെ! എന്റെ ദൃഷ്ടിയിൽ നീ മാത്രം വലിയവൻ ആകട്ടെ !!എന്നിലേക്കു നോക്കി സമയം പാഴാക്കാതെ നിന്റെ മഹത്വവും വിശുദ്ധിയും മാത്രം എന്റെ കണ്ണുകൾക്ക് വിരുന്നൊരുക്കട്ടെ!!!യേശുവിന്റെ നാമത്തിൽ തന്നേ ആമേൻ
 Alice D
Translation Dr.Geetha Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30