നാം ചോദിച്ചതിലും ആഗ്രഹിച്ചതിലും അധികം നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈവം

നാം ചോദിച്ചതിലും ആഗ്രഹിച്ചതിലും  അധികം നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈവം

നാം ഇപ്പോൾ ആയിരിക്കുന്ന സാഹചര്യം മാറുന്നില്ലെങ്കിൽ, നമ്മെ മാറ്റാൻ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും  ജീവിതം മാറ്റാൻ, ദൈവം ആ സാഹചര്യം ഉപയോഗിക്കുന്നു.

 ദൈവത്തിന്റെ ആത്മാവിന് നമ്മെ  എവിടെ എങ്ങനെ ഉപയോഗിക്കുവാൻ  കഴിയും എന്ന്  നിർണ്ണയിക്കുന്നത് നമ്മുടെ സമർപ്പണവും മനോഭാവവുമാണ്.


അപ്പോൾ ശമൂവേൽ യിസ്രായേലിനായി കർത്താവിനോടു നിലവിളിച്ചു;

1 ശമൂവേൽ 9:15

ശൗൽ വരുന്നതിന്റെ തലേദിവസം കർത്താവ് ശമൂവേലിനെ അറിയിച്ചു:

നാളെ ഈ സമയത്തു ഞാൻ ബെന്യാമിൻ ദേശത്തുനിന്നു ഒരാളെ  നിൻറെ അടുക്കൽ അയക്കും; എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കുവാൻ നീ അവനെ എന്റെ ജനമായ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം.
 ശൗലിനെ കണ്ടപ്പോൾ കർത്താവ് ശമുവേലിനോട് ഞാൻ സംസാരിച്ച മനുഷ്യൻ ഇവൻ തന്നെ നീ അവനെ അഭിഷേകം ചെയ്യണം ,അവൻ എന്റെ ജനത്തെ ഭരിക്കും.


1 ശമൂവേൽ 9: 15-17.

കാണുകയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്ന ജീവനുള്ള ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്.  തന്റെ ജനത്തിന്റെ കഷ്ടപ്പാടുകൾ അവൻ കണ്ടു, തന്റെ ജനത്തിന്റെ നിലവിളി കേട്ടു, ശൗലിനെ തന്റെ ജനത്തിന്റെ രാജാവായി അഭിഷേകം ചെയ്യാൻ ശമൂവേലിനോട് ആവശ്യപ്പെട്ടു. അവൻ നമ്മുടെ പ്രശ്നങ്ങൾ കാണുന്നു, അവൻ നമ്മുടെ നിലവിളിയും പ്രാർത്ഥനയും കേൾക്കുന്നു, അവൻ ഒരു വാക്ക് സംസാരിച്ചാൽ, പ്രശ്നങ്ങൾ  നമ്മിൽ നിന്ന് അകന്നുപോകുന്നു.


ദൈവത്തിന്റെ ചിന്തകളും വഴികളും നമ്മിൽ നിന്നും തികച്ചും വ്യത്യസ്തവും അതുല്യവുമാണ്, അവന്റെ മക്കൾ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കണമെന്നാണ് അവന്റെ ആഗ്രഹം. തൻറെ പിതാവിൻറെ നഷ്ടപ്പെട്ട കഴുതകളെ അന്വേഷിച്ച് ശൗൽ പോയി, പക്ഷേ അവൻ ഇസ്രായേലിന്റെ രാജാവായി. ഒരു രാജാവാകുവാൻ  ശൗൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അവൻ കഴുതകളെ തേടി പോയി, രാജ്യം അവന്റെ അടുത്തേക്കു വന്നു, അവൻ യിസ്രായേലിന്റെ രാജാവായി.

ദൈവം നമ്മെ അനുഗ്രഹിക്കുന്നതിനായി  നാം ചില പ്രവർത്തികൾ ചെയ്യണം എന്ന്  മതം നമ്മിൽ പലരെയും  പഠിപ്പിച്ചു. പിശാച് ഒരു നുണയനാണ്, അവൻ സഭയ്ക്കുള്ളിലും ദൈവജനത്തിന് ഉള്ളിലും  തെറ്റായ ഉപദേശങ്ങൾ തിരുകി കയറ്റി. എന്നാൽ ദൈവം നമുക്കുവേണ്ടി ചെയ്ത വൻകാര്യങ്ങളെ അത് പലപ്പോഴും  പഠിപ്പിക്കുകയില്ല. കാൽവരിയിലെ കുരിശിൽ യേശു നമുക്കുവേണ്ടി എല്ലാം ചെയ്തു."നിവ്യത്തിയായി" എന്ന് കുരിശിൽ കിടന്ന് അവൻ പറഞ്ഞപ്പോൾ അവന്റെ അനുഗ്രഹം നമുക്ക് നൽകി കഴിഞ്ഞു. അവൻ നമ്മെ ന്യായപ്രമാണം, പാപം, രോഗം, ശാപം,മരണം മുതലായവയിൽ നിന്ന് തൻറെ മരണം മൂലം വീണ്ടെടുത്ത് അനുഗ്രഹിച്ചിരിക്കുന്നു.
സ്വർഗ്ഗത്തിലെ എല്ലാ ആത്മീക അനുഗ്രഹങ്ങളും ഇതിനകം നമുക്കായി നൽകി കഴിഞ്ഞു. നാം ചെയ്യേണ്ടത്, വിശ്വാസത്താൽ അവയെ കണ്ടെത്തുകയും സ്വീകരിക്കുകയും വിശ്വാസത്തിലൂടെ കൈവശമാക്കുകയും യേശുവിനോട് നന്ദി പറയുകയും ചെയ്യുക എന്നതാണ്.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
ആൽഫ്രഡ് ജോസഫ്
ചിട്ടപ്പെടുത്തി,വിവർത്തനം: വി വി സാമുവൽ.

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11