ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ
ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ
2 സാമു 17:27 ലാണ് നാം ആദ്യമായി ഈ വ്യക്തിയെ കാണുന്നത്. ദാവീദ് തന്റെ വഞ്ചകനായ മകൻ അബ്ശാലോമിൽ നിന്ന് ഓടിപ്പോകുന്നു. അവൻ ക്ഷീണിച്ചും വിഷാദിച്ചും ആണ്. തന്റെ മകന്റെ സൈന്യം വളരെ ശക്തമാണെന്ന് ദാവീദിനും കൂടെ ഉള്ള എല്ലാവർക്കും അറിയാം. എല്ലാം അബ്ശാലോമിന്റെ ഭാവി വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ ദാവീദിനെ സഹായിക്കുന്നത് അപകടകരമാണ്. പക്ഷേ, ബർസില്ലായിയും കൂട്ടരും ദാവീദിനും അവന്റെ ആൾക്കാർക്കും വേണ്ടി അവശ്യ സാധനങ്ങളുമായി മഹനയിമിലേക്ക് വരുന്നു.
ബർസില്ലായിയുടെ കഥാപാത്രം കൗതുകകരമാണ്.
👴🏻അദ്ദേഹത്തിന് 80 വയസ്സുണ്ട് (2 ശമൂ. 19:32) മഹാനയിമിൽ നിന്ന് വളരെ അകലെയുള്ള രോഗെലിമിൽ (2ശമു 19:31) നിന്നാണ് വന്നത്. പക്ഷേ രാജാവിന് ആവശ്യമായ കാര്യങ്ങൾ കൊടുക്കുന്നതിനു തനിയെ നേരിട്ടു വരുന്നതിനു പ്രായം അവനൊരു തടസ്സം ആയില്ല.
💰അവൻ ഒരു ധനികനായിരുന്നു, പക്ഷേ ദാവീദ് മഹാനയിമിൽ ഉണ്ടായിരുന്നിടത്തോളം കാലം അവനോടൊപ്പം താമസിക്കാനും അവരുടെ ക്ഷേമം നോക്കുവാനും അവൻ ശ്രദ്ധിച്ചു.
🤝അവൻ വ്യക്തിപരമായ നേട്ടത്തിനായി നോക്കുന്നില്ല. രാജാവിനെ സേവിക്കാൻ അവൻ ആഗ്രഹിച്ചു, കൊട്ടാരത്തിലെ പ്രമുഖമായ ജീവിതത്തിലേക്ക് ദാവീദിനോടൊപ്പം ചേരുവാൻ അവൻ വിസമ്മതിച്ചു (2 ശമൂ. 19: 34-36).
തന്റെ മകനായ കിംഹാമിനെ തനിക്ക് പകരം അയക്കുവാൻ സന്നദ്ധനായി ;ദാവീദ് അവനെ ഒരിക്കലും മറന്നില്ല (1 രാജാക്കന്മാർ 2: 7).
കിംഹാമിന്റെ അനന്തരാവകാശം, പിന്നീടുള്ള കാലങ്ങളിൽ ഒരു പ്രധാന സത്രമോ അഭയസ്ഥാനമോ പോലെ ആയിത്തീരുന്നു (യിരെ 41:17).
ബർസില്ലായിയിൽ നിന്ന് വളരെയധികം പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ ശരിയായ പേര് പോലും നമുക്കറിയില്ല, കാരണം ബർ എന്നാൽ മകൻ എന്നാണ്. അദ്ദേഹം സില്ലായിയുടെ മകനായിരുന്നു.
ഈ ഉരുക്കു ഹൃദയമുള്ള മനുഷ്യൻ തന്റെ പ്രായവും സുരക്ഷയും അവഗണിച്ച് തന്റെ രാജാവിനെ സേവിക്കാൻ പുറപ്പെട്ടു. അതേ സേവനത്തിനായി അദ്ദേഹം തന്റെ മകനെ സമർപ്പിച്ചു. വിശ്വാസത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് അഭയം നൽകിയവർ എന്ന നിലയിൽ ഇന്നും നാം അവരെ ഓർക്കുന്നു.
നാം രാജാക്കന്മാരുടെ രാജാവിനെ ആത്മാവിലും സത്യത്തിലും സേവിക്കുന്നുണ്ടോ? അതോ നമ്മെയും നമ്മുടെ കുടുംബത്തെയും പരിപാലിക്കുന്നതിനുള്ള നിസാരമായ ന്യായീകരണങ്ങളെക്കുറിച്ച് ചിന്തിക്കുകയാണോ? ഈ ദിവസങ്ങളിൽ നാം ആർക്കാണ് അഭയം നൽകുന്നത്? അവസരം ലഭിക്കുമ്പോഴെല്ലാം അങ്ങനെ പ്രവർത്തിക്കാനും സേവിക്കാനും കർത്താവിനെ ആരാധിക്കാനും സാധിക്കണെ എന്നു പ്രാർത്ഥിക്കാം.
അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.
മിസ്സിസ് അഡ്ലൈൻ
വിവർത്തനം :Mini Raja

Comments
Post a Comment