1 ശമുവേൽ: 19- 23
1 ശമുവേൽ: 19- 23
ആഴമായ ധ്യാനത്തിനുള്ള
ലളിത💦 ചിന്തകൾ .
1 ശമുവേൽ: 23: 16
" അനന്തരം ശൗലിന്റെ
മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദി
ന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ശക്തി
പ്പെടുത്തി."
⚡ ദാവീദ്, ഗോലിയാത്തി
നെ കൊന്ന് യിസ്രായേലിന് വി
ജയം നേടിക്കൊടുത്ത നല്ല നാൾ മുതൽ യോനാഥാനും,
ദാവീദും ഉറ്റ സ്നേഹിതരായി
തീർന്നു. ശൗലിന് ദാവീദിനോട്
കണ്ണുകടി തുടങ്ങിയ മോശം
നാളുകളിലും അവരുടെ സ്നേഹത്തിന് ഉടവ് സംഭവി
ച്ചില്ല. പിന്നീട് ശൗൽ ദാവീദിനെ
കൊല്ലുവാൻ തീരുമാനിച്ച ഏറെ ആപൽക്കരമായ നാളുകളിലും അവർ ഒരുമിച്ച്
നിന്ന് ആ ദു:ഖം പങ്കിട്ടു.
⚡ യോനാഥാൻ ശൗലിന്റെ മകനെന്നുള്ള നിലയിൽ അടു
ത്ത കിരീടഅവകാശി ആയി
തന്നെങ്കിലും, തന്റെ അഭ്യുദയം ദാവീദിന്റെ ഉയർച്ച
യ്ക്കു വേണ്ടി ബലി കഴിക്കു
വാൻ യോനാഥാൻ തയ്യാറാ
യിരുന്നു. അവർ തമ്മിലുള്ള
സ്നേഹബന്ധത്തിലുടനീളം,
ഒരു യഥാർത്ഥ സ്നേഹിതനേ
ക്കാളുപരി, ഒരു സഹോദര
ന്റെ നിർവ്യാജ സ്നേഹത്തി
ന്റെ മുഖമുദ്രയാണ് യോനാ
ഥാൻ പ്രകടിപ്പിച്ചിരുന്നത്.
⚡ ദാവീദ് സീഫ് മരുഭൂമിയി
ലെ കാട്ടിൽ ഒളിച്ചു പാർക്കു
മ്പോൾ, യോനാഥാൻ അവി
ടെയെത്തി, ദാവീദിനെ ദൈവ
നാമത്തിൽ ശക്തിപ്പെടുത്തി.
അവൻ പറഞ്ഞൂ, "ഭയപ്പെടേ
ണ്ടാ, എന്റെ അപ്പനായ ശൗലി
ന് നിന്നെ പിടി കിട്ടുകയില്ല. നീ
യിസ്രായേലിന് രാജാവാകും,
ഞാൻ നിനക്ക് രണ്ടാമനും
ആയിരിക്കും."
⚡അവസ്ഥ
കൾക്ക് മാറ്റം സംഭവിച്ചാലും
നല്ല സ്നേഹിതർ നമ്മെ ഉപേ
ക്ഷിച്ചു പോകയില്ല. അവർ
എല്ലാ നാളുകളിലും നമ്മോ
ടൊപ്പം ഉണ്ടായിരിക്കും. ദാവീദിനെപ്പോലെ ജീവിത മരു
ഭൂമിയിലെ കാടുകളിൽ ഏക
രായിരിക്കുമ്പോൾ, നിങ്ങൾ
ക്കു ശക്തിപകരുന്ന ഒരു സ്നേഹിതനു വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?
ശലോമോൻ പറയുന്നു; "സ്നേഹിതൻ എല്ലാക്കാല
ത്തും സ്നേഹിക്കുന്നു. അന
ർത്ഥ കാലത്ത് അവൻ സഹോദരനായി തീരുന്നു"
( സദൃശ്യവാക്യങ്ങൾ: 17: 17 )
ഒരു പഴഞ്ചൊല്ല് ഇപ്രകാരമാ
ണ്, " സമ്പത്തു കാലത്ത് കൂടെ കാണുന്ന സ്നേഹിന്മാ
രുടെ യഥാർത്ഥ സ്നേഹം
ദാരിദ്രകാലത്തു മാത്രമെ
അറിയാൻ സാധിക്കൂ "
ലോകം മുഴുവനും നമ്മെ കൈവിടുമ്പോഴും കൂടെ നിൽ
ക്കുന്നവനാണ് യഥാർത്ഥ
സ്നേഹിതൻ.
💧 യേശു പറഞ്ഞു, " സ്നേഹിതന്മാർക്കു വേണ്ടി
ജീവനെ കൊടുക്കുന്നതിലും
അധികമുള്ള സ്നേഹം ആർ
ക്കുമില്ല.- ഞാൻ നിങ്ങളെ
സ്നേഹിതന്മാർ എന്ന് പറ
ഞ്ഞിരിക്കുന്നു."
( യോഹന്നാൻ : 15: 13, 15 )
⚡ അയർലണ്ടിൽ ജനി
ച്ചു വളർന്ന് ഒരു അദ്ധ്യാപക
നും, പാട്ടെഴുത്തുകാരനുമായി
തീർന്ന ഒരു ക്രിസ്തീയ വിശ്വാ
സിയായിരുന്നു, ജോസഫ് -
സ്ക്രിവൻ ( 1819- 1886 )
തന്റെ ജീവിതത്തിലെ ദുരന്ത
ങ്ങളുടെ മദ്ധ്യേ യേശുവിനെ
തന്റെ കൂട്ടുകാരനായി കണ്ടെ
ത്തിയ ഒരു വ്യക്തിയായിരുന്നു,
അദ്ദേഹം.
⚡ തന്റെ വിവാഹത്തിന്റെ
തലേ ദിവസം രാത്രിയിൽ, തന്റെ പ്രതിശ്രുതവധു, ആക
സ്മികമായി വെള്ളത്തിൽ
മുങ്ങി മരിച്ചു. പിന്നീട് അദ്ദേ
ഹം കാനഡയിലേക്ക് കുടിയേറി അവിടെ ഒരു അദ്ധ്യാപകനായി ജീവിച്ചു.
അവിടെയായിരിക്കുമ്പോൾ,
തന്റെ വിധവയായ മാതാവ്
അതികഠിനമായ രോഗബാധ
യാൽ കഷ്ടപ്പെടുന്നു എന്ന്
അയർലണ്ടിൽ നിന്ന് അറിയി
പ്പ് കിട്ടിയെങ്കിലും തനിക്ക് അമ്മയെ പോയി കാണുവാൻ
കഴിഞ്ഞില്ല. അവരെ ആശ്വസിപ്പിക്കാൻ എഴുതിഅ
യച്ച ഗീതമാണു് ഇന്ന് ലോക
പ്രശസ്തമായ,അനേകർ പാടി ആശ്വസിക്കുന്ന " എന്തു നല്ലോർ സഖി യേശു " എന്ന അനശ്വര ഗാനം .
💦 ചില വർഷങ്ങൾക്കു
ശേഷം കാനഡായിലെ ഒൻറ്റാരിയോ നിവാസിയായ
ഒരു പെൺകുട്ടിയെ വിവാഹം
കഴിക്കുവാൻ അദ്ദേഹം തീരു
മാനിച്ചു.
എന്നാൽ വിവാഹത്തിന്
ഒരാഴ്ച മുമ്പ്, ആ പെൺകുട്ടി
ന്യുമോണിയ ബാധിച്ച് മരിച്ചു
പോയി. തന്റെ ഹൃദയം തകർ
ന്നെങ്കിലും, താനെഴുതിയ
ഗാനത്തിന്റെ വരികൾ ആവർ
ത്തിച്ച് ഉരുവിട്ട് യേശുവിൽ
തന്റെ ആശ്വാസം കണ്ടെത്തി.
1886-ൽ തന്റെ അറുപത്തി
യാറാം വയസ്സിൽ ജോസഫ്
സ്ക്രിവനും മുങ്ങി മരിച്ച്,
നിത്യത പൂകി.
💧പ്രീയ സഹോദരാ / സഹോദരി
നിങ്ങൾക്കു സകലത്തിനും
മതിയായ ഒരു കുട്ടുകാരനായി
ഈ യേശുവിനെ കണ്ടെത്തി
യിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇന്ന്
അതിനുള്ള ദിവസമാണ്.
ജോസഫ് സ്ക്രിവൻ നമ്മെ
ആ പാട്ടിൽ കൂടെ ഒരു കാര്യം
ഓർമ്മിപ്പിച്ചു കൊണ്ടിരി
ക്കുന്നു ,
"കഷ്ടം,ശോധനകളുണ്ടോ?
എവ്വിധ ദു:ഖങ്ങളും ?
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം, യേശുവോടെല്ലാം
ദു:ഖം സർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ ?
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം.
ഡോ: തോമസ് ഡേവിഡ്.🎯
ആഴമായ ധ്യാനത്തിനുള്ള
ലളിത💦 ചിന്തകൾ .
1 ശമുവേൽ: 23: 16
" അനന്തരം ശൗലിന്റെ
മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദി
ന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ശക്തി
പ്പെടുത്തി."
⚡ ദാവീദ്, ഗോലിയാത്തി
നെ കൊന്ന് യിസ്രായേലിന് വി
ജയം നേടിക്കൊടുത്ത നല്ല നാൾ മുതൽ യോനാഥാനും,
ദാവീദും ഉറ്റ സ്നേഹിതരായി
തീർന്നു. ശൗലിന് ദാവീദിനോട്
കണ്ണുകടി തുടങ്ങിയ മോശം
നാളുകളിലും അവരുടെ സ്നേഹത്തിന് ഉടവ് സംഭവി
ച്ചില്ല. പിന്നീട് ശൗൽ ദാവീദിനെ
കൊല്ലുവാൻ തീരുമാനിച്ച ഏറെ ആപൽക്കരമായ നാളുകളിലും അവർ ഒരുമിച്ച്
നിന്ന് ആ ദു:ഖം പങ്കിട്ടു.
⚡ യോനാഥാൻ ശൗലിന്റെ മകനെന്നുള്ള നിലയിൽ അടു
ത്ത കിരീടഅവകാശി ആയി
തന്നെങ്കിലും, തന്റെ അഭ്യുദയം ദാവീദിന്റെ ഉയർച്ച
യ്ക്കു വേണ്ടി ബലി കഴിക്കു
വാൻ യോനാഥാൻ തയ്യാറാ
യിരുന്നു. അവർ തമ്മിലുള്ള
സ്നേഹബന്ധത്തിലുടനീളം,
ഒരു യഥാർത്ഥ സ്നേഹിതനേ
ക്കാളുപരി, ഒരു സഹോദര
ന്റെ നിർവ്യാജ സ്നേഹത്തി
ന്റെ മുഖമുദ്രയാണ് യോനാ
ഥാൻ പ്രകടിപ്പിച്ചിരുന്നത്.
⚡ ദാവീദ് സീഫ് മരുഭൂമിയി
ലെ കാട്ടിൽ ഒളിച്ചു പാർക്കു
മ്പോൾ, യോനാഥാൻ അവി
ടെയെത്തി, ദാവീദിനെ ദൈവ
നാമത്തിൽ ശക്തിപ്പെടുത്തി.
അവൻ പറഞ്ഞൂ, "ഭയപ്പെടേ
ണ്ടാ, എന്റെ അപ്പനായ ശൗലി
ന് നിന്നെ പിടി കിട്ടുകയില്ല. നീ
യിസ്രായേലിന് രാജാവാകും,
ഞാൻ നിനക്ക് രണ്ടാമനും
ആയിരിക്കും."
⚡അവസ്ഥ
കൾക്ക് മാറ്റം സംഭവിച്ചാലും
നല്ല സ്നേഹിതർ നമ്മെ ഉപേ
ക്ഷിച്ചു പോകയില്ല. അവർ
എല്ലാ നാളുകളിലും നമ്മോ
ടൊപ്പം ഉണ്ടായിരിക്കും. ദാവീദിനെപ്പോലെ ജീവിത മരു
ഭൂമിയിലെ കാടുകളിൽ ഏക
രായിരിക്കുമ്പോൾ, നിങ്ങൾ
ക്കു ശക്തിപകരുന്ന ഒരു സ്നേഹിതനു വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?
ശലോമോൻ പറയുന്നു; "സ്നേഹിതൻ എല്ലാക്കാല
ത്തും സ്നേഹിക്കുന്നു. അന
ർത്ഥ കാലത്ത് അവൻ സഹോദരനായി തീരുന്നു"
( സദൃശ്യവാക്യങ്ങൾ: 17: 17 )
ഒരു പഴഞ്ചൊല്ല് ഇപ്രകാരമാ
ണ്, " സമ്പത്തു കാലത്ത് കൂടെ കാണുന്ന സ്നേഹിന്മാ
രുടെ യഥാർത്ഥ സ്നേഹം
ദാരിദ്രകാലത്തു മാത്രമെ
അറിയാൻ സാധിക്കൂ "
ലോകം മുഴുവനും നമ്മെ കൈവിടുമ്പോഴും കൂടെ നിൽ
ക്കുന്നവനാണ് യഥാർത്ഥ
സ്നേഹിതൻ.
