Posts

Showing posts from February, 2020

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

2 ശമുവേൽ: 23 -24             1 രാജാക്കന്മാർ: 1     ആഴമായ ധ്യാനത്തിനുള്ള         💫    ലളിത ചിന്തകൾ. 2 ശമുവേൽ: 23: 16    " ----- അവനോ അതു കുടി പ്പാൻ മനസ്സില്ലാതെ യഹോവ യ്ക്ക് നിവേദിച്ച് ഒഴിച്ചു "             ശത്രുക്കളായ ഫെലിസ്ത്യരുടെ വൻ സൈനി കനിരകളെ ഭേദിച്ച്, ദാവീദി ന്റെ മൂന്നു പടയാളികൾ അതി ശയിപ്പിക്കുന്ന സാഹസികത യിലൂടെ, ബേത്ലഹേമിലെ കിണറ്റിൽ നിന്നും ദാവീദിനു കുടിക്കുവാൻ വെള്ളം കൊണ്ടുവന്നു. എന്നാൽ അതിനേക്കാൾ അതിശയിപ്പി ക്കുന്ന വിധത്തിൽ, ദാവീദ് അത് കുടിക്കാതെ നിലത്ത് ഒഴിച്ചു കളഞ്ഞു.         ⚡     ദാവീദിന്റെ തലയ്ക്ക് സുഖമില്ലാത്തതു കൊണ്ടല്ല, അപ്രകാരം ചെയ്തത്. പിന്നെയോ, തങ്ങളുടെ ജീവൻ പണയപ്പെടുത്തി തനിയ്ക്കു വേണ്ടി അവർ കൊണ്ടുവന്ന വെള്ളം " അവരുടെ രക്തമായി " കരുതി വളരെ വിനയത്തോടും നന്ദിയോടും താഴെ ഒഴിച്ചു കളയുകയാണ് ചെയ്തത്. " രക്തത്തിൽ ജീവൻ ഉണ്ട്" എന്നുള്ള തിരുവ ചനസത്യം ദാവീദിന് അറിയാമായിരുന്നതുകൊണ്ടും അവരുടെ രക്തം, ദാവീദിനല്...

2 ശമൂവേൽ 22: 7

2 ശമൂവേൽ 22: 7 "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു, അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി." 2. ശമൂവേൽ 22:7 🔹നമ്മുടെ പ്രാർത്ഥനയ്ക്ക്  ഉത്തരം  തരാതെ, ദൈവം ചിലപ്പോൾ വളരെ നിശബ്ദനാണെന്ന് തോന്നിയ സാഹചര്യങ്ങൾ നിങ്ങൾ  എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? 🔹നിരപരാധികൾ കഷ്ടപ്പെടുന്നതും ദുഷ്ടന്മാർ ശിക്ഷിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് നമ്മുടെ പ്രാർത്ഥനയിൽ ദൈവത്തെ ചോദ്യം ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? 🔅ഞാൻ ഇത്തരം നിരവധി അവസരങ്ങളിൽ കൂടി  കടന്നുപോയിട്ടുണ്ട്. 🔅വളരെ സത്യസന്ധമായി പറഞ്ഞാൽ, മിക്ക അവസരങ്ങളിലും 'എന്തുകൊണ്ടു?'  എന്ന  എന്റെ ചോദ്യത്തിന്  ഉത്തരം ലഭിച്ചിട്ടില്ല. നാം തുടർന്ന്  വായിക്കുമ്പോൾ: 2 ശമൂവേൽ 22:27, 28 "നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.  എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു ." 🔹ഈ വാക്യങ്ങൾ വായിച്ചപ്പോൾ പല ചിന്തകളും എന്റെ മനസ്സിൽ  തെളിഞ്ഞു  വന്നു. 🔹പ്ര...

ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം* 2 ശമൂവേൽ 22: 1 -51

ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം* 2 ശമൂവേൽ 22: 1 -51  ഇവിടെ ദാവീദ് കർത്താവിനായി ഒരു ഗാനം ആലപിക്കുന്നു., ഈ ഗാനത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാം.  51 വാഖ്യങ്ങളായുള്ള ഒരു നീണ്ട ഗാനമാണിത്. സ്തോത്രവും  നന്ദിയും നിറഞ്ഞത്.  1 .എപ്പോഴാണ് ഈ ഗാനം ആലപിച്ചത്?  ശത്രുക്കളിൽ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം ഈ ഗാനം ആലപിച്ചു.  നമ്മുടെ മുൻകാല ജീവിതത്തിലും, നിരവധി പ്രശ്‌നങ്ങൾ, അടിമത്തങ്ങൾ, രോഗങ്ങൾ, പരീക്ഷണങ്ങൾ എന്നിവയിൽ നിന്ന് നമ്മളെ വിടുവിച്ചു.  എന്നാൽ ഇത് നമ്മൾ ഓർക്കുകയും നമ്മുടെ ഹൃദയത്തിൽ നിന്നും വായിൽ നിന്നും ഉരുത്തിരിയുന്ന ഒരു ഗാനത്തിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?  2.  ഈ ഗാനം എവിടെയാണ് പാടിയത്?  ഈ ഗാനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?  ദൈവത്തിന്റെ മുൻപിൽ അദ്ദേഹം ഈ ഗാനം ആലപിച്ചു.  അവൻ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു, തന്നെ ഏല്പിച്ച എല്ലാ മേഖലകളിലും നന്ദി പറഞ്ഞു.  ഈ ഗാനം പോലും തിരുവചനത്തിൽ എഴുതിയിരിക്കുന്നതിനാൽ ഓരോരുത്തരും ദൈവത്തിന്റെ ഇൗ അത്ഭുതപ്രവൃത്തികളെക്കുറിച്ച് അറിയും .പക്ഷെ...

2 ശമുവേൽ 23 - 24

2 ശമുവേൽ 23 - 24                                       ദാവീദിന്റെ നിഗളവും ദൈവത്തിലുള്ള അവന്റെ വിശ്വാസമില്ലായ്മയും നിമിത്തം അവനെ പരീക്ഷിക്കുന്നതിന് സാത്താനെ ദൈവം അനുവദിച്ചതാണ്. പാപം ചെയ്യുന്നതിൽ ദാവീദിന്റെ ഇച്ഛയും ഉണ്ടായിരുന്നു. യഹോവയുടെ കോപം യിസ്രായേലിന് നേരെ ജ്വലിച്ചു. ദാവീദിന്റെ പാപത്തിന്റെ സ്വഭാവം നിഗളം ആയിരിക്കാം. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാതെ തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അഭിമാനത്തിലും കഴിവിലും ദാവീദ് പ്രശംസിച്ചു. തന്റെ ഏതൊരു തെറ്റായ പ്രവൃത്തിക്കും ദൈവം നൽകുന്ന ശിക്ഷ താഴ്മയോടെ സ്വീകരിക്കുവാനുള്ള സന്നദ്ധതയാണ് ദാവീദിന്റെ സ്വഭാവശ്രേഷ്ഠത. നാം സഹിക്കുന്ന ത്യാഗത്തെ അടിസ്ഥാനമാക്കിയാണ് ദൈവത്തിന്റെ കൃപയുടെ ഭാഗ്യം അളക്കപ്പെടുന്നത്. നീതി നിമിത്തം ക്രിസ്തുവിനു വേണ്ടി കഷ്ടമനുഭവിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

2 ശമുവേൽ: 20_22 ആഴമായ ധ്യാനത്തിനുള്ള💫 ലളിത ചിന്തകൾ.

  2 ശമുവേൽ: 20_22       ആഴമായ ധ്യാനത്തിനുള്ള💫             ലളിത ചിന്തകൾ. 2 ശമുവേൽ: 22: 29      " യഹോവേ നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ     അന്ധകാരത്തെ പ്രകാശമാക്കും"             2 ശമൂവേൽ 22-ൽ ദാവീദ് യഹോവയുടെ വിശ്വസ്തയിൽ പ്രമോദിക്കു ന്നു. ഈ അദ്ധ്യായത്തിലെ ചിന്തകൾ മിക്കവാറും തന്നെ സങ്കീർത്തനം 18-ലും കാണാം അദ്ധ്യായത്തിന്റെ തുടക്കത്തി ലെ വാക്യം ശ്രദ്ധേയമാണ്. " യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച ശേഷം " ഇതിൽ നിന്നും, ദാവീദ് ശൗലിനെ തന്റെ ശത്രുവായി കണ്ടിട്ടില്ല എന്നു വ്യക്തമാണ്.      ⚡     ദാവീദ് യിസ്രായേലിന്റെ രാജാവായി വാഴ്ച തുടങ്ങിയ പ്പോൾ, സൈനീക വെല്ലുവിളി കളും, രാഷ്ട്രീയ ഗൂഢാലോച നകളും, സ്നേഹിതരുടേയും, കുടുംബാംഗങ്ങളുടെയുമൊക്കെ വഞ്ചനകളും നേരിടേണ്ടി വന്നു. ബേത്ത് ശേബയുമായു ള്ള തന്റെ അവിഹിത ബന്ധ ത്താലുളവായ കുറ്റബോധം വേറെയും. ചുരുക്കത്തിൽ ദാവീദ് ഒരു വലിയ ദുരവസ്ഥ യിൽ കൂടെ കടന്നുപോ...

