മനുഷ്യന്റെ പദ്ധതികൾക്ക് ദൈവത്തിന്റെ പദ്ധതികൾക്കെതിരെ വിജയിക്കാനാവില്ല

മനുഷ്യന്റെ പദ്ധതികൾക്ക് ദൈവത്തിന്റെ പദ്ധതികൾക്കെതിരെ വിജയിക്കാനാവില്ല


നവജാതശിശുക്കളായ എല്ലാ എബ്രായ ആൺ കുഞ്ഞുങ്ങളും  മരിക്കണമെന്ന് അക്കാലത്തെ ഫറവോ കൽപ്പിച്ചിരുന്നു. ആ  കാലഘട്ടത്തിൽ തന്നെ മോശെ ഒരു ആൺകുഞ്ഞായി ജനിച്ചു.
നൈൽ നദീതീരത്ത് ഞാങ്ങണ പെട്ടകത്തിൽ ഒളിപ്പിച്ചു (പുറപ്പാടു 2: 3) ഇതേ ഫറോവയുടെ മകളെ കൊണ്ടു തന്നെ ആ പൈതലിനെ രക്ഷപ്പെടുത്തി, സ്വന്തം മകനായി വളർത്തുന്നതിലൂടെ, ദൈവം മോശയുടെ  ജീവൻ എങ്ങനെ സംരക്ഷിച്ചുവെന്ന് നമുക്കറിയാം! അത് എത്ര വിരോധാഭാസമാണ്? അത്ഭുതമാണ്.

ദൈവത്തിന്റെ പദ്ധതികളെക്കാൾ മനുഷ്യന്റെ പദ്ധതികൾ വിജയിക്കാൻ കഴിയാത്തത് അതിശയകരമല്ലേ?
ഫറോവോന്റെ  ഭീഷണികളെ ദൈവം മറിച്ച് കളയുന്നു.

എബ്രായ ജനതയെ നശിപ്പിക്കാനും എണ്ണത്തിൽ കുറയ്ക്കാനും ഫറോവോൻ  ആഗ്രഹിച്ചു. എന്നാൽ ഫറവോൻ നശിപ്പിക്കാൻ ശ്രമിച്ച ശിശുക്കളിൽ നിന്ന് തന്നെ ശക്തനും ദൈവത്തിന് പ്രയോജനം ഉള്ളവനുമായ ഒരു എബ്രായ നേതാവിനെ ദൈവം ഉയർത്തി.
ഈ നേതാവിനെ രക്ഷിക്കുകയും പാർപ്പിക്കുകയും വളർത്തുകയും ചെയ്തത് മറ്റാരുമല്ല ഫറോവോന്റെ സ്വന്തം മകൾ തന്നെ എന്നത് എത്ര അതിശയം !!!*

ദുഷ്ടനായ ഫറോവോന്റെ സ്വന്തം മകളുടെ വീട്ടിലേതിനേക്കാൾ സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല ... നൈൽ നദീതീരത്ത് ഒരു ഞാങ്ങണ പെട്ടിയിൽ കുഞ്ഞായി മറഞ്ഞിരുന്ന മോശെ പിന്നീട് ജനത്തിൻറെ കാഴ്ചയിൽ മറഞ്ഞിരുന്നു- _ ഫറോവയുടെ വീട്ടിൽ തന്നെ !!!! _ *

ഭൂമിയിൽ  എത്ര ഉന്നതൻ  ആയാലും ദൈവത്തിന്റെ പദ്ധതികൾക്ക് എതിരായി നിൽക്കാൻ കഴിയില്ലെന്ന് ദൈവം വ്യക്തമാക്കുന്നു.

യഹൂദന്മാരെ ഈജിപ്തിൽ നിന്ന് പുറപ്പെടുവിക്കാൻ പോകുന്ന എബ്രായ നേതാവിന്റെ ഒരുക്കത്തിനുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലമായിരുന്നു ഫറോവോന്റെ സ്വന്തം വീട്!
 എബ്രായ അടിമകളെ ഫറവോന്റെ  ക്രൂരവും സ്വേച്ഛാധിപത്യവുമായ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ പോകുന്ന നേതാവ് തൻറെ ഭവനത്തിൽ തന്നെ വളരുന്നത് ഫറോവൻ അറിഞ്ഞതേയില്ല!!!!!.

പ്രിയവരേ: നാം ഇന്ന് കടുത്ത പ്രതിസന്ധിയിലായിരിക്കാം. രക്ഷപ്പെടാനുള്ള വഴിയില്ലായിരിക്കാം. എല്ലാം അവസാനിക്കാൻ ഉള്ള സമയം  ആസന്നമാണെന്ന് തോന്നുന്നു. ഭക്തന്മാർക്ക് നിരക്കാത്ത നിയമങ്ങൾ പാസാക്കപ്പെടുന്നു ... സാഹചര്യം നിരാശാജനകമായി കാണുന്നുവോ??

പരിഭ്രാന്തരാകേണ്ടതില്ല. മോശെയെ രക്ഷിക്കുകയും യഹൂദന്മാരുടെ നേതാവായി ഉയർത്തുകയും അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്ത അതേ ദൈവം തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്!

 നമ്മുടെ കർത്താവ് ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ.നമുക്ക് അവനിൽ ആശ്രയിക്കാം.

നാം ഭയപ്പെടരുത്, എന്നാൽ അതാണ് ശത്രു ആഗ്രഹിക്കുന്നത്.

ശത്രു നമുക്കെതിരേ  എന്ത് ആയുധങ്ങൾ പണിതാലും  നമ്മെ വിടുവിക്കാൻ ഈ ദൈവത്തിനു കഴിയും.

 ദൈവത്തിന്  സ്തോത്രം.

ബിനു ജേക്കബ്
വിവർത്തനം: വി വി സാമുവൽ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -