ന്യായാധിപന്മാർ 6 - 21
ന്യായാധിപന്മാർ 6 - 21 ദെബോരയും ബാരാക്കും ദൈവത്തെ സ്തുതിച്ചു കൊണ്ടു പാടുന്നു. ഇതു പോലെ ദൈവത്തെ സ്തുതിച്ചു പാടുവാൻ പുതിയ നിയമ വിശ്വാസികളോടും ആവശ്യപ്പെടുന്നു. യിസ്രായേൽ വീണ്ടും ദൈവത്തിന് അനിഷ്ടമായതു ചെയ്തു. മിദ്യാന്യർ ആക്രമിക്കുമ്പോൾ അവർ യഹോവയോട് നിലവിളിച്ചു. യഹോവ ഗിദെയോനെ എഴുന്നേൽപിച്ചു. ദൈവത്തിന്റെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു. ആത്മാവ് നിറഞ്ഞു ശക്തിയോടെ മിദ്യാന്യരെ തോൽപിച്ചു . പിന്നീട് ഗിദെയോൻ ഒരു ഏഫോദ് ഉണ്ടാക്കി. എന്നാൽ ഇത് ദൈവത്താൽ അധികാരപ്പെടുത്തിയത് അല്ലായിരുന്നതുകൊണ്ട് അവന്റെ മേലും കുടുംബത്തിന്റെ മേലും ആത്മിക ദുരന്തം വരുത്തി വയ്ക്കുവാനിടയായി. ഗിദെയോന്റെ കുടുംബത്തിലെ വലിയ ദുരന്തത്തിനു കാരണം ഗിദെയോന്റെ ബഹുഭാര്യാത്വം ആയിരുന്നു. ശേഖെമിലുള്ള തന്റെ വെപ്പാട്ടിയാണ് അബി മേലേക്കിനെ പ്രസവിച്ചത്. പിന്നീടു തന്റെ 70 സഹോദരന്മാരെ കൊന്നത് അവനാണ്. യുദ്ധരംഗത്തു ഗിദെയോന് നായകത്വ കഴിവുണ്ടായിരുന്നു. യിസ്രായേൽ വീണ്ടും അന്യദേവൻമാരെ സേവിച്ചു. യഹോവയുടെ കോപം അവരുടെ മേൽ ഉണ്ടായി. എന്നാൽ യിസ്രായേൽ അനുതപിച്ചു ദൈവത്തോട് ക്ഷമ യാചിച്ചു .ദൈവത്തിന് അവരോട് കരുണ തോന്നി. യിപ്താഹിനെ അവർക്കായി എഴുന്നേൽപിച്ചു.യിപ്താഹ് അമ്മോന്യരെ ജയിച്ചു. അവന് നേർച്ച നിവർത്തിക്കണമായിരുന്നു.എന്നാൽ അവന്റെ മകളെ യാഗം കഴിച്ചില്ല. കാരണം മനുഷ്യബലിയെ ദൈവം നിരോധിച്ചിരുന്നു. അവളെ ജീവനുള്ള യാഗമായി ദൈവത്തിന് അർപ്പിക്കപ്പെട്ട് അവളുടെ ജീവിതകാലം മുഴുവൻ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷയ്ക്കായി വിശുദ്ധിയോടുകൂടെ വേർതിരിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്നു. ശിംശോൻ മനോഹയുടെ ഭാര്യ മച്ചിയായിരുന്നു. ദൈവദൂതൻ പ്രത്യക്ഷനായി അവളോട് പറഞ്ഞു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവൻ നാസീർ വ്രതക്കാരനായിരിക്കും.( തലമുടി മുറിക്കരുത്, വീഞ്ഞും മദ്യവും കുടിക്കരുത്.) മനോഹയുടെ ഭാര്യ പ്രസവിച്ചു. മകന് ശിംശോൻ എന്നു പേരിട്ടു. ശിംശോന്റെ ശാരീരിക ശക്തി അവന്റെ സ്വന്തമായിരുന്നില്ല, ദൈവാത്മാവ് അവന്റെ മേൽ വന്നതിന്റെ ഫലമായിരുന്നു. പുതിയ നിയമ വിശ്വാസികളിൽ പരിശുദ്ധാത്മാവ് വരുന്നത് ശാരീരികമായി ശക്തിപ്പെടുത്താനല്ല, പിന്നെയോ ക്രിസ്തുവിനായി ജീവിക്കുവാനും സാക്ഷിക്കുവാനുമാണ്.ശിംശോൻ 20 വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. കനാനിലെ ദുഷ്ട ജാതികളുമായി അകന്നിരിക്കണമെന്ന ദൈവ നിർദ്ദേശം അവഗണിച്ചു കൊണ്ടാണ് ദലീലയുമായി അവൻ അടുത്തത്. അത് അവന്റെ അന്തിമ നാശത്തിലേക്ക് നയിച്ചു. ശിംശോൻ അനുതാപ ഹൃദയത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചു. അവന്റെ പ്രാർത്ഥന ദൈവം കേട്ടു . വ്യക്തിപരമായും ഗോത്രപരമായും വിഗ്രഹാരാധനയും അധാർമ്മികതയും ചെയ്യുന്നു. ഓരോരുത്തരും തനിക്കു ബോധിച്ചതു പോലെ നടന്നു. ദൈവത്തെ അനുസരിക്കാതെ നടക്കുന്നവർക്ക് നാശം ഉണ്ടാകുന്നു എന്ന് പഠിപ്പിക്കുന്നു.
Somy
Somy
Comments
Post a Comment