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ 2 ശമൂവേൽ 18: 33 -:  തന്നെ കൊല്ലാൻ ആഗ്രഹി ച്ചിരുന്ന തന്റെ മകൻ അബ്‌ശാലോം മരിച്ചുവെന്ന്  ദാവീദ് രാജാവ് കേട്ടപ്പോൾ,  അവൻ വളരെയധികം ദുഃഖിതനായി മേൽപ്പറഞ്ഞ വാക്കുകൾ പറഞ്ഞു.  1.  പിതാവിന്റെ സ്നേഹം  തന്നേ  കൊല്ലാൻ ആഗ്രഹിച്ചു  നടന്ന മകൻ അബ്ശാലോമിന്റെ മരണ വാർത്ത കേട്ട് വിലപിക്കുന്ന ഒരു പിതാവിന്റെ നിലവിളി ഇവിടെ നാം കാണുന്നു.  ഇതാണ് പിതാവിന്റെ സ്നേഹം ! നമുക്ക് നോക്കാം, ആരാണ് പിതാവ് ? പിതാവ് സ്നേഹ നിധിയായ ഒരു വ്യക്തിയാണ്, ഈ ലോകത്തിലെ നമ്മുടെ സൃഷ്ടിയുടെ ഉത്തരവാദി ..  അവൻ നമ്മുടെ കൈ പിടിച്ച് നടക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു . നമ്മെ പോഷിപ്പിക്കുന്നു, കരുതുന്നു ,  ഉപദേശിക്കുന്നു, സംരക്ഷിക്കുന്നു, ശിക്ഷിക്കുന്നു, പഠിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, നമ്മൾവഴി തെറ്റി പോകുമ്പോൾ  നമ്മൾക്ക് വേണ്ടി നിലവിളിക്കുന്നു. അതെ, നമ്മുടെ സ്വർഗ്ഗീയപിതാവും നമ്മെ ഇതുപോലെ സ്നേഹിക്കുന്നു.  നാം പാപികളായിരിക്കുമ്പോൾ നമുക്കുവേണ്ടി മരിക്കാൻ അവൻ തന്റെ ഏകപുത്രനായ യേശുവിനെ നൽകി.  നമുക്ക് അവന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയില്...

ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ

ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ 2 സാമു 17:27 ലാണ് നാം  ആദ്യമായി ഈ വ്യക്തിയെ കാണുന്നത്. ദാവീദ് തന്റെ വഞ്ചകനായ മകൻ അബ്ശാലോമിൽ നിന്ന് ഓടിപ്പോകുന്നു. അവൻ ക്ഷീണിച്ചും  വിഷാദിച്ചും  ആണ്. തന്റെ മകന്റെ സൈന്യം വളരെ ശക്തമാണെന്ന് ദാവീദിനും  കൂടെ ഉള്ള  എല്ലാവർക്കും അറിയാം. എല്ലാം അബ്ശാലോമിന്റെ ഭാവി വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ ദാവീദിനെ  സഹായിക്കുന്നത് അപകടകരമാണ്. പക്ഷേ, ബർസില്ലായിയും കൂട്ടരും  ദാവീദിനും അവന്റെ  ആൾക്കാർക്കും വേണ്ടി  അവശ്യ സാധനങ്ങളുമായി  മഹനയിമിലേക്ക് വരുന്നു. ബർസില്ലായിയുടെ  കഥാപാത്രം കൗതുകകരമാണ്. 👴🏻അദ്ദേഹത്തിന് 80 വയസ്സുണ്ട് (2 ശമൂ. 19:32) മഹാനയിമിൽ നിന്ന് വളരെ അകലെയുള്ള രോഗെലിമിൽ (2ശമു 19:31) നിന്നാണ്  വന്നത്. പക്ഷേ രാജാവിന് ആവശ്യമായ  കാര്യങ്ങൾ  കൊടുക്കുന്നതിനു തനിയെ നേരിട്ടു  വരുന്നതിനു  പ്രായം അവനൊരു  തടസ്സം  ആയില്ല. 💰അവൻ ഒരു ധനികനായിരുന്നു, പക്ഷേ ദാവീദ്  മഹാനയിമിൽ ഉണ്ടായിരുന്നിടത്തോളം കാലം അവനോടൊപ്പം താമസിക്കാനും അവരുടെ ക്ഷേമം നോക്കുവാനും അവൻ ശ്രദ്ധിച്ചു. 🤝അവ...

വിവേകമതിയായ തെക്കോവയിലെ സ്ത്രീ

വിവേകമതിയായ തെക്കോവയിലെ സ്ത്രീ 2 ശമൂവേൽ 14: 1 -20 ഇവിടെ നാം കാണുന്നത്‌ ,  ദാവീദിനും മകൻ അബ്ശാലോമിനും മദ്ധ്യേ നിലനിന്ന പൊട്ടാറായ ഒരു പിതൃ-പുത്ര ബന്ധത്തേയാണ് . എന്നാൽ ദാവീദിന്റെ സൈന്യാധിപനായ യോവാബ് ഒരു ഉപമയിലൂടെ ദാവീദിന്റെ തെറ്റുകൾ പറഞ്ഞു മനസ്സിലാക്കുവാൻ തെക്കോവയിലെ വിവേകമതിയായ ഒരു സ്ത്രീയെ ഭരമേൽപ്പിക്കുന്നു..  1. ദാവീദ്‌ ബേത്ത്‌ശേബയ്‌ക്കെതിരെ പാപം ചെയ്‌തപ്പോൾ ദൈവം നാഥാനെ അയയ്‌ക്കുകയും അവന്റെ പാപം തിരിച്ചറിയുകയും ചെയ്‌തു.  നമ്മുടെ തെറ്റുകൾ മനസ്സിലാക്കാൻ ദൈവം പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു.  ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ടെക്കോവയിലെ ഈ സ്ത്രീക്ക് ദൈവം ഇത്രയും വലിയ ജ്ഞാനം നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത് ശരിക്കും അത്ഭുതകരമാണ്.  ചെറിയ കുട്ടികളോട് കഥകളിലൂടെ ഗുണപാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് മറക്കാതിരിക്കുകയും ദൈവത്തെ അനുസരിക്കാൻ പഠിക്കുകയും ചെയ്യും.  എന്നാൽ ഇതിനുള്ള സമയമോ വിവേകമോ നമ്മൾക്കില്ല.  2.തന്റെ ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടുവെന്ന് അവൾ പറഞ്ഞു.  അവൾ ഒരു വിധവയായി, വിലാപവസ്ത്രം ധരിച്ച്, യാതൊരു സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗ...

2 ശമുവേൽ: 16-19 ആഴമായ ധ്യാനത്തിനുള്ള💫 ലളിത ചിന്തകൾ.

  2 ശമുവേൽ: 16-19      ആഴമായ ധ്യാനത്തിനുള്ള💫              ലളിത ചിന്തകൾ. 2 ശമുവേൽ: 16:20     " അനന്തരം അബ്ശാലോം അഹിഥോഫെലിനോട് ,നാം ചെയ്യേണ്ടത് എന്ത് എന്ന് നിങ്ങൾ ആലോചിച്ച് പറവിൻ എന്നു പറഞ്ഞു "             അബ്ശാലോം തുടക്ക ക്കാരനും, പരിയക്കുറവുള്ളവ നുമായിരുന്നതുകൊണ്ട് ആവുന്നത്ര ഉപദേശകരെ തന്നോടൊപ്പം കൂട്ടുവാൻ ശ്രമി ച്ചു.ഇത് അഹിഥോഫേലിന് ദാവീദിന് എതിരായി നിൽക്കുവാൻ ഒരു വഴിതുറ ന്നു. മാത്രമല്ല; ദാവീദ് തന്റെ കൊച്ചുമകളായ ബേത്ത് ശേബയുമായി അവിഹിത ബന്ധം പുലർത്തിയതിന്റെ പകയും തന്റെ ഉള്ളിൽ ഉണ്ടാ യിരുന്നു. എന്നാൽ ഈ പ്രതിസന്ധികളുടെ നടുവിലും സകലത്തേയും നിയന്ത്രിക്കു ന്ന ദൈവത്തെപ്പറ്റി ദാവീദ് ബോധവാനായിരുന്നു.അതു കൊണ്ട് അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, " യഹോവേ, അഹിഥോഫെലിന്റെ ആലോ ചനയെ അബദ്ധമാക്കേണമേ ( 2 ശമുവേൽ : 15:31 )            അപകടവേളകളിൽ സുരക്ഷിതമായി പുറത്തു കടക്കുവാനുള്ള മാർഗ്ഗം നമുക്ക് ദാവീദിൽ നിന്നും പഠിക്കാം - എപ്പോഴും പ്രാർത്ഥിക്കുക - എന്നുള്ളതാ ...

