1 ശമുവേൽ : 28 മുതൽ 2 ശമുവേൽ: 1 വരെ

1 ശമുവേൽ : 28 മുതൽ
         2 ശമുവേൽ: 1 വരെ

     ആഴമായ ധ്യാനത്തിനുള്ള
            ലളിത ചിന്തകൾ:🔥.                        🔥

1 ശമുവേൽ :28: 20

"  പെട്ടന്ന് ശൗൽ നെടുനീള
ത്തിൽ നിലത്തു വീണു. ----
അവൻ ഏറ്റവും ഭയപ്പെട്ടു
പോയി; അവനിൽ ഒട്ടും
ബലമില്ലാതായി "

  ⚡        നാളെ ഫെലിസ്ത്യർ
യിസ്രായേലിനെ ആക്രമിക്കു
മെന്നും, ദൈവം അവനെ സഹായിക്കയില്ല എന്നും
ശമുവേൽ പ്രവാചകൻ പറയു
ന്നതു കേട്ടപ്പോഴാണ് ശൗൽ
ഇപ്രകാരം താഴെ വീണത്.
യിസ്രായേൽ ജനത്തെ സംരക്ഷിക്കാനുള്ള ശൗലിന്റെ ശ്രമങ്ങൾക്ക് ദൈവസഹായം
ലഭിക്കാതെ വ്യർത്ഥമാകുവാ
ൻ കാരണം, ശൗലിന്റെ
അനുസരണക്കേട്, എടുത്തു
ചാട്ടം, അസൂയ തുടങ്ങിയ
സ്വഭാവ വൈകൃതങ്ങൾ കൊ
ണ്ടായിരുന്നു.
    ⚡      ഇത്രമാത്രം നിരാശാജന
കമായ ഒരു അവസ്ഥയിലേക്ക്
ശൗൽതന്നെ എത്തപ്പെട്ടതാ
ണ് എന്നുളളത് വ്യക്തമാണ്.
അനുതപിച്ച് ദൈവത്തിങ്കലേ
ക്ക് മടങ്ങിവരാനുള്ള എല്ലാ
അവസരങ്ങളും ശൗൽ പാഴാ
ക്കിക്കളഞ്ഞു.
      ⚡      കുഴപ്പങ്ങൾ കാണിക്കു
ന്നവരുടെ എല്ലാക്കാര്യങ്ങളും
കുഴഞ്ഞുമറിയും. അവർ ദൈവീക നിയമങ്ങളെ ലംഘിച്ച് ജീവിതത്തിൽ പ്രശ്നങ്ങൾ വിളിച്ചു
വരുത്തും. ദൈവീക നിയമ
ങ്ങൾ നമ്മേ അഹംഭാവത്തി
ലേക്ക് നയിക്കുവാനോ, നമ്മേ
വൃണപ്പെടുത്തുവാനോ അല്ല,
പ്രത്യുത നമ്മുടെ അനുഗ്രഹ
ത്തിനാണ് എന്ന കാര്യം നാം
മനസ്സിലാക്കിയിരിക്കണം.
കാൽ വെന്തുപോകാതെ
ആർക്കും തീക്കനൽ കൂടെ
നടക്കുവാൻ കഴികയില്ലല്ലോ!
പാപങ്ങളുടെ ക്രൂശിന്മേൽ
നാം നമ്മെത്തന്നെ തൂക്കി
യാൽ, ഒരു പക്ഷേ ആണികൾ
ഇളകി പോയെന്നു വരാം,
എന്നാൽ അതിന്റെ പാടു
കൾ മായുകയില്ല. പാപം വിത
ച്ച് വിശുദ്ധി കൊയ്യുവാൻ
ആരും കാത്തിരിക്കേണ്ട.
പാപം ചെയ്യുന്നവന്റെ നാശ
ത്തിനും, നാണക്കേടിനും
കാരണക്കാരൻ അവൻ
തന്നെ.
     💥     എന്നാൽ നമ്മുടെ പാപ
ങ്ങൾ കൊണ്ടോ,മത്സരം കൊണ്ടോ നാം അശക്തരായി
തീരുമ്പോൾ, ദൈവത്തിൽ
ചാരുക, അവൻ നമ്മെ ശക്തി
പ്പെടുത്തും. ( യെശ: 40:31)
ഒരു ചുവടുപോലും മുന്നോട്ട്
വെയ്ക്കാൻ കഴിയാത്ത
അവസ്ഥ വന്നാൽ പോലും
അവൻ നമ്മോട് കുടെവന്ന്
നമ്മെ സഹായിക്കും.
നമ്മുടെ ഉൽക്കണ്ഡകളെ
ദൈവത്തിന്റെ കരങ്ങളിൽ
ഏല്പിക്കുമ്പോൾ, അവൻ
തന്റെ സമാധാനം നമ്മുടെ
ഹൃദയത്തിൽ പകരും.
താങ്കൾ അതിനായി ശ്രമി
ച്ചിട്ടുണ്ടോ?

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11