Posts

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

2 ശമുവേൽ: 23 -24             1 രാജാക്കന്മാർ: 1     ആഴമായ ധ്യാനത്തിനുള്ള         💫    ലളിത ചിന്തകൾ. 2 ശമുവേൽ: 23: 16    " ----- അവനോ അതു കുടി പ്പാൻ മനസ്സില്ലാതെ യഹോവ യ്ക്ക് നിവേദിച്ച് ഒഴിച്ചു "             ശത്രുക്കളായ ഫെലിസ്ത്യരുടെ വൻ സൈനി കനിരകളെ ഭേദിച്ച്, ദാവീദി ന്റെ മൂന്നു പടയാളികൾ അതി ശയിപ്പിക്കുന്ന സാഹസികത യിലൂടെ, ബേത്ലഹേമിലെ കിണറ്റിൽ നിന്നും ദാവീദിനു കുടിക്കുവാൻ വെള്ളം കൊണ്ടുവന്നു. എന്നാൽ അതിനേക്കാൾ അതിശയിപ്പി ക്കുന്ന വിധത്തിൽ, ദാവീദ് അത് കുടിക്കാതെ നിലത്ത് ഒഴിച്ചു കളഞ്ഞു.         ⚡     ദാവീദിന്റെ തലയ്ക്ക് സുഖമില്ലാത്തതു കൊണ്ടല്ല, അപ്രകാരം ചെയ്തത്. പിന്നെയോ, തങ്ങളുടെ ജീവൻ പണയപ്പെടുത്തി തനിയ്ക്കു വേണ്ടി അവർ കൊണ്ടുവന്ന വെള്ളം " അവരുടെ രക്തമായി " കരുതി വളരെ വിനയത്തോടും നന്ദിയോടും താഴെ ഒഴിച്ചു കളയുകയാണ് ചെയ്തത്. " രക്തത്തിൽ ജീവൻ ഉണ്ട്" എന്നുള്ള തിരുവ ചനസത്യം ദാവീദിന് അറിയാമായിരുന്നതുകൊണ്ടും അവരുടെ രക്തം, ദാവീദിനല്ല - ദൈവത്തിനു തന്നെയാഗമാ യി അർപ്പിക്കപ്പെടണമെന്ന് നിശ്ചയമുണ്ടായിരുന്നതുകൊ ണ്ടുമാണ് ആ വെള്ളം കുടിക്കാതെ ദൈവത്തി

2 ശമൂവേൽ 22: 7

2 ശമൂവേൽ 22: 7 "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു, അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി." 2. ശമൂവേൽ 22:7 🔹നമ്മുടെ പ്രാർത്ഥനയ്ക്ക്  ഉത്തരം  തരാതെ, ദൈവം ചിലപ്പോൾ വളരെ നിശബ്ദനാണെന്ന് തോന്നിയ സാഹചര്യങ്ങൾ നിങ്ങൾ  എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? 🔹നിരപരാധികൾ കഷ്ടപ്പെടുന്നതും ദുഷ്ടന്മാർ ശിക്ഷിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് നമ്മുടെ പ്രാർത്ഥനയിൽ ദൈവത്തെ ചോദ്യം ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? 🔅ഞാൻ ഇത്തരം നിരവധി അവസരങ്ങളിൽ കൂടി  കടന്നുപോയിട്ടുണ്ട്. 🔅വളരെ സത്യസന്ധമായി പറഞ്ഞാൽ, മിക്ക അവസരങ്ങളിലും 'എന്തുകൊണ്ടു?'  എന്ന  എന്റെ ചോദ്യത്തിന്  ഉത്തരം ലഭിച്ചിട്ടില്ല. നാം തുടർന്ന്  വായിക്കുമ്പോൾ: 2 ശമൂവേൽ 22:27, 28 "നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.  എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു ." 🔹ഈ വാക്യങ്ങൾ വായിച്ചപ്പോൾ പല ചിന്തകളും എന്റെ മനസ്സിൽ  തെളിഞ്ഞു  വന്നു. 🔹പ്രത്യേകിച്ചും നമ്മൾ തളർന്നും

ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം* 2 ശമൂവേൽ 22: 1 -51

ഗാനം,..കാർത്താവിനായി ദാവീദിന്റെ സ്തുതി ഗാനം* 2 ശമൂവേൽ 22: 1 -51  ഇവിടെ ദാവീദ് കർത്താവിനായി ഒരു ഗാനം ആലപിക്കുന്നു., ഈ ഗാനത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാം.  51 വാഖ്യങ്ങളായുള്ള ഒരു നീണ്ട ഗാനമാണിത്. സ്തോത്രവും  നന്ദിയും നിറഞ്ഞത്.  1 .എപ്പോഴാണ് ഈ ഗാനം ആലപിച്ചത്?  ശത്രുക്കളിൽ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം ഈ ഗാനം ആലപിച്ചു.  നമ്മുടെ മുൻകാല ജീവിതത്തിലും, നിരവധി പ്രശ്‌നങ്ങൾ, അടിമത്തങ്ങൾ, രോഗങ്ങൾ, പരീക്ഷണങ്ങൾ എന്നിവയിൽ നിന്ന് നമ്മളെ വിടുവിച്ചു.  എന്നാൽ ഇത് നമ്മൾ ഓർക്കുകയും നമ്മുടെ ഹൃദയത്തിൽ നിന്നും വായിൽ നിന്നും ഉരുത്തിരിയുന്ന ഒരു ഗാനത്തിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?  2.  ഈ ഗാനം എവിടെയാണ് പാടിയത്?  ഈ ഗാനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?  ദൈവത്തിന്റെ മുൻപിൽ അദ്ദേഹം ഈ ഗാനം ആലപിച്ചു.  അവൻ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു, തന്നെ ഏല്പിച്ച എല്ലാ മേഖലകളിലും നന്ദി പറഞ്ഞു.  ഈ ഗാനം പോലും തിരുവചനത്തിൽ എഴുതിയിരിക്കുന്നതിനാൽ ഓരോരുത്തരും ദൈവത്തിന്റെ ഇൗ അത്ഭുതപ്രവൃത്തികളെക്കുറിച്ച് അറിയും .പക്ഷെ പലപ്പോഴും നാം നമ്മുടെ അധരഅങ്ങളാൽ  പാടുന്നു, കാരണം നമ്മൾ അതിന്റെ

2 ശമുവേൽ 23 - 24

2 ശമുവേൽ 23 - 24                                       ദാവീദിന്റെ നിഗളവും ദൈവത്തിലുള്ള അവന്റെ വിശ്വാസമില്ലായ്മയും നിമിത്തം അവനെ പരീക്ഷിക്കുന്നതിന് സാത്താനെ ദൈവം അനുവദിച്ചതാണ്. പാപം ചെയ്യുന്നതിൽ ദാവീദിന്റെ ഇച്ഛയും ഉണ്ടായിരുന്നു. യഹോവയുടെ കോപം യിസ്രായേലിന് നേരെ ജ്വലിച്ചു. ദാവീദിന്റെ പാപത്തിന്റെ സ്വഭാവം നിഗളം ആയിരിക്കാം. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാതെ തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അഭിമാനത്തിലും കഴിവിലും ദാവീദ് പ്രശംസിച്ചു. തന്റെ ഏതൊരു തെറ്റായ പ്രവൃത്തിക്കും ദൈവം നൽകുന്ന ശിക്ഷ താഴ്മയോടെ സ്വീകരിക്കുവാനുള്ള സന്നദ്ധതയാണ് ദാവീദിന്റെ സ്വഭാവശ്രേഷ്ഠത. നാം സഹിക്കുന്ന ത്യാഗത്തെ അടിസ്ഥാനമാക്കിയാണ് ദൈവത്തിന്റെ കൃപയുടെ ഭാഗ്യം അളക്കപ്പെടുന്നത്. നീതി നിമിത്തം ക്രിസ്തുവിനു വേണ്ടി കഷ്ടമനുഭവിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

2 ശമുവേൽ: 20_22 ആഴമായ ധ്യാനത്തിനുള്ള💫 ലളിത ചിന്തകൾ.

  2 ശമുവേൽ: 20_22       ആഴമായ ധ്യാനത്തിനുള്ള💫             ലളിത ചിന്തകൾ. 2 ശമുവേൽ: 22: 29      " യഹോവേ നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ     അന്ധകാരത്തെ പ്രകാശമാക്കും"             2 ശമൂവേൽ 22-ൽ ദാവീദ് യഹോവയുടെ വിശ്വസ്തയിൽ പ്രമോദിക്കു ന്നു. ഈ അദ്ധ്യായത്തിലെ ചിന്തകൾ മിക്കവാറും തന്നെ സങ്കീർത്തനം 18-ലും കാണാം അദ്ധ്യായത്തിന്റെ തുടക്കത്തി ലെ വാക്യം ശ്രദ്ധേയമാണ്. " യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച ശേഷം " ഇതിൽ നിന്നും, ദാവീദ് ശൗലിനെ തന്റെ ശത്രുവായി കണ്ടിട്ടില്ല എന്നു വ്യക്തമാണ്.      ⚡     ദാവീദ് യിസ്രായേലിന്റെ രാജാവായി വാഴ്ച തുടങ്ങിയ പ്പോൾ, സൈനീക വെല്ലുവിളി കളും, രാഷ്ട്രീയ ഗൂഢാലോച നകളും, സ്നേഹിതരുടേയും, കുടുംബാംഗങ്ങളുടെയുമൊക്കെ വഞ്ചനകളും നേരിടേണ്ടി വന്നു. ബേത്ത് ശേബയുമായു ള്ള തന്റെ അവിഹിത ബന്ധ ത്താലുളവായ കുറ്റബോധം വേറെയും. ചുരുക്കത്തിൽ ദാവീദ് ഒരു വലിയ ദുരവസ്ഥ യിൽ കൂടെ കടന്നുപോകേ ണ്ടിവന്നു.        ⚡     എന്നിരുന്നാലും, ശമുവേലിന്റെ രണ്ടാം പുസ്തകം അവസാനിക്കുന്ന തിനമുമ്പായി, ദൈവത്തിന്റെ ദയ, സ്ന

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ 2 ശമൂവേൽ 18: 33 -:  തന്നെ കൊല്ലാൻ ആഗ്രഹി ച്ചിരുന്ന തന്റെ മകൻ അബ്‌ശാലോം മരിച്ചുവെന്ന്  ദാവീദ് രാജാവ് കേട്ടപ്പോൾ,  അവൻ വളരെയധികം ദുഃഖിതനായി മേൽപ്പറഞ്ഞ വാക്കുകൾ പറഞ്ഞു.  1.  പിതാവിന്റെ സ്നേഹം  തന്നേ  കൊല്ലാൻ ആഗ്രഹിച്ചു  നടന്ന മകൻ അബ്ശാലോമിന്റെ മരണ വാർത്ത കേട്ട് വിലപിക്കുന്ന ഒരു പിതാവിന്റെ നിലവിളി ഇവിടെ നാം കാണുന്നു.  ഇതാണ് പിതാവിന്റെ സ്നേഹം ! നമുക്ക് നോക്കാം, ആരാണ് പിതാവ് ? പിതാവ് സ്നേഹ നിധിയായ ഒരു വ്യക്തിയാണ്, ഈ ലോകത്തിലെ നമ്മുടെ സൃഷ്ടിയുടെ ഉത്തരവാദി ..  അവൻ നമ്മുടെ കൈ പിടിച്ച് നടക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു . നമ്മെ പോഷിപ്പിക്കുന്നു, കരുതുന്നു ,  ഉപദേശിക്കുന്നു, സംരക്ഷിക്കുന്നു, ശിക്ഷിക്കുന്നു, പഠിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, നമ്മൾവഴി തെറ്റി പോകുമ്പോൾ  നമ്മൾക്ക് വേണ്ടി നിലവിളിക്കുന്നു. അതെ, നമ്മുടെ സ്വർഗ്ഗീയപിതാവും നമ്മെ ഇതുപോലെ സ്നേഹിക്കുന്നു.  നാം പാപികളായിരിക്കുമ്പോൾ നമുക്കുവേണ്ടി മരിക്കാൻ അവൻ തന്റെ ഏകപുത്രനായ യേശുവിനെ നൽകി.  നമുക്ക് അവന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയില്ല.  അത് നമ്മുടെ അറിവിനുമപ്പുറമാണ്.  ഇന്ന്, നമ്മുടെ പിതാവിനെ കരയാൻ നമ്

ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ

ബർസില്ലായി- ഉരുക്കു മനസ്സുള്ള മനുഷ്യൻ 2 സാമു 17:27 ലാണ് നാം  ആദ്യമായി ഈ വ്യക്തിയെ കാണുന്നത്. ദാവീദ് തന്റെ വഞ്ചകനായ മകൻ അബ്ശാലോമിൽ നിന്ന് ഓടിപ്പോകുന്നു. അവൻ ക്ഷീണിച്ചും  വിഷാദിച്ചും  ആണ്. തന്റെ മകന്റെ സൈന്യം വളരെ ശക്തമാണെന്ന് ദാവീദിനും  കൂടെ ഉള്ള  എല്ലാവർക്കും അറിയാം. എല്ലാം അബ്ശാലോമിന്റെ ഭാവി വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ ദാവീദിനെ  സഹായിക്കുന്നത് അപകടകരമാണ്. പക്ഷേ, ബർസില്ലായിയും കൂട്ടരും  ദാവീദിനും അവന്റെ  ആൾക്കാർക്കും വേണ്ടി  അവശ്യ സാധനങ്ങളുമായി  മഹനയിമിലേക്ക് വരുന്നു. ബർസില്ലായിയുടെ  കഥാപാത്രം കൗതുകകരമാണ്. 👴🏻അദ്ദേഹത്തിന് 80 വയസ്സുണ്ട് (2 ശമൂ. 19:32) മഹാനയിമിൽ നിന്ന് വളരെ അകലെയുള്ള രോഗെലിമിൽ (2ശമു 19:31) നിന്നാണ്  വന്നത്. പക്ഷേ രാജാവിന് ആവശ്യമായ  കാര്യങ്ങൾ  കൊടുക്കുന്നതിനു തനിയെ നേരിട്ടു  വരുന്നതിനു  പ്രായം അവനൊരു  തടസ്സം  ആയില്ല. 💰അവൻ ഒരു ധനികനായിരുന്നു, പക്ഷേ ദാവീദ്  മഹാനയിമിൽ ഉണ്ടായിരുന്നിടത്തോളം കാലം അവനോടൊപ്പം താമസിക്കാനും അവരുടെ ക്ഷേമം നോക്കുവാനും അവൻ ശ്രദ്ധിച്ചു. 🤝അവൻ വ്യക്തിപരമായ നേട്ടത്തിനായി നോക്കുന്നില്ല. രാജാവിനെ സേവിക്കാൻ അവൻ ആഗ്രഹിച്ചു, കൊട്ടാരത്തിലെ പ