ഉൽപത്തി 44 - 48
ഉൽപത്തി 44 - 48
പരദേശ പ്രയാണം -യാക്കോബു തന്റെയും തന്റെ പിതാക്കന്മാരുടെയും ജീവിതം ഒരു പരദേശ പ്രയാണമായി കണക്കാക്കി. ദേശത്ത് അന്യനും പരദേശിയുമാകയാൽ വാഗ്ദത്ത ദേശം അവകാശമാക്കേണ്ടതിന് അവൻ ദൈവത്തിൽ ആശ്രയിച്ചു. അതുപോലെ എല്ലാ വിശ്വാസികളും ഈ ഭൂമിയിൽ അന്യരും പരദേശികളുമാണ്. വിശ്വാസത്താൽ സ്വർഗ്ഗരാജ്യത്തിനു വേണ്ടി കാത്തിരിക്കേണ്ടവരാണ് നാമും. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിനു മാതൃകയും ദൈവം അവനെ ജീവകാലം മുഴുവൻ വഴി നടത്തുകയും എല്ലാ ദോഷങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്ത സാക്ഷ്യം ബാക്കി വച്ചു കൊണ്ട് യാക്കോബ് മക്കളെ അനുഗ്രഹിച്ചു. ഒരു പിതാവിനു തന്റെ മക്കളിലേക്കു കൈമാറുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ദൈവത്തിലും അവന്റെ വഴികളിലുമുള്ള അവന്റെ വിശ്വാസവും സമർപ്പണവുമാണ്. അതിനെക്കാൾ വലിയ ഒരു പൈതൃകസ്വത്ത് വേറെയില്ല.

Comments
Post a Comment