ഉൽപത്തി 7 - 12

ഉൽപത്തി 7 - 12
ജലപ്രളയം - നിറുത്താതെ കോരിച്ചൊരിയുന്ന മഴ, ഭൂമിക്കടിയിൽ നിന്നും വെള്ളം പൊട്ടി പുറപ്പെട്ടു. ആകാശത്തിൻ കീഴുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മുങ്ങിപ്പോയി. സകല മനുഷ്യരും ജീവികളും മൃഗങ്ങളും ഒരുപോലെ നശിച്ചു. ഇത് ഒരു ആഗോള ജലപ്രളയമായിരുന്നു. ജലപ്രളയത്തിനു മുമ്പുള്ള ലോകം നശിച്ചു എന്ന് പത്രോസ് ശ്ലീഹ പറഞ്ഞിരിക്കുന്നു.( 2 പത്രോസ് 3:6). ജലപ്രളയം ന്യായവിധിയെക്കുറിച്ചും രക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഇവിടെ നോഹയും കുടുംബവും രക്ഷപ്പെട്ടു. ജലപ്രളയത്തിലൂടെയുള്ള നോഹയുടെ രക്ഷ, വിശ്വാസ സ്നാനത്തിനു സദൃശമായിരിക്കുന്നു എന്നു പത്രോസ് പറയുന്നു.(1പത്രോസ് 3:20, 21). ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ആ മനുഷ്യനെ ആരെങ്കിലും കൊല ചെയ്താൽ അവർക്ക് മരണശിക്ഷ നടപ്പാക്കണം. മഴവില്ല് ദൈവത്തിന്റെ അടയാളവും ഇനി ഭൂമിയെ ജലപ്രളയത്താൽ  ഒരിക്കലും നശിപ്പിക്കില്ലെന്നുള്ള വാഗ്ദത്തത്തെയും ഓർമ്മിപ്പിക്കുന്നു. തിരുവെഴുത്തിൽ നോഹയാണ് വീഞ്ഞ് ആദ്യമായി ഉപയോഗിച്ചത്. മദ്യപാനം പാപം, ലജ്ജ, ശാപം എന്നിവയെ ബന്ധപ്പെടുത്തിയിരിക്കുന്നു.
12:3 -നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. യേശുവിന്റെ വരവിനെക്കുറിച്ചുള്ള പ്രവചനമാണിത്. അബ്രാഹാമിന്റെ ഒരു സന്തതിയിൽ കൂടെ വരാവുന്ന ആത്മിക അനുഗ്രഹത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -