1 ശമുവേൽ 28- 2 ശമുവേൽ 1
1 ശമുവേൽ 28- 2 ശമുവേൽ 1 🔥
📍ശമുവേലിന്റെ മരണം 1 ശമു 25:1 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ ആവർത്തിച്ചിരുന്നു. കാരണം ശമുവേലിന്റെ മരണത്തോടെ സംഭവിച്ച ആ നഷ്ടം, ഒരു ആത്മീയ നേതാവിന്റെ അഭാവം അത്ര വലുതായിരുന്നു. അത് നികത്താൻ ശൗലിനു സാധിച്ചില്ല. നമ്മുടെ ആത്മീയജീവിതത്തിൽ ഇപ്രകാരം ഒരു mentor നമുക്ക് ഉണ്ടാകുന്നത് വളരെ നല്ലതാണ്. അഭിഷേകത്തിൽ നിൽക്കുന്ന, നല്ല ആത്മീയ നിലവാരം പുലർത്തുന്ന ഒരു mentor നമ്മുടെ ആത്മീയ വളർച്ചക്ക് വളരെ സഹായകമാണ്. പരിശുദ്ധാത്മാവ് എന്ന സഹായകനും, mentor ഉം നമ്മെ ആത്മീയ ഔന്നത്യത്തിൽ എത്തിക്കും, സംശയം ഇല്ല.
ശമുവേലിന്റെ നേത്രത്വത്തിൽ ശൗൽ ആയിരിക്കുമ്പോൾ മന്ത്രവാദികളെയും, ആഭിചാരകരെയും പുറത്താക്കിയതായി കാണപ്പെടുന്നു.
📍ദൈവത്തിന്റെ നിശബ്ദത
ശൗൽ പ്രാർത്ഥിക്കുമ്പോൾ ദൈവം നിശ്ശബ്ദനായിരിക്കുന്നു. ദൈവം ചില സമയത്തു -- നാം ദൈവത്തിൽ നിന്നകന്ന്, ഒരുപാട് അകലെ, ആത്മീയമായി മരിച്ച അവസ്ഥയിൽ ആയിരിക്കുമ്പോൾ -- നിശ്ശബ്ദനാകുന്നു എന്ന് ഇവിടെ കാണുന്നു. ശൗലിനു ആത്മാവിന്റെ സാന്നിധ്യം നഷ്ടമാകുന്നു, ആത്മീയ മരണം സംഭവിക്കുന്നു.
🔥മത്തായി 6:24 ൽ പറയുന്നു "നമുക്ക് ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സേവിക്കാൻ സാധിക്കയില്ല " എന്ന്.
🔥യോഹന്നാൻ 10:27 ൽ പറയുന്നു "എന്റെ ആടുകൾ എന്റെ സ്വരം കേൾക്കും, എന്നെ അനുഗമിക്കും "എന്ന്. ഇവിടെ അധരം കൊണ്ട് യഹോവയെ വിളിക്കുന്നെങ്കിലും ഹൃദയം കൊണ്ട് അവൻ ദൂരസ്ഥൻ ആണ്.
🎈🎈🎈🎈🎈🎈🎈
📍ലേവ്യർ 19:31, 20:6ൽ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ചു അശുദ്ധരാകരുത് എന്ന് വ്യക്തമായി പറയുന്നു. ഇവിടെ ശൗൽ മന്ത്രവാദിനിയെ സമീപിച്ചത് പോലെ എത്രയോ ക്രിസ്ത്യാനികൾ ഇന്ന് മന്ത്രവാദം, ശകുനം, വാരഫലം, ജാതകം തുടങ്ങി പല അശുദ്ധിയിൽ അകപ്പെടുകയും പിന്നീട് സൺഡേ ആരാധനയിൽ ഒരു കുറ്റബോധവും ഇല്ലാതെ സംബന്ധിക്കുന്നു? എത്രയോ ദുഖകരമായ അവസ്ഥ.
ഹോശേയ 4:6 ൽ പറയുന്നു " പരിഞ്ജാനം ഇല്ലാതെ തന്റെ ജനം നശിച്ചു പോകുന്നു " എന്ന് ദൈവം പറയുന്നു. അവർ അപ്രകാരം ചെയ്യുന്നത് ദൈവഹിതത്തെ കുറിച്ച്, വചനത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്. ഈ 240 ബൈബിൾ reading പ്രോഗ്രാം വഴി അത്തരത്തിലുള്ള എല്ലാ അന്ധകാരവും അഞ്ജതയും മാറിപോകുവാൻ പ്രാർത്ഥിക്കാം.
🎈🎈🎈🎈🎈🎈
📍ദാവീദിന്റെ തിരസ്കരണം
ദൈവം തിരെഞ്ഞെടുത്ത ദാവീദ്, ദൈവജനമായ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടു എന്നത് വളരെ ആശ്ചര്യം തന്നെ. പക്ഷെ മറ്റു ഫിലിസ്ത്യ നേതാക്കളുടെ ഇടപെടൽ മൂലം ആഖേശിന് ദാവീദിനെ തിരിച്ചയക്കേണ്ടതായി വരുന്നു. ദാവീദ് വാദിച്ചെങ്കിലും ഫലം ഉണ്ടായില്ല, നിരാശയോടെ തിരിച്ചുപോരുന്നു.
തിരസ്കരണം എപ്പോഴും വേദനാജനകം ആണ്. പക്ഷെ ഇവിടെ അത് സംഭവിക്കുമ്പോൾ ദൈവത്തിന് വലിയ ഒരു ഉദ്ദേശം ഉണ്ടായിരുന്നു, ദാവീദിന് വലിയ ഒരു തെറ്റിൽ നിന്നും പിന്തിരിപ്പിക്കുക എന്ന്. അതിനു ഉപയോഗിച്ചതോ ഫിലിസ്ത്യരെ !
ഇപ്രകാരം നമുക്കും സംഭവിക്കാം. ജീവിതത്തിൽ ചില ഒറ്റപെടലുകൾ, തിരസ്കരണം, വേർപാട്, വേദന എന്നിവ വരുമ്പോൾ, അത് നമ്മുടെ പരാജയത്തിന് അല്ല, മറിച്ചു, ദൈവീക പദ്ധതി പ്രകാരം ഉള്ള അടുത്ത പടിയിലേക്കുള്ള കാൽവെപ്പാകുന്നു. അവനറിയാതെ നമ്മുടെ ഒരു മുടി പോലും കൊഴിയുന്നില്ലല്ലോ !
🎈🎈🎈🎈🎈🎈
Deepa Anto 🍡

Comments
Post a Comment