അഴിയുന്ന🎁 സമ്മാനപൊതികൾ (1 ശമു 7 _11)
അഴിയുന്ന🎁 സമ്മാനപൊതികൾ
(1 ശമു 7 _11)
നഷ്ടപ്പെട്ട കഴുതകൾക്കായുള്ള അന്വേഷണത്തിലായിരുന്നു ഗിബയക്കാരൻ ശൗൽ. കഴുതകളെ കിട്ടിയില്ല. എന്നാലോ യിസ്രായേലിന്റെ രാജകിരീടം തന്നിൽ വന്നു ചേരുകയും ചെയ്തു.👑
അതും, ന്യായാധിപന്മാർ 19 -2 1 വരെയുള്ള അദ്ധ്യായങ്ങളിലെ സംഭവങ്ങളുടെ കേന്ദ്രമായ കുപ്രസിദ്ധ പട്ടണമായ ഗിബ യോനിലെ ബന്യാമിൻ ഗോത്രത്തിലെ ആ പാവം പയ്യന്റെ ശിരസ്സിൽ ! അവന് അത് ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു🤭
⚡
ശമുവേൽ അവനോട് പറയുന്നു "യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെ മേൽ വന്നിട്ട് നീയും അവരോട് കൂടെ പ്രവചിക്കയും ആൾമാറിയതു പോലെ ആയി തീരുകയും ചെയ്യും." ( 1 ശമു 10: 6 ) പിന്നീട് നാം ശൗലിനെ കുറിച്ച് വായിക്കുന്നത് ദൈവം അവന് വേറൊരു ഹൃദയം കൊടുത്തു എന്നാണ്.( ശമു 10: 9 )
⚡എന്നിട്ടും സാമാനങ്ങളുടെ ഇടയിൽ ഒളിക്കുന്ന ശൗലിനെ കിരീടധാരണ ചടങ്ങുകളുടെ സമയത്ത് നാം കാണുന്നു ..തന്റെ ജീവിതകഥ ചുരുളഴിയുമ്പോൾ കൂടു തൽ കൂടുതൽ ദൈവത്തിൽ നിന്നകന്നു പോകുന്ന ഒരു ശൗലിനെയാണ് നാം പിന്നീട് കാണുന്നത്. എന്തുകൊണ്ട്? എവിടെയാണ് പിഴച്ചത്?🤔
🎗ക്രിസ്തുമസ് കഥയിൽ നിന്നും ഇതിലേക്ക് ഒരു സൂചന നമുക്ക് ലഭിക്കുന്നുണ്ട്.'💫 "പരിശുദ്ധാത്മാവിന്റെ ശക്തി നിന്റെ മേൽ നിഴലിടും "എന്നാണ് മറിയത്തോട് ദൂതൻ പറയുന്നത്.(ലൂക്കോ 1:35)
അവിടെ അവൾ എങ്ങനെ പ്രതികരിക്കുന്നു?"ഇതാ ഞാൻ ദൈവത്തിന്റെ ദാസി . നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ ." (ലൂക്കോ 1:38. )
മറിയ തന്നെതന്നെ കർത്താവിന്റെ ദാസി (വേലക്കാരി ) യായിട്ടാണ് കാണുന്നത്. യജമാനന്റെ ഹിതം ചെയ്യാൻ മനസ്സുള്ള, അവന്റെ പദ്ധതികൾ നടപ്പിലാക്കുന്ന ദാസി!
⚡
ശിംശോനും ശൗലും ... ഇവർ രണ്ടു പേരും, രണ്ട് വിധത്തിലാണെങ്കിലും, സ്വന്തം ഇഷടങ്ങൾ തന്നെ സംരക്ഷിക്കുവാൻ താല്പര്യപ്പെട്ടവരാണ്. അതിനാൽ തന്നെ, പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു എങ്കിലും അവർ സ്വന്ത വഴികളിൽ തന്നെ ജീവിതം തുടർന്നു. തങ്ങളെ തന്നെ ഭരിക്കുവാൻ അവർ ജഢത്തെ അനുവദിച്ചു.മറുതലിച്ച് അവർ പരിശുദ്ധാത്മ അഗ്നിയെ കെടുത്തി കളഞ്ഞു.
