യോശു 24:29 -30

അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ ......മരിച്ചു..... അവന്റെ അവകാശ ഭുമിയിൽ അടക്കം ചെയ്തു.(യോശു 24:29 -30)
വേദപുസ്തകത്തിലെ എന്റെ ഇഷ്ട ഗ്രന്ഥങ്ങളിൽ ഒന്നായ യോശുവായുടെ പുസ്തക പഠനത്തിന്റെ അവസാനത്തിൽ എന്റെ ചിന്തകളെ ഒന്നു സംഗ്രഹിച്ചു കൊള്ളട്ടെ.

ഈ രണ്ട് വളരെ ചെറിയ വാക്കുകളിലേക്കാണ് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. അതിന്റെ ശേഷം💫 യോശുവയുടെ ജീവിതത്തിന്റെ എത്രയോ നീണ്ട ചരിത്രമാണ് ഈ രണ്ട് ചെറിയ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്.മരിച്ച് അടക്കപ്പെടുന്നതിനു മുൻപ് ഒരു യുദ്ധ പോരാളിയായി ,നേതാവ,ായി  ചെയ്തു തീർത്ത കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ എഴുതപ്പെട്ടിരിക്കുന്നു!

മരുഭുമിയിൽ  പിറുപിറുത്തും പരാതി പറഞ്ഞും മോങ്ങിയും ജീവിച്ച ഒരു വലിയ സമൂഹത്തിന്റെ ഒപ്പം
 നടന്നിട്ടും യോശുവ തന്റെ ജീവിതം അല്പം പോലും നഷ്ടപ്പെടുത്തിയില്ല.

തന്റെ ജീവിതം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. മോശയുടെ കാലടികൾ പിൻതുടർന്ന്, യിസ്രായേൽ ഗോത്രങ്ങളിൽ തങ്ങളുടെ അവകാശം ആദ്യം കൈവശമാക്കിയ കാലേബിനൊപ്പം, യിസ്രായേലിന്റെ രണ്ടാം തലമുറയെ നയിച്ചു.(യോശു 14:6)
മറ്റെല്ലാവരും തങ്ങളുടെ അവകാശം കൈവശമാക്കിയതിനു ശേഷം മാത്രമേ യോശുവ തന്റെ അവകാശം സ്വീകരിച്ചുള്ളൂ. അയാൾ അല്പം പോലും സ്വാർത്ഥൻ ആയിരുന്നില്ല. ആ ജീവിതം സ്വയ കേന്ദ്രീകൃതമല്ല അന്യർ കേന്ദ്രീകൃതമായിരുന്നു. എ ഫ്രയിംമല നാട്ടിലെ തിംനത്ത് -സേരഹ് ആയിരുന്നു അയാളുടെ അവകാശം.എഫ്രയിം ഗോത്രക്കാരനായ യോശുവാ തന്റെ അവകാശം സ്വന്തമായതിൽ തന്നെ തിരഞ്ഞെടുത്തു.എബ്രായ ഭാഷയിൽ തിംനത്ത് -സേരഹ് എന്ന വാക്കിന് നിറഞ്ഞ വിഹിതം അഥവാ സൂര്യനിൽ ഒരിടം എന്നർത്ഥം.,
     ⚡ പണി തീർത്ത ഒരു നഗരമല്ല മറിച്ച് തന്റെ ആളുകൾക്ക് പാർക്കേണ്ടതിന് പാർപ്പിടങ്ങൾ പണിയുവാനുള ഇടം ആണ് യോശുവ ചോദിച്ചത്. അയാൾ ദൈവരാജ്യ നിർമ്മാതാവ് ആയിരുന്നു. എപ്പോഴും ദൈവത്തിനു വേണ്ടി മനഷ്യരേയും ഇടങ്ങളും ഒരുക്കുന്നവൻ!( യോശു 19:50)

അവകാശങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ ഒക്കെ എവിടെ വച്ചാണ് നടന്നത്? ഓരോ അവകാശവും ഒപ്പു വച്ച് മുദ്ര പതിപ്പിച്ചത് എവിടെ വച്ചായിരുന്നു?'

സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ !!( യോശു 19:51)
അവിടെ വച്ചുതന്നെയല്ലേ നമ്മുടേയും ഓരോ ഇടപാടുകളും നടക്കേണ്ടത്?അതായത് സുതാര്യമായി .... ദൈവസന്നിധിയിൽ ?

ഗോത്രപിതാക്കന്മാരെല്ലാം അടക്കപ്പെട്ടതിൽ നിന്നും വിഭിന്നമായി യോശുവ സ്വന്ത അവകാശത്തിൽ തന്നെയാണ് മരിച്ച് അടക്കപ്പെട്ടത്. അവർക്കെല്ലാം തങ്ങളെ അടക്കുവാനുള്ള ഇടം അന്യരിൽ നിന്നും വില കൊടുത്ത് വാങ്ങണമായിരുന്നു. യോശുവാ ആകട്ടെ അന്യനാട്ടിലോ മരുഭുമിയിലോ അല്ല, തന്റെ സ്വന്തം അവകാശത്തിൽ, തനിക്ക് വാഗ്ദത്തം ചെയ്ത സ്വന്ത ദേശത്തു തന്നെ മരിച്ച് അടക്കപ്പെട്ടു.
💫
യിസ്രായേൽ ജനത്തിന് ലഭിച്ച
ദൈവീക വാഗ്ദാനങ്ങൾ ഓരോന്നും  നിറവേറപ്പെടുന്നതും അവർ ദൈവത്തെ സേവിക്കുന്നതുമായ കാഴ്ച  തന്റെ കൺമുൻപിൽ തന്നെ കാണുവാനുള്ള വലിയ ഭാഗ്യമാണ് യോശുവായിക്ക് ലഭിച്ച പ്രതിഫലം! ( യോശു 21:45, 23:14)

പ്രിയ ദൈവ പൈതലേ, ഓരോരുത്തർക്കും പൂർത്തീകരിക്കുവാൻ തങ്ങളെ കുറിച്ചുള്ള ഒരു പദ്ധതി ദൈവത്തിനുണ്ട് എന്ന് ഓർമ്മിക്കുക.

 "അതിന്റെ ശേഷം", നമ്മെ കുറിച്ചുള്ള  ദൈവീക പദ്ധതികൾ പൂർത്തിയാക്കിയതിനു ശേഷം നാമും മരിച്ച് അടക്കപ്പെടേണ്ടവരാകുന്നു .യേശുവിനോട് കന്നക്കു ബോധിപ്പിക്കേണ്ട വ രാ ണ് നാം എന്നതുകൊണ്ട് നമ്മുടെ ജീവിതം നഷ്ടമാക്കി കളയുവാൻ  അവൻ ആഗ്രഹിക്കുന്നില്ല.
💎
ഈ ജീവിതത്തിൽ നാം ചെയ്യുന്ന  സകലത്തിനും നാം വിശ്വസ്തതയും ഉത്തരവാദിത്വവും ഉള്ളവരും, അതിന്റെ ശേഷം നമ്മുടെ ശാശ്വത അവകാശം കൈവശമാക്കേണ്ടവരും ആകുന്നു.
💫
വാഗ്ദത്ത ദേശത്ത് യോശുവായിക്ക് ലഭിച്ച ചെറിയ അവകാശം ,നിത്യ രാജ്യത്തിൽ തനിക്ക് ലഭിക്കുവാൻ പോകുന്ന ശാശ്വത അവകാശത്തിന് ഒരു മുൻകുറി മാത്രം!
🌈
 ദൈവം ഏറ്റവും നല്ലത് അവസാനത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്നവൻ ആണ്.(യോഹ 2:10 )ലോകത്തിന് നല്ല പങ്ക് ഭാവിയിലല്ല, ഇപ്പോൾ നൽകുവാൻ മാത്രമേ കഴിയൂ".... ആമേൻ

Annie koshy@God's Thirsty Deer🦌
 Translation.Dr.Geetha Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30