ക്രൂശിൽ കാണും പൂർണ്ണത (2 ശമു 12-15)

 ക്രൂശിൽ കാണും  പൂർണ്ണത         (2 ശമു 12-15) സ്വന്തജീവിതത്തിന്റെ ദൈവം ആകുവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് പാപം.  ഫലം :  സ്വയം വലുതാകുന്നു 'ദൈവം ചെറുതാകുന്നു, മനുഷ്യർ ഉപകരണങ്ങളും ആകുന്നു.  ശ്രദ്ധാകേന്ദ്രം : 'ഞാൻ;എന്റെ ആവശ്യം, എന്റെ വേദന, മുറിവുകൾ, എന്റെ അവകാശം ..... അങ്ങനെ എന്റേതെല്ലാം  പരിണിത ഫലം: സ്വയസംതൃപ്തിക്കായി അന്യരെ ഉപയോഗിക്കുക ബെത്ത് ശേബ - ഊരിയാവ് സംഭവത്തിലൂടെ സ്വയസംതൃപ്തി നേടുവാൻ ‘നല്ല ‘ഒരു മാതൃകയാണ് ദാവീദ് തന്റെ തലമുറക്ക് ഒരുക്കി കൊടുത്തത്🤔  ഫലം തന്റെ വികാരങ്ങൾ താമാറിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണെന്ന് അംനോൻ കരുതി. അംനോനോട് പ്രതികാരം ചെയ്യുന്നത് തന്റെ അവകാശമെന്ന് അബ്ശാലോമും കരുതി. അംനോൻ അബ്ശാലോം കഥകൾക്കിടയിൽ എപ്പോഴെങ്കിലും ദാവീദ് ദൈവത്തോട് ആലോചന ചോദിച്ചിരുന്നുവോ എന്ന് അറിയേണ്ടതിന് ഞാൻ പല തവണ ഈ ഭാഗങ്ങൾ വായിച്ചു നോക്കി. നിരാശയോടെ കണ്ടെത്തി. ഇല്ല. ദാവീദിന്റെ മകൻ അംനോൻ ആ സമയം മന്ത്രിയുടെ ചുമതലകൾ വഹിച്ചിരുന്നു. രാജാവും ന്യായാധിപനും എന്ന നിലയിൽ ശിക്ഷാ നടപടിയായി ഏറ്റവും കുറഞ്ഞ പക്ഷം അയാളെ പദവികളിൽ നിന്ന് പുറത...

2 ശമുവേൽ: 12 - 15

 2 ശമുവേൽ: 12 - 15       ആഴമായ ധ്യാനത്തിനുള്ള         💫     ലളിത ചിന്തകൾ. 2 ശമുവേൽ: 12: 7    '' നാഥാൻ ദാവീദിനോട് പറഞ്ഞത്, " ആ മനുഷ്യൻ നീ തന്നെ "          ദാവീദ് വ്യഭിചാരവും, കൊലയും ചെയ്തു. നാഥാൻ പ്രവാചകൻ ദാവീദിന്റെ മുമ്പി ലെത്തി ഒരു കഥയിൽ കൂടെ ദാവീദ് ചെയ്ത പാപത്തിന്റെ ഗൗരവവും ,അതിന്റെ ഫലമാ യുള്ള തന്റെ ഇപ്പോഴത്തെ അവസ്ഥയും വെളിപ്പെടുത്തി കൊടുത്തു. "ഊരിയാവിന്റെ പെണ്ണാട്ടിൻകുട്ടിയെ മോഷ്ടി ച്ച മനുഷ്യൻ നീ തന്നെ " എന്ന് ദാവീദിന്റെ മുഖത്തു നോക്കി പറയുവാനുള്ള ചങ്കൂറ്റവും നാഥാന് ഉണ്ടായിരുന്നു. മോഹിക്കയും, വ്യഭിചാരം ചെ യ്യുകയും,കള്ളം പറയുകയും, കൊലചെയ്യുകയും വഴി, പത്തു കല്പനകളിലെ നാലെ ണ്ണവും ദാവീദ് ലംഘിച്ചു.          ⚡    ഈ പാപങ്ങളെല്ലാം ദാവീദ് പൊടുന്നനവെയല്ല, ചെയ്തത്.അതെല്ലാം പടിപടി യായി സംഭവിക്കുകയായിരു ന്നു. സന്ധ്യാസമയത്തെ ഒരു മയക്കത്തോടു കൂടെയാണ് ഇവയെല്ലാം ആരംഭിച്ചത്. ശൗൽ തന്നെ കൊല്ലുവാൻ നടന്ന ദീർഘ വർഷങ്ങളിൽ ദാവീദ് രാത്രിയിൽ പോലും സ...

2Sam 7_11 2 ശമൂ 7-11

2Sam 7_11      2 ശമൂ 7-11  💥        💥          💥 ഒരു പക്ഷെ ഒരുവന്റെ ആത്മീയ വളർച്ചയിലേക്കുള്ള ഏറ്റം പ്രധാനമായ താക്കോൽ ഒറ്റക്ക് താൻ ദൈവവുമായി ചിലവിടുന്ന സമയങ്ങളായിരിക്കും! എന്നു പറഞ്ഞാൽ, മനസ്സിലുള്ള കാര്യങ്ങൾ എന്തും ദൈവത്തോട് സംസാരിക്കുന്ന, അതിലുപരി ദൈവത്തെ സംസാരിക്കാൻ അനുവദിക്കുന്ന സമയം. 💫 നമ്മിൽ പലരും എന്തുകൊണ്ടാണ് അപ്രകാരം സമയം ചിലവിടുവാൻ ആഗ്രഹിക്കാത്തത്? ഏറ്റവും പ്രധാന കാരണം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചുള്ള ഉറപ്പില്ലായ്മയും അതു കാരണമുള്ള ഭയവും തന്നെ. 💫 എന്നാൽ വീണ്ടും ജനനം പ്രാപിച്ചവർ ദൈവവുമായി ഒരു പിതൃ പുത്ര ബന്ധത്തിലേക്കാണ്  പ്രവേശിക്കുന്നതു് .നമ്മുടെ സ്വർഗ്ഗസ്ഥ പിതാവ് ആർദ്രതയോടും ക്ഷമയോടും നമ്മോടിടപെടുന്നത് നിബന്ധനകളില്ലാതെ സ്നേഹിച്ചു കൊണ്ടാണ്. അവൻവാസ്തവമായും ആരെന്ന് ,എങ്ങനെയുള്ളവനെന്ന്,നാം തിരിച്ചറിയുമ്പോൾ, അവനോടുകൂടെ കൂടുതൽ സമയം കഴിയാൻ നാം ആഗ്രഹിക്കും..... ആ കൃപാ നിറവ് കൂടുതൽ അനുഭവിച്ചറിയും!! 💥 7-8 ഏതെങ്കിലും വിജയം നാം ആസ്വദിക്കാൻ ഒരുങ്ങുമ്പോൾ ,എവിടെ നിന്നു വന്നു എന്നും എങ്ങനെ ദൈവം നമ്മെ...

2 ശമുവേൽ: 7-11

 2 ശമുവേൽ: 7-11     ആഴമായ ധ്യാനത്തിനുള്ള💫            ലളിത ചിന്തകൾ. 2 ശമുവേൽ: 9 :1           " അനന്തരം ദാവീദ്: ഞാൻ യോനാഥാൻ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലി ന്റെ കുടുംബത്തിൽ ആരെങ്കി ലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചു. "            തന്റെ ആത്മസ്നേഹി തനായിരുന്ന യോനാഥാൻ നിമിത്തം, ശൗലിന്റെ കുടുംബ ത്തിൽ ആരോടെങ്കിലും ദയ കാണിക്കത്തക്കവണ്ണം ശേഷി ക്കുന്നുവോ എന്ന് ചിന്തിക്കു വാൻ തക്കവണ്ണം ദാവീദ് ആത്മപരിശോധന നടത്തി. മറ്റുള്ള എല്ലാവരും കൊല്ലപ്പെ ട്ടുവെങ്കിലും, യോനാഥാന്റെ മുടന്തനായ മകൻ മെഫീബോശേത്ത് മാത്രം ജീവിച്ചിരിപ്പുണ്ട് എന്ന് ദാവീദിന് അറിവുകിട്ടി.         ⚡   ശൗൽ ദൈവത്തോടു കാണിച്ച അനുസരണക്കേടി ന്റേയും, അനാദരവിന്റേയും ഫലമായി ആ കുടുംബം മുഴു വൻ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെട്ടു.          ⚡     ദാവീദ് സ്നേഹത്തോ ടും കരുണയോടും മെഫീ ബോശേത്തിനെ കൊട്ടാരത്തി ൽ സ്വീകരിച്ചപ്പോൾ, മെഫീ ബോശേത്ത് ...

എന്റെ ദൃഷ്ടികൾ എവിടെയാണ്?👀(2 ശമു 2-6)

എന്റെ ദൃഷ്ടികൾ എവിടെയാണ്?👀(2 ശമു 2-6) യഹോവയുടെ പെട്ടകം യിസ്രായേൽമക്കൾ എപ്പോഴും ശുഭസൂചകമായി, ദൈവപ്രീതിയുടെ അടയാളമായി, കരുതിയിരുന്നു. ഒരു പഴയ മര സാമാനമായി അതിനെ കരുതാൻ പാടില്ല എന്ന് മനസ്സിലാക്കുവാൻ ഉസ്സായുടെ മരണം വേണ്ടിവന്നു. യഹോവയുടെ പെട്ടകം ദൈവ സിംഹാസത്തെ പ്രതിനിധീകരിക്കുന്നു എന്ന് ദാവീദ് തന്റെ നിയമപരിജ്ഞാനത്തിൽ മനസ്സിലാക്കിയിരുന്നു.പാപപരിഹാരത്തിന് രക്തം തളിക്കാതെ പാപി ദൈവത്തെ സമീപിച്ചാൽ തൽക്ഷണ മരണമാണ് ഫലം എന്ന് ഉസ്സയുടെ മരണം കൊണ്ട് ഉറപ്പായി. രക്തം തളിക്കപ്പെടുമ്പോൾ ന്യായവിധിയുടെ സിംഹാസനം കൃപാസനമായി മാറുന്നു. ⚡ യിസ്രായേൽ ദൈവീക കല്പനകൾ അനുസരിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ദാവീദിനു രാജകീയ ഉത്തരവാദിത്വമായിരുന്നു.ദൈവ കല്പനകളെ ശിരസ്സാ വഹിച്ച്  ദാവീദ് ദൈവത്തിന്റെ പെട്ടകം ശുദ്ധീകരിക്കപ്പെട്ട ലേവ്യപുരോഹിതരാൽ തോളിൽ ചുമന്നുകൊണ്ടുവരുന്നത് ദിനവൃത്താന്തത്തിൽ വിവരിച്ചിട്ടുണ്ട്.(' 1 ദിന 15) ⚡ ആരാധനാ സമൂഹത്തിന്റേയും തന്റേയും പാപങ്ങൾക്ക് പരിഹാരം ചെയ്യുവാൻ ദാവീദ് രാജാവിന് കഴിയുമായിരുന്നു.അങ്ങനെ ദാവീദ് കാളയെയാഗം കഴിക്കുന്നത് നാം വായിക്കുന്നു(1 ശമൂ 6:13, ലേവ്യ 4:13 - 15, ലേവ്യ 4:22-24) ⚡...

2 ശമു:6:1-15 ദൈവീക ശുശ്രൂഷകൾ എങ്ങനെ ചെയ്യണം

2 ശമു:6:1-15 ദൈവീക ശുശ്രൂഷകൾ എങ്ങനെ ചെയ്യണം 1ശമു.4 ൽ, ദൈവത്തോട് ആലോചന ചോദിക്കാതെ ദൈവത്തിൻറെ പെട്ടകം ഒരു മാന്ത്രിക വസ്തു എന്നപോലെ കരുതി അതുമായി ഫെലിസ്ത്യരുമായി യുദ്ധത്തിന് പുറപ്പെട്ട ഇസ്രായേല്യർ ദയനീയമായി പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു എന്ന് നാം വായിക്കുന്നു. ദൈവത്തിൻറെ പെട്ടകം തങ്ങൾക്ക് ജയം നൽകുവാൻ കഴിയുന്ന 'വിശേഷ വസ്തു' എന്ന് കരുതി ഫിലിസ്ത്യർ കൊണ്ടുപോയി തങ്ങളുടെ ക്ഷേത്രത്തിൽ വയ്ക്കുന്നു.  കഴിഞ്ഞ 80 വർഷത്തോളം  ആയി ദൈവത്തിൻറെ പെട്ടകം ഇസ്രായേലിൽ നിന്നും അന്യമായിരുന്നു.  എന്നാൽ താൻ ഇസ്രായേലിൻറെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞശേഷം ആദ്യപടിയായി ദൈവത്തിൻറെ പെട്ടകം തങ്ങളുടെ മധ്യത്തിലേക്ക് കൊണ്ടുവരണമെന്ന് ദാവീദ് തീരുമാനിക്കുന്നു.  കാലങ്ങളായി മുടങ്ങിക്കിടന്ന ദൈവാരാധന പുനസ്ഥാപിക്കാൻ ദാവീദ് ആത്മാർത്ഥമായി ആഗ്രഹിച്ചു. എന്നാൽ ദാവീദിന് വീഴ്ചപറ്റി . പെട്ടകം എങ്ങനെയാണ് കൊണ്ടു വരേണ്ടത് എന്ന് സംഖ്യ 4: ഒന്നുമുതൽ പതിനഞ്ചുവരെ ഉള്ള വാക്യങ്ങളിൽ വ്യക്തമായി കൽപ്പന ഉണ്ടായിരുന്നു. എങ്കിലും വർഷങ്ങൾക്ക് മുമ്പ് ഫിലിസ്ത്യർ മടക്കി അയച്ച അതേ മാതൃകയിൽ തന്നെ ഒരു പുതി...

2 ശമുവേൽ: 2 - 6

 2 ശമുവേൽ: 2 - 6          ആഴമായ ധ്യാനത്തിനുള്ള        💫     ലളിത ചിന്തകൾ. 2 ശമുവേൽ 6: 11       " യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ് - ഏദോമി ന്റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്- ഏദോമിനേയും അവന്റെ കു ടുംബത്തേയും അനുഗ്രഹിച്ചു "            നാം ഒരിക്കലും മറക്കു വാൻ പാടില്ലാത്ത ചില പാഠ ൾ, ഈ അദ്ധ്യായത്തിലെ മൂന്നു സംഭവങ്ങളിൽ നമുക്ക് കാണാം.           ⚡   യഹോവയുടെ പെട്ടകം ദൈവസാന്നിദ്ധ്യത്തെ കുറിക്കുന്നു. മോശയ്ക്കു ലഭിച്ച നിർദ്ദിഷ്ട അളവുകളി ലാണ് പെട്ടകം നിർമ്മിച്ചിട്ടുള്ള ത്. മന്ന ഇട്ടു വെച്ച പൊൻ പാത്രവും, അഹരോന്റെ തളിർ ത്ത വടിയും, നിയമത്തിന്റെ കല്പലകകളും ഉൾപ്പെടുന്ന മൂന്ന് പവിത്ര വസ്തുക്കളാണ് പെട്ടകത്തിനുള്ളിൽ സൂക്ഷി ക്കപ്പെട്ടിരുന്നത്.            ഫെലിസ്ത്യർ പെട്ടകം പിടിച്ചെടുത്തിരുന്നു. ദൈവ ത്തെ ആദരിച്ചും, പെട്ടകത്തി ന്റെ പ്രാധാന്യം കണക്കിലെടു ത്തും; ദാവീദ് അതിനെ യെരുശലേമിലേക്ക് മടക്കി ക...

1 ശമുവേൽ 28- 2 ശമുവേൽ 1

1 ശമുവേൽ 28-  2 ശമുവേൽ 1 🔥 📍ശമുവേലിന്റെ മരണം 1 ശമു 25:1 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ ആവർത്തിച്ചിരുന്നു. കാരണം ശമുവേലിന്റെ മരണത്തോടെ സംഭവിച്ച ആ നഷ്ടം, ഒരു ആത്മീയ നേതാവിന്റെ അഭാവം അത്ര വലുതായിരുന്നു. അത്‌ നികത്താൻ ശൗലിനു സാധിച്ചില്ല. നമ്മുടെ ആത്മീയജീവിതത്തിൽ ഇപ്രകാരം ഒരു mentor നമുക്ക് ഉണ്ടാകുന്നത് വളരെ നല്ലതാണ്. അഭിഷേകത്തിൽ നിൽക്കുന്ന, നല്ല ആത്മീയ നിലവാരം പുലർത്തുന്ന ഒരു mentor നമ്മുടെ ആത്മീയ വളർച്ചക്ക് വളരെ സഹായകമാണ്. പരിശുദ്ധാത്മാവ് എന്ന സഹായകനും, mentor ഉം നമ്മെ ആത്മീയ ഔന്നത്യത്തിൽ എത്തിക്കും, സംശയം ഇല്ല. ശമുവേലിന്റെ നേത്രത്വത്തിൽ ശൗൽ ആയിരിക്കുമ്പോൾ മന്ത്രവാദികളെയും, ആഭിചാരകരെയും പുറത്താക്കിയതായി കാണപ്പെടുന്നു. 📍ദൈവത്തിന്റെ നിശബ്ദത ശൗൽ പ്രാർത്ഥിക്കുമ്പോൾ ദൈവം നിശ്ശബ്ദനായിരിക്കുന്നു. ദൈവം ചില സമയത്തു -- നാം ദൈവത്തിൽ നിന്നകന്ന്, ഒരുപാട് അകലെ, ആത്മീയമായി മരിച്ച അവസ്ഥയിൽ ആയിരിക്കുമ്പോൾ -- നിശ്ശബ്ദനാകുന്നു എന്ന് ഇവിടെ കാണുന്നു. ശൗലിനു ആത്മാവിന്റെ സാന്നിധ്യം നഷ്ടമാകുന്നു, ആത്‌മീയ മരണം സംഭവിക്കുന്നു. 🔥മത്തായി 6:24 ൽ പറയുന്നു "നമുക്ക് ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സ...

1 ശമുവേൽ 28- 2 ശമുവേൽ 1

1 ശമുവേൽ 28-  2 ശമുവേൽ 1 🔥 📍ശമുവേലിന്റെ മരണം 1 ശമു 25:1 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ ആവർത്തിച്ചിരുന്നു. കാരണം ശമുവേലിന്റെ മരണത്തോടെ സംഭവിച്ച ആ നഷ്ടം, ഒരു ആത്മീയ നേതാവിന്റെ അഭാവം അത്ര വലുതായിരുന്നു. അത്‌ നികത്താൻ ശൗലിനു സാധിച്ചില്ല. നമ്മുടെ ആത്മീയജീവിതത്തിൽ ഇപ്രകാരം ഒരു mentor നമുക്ക് ഉണ്ടാകുന്നത് വളരെ നല്ലതാണ്. അഭിഷേകത്തിൽ നിൽക്കുന്ന, നല്ല ആത്മീയ നിലവാരം പുലർത്തുന്ന ഒരു mentor നമ്മുടെ ആത്മീയ വളർച്ചക്ക് വളരെ സഹായകമാണ്. പരിശുദ്ധാത്മാവ് എന്ന സഹായകനും, mentor ഉം നമ്മെ ആത്മീയ ഔന്നത്യത്തിൽ എത്തിക്കും, സംശയം ഇല്ല. ശമുവേലിന്റെ നേത്രത്വത്തിൽ ശൗൽ ആയിരിക്കുമ്പോൾ മന്ത്രവാദികളെയും, ആഭിചാരകരെയും പുറത്താക്കിയതായി കാണപ്പെടുന്നു. 📍ദൈവത്തിന്റെ നിശബ്ദത ശൗൽ പ്രാർത്ഥിക്കുമ്പോൾ ദൈവം നിശ്ശബ്ദനായിരിക്കുന്നു. ദൈവം ചില സമയത്തു -- നാം ദൈവത്തിൽ നിന്നകന്ന്, ഒരുപാട് അകലെ, ആത്മീയമായി മരിച്ച അവസ്ഥയിൽ ആയിരിക്കുമ്പോൾ -- നിശ്ശബ്ദനാകുന്നു എന്ന് ഇവിടെ കാണുന്നു. ശൗലിനു ആത്മാവിന്റെ സാന്നിധ്യം നഷ്ടമാകുന്നു, ആത്‌മീയ മരണം സംഭവിക്കുന്നു. 🔥മത്തായി 6:24 ൽ പറയുന്നു "നമുക്ക് ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സ...

1ശമു:.28 - 2 ശമു:1

1ശമു:.28 - 2 ശമു:1 🌸🌸JM 🌸🌸🌸 JM🌸🌸 1 ശമൂവേൽ 30: 6, “ദാവീദ്‌ വളരെയധികം കഷ്ടത്തിലായി; ജനത്തിൽ ഒരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയണണമെന്ന് ജനം പറഞ്ഞു . ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു". ദാവീദും അവൻെറ 600 യോദ്ധാക്കളും ഫെലിസ്ത്യ പ്രദേശത്തെ സിക്ലാഗ് എന്ന പട്ടണത്തിൽ താമസിച്ചിരുന്നു. ഈ അദ്ധ്യായം ദാവീദിന്റെ ഇരുണ്ട ദിവസത്തെ കുറിച്ചു പ്രതിപാദിക്കുന്നു. ദാവീദ്‌  തന്റെ ആളുകളുമായി പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ അവർ അത് ശൂന്യവും തീ വെച്ചു നശിപ്പിക്കപെട്ടിരിക്കുന്നുതുമായി കാണുന്നു. അമാലേക്യർ വന്ന്  സ്ത്രീകൾ, കുട്ടികൾ, ആടുമാടു കൾ , സമ്പാദ്യങ്ങൾ സർവ്വവും കൊള്ളയടിച്ച് കൊണ്ടുപോയി . അവരുടെ വീടുകൾ എല്ലാം കത്തിച്ച് നിലം പരിശാക്കി . ഭാര്യമാരെയും , കുഞ്ഞുങ്ങളെയും ,കുടുംബാംഗങ്ങളെയും എല്ലാം പിടിച്ചു കൊണ്ടു പോയി. ഇൗ അക്രമത്തിൽ ദാവീദ്‌ ഏറ്റവും അധികം ദുഃഖിച്ചു ;  എന്നാൽ അതിനെല്ലാമുപരി   , സ്വന്തം ആളുകൾ അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദാവീദ്‌ രാജാവ്‌ യഹോവയുടെ സന്നിധിയിൽ തന്റെ ഹൃദയമർപിച്ചു, “ തന്റെ ...

1 ശമുവേൽ : 28 മുതൽ 2 ശമുവേൽ: 1 വരെ

1 ശമുവേൽ : 28 മുതൽ          2 ശമുവേൽ: 1 വരെ      ആഴമായ ധ്യാനത്തിനുള്ള             ലളിത ചിന്തകൾ:🔥.                        🔥 1 ശമുവേൽ :28: 20 "  പെട്ടന്ന് ശൗൽ നെടുനീള ത്തിൽ നിലത്തു വീണു. ---- അവൻ ഏറ്റവും ഭയപ്പെട്ടു പോയി; അവനിൽ ഒട്ടും ബലമില്ലാതായി "   ⚡        നാളെ ഫെലിസ്ത്യർ യിസ്രായേലിനെ ആക്രമിക്കു മെന്നും, ദൈവം അവനെ സഹായിക്കയില്ല എന്നും ശമുവേൽ പ്രവാചകൻ പറയു ന്നതു കേട്ടപ്പോഴാണ് ശൗൽ ഇപ്രകാരം താഴെ വീണത്. യിസ്രായേൽ ജനത്തെ സംരക്ഷിക്കാനുള്ള ശൗലിന്റെ ശ്രമങ്ങൾക്ക് ദൈവസഹായം ലഭിക്കാതെ വ്യർത്ഥമാകുവാ ൻ കാരണം, ശൗലിന്റെ അനുസരണക്കേട്, എടുത്തു ചാട്ടം, അസൂയ തുടങ്ങിയ സ്വഭാവ വൈകൃതങ്ങൾ കൊ ണ്ടായിരുന്നു.     ⚡      ഇത്രമാത്രം നിരാശാജന കമായ ഒരു അവസ്ഥയിലേക്ക് ശൗൽതന്നെ എത്തപ്പെട്ടതാ ണ് എന്നുളളത് വ്യക്തമാണ്. അനുതപിച്ച് ദൈവത്തിങ്കലേ ക്ക് മടങ്ങിവരാനുള്ള എല്ലാ അവസരങ്ങളും ശൗൽ പാഴാ ക്കിക്കളഞ്ഞു. ...

1 ശമുവേൽ 25.

1 ശമുവേൽ 25. "മനുഷ്യൻ നിന്നെ പിന്തുടർന്ന നിനക്ക് ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റ്‌ പ്രാണൻ നിൻറെ ദൈവമായ യഹോവയുടെ പക്കൽ ജീവ ഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും". ധനികനായ നാ ബാലിന്റെ ഭാര്യയായ അബിഗയിൽൻറെ വാക്കാണിത്. ഇതിൻറെ പശ്ചാത്തലം,(ദാവീദിനെ അഭിഷേകം മുതൽ തൻറെ ആന്മ സഹായിയായിരുന്ന ശമുവേൽ മരിച്ചു.).. ദാവീദിനെ ഒരു പ്രതിസന്ധി വന്നപ്പോൾ ഇതിനുമുമ്പ് ഒരുമിച്ച് ഇരുന്ന് സഹ വസിച്ചിരുന്ന ധനവാനായ നാബാലി ന്റെ അടുത്തേക്ക് കുറച്ച് അപ്പത്തിനുവേണ്ടി ഭൃത്യന്മാരെ അയക്കുന്നു.... നാബാൽ അവരെ അപമാനിച്ച തിരിച്ചയക്കുന്നു... Khalebinte കാലേബി ന്റെ ഒരു കൊച്ചുമകനായ നാബാൽ ചെയ്തത് പിന്നീട് ഭാര്യയായ അബിഗയിൽ അറിഞ്ഞപ്പോൾ വന്നുകൊണ്ടിരിക്കുന്ന വിപത്തിനെ ആത്മാവിൽ കണ്ട അബിഗയിൽ ആവശ്യത്തിലേറെ ഭക്ഷണ സാധനങ്ങളുമായി ദാവീദിനെ എതിരേൽക്കുവാൻ പുറപ്പെടുന്നു..... കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കുന്നു.... കൂടാതെ ദാവീദിന്റേ ഭാവിയെപ്പറ്റി പ്രവചിക്കുന്നു( ഓർമ്മപ്പെടുത്തുന്നു)... തൽഫലമായി ദാവീദും കൂട്ടരും സന്തോഷത്തോടെ പിന്തിരിഞ്ഞു പോകുന്നു...... ഇവിടെ ധനവാനായ നാബാൽ തൻറെ പൂർവപിതാക്കന്മാരുടെ പറ്റിയും ദാവീദും കൂട്ടരും തന...