💥
നാം യേശുക്രിസ്തുവിനെ സ്വന്ത കർത്താവും രക്ഷിതാവുമായി തിരഞ്ഞെടുത്തു എങ്കിൽ ദൈവം നമ്മുടെ ഹൃദയങ്ങളിൽ തന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചു കഴിഞ്ഞു. (2കൊരി 1:22, റോമ 5:5, 1 പത്രോ 4:10, എഫ4:7, 2 ദിന 4:7)
ദൈവം നമ്മുടെ ഉള്ളിൽ നിക്ഷേപിച്ച ഈ അമൂല്യ നിധി നാം എന്താണ് ചെയ്യുന്നത്?🎁
ക്രിസ്തുമസ് സമയം നാം ആകാംക്ഷയോടെ സമ്മാനപ്പൊതികൾ അഴിക്കും. നാം കൊടുക്കുന്ന സമ്മാനങ്ങൾ മറ്റുള്ളവർ തുറന്ന് ഉപയോഗിക്കുന്നതു കാണുമ്പോൾ നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കും. ദൈവമനസ്സും വ്യത്യസ്തമല്ല. ദൈവം നമുക്ക് സമ്മാനമായി തന്റെ മകനെ തന്നു. തന്റെ പരിശുദ്ധാത്മാവിനേയും തന്നു. പരിശുദ്ധാത്മാവിലൂടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായ ദാനങ്ങളും അനുഗ്രഹങ്ങളും പകർന്നിരിക്കുന്നു.
⚡
ഈ ദാനങ്ങൾ ഉപയോഗിക്കുക വഴി പിതാവായ ദൈവത്തിന് നാം സന്തോഷം പകരുന്നുണ്ടോ?
മറിയത്തെ പോലെ ദൈവഹിതം നമ്മുടെ ജീവിതങ്ങളിൽ നിറവേറു വാൻ നാം ആഗ്രഹിക്കുന്നവരോ?
🎁
നമുക്കായി നൽകപ്പെട്ട ഈ അമൂല്യ സമ്മാനം നാം കണ്ടു പിടിക്കുന്നത് / തിരിച്ചറിയുന്നത്, കാണുവാൻ മഹാസ്നേഹത്തോടെ ദൈവം കാത്തു നിൽക്കുന്നു! നാം അവനിലേക്ക് തിരിഞ്ഞ്, അവനോട് പങ്കുചേർന്ന്, ഈ തലമുറയിൽ നമുക്കായി ഒരുക്കിയ പദ്ധതികൾ നിറവേറ്റുന്നതു കാണുവാൻ, അവിടന്ന് .കാത്തു നിൽക്കുകയാണ് !!
✨ 🌟 💫ആ കാലിതൊഴുത്തിലേക്ക് ഒന്നു നോക്കൂ. നമുക്കായി നീട്ടപ്പെട്ട സ്നേഹകരങ്ങളാണ് അവ... തുറക്കുന്ന ഹൃദയ വാതിലുകൾക്കും, ഒരുക്കപ്പെട്ട മനസ്സുകൾക്കും കാത്തു കൊണ്ട് ,മുട്ടി കൊണ്ടിരിക്കുന്ന കരങ്ങൾ !!
🔥
എല്ലാ പ്രകാശങ്ങൾക്കും പിതാവായനേ., നന്മയും തികവുമുള്ള സർവ്വ ദാനങ്ങളും നിന്നിൽ നിന്നു മാത്രം വരുന്നു.. വിവരിക്കാനാവാത്ത, വിലമതിക്കാൻ കഴിയാത്ത, രക്ഷകനെന്ന മഹാദാനത്തിലൂടെ ഞങ്ങളിൽ പകർന്നിരിക്കുന്ന പരിശുദ്ധാവെന്ന ഈ അമൂല്യ നിക്ഷേപത്തിനായി, ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു സ്തുതിക്കുന്നു.! ഞങ്ങൾക്കായി നൽകപ്പെട്ടിരിക്കുന്ന ഈ സമ്മാനപ്പൊതികൾ തുറന്ന് അവ നിന്റെ രാജ്യത്തിന്റെ കെട്ടു പണിക്കും മഹത്വത്തിനുമായി ഉപയോഗപ്പെടുത്തുവാൻ ഞങ്ങളെ ഇടയാക്കണേ!! യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ.
Alice D
Translation Dr.Geetha Abraham & Mini Raja

Comments
Post a Comment