💧 യേശു പറഞ്ഞു, " സ്നേഹിതന്മാർക്കു വേണ്ടി
ജീവനെ കൊടുക്കുന്നതിലും
അധികമുള്ള സ്നേഹം ആർ
ക്കുമില്ല.- ഞാൻ നിങ്ങളെ
സ്നേഹിതന്മാർ എന്ന് പറ
ഞ്ഞിരിക്കുന്നു."
( യോഹന്നാൻ : 15: 13, 15 )
⚡ അയർലണ്ടിൽ ജനി
ച്ചു വളർന്ന് ഒരു അദ്ധ്യാപക
നും, പാട്ടെഴുത്തുകാരനുമായി
തീർന്ന ഒരു ക്രിസ്തീയ വിശ്വാ
സിയായിരുന്നു, ജോസഫ് -
സ്ക്രിവൻ ( 1819- 1886 )
തന്റെ ജീവിതത്തിലെ ദുരന്ത
ങ്ങളുടെ മദ്ധ്യേ യേശുവിനെ
തന്റെ കൂട്ടുകാരനായി കണ്ടെ
ത്തിയ ഒരു വ്യക്തിയായിരുന്നു,
അദ്ദേഹം.
⚡ തന്റെ വിവാഹത്തിന്റെ
തലേ ദിവസം രാത്രിയിൽ, തന്റെ പ്രതിശ്രുതവധു, ആക
സ്മികമായി വെള്ളത്തിൽ
മുങ്ങി മരിച്ചു. പിന്നീട് അദ്ദേ
ഹം കാനഡയിലേക്ക് കുടിയേറി അവിടെ ഒരു അദ്ധ്യാപകനായി ജീവിച്ചു.
അവിടെയായിരിക്കുമ്പോൾ,
തന്റെ വിധവയായ മാതാവ്
അതികഠിനമായ രോഗബാധ
യാൽ കഷ്ടപ്പെടുന്നു എന്ന്
അയർലണ്ടിൽ നിന്ന് അറിയി
പ്പ് കിട്ടിയെങ്കിലും തനിക്ക് അമ്മയെ പോയി കാണുവാൻ
കഴിഞ്ഞില്ല. അവരെ ആശ്വസിപ്പിക്കാൻ എഴുതിഅ
യച്ച ഗീതമാണു് ഇന്ന് ലോക
പ്രശസ്തമായ,അനേകർ പാടി ആശ്വസിക്കുന്ന " എന്തു നല്ലോർ സഖി യേശു " എന്ന അനശ്വര ഗാനം .
💦 ചില വർഷങ്ങൾക്കു
ശേഷം കാനഡായിലെ ഒൻറ്റാരിയോ നിവാസിയായ
ഒരു പെൺകുട്ടിയെ വിവാഹം
കഴിക്കുവാൻ അദ്ദേഹം തീരു
മാനിച്ചു.
എന്നാൽ വിവാഹത്തിന്
ഒരാഴ്ച മുമ്പ്, ആ പെൺകുട്ടി
ന്യുമോണിയ ബാധിച്ച് മരിച്ചു
പോയി. തന്റെ ഹൃദയം തകർ
ന്നെങ്കിലും, താനെഴുതിയ
ഗാനത്തിന്റെ വരികൾ ആവർ
ത്തിച്ച് ഉരുവിട്ട് യേശുവിൽ
തന്റെ ആശ്വാസം കണ്ടെത്തി.
1886-ൽ തന്റെ അറുപത്തി
യാറാം വയസ്സിൽ ജോസഫ്
സ്ക്രിവനും മുങ്ങി മരിച്ച്,
നിത്യത പൂകി.
💧പ്രീയ സഹോദരാ / സഹോദരി
നിങ്ങൾക്കു സകലത്തിനും
മതിയായ ഒരു കുട്ടുകാരനായി
ഈ യേശുവിനെ കണ്ടെത്തി
യിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇന്ന്
അതിനുള്ള ദിവസമാണ്.
ജോസഫ് സ്ക്രിവൻ നമ്മെ
ആ പാട്ടിൽ കൂടെ ഒരു കാര്യം
ഓർമ്മിപ്പിച്ചു കൊണ്ടിരി
ക്കുന്നു ,
"കഷ്ടം,ശോധനകളുണ്ടോ?
എവ്വിധ ദു:ഖങ്ങളും ?
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം, യേശുവോടെല്ലാം
ദു:ഖം സർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ ?
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം.
ഡോ: തോമസ് ഡേവിഡ്.🎯
Comments
Post a Comment