1 ശമുവേൽ 25 - 29

1 ശമുവേൽ 25 - 29                            ശമുവേലിന്റെ മരണം യഹോവയുടെ ഏറ്റവും വിശ്വസ്തനായ ഒരു ശുശ്രൂഷകന്റെ ജീവിതത്തിന് അന്ത്യം കുറിച്ചു. സത്യസന്ധത വിശ്വസ്തത, സൻമാർഗ്ഗിക സ്വഭാവശുദ്ധി എന്നിവയാൽ ഏറ്റവും ഉത്തമമായ ഉദാഹരണമായിരുന്നു ശമുവേൽ. ദാവീദ് ഫെലിസ്ത്യദേശത്ത് അഭയം തേടുന്നു. ശൗൽ വെളിച്ചപ്പാടത്തിയുടെ അടുത്ത് പോകുന്നു. ശമുവേലിന്റെ ആത്മാവിനെ ശൗലിനു പ്രത്യക്ഷപ്പെടുന്നതിന് ദൈവം അയച്ചു. ആ സത്രീ ഒരു ഭൂത ശക്തിയെയാണ് പ്രതീക്ഷിച്ചത് എന്നാൽ ശമുവേലിനെ കണ്ടു അവൾ ഭയന്നു പോയി. വെളിച്ചപ്പാടൻമാർക്ക് മരിച്ചവരുമായി യാതൊരു ബന്ധവുമില്ല. വഞ്ചിക്കുന്ന ദുരാത്മാക്കളുമായി മാത്രമാണ് ബന്ധമുള്ളത്. ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയിലാണ് ശമുവേലിന്റെ പ്രത്യക്ഷതയുണ്ടായത്. ശൗലിന്റെ തോൽവിയുടെയും മരണത്തിന്റെയും അന്ത്യ സന്ദേശം അവനെ അറിയിക്കുക എന്നതായിരുന്നു ഇതിൽ ദൈവത്തിന്റെ ഉദ്ദേശ്യം. Sindia

Raising your hand against the Lord's anointed

 Raising your hand  against the Lord's anointed 💥                   💥 യഹോവയുടെ അഭിഷിക്തന്റെേ മേൽ കൈ വയ്ക്കുന്നത്.... (1 ശമു 26:9) ദാവീദ് തന്റെ അനുയായികളെ ശൗലിനെ ഉപദ്രവിക്കുന്നതിൽ നിന്നും കർശനമായി വിലക്കുന്നത് നാം ഇവിടെ കാണുന്നു. എന്നെങ്കിലും ദാവീദ് രാജാവായെങ്കിലോ എന്ന് ഭയപ്പെട്ട്, കൊല്ലുവാനായി അവനെ പിൻതുടരുന്ന ശൗൽ!എന്നാൽ ശൗലിനെ കൊല്ലുവാൻ ഒരു തക്ക അവസരം കൈവന്നപ്പോൾ പോലും ഒരിക്കലും അങ്ങനെ ചിന്തിക്ക പോലും അരുതെന്ന് തന്റെ അനുചരരെ വിലക്കുന്ന ദാവീദും !! 💥 ക്രിസ്തീയ ജീവിതത്തിലും നാം ഉൾപ്പെടുന്ന സഭകളിലും, ഇടവകകളിലും ആരാധനാ സമൂഹങ്ങളിലും എല്ലാം പാസ്റ്റർമാർ, അച്ചൻമാർ, മൂപ്പന്മാർ തുടങ്ങി തങ്ങളെ ഏല്പിച്ചിരിക്കുന്ന കൂട്ടത്തെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടു്. വിശ്വാസികളായ നാം എല്ലാവരും വിശുദ്ധ പുരോഹിതവർഗ്ഗം ആണെ ങ്കിലും ആ ഉത്തരവാദിത്വം നിർവഹിപ്പാൻ പ്രത്യേകമായി കർത്താവു അവരെ തിരഞ്ഞെടുത്തിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിപ്പാനുള്ള കൃപയും വരങ്ങളും അവർക്ക് നൽകപ്പെട്ടിരിക്കുന്നു. അവരുടെ പഠിപ്പീരുകളിൽ എത്ര ദൈവീക പ്ര...

സത്യവും വിശ്വാസവും [1 ശമുവേൽ 19-23]

സത്യവും വിശ്വാസവും  [1 ശമുവേൽ 19-23] ചില സമയങ്ങളിൽ നാം ഭയപരവശരാവുകയും വിഡ്ഢിത്തരങ്ങൾ ചെയ്തുകൂട്ടുന്നതിനുള്ള വികാരത്തിന് അടിമ  ആക്കുകയും ചെയ്യുന്നു.  34,56,57 എന്നീ  സങ്കീർത്തനങ്ങൾ ദാവീദ്‌ ശൗലിൽ നിന്നു ജീവഭയത്തിൽ  ഓടിപ്പോയതിന്റെ ഓർമയ്ക്കായി എഴുതിയതാണ്. പരിഭ്രാന്തിയുടെ ഒരു നിമിഷത്തിൽ ദാവീദ്  ഗാത്തിലേക്ക് ഓടി. മുമ്പത്തേക്കാൾ വലിയ അപകടത്തിലാണ് താനെന്ന് അവിടെ അദ്ദേഹം കണ്ടെത്തി. പേടിപ്പെടുത്തുന്ന ആ ദിനങ്ങളിൽ  ദാവീദ്‌ മനസ്സിലാക്കി, ഭയം ആണ്  ആഖീശിനേക്കാളും ശൗലിനേക്കാളും വലിയ ശത്രുവെന്ന്. ദാവീദ്‌ യഹോവയോട്  അപേക്ഷിച്ചു യഹോവ  അവനെ സകല  ഭയത്തിൽ  നിന്നും വിടുവിച്ചു.  [Rf സങ്കിർത്തനം 34: 4] ചുറ്റുമുള്ള  ശത്രുക്കളെ കാണത്തക്കവണ്ണം,  ദൈവം അവനെ കോരിയെടുത്തു അവനു അത്യുന്നതമായ പാറമേൽ  നിറുത്തി. ഇപ്പോൾ  ദാവീദിന് മുന്നോട്ടുള്ള വഴി വ്യക്തമായി കാണാൻ സാധിക്കുന്നു.  യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. എന്നു കാണുവാൻ അവനെ പ്രാപ്‌തനാക്കി (സങ്കീർത്തനങ്ങൾ 34:15 ) ...

1 ശമുവേൽ 24- 27

 1 ശമുവേൽ 24- 27          ആഴമായ💦 ധ്യാനത്തിനുള്ള          💧   ലളിത ചിന്തകൾ. 1 ശമൂവേൽ: 25: 32     " ദാവീദ് അബീഗയിലിനോടു പറഞ്ഞത്, എന്നെ എതിരേല്പാ ൻ നിന്നെ ഇന്ന് അയച്ചിരിക്കു ന്ന യിസ്രായേലിന്റെ ദൈവമാ യ യഹോവയ്ക്ക് സ്ത്രോത്രം       💦     തങ്ങൾക്കു് അർഹമായ സഹായം നിർദ്ദയം നിഷേധിച്ച നാബാലിനോട് പ്രതികാരം ചെ യ്യുവാൻ ദാവീദും അവന്റെ 400 ആളുകളും പുറപ്പെട്ടു. നാബാലിന്റെ ഭാര്യയായ അബീഗയിലിനെ വഴിയിൽ വെച്ച് കണ്ടുമുട്ടിയില്ലായിരുന്നു വെങ്കിൽ നാബാൽ തീർച്ചയാ യും കൊല്ലപ്പെടുമായിരുന്നു. തന്റെ ഭർത്താവിനും, കുടും ബത്തിനും നേരിടാൻ സാദ്ധ്യ തയുള്ള ദുരന്തത്തിൽ നിന്നും രക്ഷപെടുവാനുളള മാർഗ്ഗ മായി ദാവീദിനും കൂടെയുള്ള വർക്കും ആവശ്യമുള്ളത്രയും ഭക്ഷണസാധനങ്ങളുമായി അബീഗയിൽ യാത്ര പുറപ്പെട്ടു. വഴിയിൽ വെച്ച് ദാവീദിനെ കണ്ട അവൾ അവനെ സാഷ്ടാംഗം വീണു നമസ്ക്കരിക്കയും, പ്രതികാര ത്തിന്റെ പാത പിൻതുടർന്നാ ൽ അതിന്റെ കുറ്റബോധം ദാവിദിനെ എന്നും വേട്ടയാടി ക്കൊണ്ടിരിക്കുമെന്നും വളരെ വിനയത്തോടെ ഓ...

ദാവീദിന്റെ പാലായനം

ദാവീദിന്റെ പാലായനം ഇന്നത്തെ വായന ഭാഗത്ത് ദാവീദ് തന്റെ ജീവനെ ശൗലിൽ നിന്നും രക്ഷിക്കാൻ പാലായനം ചെയ്യുന്നത് കാണാം.  📍ഇവിടെ ദാവീദ് പുരോഹിതൻമാരോട് രാജാവ് തന്നെ ഒരു പ്രത്യേക കാര്യത്തിന് അയച്ചതാണെന്ന് നുണ പറയുന്നു. ഗോലിയാത്തിന്റെ, ഫെലിസ്ത്യരുടെ വാളിനെ ആശ്രയം ആക്കുന്നു. നമ്മൾ പലപ്പോഴും ചെറിയ നുണ, വലിയ നുണ, ദോഷകരമായ നുണ, നിർദോഷമായ നുണ എന്നിങ്ങനെ വേർതിരിക്കാറുണ്ട്. ബൈബിൾ പറയുന്നു "വ്യാജം പറയരുത് " എന്ന്.  കർത്താവിന്റെ കല്പനകളിൽ വെള്ളം ചേർക്കാൻ ശ്രമിക്കരുത്.  ദാവീദിന് ഉണ്ടായ അനുഭവം തന്നെ ഉദാഹരണം. മല്ലനായ ഗോലിയാത്തിനെ തോല്പിക്കാൻ തന്റെ കൂടെ യുദ്ധം ചെയ് ത  യഹോവ ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്നും, അവൻ സർവ്വശക്തൻ എന്നും, ഇന്നും വിടുവിക്കാൻ മതിയായവൻ എന്ന് ദാവീദ് ചിന്തിച്ചില്ല. പകരം സ്വയയുക്തിക്കനുസരിച്ചു നുണ പറയുന്നു. തൽഫലമായി വളരെ ദുഷ്കരമായ അനുഭവത്തിൽ കൂടെ കടന്ന് പോകേണ്ടി വരുന്നു. ദാവീദ് ഇടക്ക് ദൈവത്തിനോട് അരുളപ്പാട് ചോദിക്കുന്നെങ്കിലും പൂർണ്ണമായ ആശ്രയം വെക്കുന്നില്ല.  ശക്തമായ പ്രതികൂലങ്ങൾ വിശ്വാസത്തെ തളർത്തുന്നു.   🔹നമ്മളും പലപ്പോഴും ഇങ്ങനെ അല്ലേ? തിരിഞ്ഞു നോക്കിയാൽ...

1 ശമൂവേൽ 17:32

1 ശമൂവേൽ 17:32 ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു. അഭിഷേകം പ്രാപിച്ച ദൈവപൈതലിന് ശത്രുവിന്റെ വലിപ്പമോ വെല്ലുവിളികളോ ഭയമില്ല.കാരണം ശത്രു എത്ര പ്രബലനാണങ്കിലും തന്റെ മേലുള്ള അഭിഷേകവും ആ അഭിഷേകം പകർന്നവന്റെ ശക്തിയും എല്ലാറ്റിലും വലുതാണ്. ഈ കാഴ്ചപാട് പ്രാപിച്ച ദൈവപെെതലെ നിന്നെ തളർത്തി കളയുവാൻ ഒരു ശക്തിക്കും കഴിയില്ല. ഉണരുക എഴുന്നേല്ക ശക്തനായവൻ നമ്മോടു കൂടെയുണ്ട്. അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവൻ, ശത്രുവിനെ തന്റെ പാദപീഠമാക്കുന്നവൻ... Yes. നമ്മിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവൻ ആണ്. ആമേൻ ആ മേൻ

1 ശമുവേൽ: 19- 23

1 ശമുവേൽ: 19- 23       ആഴമായ ധ്യാനത്തിനുള്ള               ലളിത💦 ചിന്തകൾ . 1 ശമുവേൽ: 23: 16         " അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദി ന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ശക്തി പ്പെടുത്തി."         ⚡    ദാവീദ്, ഗോലിയാത്തി നെ കൊന്ന് യിസ്രായേലിന് വി ജയം നേടിക്കൊടുത്ത നല്ല നാൾ മുതൽ യോനാഥാനും, ദാവീദും ഉറ്റ സ്നേഹിതരായി തീർന്നു. ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങിയ മോശം നാളുകളിലും അവരുടെ സ്നേഹത്തിന് ഉടവ് സംഭവി ച്ചില്ല. പിന്നീട് ശൗൽ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ച ഏറെ ആപൽക്കരമായ നാളുകളിലും അവർ ഒരുമിച്ച് നിന്ന് ആ ദു:ഖം പങ്കിട്ടു.         ⚡   യോനാഥാൻ ശൗലിന്റെ മകനെന്നുള്ള നിലയിൽ അടു ത്ത കിരീടഅവകാശി ആയി തന്നെങ്കിലും, തന്റെ അഭ്യുദയം ദാവീദിന്റെ ഉയർച്ച യ്ക്കു വേണ്ടി ബലി കഴിക്കു വാൻ യോനാഥാൻ തയ്യാറാ യിരുന്നു. അവർ തമ്മിലുള്ള സ്നേഹബന്ധത്തിലുടനീളം, ഒരു യഥാർത്ഥ സ്നേഹിതനേ ക്കാളുപരി, ഒരു സഹോദര ന്റെ നിർവ്യാജ സ്നേഹത്തി ന്റെ മുഖമ...

1ശമുവേൽ :15 - 18

 1ശമുവേൽ :15 - 18 🌸🌸JM🌸🌸JM🌸🌸 അദ്ധ്യായം 15: 11: - "ഞാൻ ശൗലിനെ  രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്ഥാപമായിരിക്കുന്നു  ; അവൻ എന്നെ വിട്ടു മാറിയിരിക്കുന്നു ; എന്റെ കൽപ്പനകളെ നിവർത്തിച്ചതുമില്ല".  ദൈവജനമായ ഇസ്രായേലിനെതിരെ ക്രൂരവും  നിഷ്ഠൂരവുമായ ആക്രമണത്തിന്റെ ചരിത്രം അമാലേക്യർക്ക് ഉണ്ടായിരുന്നു .  അമാലക്യരെ നശിപ്പിക്കാൻ ശൗലിനോട് ദൈവം പ്രത്യേകം കൽപ്പിച്ചിരുന്നു . പക്ഷേ …ശൗൽ ദൈവത്തിന്റെ ആജ്ഞയുടെ ഒരു ഭാഗം മാത്രം അനുസരിച്ചു , തന്റെ വിജയത്തിന്റെ  മഹത്വവും കേമത്വവും കാണിക്കാൻ  ആഗാഗ് രാജാവിനെ ജീവനോടെ ശേഷിപ്പിച്ചു.   രാജാവായി വിജയിക്കാൻ ആവശ്യമായതെല്ലാം  ദൈവം ശൗലിനു നൽകി . എന്നാൽ ശൗലിന്റെ പതനത്തിനു കാരണമായത് അവന്റെ മണ്ടത്തര ത്തിലുള്ള തിരഞ്ഞെടുപ്പുകൾ ആയിരുന്നു. ❓അവന്റെ പതനത്തിന് കാരണങ്ങൾ എന്തായിരുന്നു?  ♦ അനുസരണക്കേട്  ♦ അഹങ്കാരം  ♦   സ്വയം വഞ്ചനയും   ഒടുവിൽ ..  ♦ ഉപേക്ഷയും ഭാഗിക അനുസരണം എപ്പോഴും ദൈവ ദൃഷ്ടിയിൽ അനുസരണക്കേട് തന്നെയാണ് . ശൗലിൻറെ കഥ , ദുഖകരവും അതുപോലെ  തന്നെ നിർഭാഗ്...

ഒരു പിൻഗാമിയെ കണ്ടെത്തൽ

ഒരു പിൻഗാമിയെ കണ്ടെത്തൽ 🌲മോശെ നേതാവായിരുന്നപ്പോൾ ദൈവം തന്റെ പുത്രന്മാരെ പിൻഗാമിയായി തിരഞ്ഞെടുത്തില്ല.  🌲 യോശുവയെ ആണ്  തിരഞ്ഞെടുത്തതു 🌲അപ്പോൾ അവർക്ക്  ന്യായാധിപന്മാർ ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് പുത്രത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. 🌲ഏറ്റവും അവസാനത്തെ ന്യായാധിപൻ ആയിരുന്ന ശമുവേൽ,  തന്റെ പുത്രന്മാർ യോഗ്യർ അല്ല എന്നറിഞ്ഞിട്ടും അവർക്കു സ്ഥാനം കൈമാറാൻ ആഗ്രഹിച്ചു. ഒടുവിൽ ജനങ്ങൾ ഒരു രാജാവിനെ ചോദിച്ചു. ശൗൽ ആയിരുന്നു ആദ്യത്തെ രാജാവ്. വീണ്ടും അദ്ദേഹത്തിന്റെ മകൻ യോനാഥനെ രാജസ്ഥാനം  ഏറ്റെടുക്കാൻ യോഗ്യനായ ഒരു വ്യക്തിയായി നമുക്ക്  തോന്നാം എന്നാൽ “ഏറ്റവും നല്ലത് എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ,  ദാവീദിനെ രാജാവായി അഭിഷേകം ചെയ്യാൻ ശമുവലിനോട് ആവശ്യപ്പെട്ടു.” 1 ശമുവേൽ  13:14 ⁃ “കർത്താവ് ഒരു മനുഷ്യനെ സ്വന്തം ഹൃദയത്തിൽ അന്വേഷിച്ചു.” ⁃ അതിന് ശേഷം  രാജവംശം പാരമ്പര്യത്തിൽ കടന്നുപോകുന്ന വംശാവലിയുടെ അടിസ്ഥാനത്തിലാണ് എന്ന് കാണാം യേശുക്രിസ്തു വാണ് (മത്താ 1: 1-6-16) രാജാക്കന്മാരുടെ രാജാവ്. ⁃ 💫എന്നാൽ ഇന്നു  ദൈവത്തിന്റെ ആത്മാവിൽ...

1 ശമുവേൽ: 15 - 18

1 ശമുവേൽ: 15 - 18      ആഴമായ💦 ധ്യാനത്തിനുള്ള             ലളിത ചിന്തകൾ 💧 1 ശമുവേൽ: 16:7       " യഹോവ ശമുവേലിനോ ട് ,അവന്റെ മുഖമോ, പൊക്ക മോ നോക്കരുത് ----- യഹോവ യോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു." ⚡         ശമുവേൽ പ്രവാചകൻ യഹോവയുടെ നിർദ്ദേശമനു സരിച്ച്, യിസ്രായേലിന്റെ അടു ത്ത രാജാവായി ബേത്ലഹേമി ലെ യിശ്ശായിയുടെ പുത്രന്മാരി ലൊരാളെ അഭിഷേകം ചെയ്യു വാൻ എത്തിയപ്പോൾ, മൂത്ത മകനായ ഏലിയാബിനെ കണ്ട് ബോധിച്ചു.  രാജസ്ഥാന ത്തേക്ക് പറ്റിയ ആളെ കണ്ടെ ത്തിയല്ലോ എന്ന് വിചാരിച്ച പ്പോൾ, യഹോവ അവനെ മാത്രമല്ല, മറ്റു രണ്ടു മൂത്ത മക്കളായ ശമ്മയേയും, അബിനാദാബിനേയും തള്ളി ക്കളഞ്ഞിരിക്കുന്നു, എന്ന് അറിയിച്ചു. മനുഷ്യർ നോക്കു ന്നതു പോലെയല്ല, താൻ നോ ക്കുന്നതും എന്നും ദൈവം ശമുവേലിനെ ഓർമ്മിപ്പിച്ചു. മനുഷ്യൻ പുറമേയുള്ളതാണ് നോക്കുന്നത്, ദൈവം ഹൃദയവും.         ⚡ അതു കൊണ്ട്, യിശ്ശായി ക്ക് മറ്റ് മക്കൾ ഉണ്ടോ എന്ന് ശമുവേൽ അന്വേഷിച്ചു. എറ്റവും ഇളയവൻ ഉണ്ട്, പക്ഷെ അവൻ വീട്ടിലെ ആടു കളെ തീറ...

ശമുവേൽ 12 - 14

 അദ്ധ്യായം 12: 3 “ഞാൻ ഇതാ ഇവിടെ നിൽക്കുന്നു ; ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ ? ഓർത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ ? വല്ലവനെയും പീഡിപ്പിച്ചിട്ടിട്ടുണ്ടോ ? ഞാൻ വല്ലവൻെറയും കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ ? യഹോവയുടെയും അവൻെറ അഭിഷിക്‌ത്തന്റെയും മുൻപാകെ എന്റെ നേരെ സാക്ഷികരിപ്പീൻ ; ഞാൻ അതു മടക്കി തരാം*".  ഈ അധ്യായം ശമുവലിന്റെ വിട വാങ്ങൽ പ്രസംഗം വിശദീകരിക്കുന്നു.  ഈ പ്രസംഗം , ഇസ്രായേലിന്റെ ന്യായാധിപന്മാരുടെ കാലത്തിൽ നിന്ന് രാജാക്കന്മാരുടെ കാലത്തേക്കുള്ള അന്തിമ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. ശമൂവേൽ ഇസ്രായേലിന്റെ അവസാന ന്യായാധിപൻ ; ശൗൽ അവരുടെ  ആദ്യത്തെ രാജാവും .  തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ഒരു പുസ്തകം പോലെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ നിന്നു, തന്റെ ജീവിതം പരിശോധിക്കാനും വിലയിരുത്താനും ജനങ്ങളോട് ആവശ്യപ്പെടുന്നു. ശമൂവേൽ ജന മുൻപാകെ തന്റെ കൃത്യ നിർവ്വഹണത്തിന്റെ വിശദാംശങ്ങൾ ബോധിപ്പിക്കുന്നു. ദൈവത്തോടും ജനങ്ങളോടുമുള്ള വിശ്വസ്ത സേവനത്തിന്റെ വർഷങ്ങളിൽ  താൻ ഏതുതരം സമഗ്രതയാണ് പുലർത്തിയത...

നാം ചോദിച്ചതിലും ആഗ്രഹിച്ചതിലും അധികം നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈവം

നാം ചോദിച്ചതിലും ആഗ്രഹിച്ചതിലും  അധികം നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈവം നാം ഇപ്പോൾ ആയിരിക്കുന്ന സാഹചര്യം മാറുന്നില്ലെങ്കിൽ, നമ്മെ മാറ്റാൻ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും  ജീവിതം മാറ്റാൻ, ദൈവം ആ സാഹചര്യം ഉപയോഗിക്കുന്നു.  ദൈവത്തിന്റെ ആത്മാവിന് നമ്മെ  എവിടെ എങ്ങനെ ഉപയോഗിക്കുവാൻ  കഴിയും എന്ന്  നിർണ്ണയിക്കുന്നത് നമ്മുടെ സമർപ്പണവും മനോഭാവവുമാണ്. അപ്പോൾ ശമൂവേൽ യിസ്രായേലിനായി കർത്താവിനോടു നിലവിളിച്ചു; 1 ശമൂവേൽ 9:15 ശൗൽ വരുന്നതിന്റെ തലേദിവസം കർത്താവ് ശമൂവേലിനെ അറിയിച്ചു: നാളെ ഈ സമയത്തു ഞാൻ ബെന്യാമിൻ ദേശത്തുനിന്നു ഒരാളെ  നിൻറെ അടുക്കൽ അയക്കും; എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കുവാൻ നീ അവനെ എന്റെ ജനമായ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം.  ശൗലിനെ കണ്ടപ്പോൾ കർത്താവ് ശമുവേലിനോട് ഞാൻ സംസാരിച്ച മനുഷ്യൻ ഇവൻ തന്നെ നീ അവനെ അഭിഷേകം ചെയ്യണം ,അവൻ എന്റെ ജനത്തെ ഭരിക്കും. 1 ശമൂവേൽ 9: 15-17. കാണുകയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്ന ജീവനുള്ള ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്.  തന്റെ ജനത്തിന്റെ കഷ്ടപ്പാടുകൾ അവൻ കണ്ടു, തന്റെ ജനത...

തകർന്ന ഹൃദയവും പ്രാർത്ഥനയും കാണുന്ന ദൈവം

തകർന്ന ഹൃദയവും പ്രാർത്ഥനയും കാണുന്ന ദൈവം   മക്കളുള്ള പെനിന്നാ,  മക്കളില്ലാത്ത  ഹന്നയെ എപ്പോഴും  പ്രകോപിപ്പിചിരുന്നു. അത്  സഹിക്കാൻ കഴിയാത്തതിനാൽ,  മക്കളില്ലാത്ത ഹന്നാ ആത്മാവിന്റെ കയ്പിലായിരുന്നു. അവൾ  ദൈവത്തിനു  മുമ്പാകെ തന്റെ  ഹൃദയം പകർന്നു. അതിനുശേഷം അവൾക്ക് സങ്കടമുണ്ടായില്ല. എന്തുകൊണ്ട്?  അവളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുമെന്ന് അവൾ വിശ്വസിച്ചു. 2) ദൈവസേവനത്തിനായി കുട്ടിയെ നൽകുമെന്ന് അവൾ നേർച്ച നേർന്നു.    നന്ദിപ്രകടനത്തിലൂടെ നേർച്ചയുടെ പ്രാർത്ഥനയിൽ ദൈവം  പ്രസാദിക്കുന്നു. 3) ഹന്നാ കർത്താവിനോടുള്ള വാഗ്ദാനം പാലിക്കുകയും കൊച്ചുകുട്ടിയെ ആലയത്തിലെ ശുശ്രൂഷയ്ക്ക് നൽകുകയും ചെയ്തു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് അവൾ ഒരു പുതിയ വസ്ത്രവുമായി അവനെ കാണാൻ പോയത്. 4) ദൈവം തിരഞ്ഞെടുക്കുകയും ദൈവത്തിനു സമർപ്പിക്കുകയും ചെയ്ത ശമുവൽ പൊക്കവും ദൈവthinumw മനുഷ്യർക്കും  പ്രീതി ഉള്ളവനായി  വളർന്നു. 5) ഏലിയുടെ കുടുംബത്തിനെതിരെയുള്ള തന്റെ പദ്ധതി ദൈവം ശമുവേൽ ബാലനോട്  വെളിപ്പെടുത്തി. അന്നുമുതൽ ശമൂവേൽ ഒരു പ്രവാചകനായി വളർന്നു. ...

1 ശമുവേൽ: 7-11

 1 ശമുവേൽ: 7-11      ആഴമായ ധ്യാനത്തിനുള്ള             ലളിത ചിന്തകൾ.                              💥.                      💥 1 ശമുവേൽ: 7: 8      "യിസ്രായേൽമക്കൾ ശമു വേലിനോട് ,നമ്മുടെ ദൈവമാ യ യഹോവ ഞങ്ങളെ ഫെലി സ്ത്യരുടെ കയ്യിൽ നിന്നും രക്ഷിക്കേണ്ടതിന് ഞങ്ങൾ ക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്ക രുതേ എന്ന് പറഞ്ഞു. "             ദൈവത്തിൽ ആശ്രയി ക്കാതെ സ്വന്തയിഷ്ടപ്രകാരം ജീവിച്ചപ്പോൾ തങ്ങളെ ആക്രമിച്ച്‌ തോല്പിച്ച ഫെലിസ്ത്യരിൽ നിന്നും യി സ്രായേലിന് വീണ്ടും ആക്രമണ ഭീഷണി ഉണ്ടായി. ( ശമുവേൽ: 4 ) അവർ ശമുവേൽ പ്രവാചക ന്റെ നിർദ്ദേശമനുസരിച്ച്, അനുതപിച്ച്‌ ദൈവമുഖം അ ന്വേഷിച്ചപ്പോൾ, ഫെലിസ്ത്യർ ആക്രമണം ആരംഭിച്ചു.  ഏതായാലും ഇപ്രാവശ്യം, അവർ തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ശമുവേ ലിനോട് അപേക്ഷിച്ചു. ദൈവം ശമുവേലിന്റെ പ്രാർത്ഥന കേട്ട് ഇടിമുഴക്കി ശത്...